Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇങ്ങനെ ഒരുകിടിലൻ എൻട്രി ഇതാദ്യം! ടിവി കാണേണ്ടവർക്ക് അതാവാം; പത്രവും മാസികയും വായിക്കേണ്ടവർക്ക് അതിൽ മുഴുകാം; ന്യൂജൻകാർക്ക് വൈഫയും മൊബൈൽ ചാർജ് ചെയ്യാൻ പ്ലഗ് പോയിന്റും ടോപ്പ് അപ്പ് ചെയ്യാനുള്ള സൗകര്യവും; കുടിവെള്ളത്തിനായി പ്യൂരിഫയർ..കൂളർ..പറഞ്ഞുതീരുന്നില്ല ഈ മോഡൽ മോഡേൺ ബസിന്റെ കഥ; ഷാജി മോട്ടോഴ്‌സ് ബസിനെ ബാൻഡ്‌മേളത്തോടെ വരവേറ്റ് തോപ്രാംകുടിക്കാർ

ഇങ്ങനെ ഒരുകിടിലൻ എൻട്രി ഇതാദ്യം! ടിവി കാണേണ്ടവർക്ക് അതാവാം; പത്രവും മാസികയും വായിക്കേണ്ടവർക്ക് അതിൽ മുഴുകാം; ന്യൂജൻകാർക്ക് വൈഫയും മൊബൈൽ ചാർജ് ചെയ്യാൻ പ്ലഗ് പോയിന്റും ടോപ്പ് അപ്പ് ചെയ്യാനുള്ള സൗകര്യവും; കുടിവെള്ളത്തിനായി പ്യൂരിഫയർ..കൂളർ..പറഞ്ഞുതീരുന്നില്ല ഈ മോഡൽ മോഡേൺ ബസിന്റെ കഥ;  ഷാജി മോട്ടോഴ്‌സ് ബസിനെ ബാൻഡ്‌മേളത്തോടെ വരവേറ്റ് തോപ്രാംകുടിക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: ഇങ്ങനെ ഒരു എൻട്രി ഇത് ആദ്യമായി, കിടിലൻ തകർത്തു...പ്രശംസകൾ കൊണ്ടുമൂടുകയാണ് ആരാധകർ ഈ ബസിനെ. തോപ്രാംകുടിയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് ഈ മാസം 12 ന് അതൊരുഒന്നൊന്നര വരവായിരുന്നു. സർവീസ് അൻപത് വർഷം പിന്നിടുമ്പോൾ യാത്രക്കാരെ ഏതുരീതിയിൽ സന്തോഷിപ്പിക്കും എന്നായിരുന്നു ഷാജി മോട്ടോഴ്‌സ് ബസുടമകളായ ചിറ്റപ്പനാട്ട് കുടുംബത്തിന്റെ ആലോചന. പുതുമയ്ക്കായുള്ള പരീക്ഷണങ്ങളിൽ എന്നും മുമ്പരാണ് ഈ വ്യവസായ കുടുംബം. സുവർണ ജൂബിലി ആേേഘാഷവേളയിലാണ് പുതിയ സമ്മാനവുമായി ഇവർ എത്തിയത്. അത്യാധുനിക സംവിധാനങ്ങളോടെ ഒരുബസ്.

ബസിൽ കയറുന്നവർ ചിറ്റ്പ്പനാട്ട്കാർക്ക് വെറും യാത്രക്കാരല്ല, അതിഥികളാണ്. അതുകൊണ്ട് തന്നെ കാലത്തിനൊത്തുള്ള സംവിധാനങ്ങൾ വേണമെന്ന് നിർബന്ധവുമുണ്ട്. ബസിൽ കയറുന്നവർക്ക് ഇനി ടിവി കണ്ട് ആസ്വദിക്കാം. ഇതിന് പുറമേ വിവിധ മാസികകൾ, പത്രം, വൈ ഫൈ, നിരീക്ഷണ ക്യാമറകൾ, മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനായി പ്ലഗ് പോയിന്റ്, ഫോണിലെ ബാലൻസ് തീർന്നാൽ ടോപ്പപ്പ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഇതെല്ലാം. വിദ്യാർത്ഥികൾക്കും മറ്റും ഈ സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും യാത്രാവേള പഠനവേളയാക്കാമെന്നും ബസുടമകൾ കണക്കുകൂട്ടുന്നു.

യാത്രയ്ക്കിടെ കുടിവെള്ളം കരുതിയിട്ടില്ലെങ്കിലും വിഷമിക്കേണ്ടതില്ല. ഷാജി മോട്ടോഴ്‌സിന്റെ പുതിയ ബസിൽ യാത്രക്കാർക്കായി വാട്ടർ പ്യൂരിഫയറുണ്ട്. പോരാത്തതിന് തണുത്ത വെള്ളത്തിന് കൂളറുമുണ്ട് ബസിൽ. ഇ-ടിക്കറ്റ്, പേ.ടി.എം., ബസ് കാത്തുനിൽക്കുന്നവർക്ക് ബസിന്റെ സ്ഥാനം അറിയാൻ ജി.പി.എസ്., ബസിൽ യാത്രചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയ്ക്കായി പൊലീസിനെയോ മോട്ടോർ വാഹന അധികൃതരെയോ ബന്ധപ്പെടുന്നതിനുള്ള സൗകര്യം തുടങ്ങിയവയുമുണ്ട് ബസിൽ.

ആധുനിക സൗകര്യങ്ങളുമായി നിരത്തിലിറങ്ങിയ വാഹനത്തെ ബാൻഡ് മേളവുമായാണ് തോപ്രാംകുടിയിൽ സ്വീകരിച്ചത്. വാഹനത്തിന് വരുത്തിയ മാറ്റങ്ങൾക്ക് മികച്ച പ്രതികരണമാണ് യാത്രക്കാരിൽനിന്ന് ലഭിക്കുന്നതെന്നും വിവിധ സൗകര്യങ്ങൾ കൂട്ടിച്ചേർക്കാൻ മോട്ടോർവാഹന വകുപ്പിന്റെ അനുമതി വേണ്ടിവന്നുവെന്നും ബസ് ജീവനക്കാർ പറയുന്നു. പൊതു ഗതാഗത രംഗത്ത് പുതിയമാറ്റങ്ങൾ കൊണ്ടുവരുന്നതിലും സ്വീകരിക്കുന്നതിലും തൽപരരാണ് ചിറ്റപ്പനാട്ടുകാർ. ഓരോ ബസ് സ്റ്റോപ്പിലെയും ബസുകളുടെ സമയ വിവരങ്ങൾ അറിയാനും ബസിനെ ലൈവായി ട്രാക്ക് ചെയ്യാനും സാധിക്കുന്ന സംവിധാനവും ഷാജി മോട്ടോഴ്‌സാണ് ആദ്യം കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP