Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202328Saturday

ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കുക വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, പൊതുഭരണ, സൈദ്ധാന്തിക മേഖലകളിലെ പ്രഗത്ഭരെ; ഫലത്തിൽ പ്രോചാൻസലറായ മന്ത്രിയുടെ മുകളിലായിരിക്കും സ്ഥാനമെങ്കിലും നീക്കം ചെയ്യാൻ സർക്കാറിന് അധികാരം; ശമ്പളവും ആനുകൂല്യങ്ങളും യൂണിവേഴ്‌സിറ്റി തനതു ഫണ്ടിൽ നിന്നും കണ്ടെത്തണം; ഗവർണർക്ക് പകരം ചാൻസലറെ കണ്ടെത്തുമ്പോൾ കേന്ദ്രം പടിക്ക് പുറത്താകും

ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കുക വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, പൊതുഭരണ, സൈദ്ധാന്തിക മേഖലകളിലെ പ്രഗത്ഭരെ; ഫലത്തിൽ പ്രോചാൻസലറായ മന്ത്രിയുടെ മുകളിലായിരിക്കും സ്ഥാനമെങ്കിലും നീക്കം ചെയ്യാൻ സർക്കാറിന് അധികാരം; ശമ്പളവും ആനുകൂല്യങ്ങളും യൂണിവേഴ്‌സിറ്റി തനതു ഫണ്ടിൽ നിന്നും കണ്ടെത്തണം; ഗവർണർക്ക് പകരം ചാൻസലറെ കണ്ടെത്തുമ്പോൾ കേന്ദ്രം പടിക്ക് പുറത്താകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ കേന്ദ്രസർക്കാരിന്റെ കണ്ണിയെന്ന് വിലയിരുത്താൻ സാധിക്കുക ചാൻസലറായ ഗവർണറെയാണ്. കേന്ദ്ര സർക്കാർ നിയമിക്കുന്ന ഗവർണർമാരാണ് യൂണിവേഴ്‌സിറ്റി ചാൻസലർമാരാകുക എന്നതു കൊണ്ടു തന്നെയാണ് ഇത് സംഭവിക്കുന്നത്. എന്നാൽ, ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കി പകരം ചാൻസലർമാരെ സംസ്ഥാന സർക്കാർ നിയമിക്കുന്ന ശൈലിയാണ് പുതിയ ബില്ലിൽ സർക്കാർ നിർദേശിച്ചിരിക്കുന്നത്.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാൻ സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന കരടു ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതോടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, പൊതുഭരണ, സൈദ്ധാന്തിക മേഖലകളിലെ പ്രഗല്ഭരെയാകും ചാൻസലറായി നിയമിക്കുക. ഈ സ്ഥാനത്ത് എത്തുന്നയാൾ ഫലത്തിൽ പ്രോചാൻസലറായ മന്ത്രിയുടെ മുകളിലായിരിക്കും. എന്നാൽ, സർക്കാറിന്റെ നിയന്ത്രണത്തിൽ തന്നെയാകും കാര്യങ്ങളെന്നതും വ്യ്കതമാണ്.

കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ, സംസ്‌കൃതം, മലയാളം, ഡിജിറ്റൽ, ശ്രീനാരായണഗുരു, കാർഷിക, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യ, സാങ്കേതിക സർവകലാശാലാ നിയമങ്ങളിലാണു ഭേദഗതി വരുത്തുന്നത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച തന്നെ ബിൽ കൊണ്ടുവരാനാണു ധാരണ. അതേസമയം കരടു ബില്ലിലെ സാങ്കേതികപ്പിഴവു മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടിയ കൃഷി സെക്രട്ടറി ബി.അശോകിന്റെ നിലപാടിനെ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ കടുത്ത ഭാഷയിൽ വിമർച്ചെങ്കിലും ഇന്നു ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം അശോക് ചൂണ്ടിക്കാട്ടിയ പിഴവും ചർച്ച ചെയ്യും.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന ബില്ലിന്റെ ആമുഖത്തിൽ ആ നീക്കത്തിന് എന്താണു കാരണമെന്നു ചൂണ്ടിക്കാട്ടുന്നില്ല എന്നതാണ് ആദ്യ പിഴവായി അശോക് ചൂണ്ടിക്കാട്ടിയത്. ബില്ലിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നില്ലെന്നും ഒന്നര പേജുള്ള കുറിപ്പിൽ പറയുന്നു. സർവകലാശാലാ ഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും നിർദേശങ്ങൾ കരടു ബില്ലിനൊപ്പം പരിഗണനയ്ക്കു വയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണു കാർഷിക സർവകലാശാലയുടെ ഭരണ വകുപ്പായ കൃഷി വകുപ്പിന്റെ സെക്രട്ടറിയുടെ അഭിപ്രായം തേടിയത്.

അതേസമയം ഗവർണർക്കു പകരം വരുന്ന ചാൻസലർക്കെതിരെ ഗുരുതര പെരുമാറ്റദൂഷ്യ ആരോപണം വന്നാൽ സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ മുൻ ജഡ്ജി നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ചുമതലകളിൽനിന്നു നീക്കാൻ സർക്കാരിന് അധികാരമുണ്ടെന്നു കരടു ബില്ലിൽ പറയുന്നു. 75 വയസ്സോ 5 വർഷമോ, ഏതാണോ ആദ്യം വരിക, അതുവരെ പദവിയിൽ തുടരാം. 75 വയസ്സാകാത്തവർക്ക് ഒരുതവണ പുനർനിയമനമാകാം.

ചാൻസലർക്കുള്ള ആനുകൂല്യങ്ങൾക്കും മറ്റു ചെലവുകൾക്കുമുള്ള തുക സർവകലാശാലകളുടെ തനതു ഫണ്ടിൽനിന്നു കണ്ടെത്തും. ഖജനാവിൽനിന്നു തുക ചെലവഴിക്കാനുള്ള വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയാൽ പാസാക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി വേണ്ടിവരും. ഇതൊഴിവാക്കാനാണു സർവകലാശാലാ ഫണ്ടിൽനിന്നു പണം ചെലവഴിക്കാമെന്നു നിർദേശിച്ചിരിക്കുന്നത്. ചാൻസലർക്ക് സർവകലാശാലകളിൽതന്നെ ഓഫിസ് ഒരുക്കും. ഇതിന്റെ ചെലവും സർവകലാശാല വഹിക്കണം. ചാൻസലറുടെ പഴ്‌സനൽ സ്റ്റാഫിന്റെ കാര്യം പ്രത്യേകം പറയുന്നില്ലെന്നാണു സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP