സ്വർണ്ണ കടത്തു കേസിന് പിന്നാലെ കേരളം വിട്ട് ഓടിയ ജമാൽ ഹുസൈൻ അൽ സാബിക്ക് പകരം പുതിയ കോൺസുൽ ജനറൽ; ഒബൈദ് അൽ-കാബിയെ നിയമിച്ച വിവരം സംസ്ഥാന സർക്കാരിനും കൈമാറി; നഷ്ടപ്പെട്ടുപോയ കോൺസുലേറ്റിന്റെ സൽപ്പേര് വീണ്ടെടുക്കാൻ യു എ ഇ; തിരുവനന്തപുരത്തെ ഓഫീസ് പൂട്ടില്ല; പ്രവാസികൾക്ക് ആശ്വാസം

സായ് കിരൺ
തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയത് കസ്റ്റംസ് പിടികൂടിയ ശേഷം, രണ്ടുവർഷത്തോളമായി മേധാവിയില്ലാതിരുന്ന തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന് പുതിയ മേധാവിയെ നിയമിച്ച് യു.എ.ഇ ഭരണകൂടം. സ്വർണക്കടത്തിന് ഒത്താശ ചെയ്ത കോൺസുൽ ജനറലായിരുന്ന അൽ- സാബിയെ തിരിച്ചുവിളിച്ച ശേഷം, ഇതാദ്യമായാണ് കോൺസുൽ ജനറലിനെ നിയമിക്കുന്നത്. ഒബൈദ് ഖലീഫ ബഖീദ് അബ്ദുള്ള അൽ-കാബിയാണ് പുതിയ കോൺസുൽ ജനറൽ. ഒരു വർഷമായി കോൺസുലേറ്റിൽ ചാർജ് ഡി അഫയേഴ്സ് പദവിയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് കോൺസുൽ ജനറലായി നിയമിച്ചത്. ഇക്കാര്യം പ്രോട്ടോക്കോൾ ഓഫീസറെ യു.എ.ഇ സർക്കാർ രേഖാമൂലം അറിയിച്ചു.
സ്വർണക്കടത്ത് വിവാദത്തെ തുടർന്ന് കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയെ യു.എ.ഇ തിരിച്ചുവിളിച്ചിരുന്നു. കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസ് അലി മുസൈയ്ഖരി അൽ-ഷമീലി അടക്കമുള്ള ഉദ്യോഗസ്ഥരെയും യു.എ.ഇയിലേക്ക് രഹസ്യമായി യു.എ.ഇയിൽ എത്തിച്ചിരുന്നു. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവയുടെ ചുമതലയുള്ള കോൺസുലേറ്റ് അടച്ചുപൂട്ടുന്നതായി നേരത്തേ അഭ്യൂഹമുണ്ടായിരുന്നു.
പുതിയ കോൺസുൽ ജനറൽ ഒബൈദ് ഖലീഫ ബഖീദ് അബ്ദുള്ള അൽ-കാബി പ്രശ്നക്കാരനല്ലെന്നാണ് കോൺസുലേറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന. മലയാളികളോട് ഏറെ അനുഭാവമുള്ള ആളുമാണ്. സ്വർണക്കടത്തിനെത്തുടർന്നുള്ള വിവാദങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ താത്കാലിക ജീവനക്കാരെയെല്ലാം പുറത്താക്കിയിരുന്നു. ഡിപ്ലോമാറ്റിക് വിഭാഗത്തിൽപ്പെടാത്ത കരാർ ജീവനക്കാരെയാണ് പുറത്താക്കിയത്. സ്വർണക്കടത്ത് പ്രതി സ്വപ്നയുടെ ശുപാർശയിലായിരുന്നു താത്കാലിക ജീവനക്കാരിൽ മിക്കവരെയും നിയമിച്ചിരുന്നത്. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരിൽ ചിലരെ യു.എ.ഇ സ്ഥലം മാറ്റിയിട്ടുണ്ട്.
കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബിയെ മറ്റൊരു ചുമതലയിലേക്ക് മാറ്റിയിട്ടുണ്ട്. സ്വർണക്കടത്ത് പിടികൂടും മുൻപേ യു.എ.ഇയിലേക്ക് പോയ അൽ-സാബിയെ യു.എ.ഇ പിന്നീട് ഇന്ത്യയിലേക്ക് തിരികെ അയച്ചിട്ടില്ല. ഡിപ്ലോമാറ്റിക് വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് യുഎഇയുടെ വിദേശകാര്യ മന്ത്റാലയമാണ്. മറ്റ് വിഭാഗങ്ങളിലുള്ളവരെയും ഇനിമുതൽ നേരിട്ട് നിയമിക്കാനാണ് യു.എ.ഇയുടെ തീരുമാനം.
നയതന്ത്ര പരിരക്ഷയുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കോൺസുലേറ്റിലുള്ളത്. കോൺസുൽ ജനറലും രണ്ട് അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെമാരും. നയതന്ത്ര പരിരക്ഷയുള്ള ഇവരെ ചോദ്യംചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ കഴിയില്ല. ചോദ്യംചെയ്യാൻ യു.എ.ഇയുടെ അനുമതി വേണം. ഇവരെ ഇന്ത്യയിലെ കോടതികളിൽ ഹാജരാക്കാനാവില്ല. നയതന്ത്ര ഉദ്യോഗസ്ഥരെ പ്രതിയാക്കിയാലും മാതൃരാജ്യത്തിന് കൈമാറണമെന്നാണാ രാജ്യാന്തരചട്ടം. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ചുള്ള ഇവരുടെ യാത്ര വിലക്കാനുമാവില്ല.
ഇന്ത്യയിൽ വച്ചുള്ള ചോദ്യംചെയ്യൽ ഒഴിവാക്കാൻ അറ്റാഷെയെയും കോൺസുൽ ജനറലിനെയും യു.എ.ഇ തിരികെ വിളിച്ചതായിരുന്നു. അതിനാലാണ് മടങ്ങിയെത്താത്തത്. അറ്റാഷെയെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ നൽകിയ രണ്ട് അപേക്ഷകൾ അവഗണിച്ചാണ് യു.എ.ഇ അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. യു.എ.ഇ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുന്നതിനാൽ അറ്റാഷെയെയും കോൺസുൽ ജനറലിനെയും ചോദ്യംചെയ്യാൻ അനുമതി കിട്ടിയതുമില്ല.
നേരത്തെ യു.എ.ഇ അധികൃതരുമായി സംസാരിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടാത്ത വിധം അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ അറ്റാഷെയിലേക്കും കോൺസുൽ ജനറലിലേക്കും അന്വേഷണം നീളുമെന്നായതോടെ നാണക്കേട് ഒഴിവാക്കാൻ തിരിച്ചു വിളിച്ചെന്നാണ് നിഗമനം.
ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) കസ്റ്റംസും ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെ റഷീദ് ഖമീസ് അലി മുസൈയ്ഖരി അൽ-ഷമീലി രാജ്യംവിട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലെത്തി, അവിടെ നിന്നാണ് ദുബായിലേക്ക് പോയത്. നയതന്ത്ര പരിരക്ഷയുള്ളതിനാൽ അദ്ദേഹത്തിന്റെ യാത്ര തടയാൻ കേന്ദ്രസർക്കാരിന് കഴിയുമായിരുന്നില്ല. ഇന്ത്യയിൽ കോവിഡ് വ്യാപനത്തെതുടർന്ന് കോൺസുൽ ജനറൽ ജമാൽ ഹുസൈൻ റഹ്മാഹുസൈൻ അൽ-സഅബി യു.എ.ഇയിലേക്ക് പോയതിനെത്തുടർന്ന് കോൺസുൽ ജനറലിന്റെ ചുമതല റഷീദ് ഖമീസിനായിരുന്നു.
യു.എ.ഇയുടെ ഔദ്യോഗിക സീലും ഡിപ്ലോമാറ്റിക് ബാഗെന്ന സ്റ്റിക്കറും പതിച്ച്, ഫൈസൽ ഫരീദ്, പി.ഒ ബോക്സ് 31456, വില്ല-നമ്പർ 5, അൽറാഷിദ, ദുബായ് എന്ന മേൽവിലാസത്തിൽ നിന്ന് യു.എ.ഇ കോൺസുലേറ്റ് ജനറൽ റഷീദ് ഖമീസ് അലി മുസൈയ്ഖരി അൽ-ഷമീരിയുടെ പേരിലേക്ക് 15കിലോ സ്വർണമടങ്ങിയ കാർഗോ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കാർഗോയുടെ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബാഗേജ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നി കസ്റ്റംസ് ബാഗ് തടഞ്ഞുവച്ചപ്പോൾ, കേസിലെ ഒന്നാംപ്രതി സരിത്തിനൊപ്പം വിമാനത്താവളത്തിലെത്തിയതും അറ്റാഷെയായിരുന്നു. കാർഗോ ദുബായിലേക്ക് തിരിച്ചയപ്പിക്കാൻ അറ്റാഷെ ശ്രമിച്ചു.
- TODAY
- LAST WEEK
- LAST MONTH
- യുജിസിയെ കൂടെ കൂട്ടി കണ്ണൂരിലെ വാദം പൊളിക്കും; ലോകായുക്ത ബിൽ അംഗീകരിക്കാതെ പിണറായിയെ വെട്ടിലാക്കും; വിധി വേഗത്തിലാക്കാൻ ഹൈക്കോടതിയിൽ നീക്കം; ദുരിതാശ്വാസ നിധിയിലെ ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രിക്കെതിരായ ശുപാർശ ലോകായുക്തി നൽകുക ഗവർണ്ണർക്ക്; രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; സിപിഎമ്മിൽ 'പകരം' ചർച്ച സജീവം
- പനി വന്നാൽ ഉടൻ കുറിക്കുന്നത് ഡോളോ 650; ഗുളിക കുറിക്കാൻ മരുന്ന് കമ്പനി ഡോക്ടർമാർക്ക് കൈക്കൂലിക്കായി ഇറക്കിയത് 1000 കോടി; മെഡിക്കൽ റെപ്പുമാരുടെ സംഘടന നൽകിയ ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി; 10 ദിവസത്തിനകം കേന്ദ്രം മറുപടി നൽകണം; തനിക്ക് കോവിഡ് വന്നപ്പോഴും കുറിച്ചത് ഡോളോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; വളരെ ഗൗരവം ഉള്ള പ്രശ്നമെന്നും കോടതി
- സ്വപ്നങ്ങൾ ബാക്കിയാക്കി ആരോടും ഒന്നും പറയാതെ ജീവിതത്തിൽ നിന്ന് വിടവാങ്ങി; ഇന്നലെ വൈകുന്നേരം വരെ സന്തോഷവാനായി കണ്ടയാളെ കാണാതായത് രാത്രി പന്ത്രണ്ടോടെ; നാടിന്റെ കണ്ണീരോർമ്മയായി ജിബിൻ; ദുരന്തത്തിൽ നടുങ്ങി തളിപ്പറമ്പിലെ കൂനംഗ്രാമം
- വിമാനം 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയി; വിമാനം ലാൻഡ് ചെയ്യേണ്ട സമയത്തുപോലും ഗാഢനിദ്രയിൽ; ഒടുവിൽ വിമാനം ലാൻഡ് ചെയ്തത് 25 മിനിട്ടിലധികം പിന്നിട്ടശേഷം
- പ്രിയാ വർഗ്ഗീസിനെ ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതിയിൽ; കണ്ണൂർ വിസി തൽകാലം നിയമപോരാട്ടത്തിനില്ല; ഗവർണ്ണർക്കെതിരെ കോടതിയെ സമീപിക്കുന്നതിന് സർക്കാർ പിന്തുണയ്ക്കില്ലെന്ന് സൂചന; കണ്ണൂർ വിസിയുടേത് കടുത്ത ചട്ടലംഘനമെന്ന് ഗവർണ്ണർക്ക് നിയമോപദേശം; കടുത്ത നടപടികൾക്ക് രാജ് ഭവൻ; വിസിയെ പുറത്താക്കാൻ സാധ്യത
- കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ലോഡ്ജുടമ മരിച്ചു; ജോസഫ് മരിച്ചത് 37 വർഷങ്ങൾക്ക് മുൻപ് മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത്
- പാവങ്ങൾക്ക് കിറ്റ്; മുഖ്യമന്ത്രിക്ക് കിയാ! ശമ്പളവും ബോണസും അഡ്വാൻസും പിന്നെ രണ്ടുമാസത്തെ ക്ഷേമ പെൻഷനും.... മാവേലിയെ വരവേൽക്കാൻ ശതകോടികൾ കടമെടുക്കേണ്ടി വരും; പഴമൊഴിയെ യാഥാർത്ഥ്യമാക്കും കേരളം; കാണം വിറ്റും ഓണം ഉണ്ണാൻ പിണറായി സർക്കാർ; കേരളം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലേക്ക്
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- ''അദാനിയുടെ ഗുണ്ടയാണിവൻ...'' മാധ്യമപ്രവർത്തനെന്ന വ്യാജേന ഫോട്ടോ എടുത്ത അദാനി പോർട്ട് സെക്യൂരിറ്റി ജീവനക്കാരൻ; സമരക്കാർക്കിടയിലേക്ക് മുതലാളിയുടെ ആളുകളെ നുഴഞ്ഞു കയറ്റം; ആൾമാറാട്ടത്തിന് ജയിലിൽ അടയ്ക്കേണ്ട വിരുതനെ തന്ത്രത്തിൽ രക്ഷിച്ച് തഞ്ചത്തിൽ മാറ്റി കേരളാ പൊലീസ്; വിഴിഞ്ഞത്ത് പല വിധ അട്ടിമറികൾ; സമരത്തെ പൊളിക്കാൻ നുഴഞ്ഞുകയറ്റവും
- കേരള യൂണിവേഴ്സിറ്റിയിൽ പികെ ബിജുവിന്റെ ഭാര്യ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ പി രാജീവിന്റെ ഭാര്യ; കാലടി യൂണിവേഴ്സിറ്റിയിൽ എംബി രാജേഷിന്റെ ഭാര്യ; കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കെകെ രാഗേഷിന്റെ ഭാര്യ; രാഷ്ട്രീയനേതാക്കളുടെ കുടുംബം പോറ്റാൻ സർക്കാർ മുൻകൈയിൽ ഉന്നത പദവികൾ ദാനംചെയ്യുന്ന സ്ഥാപനങ്ങളായി സർവ്വകലാശാലകൾ മാറിയോ? പ്രിയാ വർഗ്ഗീസിന്റെ നിയമനത്തിൽ സംഭവിച്ചത്
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- അതെ ഞങ്ങൾ വേർപിരിഞ്ഞു; എന്നാൽ മകനെ ആലോചിച്ച് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല: നടി വീണാ നായരുമായി പിരിഞ്ഞെന്ന് വ്യക്തമാക്കി ആർ.ജെ അമൻ
- അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ ആദ്യ ശ്രമം; പതിനാറാം നിലയിൽ നിന്ന് താഴെ കൊണ്ടു പോകുക അസാധ്യമായപ്പോൾ വേസ്റ്റുകൾ താഴേക്ക് എത്തിക്കാനുള്ള പൈപ്പിൽ തിരുകി കയറ്റി; അഴുകി തുടങ്ങിയ മൃതദേഹം ചർച്ചയാക്കുന്നതും ലഹരി; സജീവിനെ കൊന്നതും കഞ്ചാവ്?
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി
- തേഞ്ഞിപ്പാലത്തു മൊബൈൽ ഓഫായെങ്കിലും കൊച്ചി സൈബർ സെല്ലിന്റെ ട്രാക്കിങ് നിർണായകമായി; കാസർകോട് പ്രതി എത്തിയത് തിരിച്ചറിഞ്ഞത് അന്വേഷണ മികവ്; മഞ്ചേശ്വരത്തു അർഷാദിനെ വളഞ്ഞ് പൊലീസ് സംഘം; ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കീഴ്പെടുത്തി ഉദ്യോഗസ്ഥർ; കൊച്ചി ഫ്ളാറ്റിലെ കൊലയാളിയെ അതിവേഗം പൊക്കി വീണ്ടും പൊലീസ് ബ്രില്ല്യൻസ്!
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍