Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉന്നത വിദ്യാഭ്യാസത്തിന്റെ കടയ്ക്കൽ കത്തിവെച്ച് പിണറായി സർക്കാർ; പൊളിറ്റിക്സും ഡിപ്ലോമാറ്റിക് റിലേഷൻസും തുടങ്ങി അഭിനയവും ലോകചരിത്രവും വരെ ന്യൂജനറേഷൻ കോഴ്സുകളുടെ പട്ടികയിൽ; ബയോടെക്നോളജി,ബയോകെമിസ്ട്രി, മൈക്രോബയോളജി, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോഇൻഫർമാറ്റിക്സ്, നാനോ ടെക്നോളജി തുടങ്ങി പുതുതലമുറ കോഴ്സുകളെ പാടെ ഒഴിവാക്കി; ഇത് പിണറായി റിപ്പബ്ലിക്കിലെ വി​ദ്യാഭ്യാസ പരിഷ്കാരം

ഉന്നത വിദ്യാഭ്യാസത്തിന്റെ കടയ്ക്കൽ കത്തിവെച്ച് പിണറായി സർക്കാർ; പൊളിറ്റിക്സും ഡിപ്ലോമാറ്റിക് റിലേഷൻസും തുടങ്ങി അഭിനയവും ലോകചരിത്രവും വരെ ന്യൂജനറേഷൻ കോഴ്സുകളുടെ പട്ടികയിൽ; ബയോടെക്നോളജി,ബയോകെമിസ്ട്രി, മൈക്രോബയോളജി, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോഇൻഫർമാറ്റിക്സ്, നാനോ ടെക്നോളജി തുടങ്ങി പുതുതലമുറ കോഴ്സുകളെ പാടെ ഒഴിവാക്കി; ഇത് പിണറായി റിപ്പബ്ലിക്കിലെ വി​ദ്യാഭ്യാസ പരിഷ്കാരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ന്യൂ ജനറേഷൻ കോഴ്സ് എന്ന പേരിലും സംസ്ഥാന സർക്കാർ നടത്തുന്നത് വൻ തട്ടിപ്പ്. പരമ്പരാ​ഗത കോഴ്സുകളെ പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുമ്പോൾ പുതുതലമുറ കോഴ്സുകളെ പൂർണമായും അവ​ഗണിക്കുകയാണ് സംസ്ഥാന സർക്കാർ. ചരിത്രവും പൊളിറ്റിക്സും അഭിനയവും തുടങ്ങി പരമ്പരാ​ഗത കോഴ്സുകൾ സംസ്ഥാന സർക്കാരിന്റെ ന്യൂജനറേഷൻ കോഴ്സുകളുടെ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോഇൻഫർമാറ്റിക്സ്, നാനോ ടെക്നോളജി തുടങ്ങി പുതുതലമുറ കോഴ്സുകളെ സംസ്ഥാന സർക്കാർ പാടെ അവ​ഗണിക്കുകയായിരുന്നു.

എംജി സർവകലാശാല വൈസ് ചാൻസിലർ സാബു തോമസ് ചെയർമാനായ ഉന്നതാധികാര സമിതിയെ ന്യൂ ജനറേഷൻ കോഴ്സുകൾ തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയതാടെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ കോഴ്സുകൾ ത്രിശങ്കുവിവായത്. നാല് വർഷ ബിരുദവും ഡബിൾ മെയിനും ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ നിർദ്ദേശിച്ച് ഉന്നതാധികാര സമിതി റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 76 പുതിയ കോഴ്സുകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കാർ/എയ്ഡഡ് കോളജുകൾ‌ക്ക് അപേക്ഷിക്കാം എന്ന് ഉത്തരവിറക്കിയിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാത്ത കോഴ്സുകൾ എന്ന് അന്നേ ഈ ഉത്തരവിനെ കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു.

പൊളിറ്റിക്സും ഹിസ്റ്ററിയും പെർഫോമിം​ഗ് ആർട്സും ന്യൂ ജനറേഷൻ ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ ബോട്ടണിയും ബയോകെമിസ്ട്രിയും മൈക്രോബയോളജിയും ഉൾപ്പെടെയുള്ളവ ലിസ്റ്റിൽ നിന്നും ഒഴിവായി. എട്ട് വിഷയങ്ങൾ മാത്രമാണ് എം.എസ്.സി ലിസ്റ്റിൽ ഇടംപിടിച്ചത്. കെമിസ്ട്രി, ബയോളജി, ഇലക്ട്രോണിക്സ്, ജിയോളജി, മാത്സ്, ഫിസിക്സ്, സുവോളജി എന്നിവ മാത്രമായി സംസ്ഥാന സർക്കാരിന്റെ കണ്ണിൽ ബിരു​​ദാനന്തര ബിരു​ദ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ന്യൂ ജനറേഷൻ കോഴ്സുകൾ. അതേസമയം, വേൾഡ് ഹിസ്റ്ററി, കംപരറ്റീവ് പൊളിറ്റിക്സ്, ഇന്റർനാഷണൽ പൊളിറ്റിക്സ് ആൻഡ് ഡിപ്ലോമാറ്റിക് റിലേഷൻസ് തുടങ്ങി പൊളിറ്റിക്കൽ ഫിലോസഫിയും ജെൻഡർ ആൻഡ് സെക്ഷ്വാലിറ്റി സ്റ്റഡീസും ഉൾപ്പെടെ 18 വിഷയങ്ങൾ സംസ്ഥാന സർക്കാർ ന്യൂ ജെൻ ആക്കി അവതരിപ്പിച്ചു.

അഭിനയവും ഹിസ്റ്ററിയും പെർഫോമിം​ഗ് ആർട്സും ഉൾപ്പെടെ ബിഎ വിഭാ​ഗത്തിൽ 42 കോഴ്സുകൾ ഇടംപിടിച്ചപ്പോൾ എട്ട് ശാസ്ത്ര വിഷയങ്ങൾ മാത്രമാണ് ബിരു​ദ കോഴ്സുകളിൽ ഇടംപിടിച്ചത്. ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റാ മാനേജ്മെന്റ്, ​ഗ്രാഫിക് ഡിസൈനിം​ഗ്, ബാങ്കിം​ഗ് ആൻഡ് ഫിനാൻഷ്യൽ മാർക്കറ്റ്, മാത്തമാറ്റിക്സ്& ഫിസിക്സ്(ഡബിൾ മെയിൻ), കെമിസ്ട്രി& ബയോകെമിസ്ട്രി(ഡബിൾ മെയിൻ), മാത്സ്& കെമിസ്ട്രി, സുവോളജി&സ്റ്റാറ്റിറ്റിക്സ്(ഡബിൾ മെയിൻ) എന്നിവയാണ് ബിരു​​ദ പഠനത്തിനുള്ള ശാസ്ത്ര വിഷയങ്ങൾ.

ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോഇൻഫർമാറ്റിക്സ്, നാനോ ടെക്നോളജി തുടങ്ങി ശരിക്കും ന്യൂ ജനറേഷൻ കോഴ്സുകളെ പാടെ അവ​ഗണിച്ചാണ് പുതിയ കോഴ്സുകളുടെ പ്രൊപ്പോസൽ ക്ഷണിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യത ഇല്ലാതെ വേണം പുതിയ കോഴ്സുകൾ തുടങ്ങാനെന്നും അതനുസരിച്ച് വേണം നിർദ്ദേശങ്ങൾ സമർപ്പിക്കാനെന്നും പ്രത്യേകം പറഞ്ഞതോടെ ഇപ്പോൾ തന്നെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വലയുന്ന പല സർക്കാർ കോളജുകൾക്കും അവസരം തുടക്കത്തിലേ നിഷേധിക്കുകയായിരുന്നു. ഇതോടെ, എയ്ഡഡ് മാനേജ്മെന്റുകൾക്ക് പണം കൊയ്യാനുള്ള സുവർണാവസരം കൈവരികയായിരുന്നു. പുതിയ കോഴ്സുകൾ തുടങ്ങുന്നതിനുള്ള അധികാരം യൂണിവേഴ്സിറ്റികൾക്ക് കൈമാറാനും ശ്രമങ്ങൾ ആരംഭിച്ചു. ഇതോടെ, പൂർണമായും കോഴ്സുകൾ ഏതൊക്കെ കോളജുകൾക്ക് നൽകണം എന്ന തീരുമാനം എടുക്കാനുള്ള അധികാരം സിപിഎം നിയന്ത്രിത സിൻഡിക്കേറ്റുകളിൽ നിക്ഷിപ്തമാകും.

സമു​​ദായ സംഘടനകളെ തൃപ്തിപ്പെടുത്താനുള്ള ചെപ്പടിവിദ്യയായാണ് ഇതിനെ വി​ദ്യാഭ്യാസ രം​ഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പുത്തൻ തലമുറ കോഴ്സുകളെ പാടെ അവ​ഗണിക്കുന്നതോടെ ആരോ​ഗ്യ- സാങ്കേതിക രം​ഗങ്ങളിൽ വരും നാളുകളിൽ കേരളത്തിന്റെ മാനവ വിഭവശേഷി ഉപയോ​ഗിക്കപ്പെടാതെ പോകുകയും അന്താരാഷ്ട്ര രം​ഗത്ത് പോലും വൻ അവസരങ്ങളുള്ള മേഖലകൾ പഠിക്കാൻ കേരളത്തിലെ വിദ്യാർത്ഥികൾക്ക് കഴിയാതെ പോകുകയും ചെയ്യും. ഇതെല്ലാ സിപിഎമ്മിന്റെ കേവലം രാഷ്ട്രീയ- സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടിയാണ് എന്നതാണ് ഏറെ ദുഃഖകരം.

സംസ്ഥാനത്തെ എയ്ഡഡ് മാനേജ്മെന്റുകളെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ അവിയൽ കോഴ്സുകൾ എന്ന ആരോപണം വിദ്യാർത്ഥികളും വിവിധ വിഷയങ്ങളിലെ അലുമ്നി കൂട്ടായ്മകളും ചൂണ്ടിക്കാട്ടുന്നു. ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കും എന്നും അഭ്യസ്ത വിദ്യരായ നിരവധി ആളുകൾക്ക് തൊഴിൽ സാഹചര്യം നിഷേധിക്കും എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലനിൽ കേരളത്തിലെ ചില കോളജുകളിൽ ന്യൂജനറേഷൻ കോഴ്സുകളായ ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോഇൻഫർമാറ്റിക്സ്, നാനോ ടെക്നോളജി തുടങ്ങിയവ ബിരുദ തലത്തിൽ പഠിപ്പിക്കുന്നുണ്ട്. എന്നാൽ, ഇവയുടെ ബിരു​ദാനന്തര ബിരുദ കോഴ്സുകൾക്കോ തുടർപഠനത്തിനോ കേരളത്തിൽ സൗ​കര്യമില്ല. പുതു തലമുറ കോഴ്സുകൾ എന്ന നിലയിൽ ഇത്തരത്തിൽ അഭിനയവും ഹിസ്റ്ററിയും പെർഫോമിം​ഗ് ആർട്സും കോളജുകളിലേക്ക് എത്തിക്കുന്നത് വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, കേരളത്തിലെ ആരോ​ഗ്യ മേഖലയിലെ വളർച്ചയോയും പ്രതികൂലമായി ബാധിക്കും എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റും നിസ്തൂലമായ സംഭാവനകൾ നൽകാൻ കഴിയുക മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോടെക്നോളജി മുതലായ ശാസ്ത്ര ശാഖകൾക്കാണ്. കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഇന്ന് നിത്യ ജീവിതത്തിന്റെ തന്നെ ഭാ​ഗമായി മാറിയിരിക്കുകയാണ്. എന്നാൽ ഇവയെല്ലാം ഒഴിവാക്കി കേലവം രാഷ്ട്രീയ താത്പര്യങ്ങൾക്കായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടം ചെയ്യുകയാണ് സംസ്ഥാനത്തെ ഇടത് സർക്കാർ.

റീഡിസൈൻ ചെയ്ത കോഴ്സുകൾ ആരംഭിക്കാൻ കോളജുകൾക്ക് അനുവാദം നൽകുന്നതിന് യൂണിവേഴ്സിറ്റികൾക്ക് അധികാരം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സർവകലാശാലകളുടെ വൈസ് ചാൻസിലർ കൂടിയായ ​ഗവർണറോട് ശുപാർശ ചെയ്തിരിക്കുകയാണ്. ഇതിന് അം​ഗീകാരം കിട്ടുന്നതോടെ ലോകത്തിന് മാതൃകയായ കേരള മോഡൽ വിദ്യാഭ്യാസത്തിന് അന്ത്യമാകും. കാലഹരണപ്പെട്ട കോഴ്സുകൾ ന്യൂജെൻ കോഴ്സുകൾ എന്ന പേരിൽ പഠിക്കേണ്ടി വരുന്ന ഒരു തലമുറയുടെ ഉ​​ദയത്തിനും വരും ദിനങ്ങൾ സാക്ഷ്യം വഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP