Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

വിവാഹം കഴിഞ്ഞ വീട്ടിൽ പോയിട്ടും മടങ്ങാത്തതിന്റെ കാരണമന്വേഷിച്ചപ്പോൾ യുവതി പറഞ്ഞു എനിക്ക് കാമുകനൊപ്പം ജീവിക്കണം; ഒന്നും ആലോചിക്കാതെ കാമുകനെ കണ്ടെത്തി കല്യാണം നടത്തിക്കൊടുത്ത് ഭർത്താവ്

വിവാഹം കഴിഞ്ഞ വീട്ടിൽ പോയിട്ടും മടങ്ങാത്തതിന്റെ കാരണമന്വേഷിച്ചപ്പോൾ യുവതി പറഞ്ഞു എനിക്ക് കാമുകനൊപ്പം ജീവിക്കണം; ഒന്നും ആലോചിക്കാതെ കാമുകനെ കണ്ടെത്തി കല്യാണം നടത്തിക്കൊടുത്ത് ഭർത്താവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തനിക്കൊപ്പം ജീവിക്കാനല്ല, കാമുകനോടൊപ്പം കഴിയാനാണ് താത്പര്യമെന്ന് ഭാര്യ പറഞ്ഞാൽ സാധാരണ ഭർത്താക്കന്മാർ എന്തുചെയ്യും? ബന്ധം തകരാനും ജീവിതം നശിക്കാനും വേറെ കാരണം വേണ്ട. എന്നാൽ, കാൺപുർസ്വദേശിയായ സുജിത്ത് അതിനൊന്നും നിന്നില്ല. വീട്ടിൽപ്പോയിട്ട് മടങ്ങിവരാത്ത ഭാര്യയോട് കാരണം അന്വേഷിച്ചപ്പോൾ, തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന ഭാര്യയുടെ മറുപടി കേട്ട് ഞെട്ടാതെ, സുജിത്ത് ഒരു തീരുമാനമെടുത്തു.

ആദ്യമൊന്ന് സംശയിച്ചെങ്കിലും, ഭാര്യ ശാന്തിയുടെ ആഗ്രഹം സഫലമാക്കാൻ രവി തീരുമാനിച്ചു. നേരെ പോയി ഭാര്യയുടെ കാമുകനെ കണ്ടെത്തി. അയാളോട് കാര്യങ്ങൾ സംസാരിച്ചു. തന്റെയും ഭാര്യയുടെയും ബന്ധുക്കളോടും സംസാരിച്ചു. ഭാര്യയെയും കാമുകനെയും വിവാഹം കഴിപ്പിച്ചു. ഭാര്യയുടെ കൈപിടിച്ച് കാമുകന്റെ കൈയിൽവെച്ചുകൊടുത്തതും സുജിത്ത് തന്നെ!

Stories you may Like

കാൺപുരിലെ ചകേരിയിലുള്ള സനിഗ്വാൻ ഗ്രാമത്തിലാണ് സംഭവം. ഫെബ്രുവരി 19-നായിരുന്നു സുജിത്തും ശാന്തിയുമായുള്ള വിവാഹം. മതാചാരപ്രകാരം നടന്ന വിവാഹത്തിനുശേഷം രണ്ടാഴ്ചയോളം ഇവർ ഒരുമിച്ച് താമസിച്ചു. പിന്നീട് സ്വന്തം വീട്ടിലേക്ക് പോയ ശാന്തി തിരിച്ചുവന്നില്ല. സുജിത്തിന്റെ ഫോൺവിളികൾക്കൊന്നും തുടക്കത്തിൽ അവൾ മറുപടിപോലും നൽകിയില്ല. ഒടുവിലൊരുദിവസം ഫോൺ ചെയ്തപ്പോൾ, പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ പ്രണയകഥ ശാന്തി സുജിത്തിനോട് പറഞ്ഞു.

ലഖ്‌നൗവിലെ ഗോസിയാഗഞ്ജ് സ്വദേശിയായ രവിയുമായാണ് ശാന്തി അടുപ്പത്തിലായിരുന്നത്. രവിയും ആകെ തകർന്ന അവസ്ഥയിലായിരുന്നു. സുജിത്ത് വന്ന് കാര്യങ്ങൾ സംസാരിച്ചപ്പോൾ, രവിക്ക് സന്തോഷമായി. ചകേരി പൊലീസ് സ്‌റ്റേഷനിലെത്തി വിവരങ്ങൾ ധരിപ്പിച്ച സുജിത്ത് ബന്ധുക്കളെയും കൂട്ടി കഴിഞ്ഞ ബുധനാഴ്ച സനിഗ്വാനിലെ ഹനുമാൻ ക്ഷേത്രത്തിൽവെച്ച് രവിയുടെയും ശാന്തിയുടെയും വിവാഹവും നടത്തിക്കൊടുത്തു.

രവിയോടുള്ള പ്രണയം ശാന്തി പറഞ്ഞപ്പോൾ ആദ്യം തന്റെ മനസ്സിലേക്ക് ദേഷ്യമാണ് എത്തിയതെന്ന് സുജിത്ത് പറയുന്നു. എന്നാൽ, പിന്നീടാലോചിച്ചപ്പോൾ മൂന്ന് ജീവിതങ്ങൾ ഇതിന്റെ പേരിൽ നശിക്കുന്നത് ശരിയല്ലെന്നുതോന്നി. അതുകൊണ്ടാണ് താൻ അവരെ ഒന്നിപ്പിക്കാമെന്ന് തീരുമാനിച്ചതെന്നും സുജിതത്ത് പറയുന്നു. തന്റെ കുടുംബത്തിലെയും ഗ്രാമത്തിലെയും മുതിർന്നവരുമായി സംസാരിച്ചപ്പോഴും അവർ അതിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നും സുജിത്ത് പറയുന്നു.

സുജിത്ത് ചെയ്തത് അസാധാരണമായൊരു നടപടിയാണെന്ന് ഗ്രാമവാസികൾ പറയുന്നു. സ്‌നേഹിക്കുന്നവരാണ് ഒന്നിച്ചുജീവിക്കേണ്ടതെന്ന സന്ദേശമാണ് സുജിത്ത് നൽകിയതെന്നും അത് ഗ്രാമത്തിലുള്ളവരെല്ലാം അംഗീകരിച്ചുവെന്നും ചകേരിയിലെ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP