Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തോടും ക്രൂരത കാട്ടി ഏറ്റുമാനൂർ നഗരസഭ; സംസ്‌കരിക്കാൻ ഇടം നൽകാതെ വൈകിപ്പിച്ചത് 36 മണിക്കൂർ; പൊതുശ്മശാനത്തിൽ സ്ഥലം നൽകിയത് എസ്ഐ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്താൻ മുതിർന്നതിന് പിന്നാലെ; കുഴിയെടുക്കാൻ തൊഴിലാളികളെ നൽകാതെയും ഉഴപ്പ്; ഒടുവിൽ കുഴിയെടുത്തതും സംസ്‌കാരം നടത്തിയതും പൊലീസുകാർ ചേർന്ന്

പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തോടും ക്രൂരത കാട്ടി ഏറ്റുമാനൂർ നഗരസഭ; സംസ്‌കരിക്കാൻ ഇടം നൽകാതെ വൈകിപ്പിച്ചത് 36 മണിക്കൂർ; പൊതുശ്മശാനത്തിൽ സ്ഥലം നൽകിയത് എസ്ഐ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്താൻ മുതിർന്നതിന് പിന്നാലെ; കുഴിയെടുക്കാൻ തൊഴിലാളികളെ നൽകാതെയും ഉഴപ്പ്; ഒടുവിൽ കുഴിയെടുത്തതും സംസ്‌കാരം നടത്തിയതും പൊലീസുകാർ ചേർന്ന്

മറുനാടൻ ഡെസ്‌ക്‌

ഏറ്റുമാനൂർ; നവജാത ശിശുവിന്റെ മൃതശരീരം മറവു ചെയ്യാൻ സ്ഥലം നൽകാതെ ഏറ്റുമാനൂർ നഗരസഭ വൈകിപ്പിച്ചത് 36 മണിക്കൂറോളം. പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ ഇടമില്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു. കുട്ടിയുടെ മൃതശരീരവുമായി എസ്ഐ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്താൻ തയ്യാറായപ്പോഴാണ് സ്ഥലം അനുവദിച്ചത്.ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ അതിരമ്പുഴ സ്വദേശിനിയുടെ പ്രസവത്തോടെ കുഞ്ഞ് മരിച്ചത്.

വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയെ 7ന് പുലർച്ചെ ഒരുമണിക്ക് പ്രസവേദനയെ തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗർഭത്തിൽ വച്ച് തന്നെ കുട്ടി മരിച്ചിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂർ നഗരസഭയുടെ നിലപാട്.

ഇതിനെ തുടർന്നാണ് പൊലീസ് നഗരസഭയെ സമീപിച്ചത്. എന്നാൽ നഗരസഭ മുട്ടാപോക്ക് ന്യായങ്ങൾ പറഞ്ഞ് സമയം കളയുകയായിരുന്നു. 36 മണിക്കൂർ വൈകി സ്ഥലം നൽകിയെങ്കിലും കുഴിയെടുക്കാൻ തൊഴിലാളികളെ നൽകിയില്ല. പിന്നെ തർക്കത്തിന് മുതിരാതിരുന്ന എസ്ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ തന്നെ കുഴിയെടുത്ത് സംസ്‌കാരം നടത്തുകയായിരുന്നു.

കഴിഞ്ഞദിവസം മൂന്നുമണിയോടെയാണ് കുഞ്ഞിന്റെ ശരീരം സംസ്‌കരിക്കാനായി പൊലീസ് നഗരസഭയെ സമീപിച്ചത്. എന്നാൽ കോട്ടയത്തുകൊണ്ടുപോകാനായിരുന്നു നഗരസഭ പറഞ്ഞത്. ഇത് എസ്ഐ അംഗീകരിച്ചില്ല. തുടർന്നാണ് എസ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്താൻ പൊലീസുകാർ തയ്യാറെടുക്കുകയായിരുന്നു.

ക്രിമിറ്റോറിയം പണി നടന്നുകൊണ്ടിരിക്കുയാണെന്നും അതുകൊണ്ട് സ്ഥലമില്ലാത്തതുകൊണ്ടാണ് സംസ്‌കരിക്കാൻ സ്ഥലം നൽകാത്തതെന്നും ശവ സംസ്‌കാരം നടത്താൻ കുഴിയെടുക്കുമ്പോൾ മറ്റ് ശവശരീരങ്ങൾ പൊങ്ങി വരികയാണെന്നും നഗരസഭ ചെയർപേഴ്സൺ ജോർജ് പുല്ലാട്ട് പറഞ്ഞു. കുട്ടി മരിച്ചത് തങ്ങളുടെ നഗരസഭയ്ക്ക് കീഴിലല്ലെന്നും അതിരമ്പുഴ പഞ്ചായത്തിലാണെന്നും അവരാണ് മൃതദേഹം അടക്കേണ്ടതെന്നും ജോർജ് പറഞ്ഞു.കുട്ടിയെ സംസ്‌കരിക്കേണ്ടത് ഏറ്റുമാനൂർ നഗരസഭയുടെ ചുമതലയല്ലെന്ന് ചെയർമാൻ ജോർജ് പുല്ലാട്ട്. എസ്െഎയുടെ കയ്യടി വാങ്ങാനുള്ള ശ്രമമയിരുന്നെന്നും ജോർജ്ജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP