Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; വിമാനം, ട്രെയിൻ, ബസ് മാർഗങ്ങളിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം; മാർച്ച് 15 വരെ ഏർപ്പെടുത്തുന്ന നിരോധനത്തിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും; നിയന്ത്രണം അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക്

ഡൽഹിയിൽ കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; വിമാനം, ട്രെയിൻ, ബസ് മാർഗങ്ങളിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം; മാർച്ച് 15 വരെ ഏർപ്പെടുത്തുന്ന നിരോധനത്തിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും; നിയന്ത്രണം അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്നുള്ള യാത്രികർക്ക് അഞ്ച് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. ഡൽഹി, കർണാടക, ഉത്തരാഖണ്ഡ്, മണിപ്പുർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽനിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിൽ പ്രവേശിക്കാനാവൂ. കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. 26 മുതൽ മാർച്ച് 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

വിമാനം, ട്രെയിൻ എന്നി ഗതാഗത മാർഗങ്ങൾ വഴി രാജ്യതലസ്ഥാനത്ത് എത്തുന്ന ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. റോഡുവഴി വരുന്നവർക്ക് നിയന്ത്രണം ഇല്ല. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം. ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തിയത്.

നേരത്തെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പൂരിലേക്കും മഹാരാഷ്ട്രയിലേക്കും എത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവുള്ളവർ മാത്രം വന്നാൽ മതി എന്നാണ് അറിയിപ്പ്.

കർണാടകവും കേരളത്തിൽനിന്നുള്ളവർക്ക് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വ്യാഴാഴ്ച മുതലേ ഇത് കർശനമാക്കൂ.

ഒരിക്കൽമാത്രം യാത്രചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയിൽ കരുതണം. ആംബുലൻസിൽ രോഗികളുമായി വരുന്നവർ ആശുപത്രിയിലെത്തിയാൽ ഉടൻ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.

കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയിൽ പോകണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിലേ കർണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയിൽ പുറത്തുനിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടൻ കോവിഡ് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP