രാജ്യത്തെ നഴ്സിങ് രംഗത്ത് അടിമുടി പൊളിച്ചെഴുത്തുമായി മോദി സർക്കാർ; നഴ്സിങ് കൗൺസിലുകൾക്ക് പകരം നാഷണൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കമ്മീഷൻ വരും; നഴ്സിങ് കോഴ്സുകളിലേക്ക് ദേശീയ എൻട്രൻസ് പരീക്ഷ; വിദേശത്തു ജോലി തേടുന്ന നഴ്സുമാർക്ക് മാറ്റം ഗുണകരം; പരിഷ്ക്കരണത്തിന്റെ കരട് തയ്യാർ; ഫെഡറലിസത്തിന്റെ പെട്ടിയിലെ ആണിയെന്ന് വിമർശിച്ചു ഇടതുപക്ഷം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോകത്ത് അതിവേഗം മാറ്റങ്ങൾക്ക് വിധേയമാകുന്നത് ശാസ്ത്രമേഖലയാണ്. അത് വൈദ്യശാസ്ത്ര രംഗമായാലും മറ്റേതു രംഗമായാലും. ലോകത്തെ മുടിക്കുമെന്ന് കരുതിയ മഹാരോഗങ്ങളെ പ്രതിരോധിക്കാൻ പോലും വൈദ്യശാസ്ത്രത്തെ പുതിയ നേട്ടങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കലും ഇന്ത്യൻ ആരോഗ്യ രംഗത്തെ പരിശോധിച്ചു ഈ മാറ്റം വളരെ സാവധാനത്തിലാണ്. 1947-ലെ ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിയമം അനുസരിച്ചായിരുന്നു ഇന്ത്യയിലെ നഴ്സിങ് വിദ്യാഭ്യാസം പ്രവർത്തിച്ചു പോന്നത്. കാലോചിതമായ മാറ്റങ്ങളില്ലാതെ കിടന്ന ഈ മേഖലയിൽ അടിമുടി പൊളിച്ചെഴുത്തുകായാണ് കേന്ദ്ര സർക്കാർ.
ഇന്ത്യൻ നഴ്സിങ് മേഖലയിൽ അടമുടി പൊളിച്ചെഴുതുന്നതിനും സിലബസും പരീക്ഷയും അടക്കം ഏകീകരിക്കുന്നതിനുമായി കേന്ദ്രസർക്കാർ പുതിയ നഴ്സിങ് ബിൽ കൊണ്ടുവരികയാണ്. നാഷണൽ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ 2020 എന്ന പേരിൽ ബില്ലിന്റെ കരടു തയ്യാറാക്കി പൊതുജന അഭിപ്രായത്തിനായി സമർപ്പിച്ചിരിക്കയാണ്. ഇന്നും നാളെയുമായി ഈ ബില്ലിന്മേലുള്ള അഭിപ്രായം അറിയിക്കാൻ സാധിക്കും.
നാഷണൽ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ ഇപ്പോഴത്തെ നിലയിൽ നടപ്പിലാക്കുമ്പോൾ കേന്ദ്രസർക്കാറിന് മേൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന്റെ പിടി മുറുകുകയും സംസ്ഥാന സർക്കാറുകൾക്ക് അധികാരം കുറയുകയും ചെയ്യും. എന്നാൽ, ഏകീകൃത പരീക്ഷയും മറ്റു സംവിധാനങ്ങളും വരുന്നതോടെ വിദേശങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളി നഴ്സുമാർക്ക് നൂലാമാലകൾ ഇല്ലാതെ കഴിവുകൾ ഉള്ളവർക്ക് എളുപ്പം ജോലി തേടാൻ അവസരങ്ങൾ ഉണ്ടാകും.
1947-ലെ ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിയമം പൂർണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് പുതിയ നിയമം ഒരുങ്ങുന്നത്. നഴ്സിങ് മേഖലയിൽ രാജ്യത്ത് ഒറ്റ പരീക്ഷ എന്ന നിലപാടാണ് ഇതിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലുകൾക്ക് കീഴിലുള്ള അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പല കോഴ്സുകളും ഉണ്ട്. എന്നാൽ, പുതിയ ബിൽ നിയമം ആകുന്നതോടെ ഇത്തരം സംസ്ഥാന കൗൺസിലുകൾ അപ്രസക്തമാകും. പകരം നാഷണൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കമ്മീഷൻ സ്ഥാപിക്കും. ഈ കമ്മീഷനാകും നഴ്സിങ് വ്ിദ്യാഭ്യാസ രംഗത്തെ സർവ്വാധിപത്യം.
ഇന്ത്യയിൽ നഴ്സിങ് കോഴ്സുകൾ പാസായവരുടെ ദേശീയ രജിസ്റ്റർ തയ്യാരാക്കുകയും വിദേശത്തുള്ള നഴ്സുമാർക്ക് ഇവിടെ തിരികെ ജോലി ചെയ്യാൻ ടെസ്റ്റ് പാസാകുകയും വേണം എന്ന് നിഷ്ക്കർഷിക്കുന്നു. ഇന്ത്യൻ നഴ്സിങ് കൗൺസിലും സംസ്ഥാന നഴ്സിങ് കൗൺസിലുകളും ഇല്ലാതാകുമ്പോൾ പകരം വരുന്ന നാഷണൽ നേഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷനിൽ കൂടുതൽ അധികാരം കേന്ദ്രസർക്കാറിനാകും. നഴ്സിംക് കോഴ്സുകളുടെ കരിക്കുലം തയ്യാറാക്കുന്നതും കോഴ്സുകളുടെ നടത്തിപ്പും നേഴ്സിങ് സ്കൂളുകൾക്കുള്ള അംഗീകാരം നൽകുന്നതും യോഗ്യതാ പരീക്ഷ നടത്തുന്നതും അടക്കമുള്ള കാര്യങ്ങൾ ദേശീയ കമ്മീഷനിൽ നിക്ഷിപ്തമാകുംയ
45 അംഗങ്ങളാകും നഴ്സിങ് കമ്മീഷനിൽ ഉണ്ടാകുക. ഇവരിൽ 40 പേരെയും കേന്ദ്രസർക്കാറാകും നോമിനേറ്റ് ചെയ്യുക എന്ന പ്രത്യേകതയുമുണ്ട്. ആറ് സോണുകളിൽ നിന്നാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക. രാജ്യത്തെ ഇരുപത്തി അഞ്ചോളം സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ കമ്മീഷനിൽ അംഗങ്ങൾ ആയിരിക്കുംമെവ്വാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഈ കമ്മീഷനിൽ സംസ്ഥാന ഗവണ്മെന്റുകൾക്ക് പ്രാതിനിധ്യം ഇല്ല.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നഴ്സിംഗിന് അഡ്മിഷൻ ലഭിക്കുന്നത് പ്ലസ്ടുവിലെ സയൻസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ്. പുതിയ നിയമം നിലവിൽ വന്നാൽ അതിന് പകരം ദേശീയ എൻട്രൻസ് പരീക്ഷ എഴുതേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നഴ്സിങ് കോഴ്സുകളിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്യുക. ഇങ്ങനെ എൻട്രൻസ് പരീക്ഷ എഴുതേണ്ടി വരുമ്പോൾ കേരളത്തിൽ നിന്നും നഴ്സിങ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്തെ മറ്റ് വിദ്യാർത്ഥികളോടും മത്സരിക്കേണ്ടി വരും.
അതേസമയം വിദേശങ്ങളിൽ ജോലി തേടുന്നവർക്ക് അനേകം നഴ്സിങ് കൗൺസിലുകളുടെ അംഗീകാരമെന്ന കടമ്പ കടന്ന് ഇന്ത്യൻ നഴ്സിങ് കമ്മീഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ മറ്റെവിടെയും എളുപ്പത്തിൽ ജോലി തേടാം എന്ന സ്ഥിതിയും ഉയരുന്നുണ്ട്. അതേസമയം നഴ്സിങ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും പ്രാക്ടീസ് ചെയ്യാൻ വീണ്ടും പരീക്ഷ എഴുതണം എന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന അഭിപ്രായവും നഴ്സുമാർക്കിടയിൽ നിന്നും ഉയരുന്നുണ്ട്.
ബില്ലിന്റെ ഗുണഗണങ്ങൾ എന്തൊക്കെ?
രാജ്യത്തെ നഴ്സിങ്ങ് മേഖലയിലെ ഏറ്റവും വിപ്ലവകരമായ മാറ്റത്തിനാണ് ഈ ബില്ല് വഴിവെക്കുക.നിലവിലെ രീതിയനുസരിച്ച് രാജ്യത്ത് ഒരോ സംസ്ഥാനങ്ങൾക്കും അവരുടെതായ നഴ്സിങ്ങ് ആൻഡ് മിഡൈ്വഫറി കൗൺസിലാണ്. ഇത് സമ്പ്രദായം ഈ മേഖലയിലെ ഉദ്യോഗാർത്ഥികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഒരു സംസ്ഥാനത്ത് പഠിച്ച ഒരു നഴ്സിന് മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യണമെങ്കിൽ പ്രത്യേക വെരിഫിക്കേഷൻ ഉൾപ്പടെ കടമ്പകൾ ഏറെയാണ്. എന്നാൽ ബില്ല് വന്ന ഏകീകൃത കൗൺസിൽ യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.നമ്മുടെ നഴ്സുമാർക്ക് വിദേശരാജ്യങ്ങളിൽ നേരിടുന്ന പ്രധാന പ്രശ്നം വിവിധങ്ങളായ ഈ നഴ്സിങ്ങ് കൗൺസിലുകളാണ്.ഈ ഒരൊറ്റ കാരണം കൊണ്ട് അവസരം നഷ്ടപ്പെട്ടവരും അനവധി. ബില്ല് യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.
ഇനിമുതൽ നഴ്സിങ്ങ് പഠിക്കുന്ന ഒരോ വിദ്യാർത്ഥിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക ഇന്ത്യൻ നഴ്സിങ്ങ് കമ്മീഷന്റെ കീഴിലായിരിക്കും. അതിന് വിദേശ രാജ്യങ്ങളിൽ കൃത്യമായ പരിഗണ ലഭിക്കുകയും ചെയ്യും.അതോടെ വിദേശത്ത് ജോലി ലഭിക്കുന്നതിനുണ്ടാകുന്ന പ്രയാസങ്ങൾ മാറുകയും ചെയ്യും. ഒരൊറ്റ പ്രവേശന പരീക്ഷയാണ് ഇനി മുതൽ നഴ്സിങ്ങ് പഠനത്തിനായി വിദ്യാർത്ഥികൾക്കുണ്ടാവുക. ഒപ്പം പണം കൊടുത്തും മറ്റും അനധികൃതമായി സീറ്റുകൾ നേടിയെടുക്കുന്ന പ്രവണതയ്ക്കും അറുതിയാവും.എല്ലാ നഴ്സിങ്ങ് കോളേജികൾക്കും അംഗീകാരം നിർബന്ധമാകുകയും നഴ്സിങ്ങ് കോളേജുകൾ നിയന്ത്രണ വിധേയമാവുകയും ചെയ്യും.ഇതുവഴി ആരുടെയും അവസരം നഷ്ടപ്പെടുകയുമില്ല. മാത്രമല്ല മേഖലയിലെ നടപടി ക്രമങ്ങൾക്കുണ്ടാകുന്ന കാലതാമസവും ഇതോടെ പരിഹരിക്കപ്പെടും.
ഫെഡറലിസത്തിന്റെ പെട്ടിയിലെ ആണിയെന്ന് ഇടതുപക്ഷം
അതേസമയം പുതുതായി കേന്ദ്രം തയ്യാറാക്കിയ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ 2020ന് എതിരെ കേരളത്തിലെ ഇടതുനഴ്സിങ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ സ്ഥാനങ്ങളുടെ കീഴിലുള്ള ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന്റെ അധികാരം കവരുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഇടതു സംഘടനകൾ അഭിപ്രായപ്പെടുന്നു. പ്ലസ്ടു മാനദണ്ഡം മാറ്റി എൻട്രൻ്സ് പരീക്ഷ ആക്കുമ്പോൾ മലയാളികൾക്ക ഈ മേഖലയിൽ ഉള്ള മേധാവിത്വം നഷ്ടമാകുമെന്നുമാണ് ഇവർ വാദിക്കുന്നത്.
ദേശീയ നേഴ്സിങ് കൗൺസിലും സംസ്ഥാന നേഴ്സിങ് കൗൺസിലുകളും ഇല്ലാതാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നതാണ് മറ്റൊരു വാദം. സംസ്ഥാനങ്ങൾക്ക് ദേശീയ കമ്മീഷനിൽ പ്രതിനിധികൾ ഇല്ലാത്തതും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ അധികാരം പൂർണമായും കരവരുന്നതോടെ നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത അവസ്ഥയാകുമെന്നുമാണ് ഇടതു സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
പരാതി പരാഹാരവും പ്രശ്നമാകുമെന്നുമാണ് മറ്റൊരു ആക്ഷേപം. റഗുലേറ്ററി ബോഡികളെ ധരിപ്പിക്കുന്ന പരാതികളിൽ അന്തിമ തീരുമാനം ബില്ലിലെ സെക്ഷൻ 49 അനുസരിച്ച് ദേശീയ കമ്മീഷൻ അംഗീകരിച്ച അധികാരിക്കോ എത്തിക്സ് ആൻഡ് രജിസ്ട്രേഷൻ ബോർഡ് അംഗത്തിനോ സംസ്ഥാന കമ്മീഷനോ മാത്രമേ പരാതി നൽകാനാകൂ. നഴ്സുമാർക്ക് കോടതിയെ സമീപിക്കാനാകില്ലെന്നതും പ്രശ്നമായി നിലനിൽക്കുന്നുണ്ട്്.. ഇത് ചൂഷണങ്ങൾക്ക് വഴിവയ്ക്കും. ആനുകൂല്യങ്ങൾ സംബന്ധിച്ചും ബില്ലിൽ പരാമർശമില്ലെന്നതും വിമർശനങ്ങൾക്ക് ഇടയാക്കുന്നതാണ്. നഴ്സുമാരുടെ അവകാശങ്ങളെ കുറിച്ചുള്ള ഉറപ്പ് ഇല്ലാത്താകുമെന്ന അഭിപ്രായവും ശക്തമാണ്.
മലയാളി കുത്തക തകർക്കാൻ ഡൽഹി ബാബുമാരെന്ന് ആക്ഷേപം
അതേസമയം പോരായ്മകൾ ഉണ്ടെങ്കിലും അന്തർദേശീയ നിലവാരത്തിലേക്ക് ഇന്ത്യൻ നഴ്സിങ് മേഖലയെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമമാണ് ഇതെന്ന കാര്യം വസ്തുതയാണ്, എന്നാൽ, നഴ്സിങ് മേഖലയിൽ മലയാളികളുടെ ഏകാധിപത്യം അവസാനിപ്പിക്കാനുള്ള ഡൽഹി ബാബുമാരുടെ നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി ഈ രംഗത്ത് നിലനിൽക്കുന്ന ലോബികളുടെ കുത്തക തകർക്കുന്നുവെന്നതും കടുത്ത മോദി വിരോധവുമാണ് ബില്ലിനെതിരെ മുന്നിട്ടിറങ്ങുന്നവരുടെ പ്രധാന അജണ്ട. ഇ രംഗത്ത് ജോലി ചെയ്യുന്നവർ പോലും മസ്സുകൊണ്ട് അംഗീകരിക്കുന്നതാണ് ഈ ബില്ലെന്ന് പകൽപോലെ സത്യമാണ്. പക്ഷെ മോദി വിരുദ്ധ എന്ന ഒരൊറ്റകാരണം കൊണ്ട് ബില്ലിനെതിരെ പ്രതിഷേധം ഉയർത്തുന്നവർ ബില്ലിന്റെ ഗുണവശങ്ങൾ കണ്ടില്ലെന്ന് നടിക്കുകയയാണ് ചെയ്യുന്നത്. ബില്ലിൽ അഭിപ്രായം അറിയിക്കുവാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ബില്ലിനെതിരെ പ്രചരണം ശക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- 'പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും'; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്