Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്സവപ്പറമ്പുകളിൽ ഗജവീരന്മാരുടെ കഷ്ടപ്പാടിന് പുതിയ നിയമം അന്ത്യം കുറിക്കുമോ? നാട്ടാന പരിപാലന ചട്ടങ്ങൾ കൃത്യമായി നടപ്പാക്കുന്ന ആനകൾ മതി എഴുന്നള്ളിപ്പുകൾക്ക്; ആരോഗ്യ-സ്വഭാവ സർട്ടിഫിക്കറ്റും വേണം

ഉത്സവപ്പറമ്പുകളിൽ ഗജവീരന്മാരുടെ കഷ്ടപ്പാടിന് പുതിയ നിയമം അന്ത്യം കുറിക്കുമോ? നാട്ടാന പരിപാലന ചട്ടങ്ങൾ കൃത്യമായി നടപ്പാക്കുന്ന ആനകൾ മതി എഴുന്നള്ളിപ്പുകൾക്ക്; ആരോഗ്യ-സ്വഭാവ സർട്ടിഫിക്കറ്റും വേണം

ആലപ്പുഴ: ഉത്സവപ്പറമ്പുകളിൽ ഗജവീരന്മാരെ എഴുന്നള്ളത്തിന് ഇറക്കണമെങ്കിൽ അൽപ്പം ബുദ്ധിമുട്ടണം. സ്വഭാവ സർട്ടിഫിക്കറ്റും വൈദ്യ പരിശോധനാ റിപ്പോർട്ടും കൃത്യമായി പരിപാലിച്ചുവെന്നതിന്റെ തെളിവുകളുമൊക്കെ ഹാജരാക്കിയാലേ ആനകളെ എഴുന്നള്ളത്തിനും മറ്റും കൊണ്ടുവരാനാകൂ.

പെട്ടെന്നു കൊണ്ടുവന്ന് ക്യൂവിനിടയിൽ കേറ്റി കൊണ്ടുപോകും പോലെയുള്ള നടപടികളൊന്നും ഇനി നടക്കില്ലെന്നർഥം. ആരോഗ്യം മോശമാണെങ്കിലും ഗതികേടു കൊണ്ട് ഉത്സവപ്പറമ്പുകളിൽ കഷ്ടത അനുഭവിക്കുന്ന കരിവീരന്മാർക്ക് നാട്ടാന പരിപാലനച്ചട്ടങ്ങളിലെ ഭേദഗതി ആശ്വാസമാകും.

ആനയെ പരിപാലിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഉൽസവ കമ്മിറ്റിക്കും ജില്ലാ ഭരണകൂടത്തിനും സ്വഭാവ സർട്ടിഫിക്കറ്റ് നൽകുകയാണ്. കൈക്കൂലി കൊടുത്ത് സർട്ടിഫിക്കറ്റ് വാങ്ങാമെന്ന മോഹം വേണ്ട. വിശദമായ പരിശോധയ്ക്കുശേഷം മൃഗഡോക്ടറാണ് ഇത് നൽകേണ്ടത്. തിരിമറികൾ നടത്താനുള്ള മുഴുവൻ പഴുതും അടച്ചാണ് സർട്ടഫിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർമാർ നേരിട്ട് സ്വീകരിക്കുന്നതുക്കൊണ്ടുതന്നെ തട്ടിപ്പ് നടക്കില്ലെന്ന് ഉറപ്പാണ്. മാത്രമല്ല ഇത് സമർപ്പിച്ചു കഴിഞാലും 72 മണിക്കൂർ നിരീക്ഷണത്തിൽ വച്ചതിനുശേഷമെ ഉൽസവ പറമ്പിൽ കയറ്റുകയുള്ളു. സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിയാൽ ഡോക്ടറുടെ പണിയും പോകും.

കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ നാട്ടാന പരിപാല ചട്ടത്തിലാണ് ഗജവീരന്മാരെ എഴുന്നള്ളിക്കുന്നതിനു കടിഞ്ഞാണിട്ട് നിയമങ്ങൾ പുറത്തിറക്കിയത്. നേരത്തെ രജിസ്റ്റർ ചെയ്ത ആനകളാണെങ്കിലും
പുതിയ നിയമം ബാധകമാണ്. ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് അധികാര
പരിധിയിൽപ്പെടുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസിലും സ്റ്റേഷൻ ഹൗസ് ഓഫീസിലും വിവരം നിർബന്ധമായും അറിയിച്ചിരിക്കണമെന്നാണ് ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകിയിട്ടുള്ളത്. എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകൾക്ക് നാട്ടാന പരിപാലന നിയമപ്രകാരമുള്ള ഫിറ്റ്‌നെസ്സ്
സർട്ടിഫിക്കറ്റുകൾക്ക് പുറമെ ക്ഷേത്രത്തിൽ വച്ച് എഴുന്നള്ളിപ്പിന് മുൻപ് സ്ഥലത്തെ വെറ്റിനറി ഡോക്ടറെക്കൊണ്ട് ആനയുടെ ആരോഗ്യ നില വീണ്ടും പരിശോധിക്കണം. ലയബലിറ്റി സർട്ടിഫിക്കും നിർബന്ധമാണ്.

പതിനായിരത്തോളം ക്ഷേത്രങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ഇപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓരോ ക്ഷേത്രത്തിലും ആനയുടെയും എഴുന്നള്ളിപ്പിന്റെയും ചുമതലക്കാരനായി ക്ഷേത്ര ഭാരവാഹികളിലൊരാൾ ഉണ്ടായിരിക്കണം. അതേസമയം ആനകളെ പരിപാലിക്കുന്നതിൽ
ഉടമയും പാപ്പാന്മാരും കാട്ടുന്ന ക്രൂരമായ നടപടികളാണ് ആനകളെ കൂടുതൽ പ്രകോപനത്തിലേക്ക് എത്തിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ നാട്ടാന പരിപാലന നിയമങ്ങൾ കൃത്യമായി പാലിക്കാൻ മലയാളത്തിൽ പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് ഉറപ്പുവരുത്താൻ പൊലീസിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ആനകളുടെ ആരോഗ്യത്തിനും പൊതുജനങ്ങളുടെ ജീവനും പ്രാധാന്യം നൽകി നാട്ടാന പരിപാലന നിയമം കർശനമായി നടപ്പാക്കാനാണ് സർക്കാർ രംഗത്തുവന്നത്. ഏതായാലും പഴുത്ത് പൊട്ടിയളിഞ്ഞ കാലും കത്തികുത്തേറ്റ പുറവുമായി ഇനി ആനകൾക്ക് ഉൽസവ പറമ്പുകളിൽ ദിവസങ്ങളോളം പണിയെടുക്കേണ്ടി വരില്ലെന്നു ഉറപ്പായി. അരിശം കയറി പാപ്പാന്മാർ ആനയുടെ മെക്കിട്ടു കയറുന്ന രീതിക്കും ഇതോടെ കടിഞ്ഞാണാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP