1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

ലഹരിനുണഞ്ഞ് രക്തസാക്ഷിയായി പീരുമേട്ടിലെ 13കാരൻ: പുറത്തുവരുന്നത് കുറഞ്ഞ ചെലവിൽ പൂസാകാനുള്ള പുത്തൻ വിദ്യകൾ; ലഹരിക്കായി ഉപയോഗിക്കുന്നത് പശയും തിന്നറും അലോപ്പതി ഗുളികകളും

January 07, 2016 | 02:42 PM IST | Permalinkലഹരിനുണഞ്ഞ് രക്തസാക്ഷിയായി പീരുമേട്ടിലെ 13കാരൻ: പുറത്തുവരുന്നത് കുറഞ്ഞ ചെലവിൽ പൂസാകാനുള്ള പുത്തൻ വിദ്യകൾ; ലഹരിക്കായി ഉപയോഗിക്കുന്നത് പശയും തിന്നറും അലോപ്പതി ഗുളികകളും

ഇടുക്കി: ലഹരിയുടെ മാസ്മരികത തേടുന്ന പുതുതലമുറയ്ക്ക് മുന്നറിയിപ്പായി ഇടുക്കിയിൽ 13 വയസുകാരന്റെ ദാരുണാന്ത്യം. പീരുമേട് കൊടുവാക്കരണം എസ്റ്റേറ്റിലെ സുലോചനയുടെ മകൻ സുരേഷാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. റബർ വസ്തുക്കളും മറ്റും ഒട്ടിക്കുന്ന പശ ലഹരിക്കായി സ്ഥിരമായി വലിച്ചിരുന്ന സുരേഷിന്റെ ശാരീരികക്ഷമത നശിച്ച് ആന്തരീക രക്തസ്രാവമുണ്ടായാണ് മരണം സംഭവിച്ചതെന്ന് പൊലിസ് പറഞ്ഞു.

ഒരുകാലത്ത് കഞ്ചാവിന്റെ വിളനിലവും ഉപയോഗവും വ്യാപകമായിരുന്ന ഇടുക്കി ജില്ലയിൽ ഇന്ന് ലഹരി തേടുന്നത് ഇത്തരം പുത്തൻ വസ്തുക്കളിലാണ്. പ്രത്യേകിച്ച് സ്‌കൂൾ-കോളജ് വിദ്യാർത്ഥികൾ. തോട്ടം മേഖലയിലും തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലും പരമ്പരാഗത ലഹരി വസ്തുക്കളിൽനിന്നു മാറി കുറഞ്ഞ വിലയിൽ കൂടുതൽ ലഹരി അകത്താക്കുന്ന പ്രവണത പ്രചുരപ്രചാരം നേടുന്നതിന്റെ തെളിവാണ് സുരേഷിന്റെ മരണം. ലഹരി വീര്യത്തിൽ കുട്ടിക്കുറ്റവാളികൾ പെരുകുന്നതും കൊലപാതകവും പീഡനവും വർധിക്കുന്നതും ഇടുക്കിയിലെ തോട്ടം മേഖലയിൽ പതിവുസംഭവങ്ങളാകുന്നത് മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതാണ്. ഈ കൊടുംവിപത്തിനെതിരെ പൊരുതാൻ സർക്കാരിനോ, ബന്ധപ്പെട്ട വകുപ്പുകൾക്കോ കഴിയുന്നില്ലെന്നതാണ് വാസ്തവം.

കുമളിക്കടുത്തുള്ള തോട്ടത്തിൽ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തി മരപ്പൊത്തിലൊളിപ്പിച്ചതും നെടുങ്കണ്ടത്തിനുടുത്ത് വട്ടപ്പാറയിൽ ബാലികയെ പീഡനശ്രമത്തിനിടെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയതും ലഹരിയിൽ അമർന്ന കുട്ടിക്കുറ്റവാളികളായിരുന്നു. അണക്കര ചെല്ലാർകോവിലിൽ സുഹൃത്തിനെ 2000 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് തൂക്കിയെറിഞ്ഞു കൊലപ്പെടുത്തിയ സുഹൃത്തുക്കൾക്ക് ഇതിനു പ്രചോദനമായത് പെയിന്റ് ഉൽപന്നങ്ങൾ ഉപയോഗിച്ചപ്പോൾ ലഭിച്ച ലഹരി ആയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിനിടെയാണ് കൗമാരം മൊട്ടിട്ട പ്രായത്തിൽ സുരേഷിന്റെ മരണം.

അടുത്ത നാളിൽവരെ പാമ്പനാറിൽ താമസിച്ചിരുന്ന സുലോചന പിന്നീട് കൊടുവാക്കരണത്തേയ്ക്ക് താമസം മാറ്റിയിരുന്നു. അഞ്ചാം ക്ലാസ് വരെ പഠിച്ച സുരേഷ് ഏറെനാളായി പശ വലിച്ചു ലഹരി തേടുന്ന ശീലക്കാരനായിരുന്നു. ചെറിയ ട്യൂബിൽ അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന പശ പ്ലാസ്റ്റിക് കവറിൽ ഒഴിച്ചശേഷം മൂക്കിനോട് ചേർത്തുവച്ച് ഗന്ധം ഉള്ളിലേയ്ക്ക് വലിച്ചെടുത്താണ് ഉപയോഗിച്ചിരുന്നത്. ഇങ്ങനെ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ലഹരിയിൽ പൂസായ അനുഭൂതിയിൽ മണിക്കൂറുകളോളം നടക്കാനാകും. സ്‌കൂളിലെയും സമീപ മേഖലകളിലേയും മുതിർന്ന കുട്ടികളിൽനിന്നാണ് സുരേഷിനും ഈ ശീലം പകർന്നു കിട്ടിയത്. പൂസായ രീതിയിൽ നടന്നാലും മണമോ, മറ്റ് അസ്വാഭാവികതകളോ മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയില്ലെന്നതിനാൽ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കുക എളുപ്പമല്ല.

തുടർച്ചയായി പശയിൽനിന്നും ലഹരി കണ്ടെത്തിയ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരത്തെ പ്രവേശിപ്പിച്ചപ്പോഴാണ് ഇതേക്കുറിച്ച് വീട്ടുകാർപോലും അറിഞ്ഞത്. എന്നാൽ ചികിത്സ പൂർത്തിയാക്കുംമുമ്പേ സുരേഷ് ആശുപത്രിയിൽനിന്നു വീട്ടിലേയ്ക്ക് മടങ്ങിയെന്നും ഇത് പല തവണ ആവർത്തിച്ചുവെന്നും മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. ഏതാനും ദിവസം മുമ്പ് വീട്ടിൽ ബോധരഹിതനായി വീണ കുട്ടിയെ വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചു. അവയവങ്ങളുടെ പ്രവർത്തനം വീണ്ടെടുക്കാൻ പറ്റാത്തവിധം മന്ദീഭവിച്ച അവസ്ഥിയാലായിരുന്നു. ഇതിനെ തുടർന്നുണ്ടായ ആന്തരീക രക്തസ്രവമാണ് സുരേഷിനെ അകാലത്തിൽ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ചാം ക്ലാസ് വരെ പഠിച്ചശേഷം കുട്ടി വീടുവിട്ട് തമിവ്‌നാട്ടിലേയ്ക്ക് പോയി. അവിടെയെത്തി വീട്ടുകാർ തിരികെ കൊണ്ടുവന്നെങ്കിലും തുടർപഠനത്തിന് വഴങ്ങിയില്ല.

സാമ്പത്തികമായി തകർന്ന പീരുമേട്ടിലെ തോട്ടം മേഖലയിലും കുമളി അതിർത്തിപ്രദേശത്തും കുറഞ്ഞ ചെലവിൽ ലഹരി നുണയുന്ന കൗമാരക്കാരും യുവാക്കളും ആയിരക്കണക്കിനുണ്ടെന്നാണ് 2014-ൽ നടത്തിയ അനൗദ്യോഗിക പഠനത്തിൽ വ്യക്തമായത്. അഞ്ച് രൂപ മുടക്കിയാൽ കുറഞ്ഞത് രണ്ട് മണിക്കൂർ ലഹരിയിൽ ഉന്മാദിക്കാം. 50 രൂപ മുടക്കിയാൽ ആറ് പേർക്ക് ദിവസം മുഴുവൻ അപ്പൂപ്പൻതാടിപോലെ അന്തരീക്ഷത്തിൽ പറന്നു കളിക്കുന്ന അനുഭൂതി നുകരാം. അസ്സൽ ലഹരിയാണെങ്കിലും ആരെയും പേടിക്കേണ്ട. പൊലിസ് ഊതിച്ചാലോ, മണത്തു നോക്കിയാലോ തിരിച്ചറിയില്ലെന്നതും മെച്ചമാണ്. യാതൊരു കാരണവുമില്ലാതെ കുട്ടികൾ പൂസായതുപോലെ നടക്കുന്നതായി പറയുന്ന രക്ഷിതാക്കൾ ഈ ലഹരിയുടെ അപകടാവസ്ഥ വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. പെയിന്റിങ്ങിന് ഉപയോഗിക്കുന്ന എസ്ആർ, ഫെവിബോണ്ട് തുടങ്ങിയ പശകളാണ് സ്ഥിരമായി ഉപോയഗിക്കുന്നത്.

40-50 രൂപ വിലയുള്ള ചെറിയ ബോട്ടിൽ പശ പ്ലാസ്റ്റിക് കൂടിൽ ഇട്ട് തിരുമ്മി ചൂടാക്കി മൂക്കിനോട് ചേർത്തുവച്ചു വലിക്കും. പിന്നെ ലഹരിയിലമരാൻ അധികനേരം വേണ്ട. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഉന്മാദാവസ്ഥയുടെ ദൈർഘ്യം വർധിപ്പിക്കാൻ തിന്നറും ചേർത്തുള്ള മിശ്രിതമാക്കിയാണ് ഉപയോഗിക്കുന്നത്. ബംഗളൂരുവിൽ പഠിച്ച കുട്ടികൾ പകർന്നതാണീ വിദ്യയെന്നു പറയുന്നു. കുമളി, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ മേഖലകളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഈ ലഹരി ഉപയോഗിക്കാൻ സ്ഥിരമായി ചെല്ലാർകോവിൽമെട്ടിലെ മലമുകളിൽ എത്തിയിരുന്ന ആറംഗ സംഘത്തിലെ കണ്ണൻ എന്ന രാജേഷി(17)നെ 2014 ഓഗസ്റ്റ് മൂന്നിന് മലമുകളിൽനിന്ന് തമിഴ്‌നാട് വക സ്ഥലത്തുള്ള കൊക്കയിലേയ്ക്ക് എറിഞ്ഞുകൊന്ന കേസിൽ മൂന്നുപേർ ഏതാനും ദിവസങ്ങൾക്കുശേഷം അറസ്റ്റിലായിരുന്നു.

തിന്നറും പശയും കലർത്തിയ മിശ്രിതം മൂക്കിലൂടെ വലിച്ച് എല്ലാവരും പൂസാവുകയും രണ്ട് പേർ അബോധാവസ്ഥയിലാവുകയും ചെയ്തു. ലഹരിയിൽ ബോധം നശിച്ച സംഘാംഗം ജോൺ തൂക്കിയെറിയുകയായിരുന്നുവെന്നാണ് കേസ്. സന്തോഷ്, വിനീഷ് എന്നിവർ കേസ് മറച്ചുവച്ചു. അഞ്ചുപേരെയും പൊലിസ് അന്ന് കസ്റ്റഡിയിലെടുത്തെങ്കിലും അബോധാവസ്ഥയിൽ ആിരുന്നവർക്ക് കൊലപാതകത്തിൽ പങ്കിലെന്നുകണ്ട് വിട്ടയച്ചു. ഈ കൊലപാതകത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പശയും തിന്നറും അലോപ്പതി ഗുളികകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമാണെന്നു കണ്ടെത്തിയത്.

കടുത്ത വിഷമാണ് തിന്നറും പശയും. തലയോട്ടിയെ ദ്രവിപ്പിച്ചും ഓർമ്മക്കുറവുണ്ടാക്കിയും ഏതാനും വർഷം കൊണ്ട് ഇവ മരണത്തിലേയ്ക്ക് നയിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. അഞ്ച് രൂപയ്ക്ക് വാങ്ങുന്ന സാമ്പിൾ ട്യൂബ് പശയാണ് മറ്റൊരു പ്രധാന ലഹരി ദാതാവ്. മൂക്കിനോട് ചേർത്തുപിടിച്ച് വലിച്ചു കുട്ടികൾ ഇതിന്റെ മണം ആസ്വദിക്കും. അൽപനേരത്തിനകം ശരീരം ചൂടുപിടിച്ചു തുടങ്ങും. മാനസികമായ പിരിമുറുക്കം മാറും. എന്തിനും പോന്ന ധൈര്യം ലഭിക്കും. ഏതാണ്ട് കഞ്ചാവിന് സമാനമാണത്രേ ഇത് നൽകുന്ന ലഹരി. ഇടുക്കി ജില്ലയിൽ ചെറുകിട കടകളിൽ ഈ പശ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. പുകയില ഉൽപ്പന്നമായ മൂക്കിപ്പൊടി നനച്ച് ശരീരഭാഗങ്ങളിൽ വച്ച് ലഹരി തേടുന്ന നൂറുകണക്കിന് യുവത്വങ്ങളും സർവസാധാരണമാണ്. വാലിയം 10 പോലുള്ള സൈക്കാട്രിക് മെഡിസിനുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വേദനസംഹാരി ഗുളികകളായ സ്പാസ്‌മോ പ്രോക്‌സിവോൻ, ഡൈസൈക്ലാമീൻ, നൈട്രാവേറ്റ് എന്നിവയും മലയോരമേഖലയിൽ ലഹരി ഉൽപ്പന്നങ്ങളായി പ്രചരിക്കുന്നു. ബംഗളൂരുവിൽനിന്നാണ് ഇവ ലഭിക്കുന്നതെന്നു പറയുന്നു. സ്ട്രിപ്പൊന്നിന് 10 മുതൽ 20 വരെ രൂപയ്ക്ക് കിട്ടുന്ന ഈ ഗുളികയുടെ ഒരെണ്ണം 50 മുതൽ നൂറു വരെ രൂപയ്ക്കാണ് കുട്ടികൾക്കിടയിൽ വിൽക്കുന്നത്. കലാലയങ്ങളിൽ ഗുളികകളും മറ്റ് ലഹരി വസ്തുക്കളുമെത്തിക്കാൻ പ്രത്യേക സംഘങ്ങളുണ്ട്. ബൈക്കുകളിൽ കറങ്ങി നടക്കുന്ന യുവാക്കളാണ് വിൽപ്പനയ്ക്ക് പിന്നിലെന്നു കുട്ടികൾ പറയുന്നു.

കടുത്ത വിഷമാണ് തിന്നറും പശയും. തലയോട്ടിയെ ദ്രവിപ്പിച്ചും ഓർമ്മക്കുറവുണ്ടാക്കിയും ഏതാനും വർഷം കൊണ്ട് ഇവ മരണത്തിലേയ്ക്ക് നയിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഇതിന്റെ ഉപയോഗം നിയന്ത്രിക്കാൻ നമ്മുടെ നാട്ടിൽ നടപടികളില്ല. അഞ്ച് രൂപയ്ക്ക് വാങ്ങുന്ന സാമ്പിൾ ട്യൂബ് പശയാണ് മറ്റൊരു പ്രധാന ലഹരി ദാതാവ്. മൂക്കിനോട് ചേർത്തുപിടിച്ച് വലിച്ചു കുട്ടികൾ ഇതിന്റെ മണം ആസ്വദിക്കും. അൽപനേരത്തിനകം ശരീരം ചൂടുപിടിച്ചു തുടങ്ങും. മാനസികമായ പിരിമുറുക്കം മാറും. എന്തെന്നില്ലാത്ത ധൈര്യം ലഭിക്കും. ഏതാണ്ട് കഞ്ചാവിന് സമാനമാണത്രേ ഇത് നൽകുന്ന ലഹരി. ഇടുക്കി ജില്ലയിൽ ചെറുകിട കടകളിൽ ഈ പശ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. പുകയില ഉൽപ്പന്നമായ മൂക്കിപ്പൊടി നനച്ച് ശരീരഭാഗങ്ങളിൽ വച്ച് ലഹരി തേടുന്ന നൂറുകണക്കിന് യുവത്വങ്ങളും സർവസാധാരണമായിരിക്കുന്നു. വാലിയം 10 പോലുള്ള സൈക്കാട്രിക് മെഡിസിനുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

വേദനസംഹാരി ഗുളികകളായ സ്പാസ്‌മോ പ്രോക്‌സിവോൻ, ഡൈസൈക്ലാമീൻ, നൈട്രാവേറ്റ് എന്നിവയും ഇടുക്കിയിലെ കലാലയങ്ങളിൽ ലഹരി ഉൽപ്പന്നങ്ങളായി പ്രചരിക്കുന്നു. ബംഗലൂരുവിൽനിന്നാണ് ഇവ ലഭിക്കുന്നതെന്നു പറയുന്നു. സ്ട്രിപ്പൊന്നിന് 10 മുതൽ 20 വരെ രൂപയ്ക്ക് കിട്ടുന്ന ഈ ഗുളികയുടെ ഒരെണ്ണം 50 മുതൽ നൂറു വരെ രൂപയ്ക്കാണ് കുട്ടികൾക്കിടയിൽ വിൽക്കുന്നത്. കലാലയങ്ങളിൽ ഗുളികകളും മറ്റ് ലഹരി വസ്തുക്കളുമെത്തിക്കാൻ പ്രത്യേക സംഘങ്ങളുണ്ട്. ബൈക്കുകളിൽ കറങ്ങി നടക്കുന്ന യുവാക്കളാണ് വിൽപ്പനയ്ക്ക് പിന്നിലെന്നു കുട്ടികൾ പറയുന്നു. ഇവർ പിടിയിലായാൽ തങ്ങളുടെ ഇഷ്ടവസ്തുക്കൾ കിട്ടാതാകുമെന്ന ഭയം ഇത്തരക്കാരെ ഒറ്റിക്കൊടുക്കാൻ വിദ്യാർത്ഥികൾക്ക് തടസമാണ്. നെടുങ്കണ്ടം ചോറ്റുപാറ സ്‌കൂൾ പരിസരത്തെ കടയിൽ ഒരിനം ലഹരി മിഠായി അധികൃതർ പിടികൂടിയിരുന്നു. കേരളത്തിൽ പാൻ ഉൽപ്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതോടെയാണ് ഇത്തരം പുത്തൻ ലഹരി ഉൽപന്നങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

മൂന്നു വർഷം മുമ്പാണ് കുമളിക്കടുത്ത് നാലര വയസുകാരിയെ കുട്ടിക്കുറ്റവാളികൾ പീഡിപ്പിക്കാൻ ശ്രമിച്ച് കൊലപ്പെടുത്തി വലിയ മരത്തിന്റെ പൊത്തിൽ മൃതദേഹം ഒളിപ്പിച്ചത്. ഇതിനു പിന്നാലെ വട്ടപ്പാറയിലും സമാനസംഭവത്തിൽ പിഞ്ചുപെൺകുട്ടിയുടെ ജഡം കിണറ്റിൽ കാണപ്പെട്ടു. രണ്ടു സംഭവങ്ങളിലും കുട്ടിക്കുറ്റവാളികൾ ലഹരിക്ക് അടിമകളായിരുന്നെന്ന് വ്യക്തമായി. കൗമാരവും യുവത്വവും ലഹരിയിലേയ്ക്ക് വഴുതി വീഴുന്നത് വ്യാപകമാണെന്നു തെളിയിക്കുന്നതാണ് ഇടുക്കിയിലെ ചെക്ക് പോസ്റ്റുകളിലൂടെ കഞ്ചാവ് കടത്തുന്നതിനിടെ പിടിക്കപ്പെടുന്നവരുടെ എണ്ണം. 2014-ൽ അറുനൂറിലേറെ കഞ്ചാവ് കടത്തു കേസുകളാണ് ചാർജ് ചെയ്തതെങ്കിൽ പോയ വർഷം ഇതിന്റെ ഇരട്ടിയോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഹരിയുടെ ഉപയോഗത്തിലൂടെ സ്വയം മരണം വരിക്കുന്നവരും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരും നിരവധിയാണെങ്കിലും ലഹരി നുണഞ്ഞ് സ്വയം രക്തസാക്ഷിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സുരേഷെന്ന് ഡോക്ടർമാരും പൊലിസും ചൂണ്ടിക്കാട്ടുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്
ജോസ് കെ മാണിയുടെ സ്വാധീനം യുഡിഎഫ് അറിഞ്ഞത് പുറത്താക്കി കഴിഞ്ഞപ്പോൾ; കോൺഗ്രസ് നേതാക്കന്മാർ പരസ്പരം പഴിചാരിക്കൊണ്ട് അനുനയ നീക്കം തുടങ്ങി; എല്ലാ കുറ്റങ്ങളും ബെന്നി ബെഹന്നാന്റെ തലയിൽ വച്ചുകെട്ടി കോൺഗ്രസ്; പുറത്താക്കിയതോടെ ജോസഫിന്റെ പ്രശ്‌നം തീർന്നതിനാൽ ഇനിയും ചർച്ചയും ധാരണയുമെന്നും സൂചനകൾ; ചങ്ങനാശ്ശേരിയിലും തിരുവല്ലയും ഇരിങ്ങാലക്കുടയും തന്നാൽ മടങ്ങാമെന്ന് ജോസ് കെ മാണി; കേരളാ കോൺഗ്രസിന് വേണ്ടി ഇടതും വലതും സജീവം
ഭർത്താവ് ഉപേക്ഷിച്ച ലിജി; ഭാര്യമായി പിണങ്ങി കഴിയുന്ന അജയ്; അവിഹിത ബന്ധത്തിൽ കുട്ടി പിറന്നപ്പോൾ ഡി വൈ എഫ് ഐ നേതാവിനും കാമുകിക്കും നാണക്കേട്; ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് അടൂർ മരുതിമൂട് പള്ളിക്ക് മുന്നിൽ: മിടുക്കരായ രണ്ടു പൊലീസുകാർ പിന്നാലെ കൂടിയപ്പോൾ സിസിടിവിയിൽ തെളിഞ്ഞത് ഒന്നും വ്യക്തമല്ലാത്ത ഓട്ടോ; പോസ്റ്റർ തേടിയുള്ള അന്വേഷണം കുടുക്കിയത് ക്രൂരയായ അമ്മയേയും കാമുകനേയും; നാൽപതുകാരിയും മുപ്പത്തിരണ്ടുകാരനും കുടുങ്ങുമ്പോൾ
കടൽകൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ട മലയാളികളെ രക്ഷിക്കുന്ന കാര്യം ഞാനും പി.സി.ചാക്കോയും പറഞ്ഞുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി പക്ഷേ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു; പ്രധാനമന്ത്രി ആയിരിക്കെ ഡോ.മന്മോഹൻ സിങ്ങിനെ കാണാൻ പോയപ്പോൾ ഉണ്ടായ അമ്പരപ്പിക്കുന്ന അനുഭവം; കടൽക്കൊലയും ഇറ്റലിയും രാജ്യസ്‌നേഹവും: എം.ബി.രാജേഷ് എഴുതുന്നു
മൂന്ന് മാസത്തിലധികം നീണ്ട നിയന്ത്രണത്തിൽ വീർപ്പ് മുട്ടിയിരുന്നവർ കൂട്ടത്തോടെ തെരുവിലേക്ക്; നിന്നു തിരിയാൻ ഇടമില്ലാതെ ബാറുകളും പബ്ബുകളും;കെട്ടീപ്പിടിച്ചും തുണിയഴിച്ച് തെരുവിൽ കിടന്നും അവർ ആഘോഷം തുടരുന്നു; സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള മോഹം ബ്രിട്ടനെ കോവിഡ് എപിസെന്ററാക്കി മാറ്റിയേക്കും; ഇതാ ഭയാനകമായ ആ ദൃശ്യങ്ങൾ
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്