Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്വാസം മുട്ട് മാറാനുള്ള മരുന്നു കഴിച്ച് അസുഖം മാറിയില്ലെങ്കിൽ ഇനി നിർമ്മാതാക്കൾക്ക് എട്ടിന്റെ പണി കിട്ടും! സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപകരമായ വിധത്തിലോ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങൾക്ക് കനത്ത ശിക്ഷ വരുന്നു; ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് നിയമത്തിൽ ഭേദഗതി വരുത്താനുള്ള കരട് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു; നിയമ വിധേയമല്ലാത്ത പരസ്യം പ്രസിദ്ധീകരിച്ചാൽ അഞ്ച് വർഷം തടവും 50 ലക്ഷം രൂപ വരെ പിഴയും ശിക്ഷ; ഡിജിറ്റൽ മാധ്യമങ്ങളെയും ഉൾപ്പെടുത്തി സുപ്രധാന മാറ്റം

ശ്വാസം മുട്ട് മാറാനുള്ള മരുന്നു കഴിച്ച് അസുഖം മാറിയില്ലെങ്കിൽ ഇനി നിർമ്മാതാക്കൾക്ക് എട്ടിന്റെ പണി കിട്ടും! സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപകരമായ വിധത്തിലോ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങൾക്ക് കനത്ത ശിക്ഷ വരുന്നു; ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് നിയമത്തിൽ ഭേദഗതി വരുത്താനുള്ള കരട് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു; നിയമ വിധേയമല്ലാത്ത പരസ്യം പ്രസിദ്ധീകരിച്ചാൽ അഞ്ച് വർഷം തടവും 50 ലക്ഷം രൂപ വരെ പിഴയും ശിക്ഷ; ഡിജിറ്റൽ മാധ്യമങ്ങളെയും ഉൾപ്പെടുത്തി സുപ്രധാന മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ അടക്കം ആയുർവേദ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത് വൻ പരസ്യങ്ങൾ നൽകിയാണ്. ശ്വാസം മുട്ടു മാറാനെന്നും മുട്ടുവേദന മാറാനെന്നും പരസ്യം നൽകിയാണ് പലരും മരുന്നുകൾ വിറ്റഴിക്കുന്നത്. ഇങ്ങനെ പരസ്യം വിശ്വാസിച്ചു അത് വാങ്ങിക്കഴിച്ചു രോഗം മാറിയില്ലെങ്കിൽ നിർമ്മാതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപിക്കുന്നതോ വിധത്തിലോ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങൾക്ക് കനത്ത ശിക്ഷനൽകുന്ന നിയമം കേന്ദ്രം ഒരുക്കുകയാണ്. ഇത് കേരളത്തിലെ പ്രമുഖ കമ്പനികൾക്ക് അടക്കം പണി കിട്ടും. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് നിയമത്തിൽ ഭേദഗതിവരുത്താനുള്ള കരട് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. നിയമവിധേയമല്ലാത്ത പരസ്യം പ്രസിദ്ധീകരിച്ചാൽ രണ്ടുവർഷംവരെ തടവും പത്തുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. നിലവിൽ ആറുമാസം തടവോ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടി ചേർന്നോ ആണ് ശിക്ഷ. പിഴത്തുക പറയുന്നില്ലെന്നതാണ് നിലവിലുണ്ടായിരുന്ന നിയമത്തിന്റെ പരാധീനത. ഇതിന് കൃത്യമായ നിർവചനം നൽകുന്നുവെന്നതാണ് ഭേദഗതിയുടെ പ്രത്യേകത.

വീഴ്ച ആവർത്തിച്ചാൽ പുതിയ നിയമപ്രകാരം അഞ്ചുവർഷംവരെ തടവും 50 ലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ. ആവർത്തിച്ചുള്ള കുറ്റത്തിന് ഒരുവർഷംവരെ തടവാണ് നിലവിലെ ശിക്ഷ. ഇതിൽ പിഴയെപ്പറ്റി പറയുന്നുമില്ല. പുതിയ നിയമത്തിൽ, പരസ്യങ്ങളുടെ നിർവചനത്തിലും മാറ്റംവരുത്തുന്നുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നതാണ് പ്രധാന മാറ്റം. നോട്ടീസുകൾ, സർക്കുലറുകൾ, ലേബലുകൾ, റാപ്പറുകൾ, ഇൻവോയ്സ്, ബാനർ, പോസ്റ്റർ തുടങ്ങിയ സംവിധാനങ്ങളെയും പരസ്യത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തി. ആയുർവേദം, യുനാനി, സിദ്ധ തുടങ്ങിയ വിഭാഗങ്ങളെക്കൂടി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു. മുന്പ് പ്രധാനമായും 54 രോഗവിഭാഗങ്ങൾക്കായിരുന്നു നിയമം ബാധകമെങ്കിൽ ഇപ്പോഴത് 78 ഇനങ്ങളായാണ് പരിഷ്‌കരിക്കുക.

കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ നിയമത്തിൽ ആയുർവേദ മരുന്നു നിർമ്മാണക്കമ്പനികൾക്ക് പരസ്യം നൽകാനാവാത്ത അവസ്ഥയാണ് ഉണ്ടാകുക. ആയുർവേദ, അലോപ്പതി മരുന്നുകൾക്കെല്ലാം പരസ്യം നൽകാൻ നിലവിലുള്ള പൊതുവായ നിയമങ്ങൾക്കു പുറമെ ആയുർവേദ മരുന്നുകളുടെ പരസ്യങ്ങൾക്കുമാത്രം പുതിയ 170 (ബി) എന്ന നിബന്ധനവച്ചതോടെയാണു പ്രതിസന്ധി ഉടലെടുത്തത്. രാജ്യത്ത് ആയുർവേദ മരുന്നുകളുടെ വിപണനത്തിൽ പരസ്യങ്ങൾക്കു നിർണായക പങ്കു വഹിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ആയുർവേദ മരുന്നുവിപണന രംഗത്ത് കോടികളുടെ നഷ്ടം വരുത്തുമെന്ന ആശങ്കയിലാണ് മരുന്നു നിർമ്മാണ കമ്പനികൾക്കുണ്ട്.

അതേസമയം ആയുർവേദമരുന്നുകളുടെ വിപണനത്തിൽ പരസ്യങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ അടക്കം ഇത്തരം പരസ്യങ്ങൾ സ്വീകരിക്കുന്നവരാണ്. പ്രതിവർഷം 20,000 കോടി രൂപയുടെ ആയുർവേദമരുന്നുവിപണനമാണ് രാജ്യത്ത് നടക്കുന്നത്. ഇതിനായി ആയിരം കോടി രൂപയെങ്കിലും പരസ്യത്തിനു ചെലവഴിക്കുന്നുണ്ട്. കേരളത്തിലാവട്ടെ പ്രതിവർഷം 2,000 കോടി രൂപയുടെ മരുന്നുവിപണനം നടക്കുമ്പോൾ 300 കോടി രൂപയെങ്കിലും പരസ്യത്തിനു ചെലവഴിക്കുന്നു. ഡോക്ടർമാർ നിർദ്ദേശിക്കുന്നതുവഴി നടക്കുന്ന വിൽപനയെക്കാൾ എത്രയോ ഇരട്ടി വിൽപന നടക്കാൻ മരുന്നുനിർമ്മാണ കമ്പനികളെ സഹായിക്കുന്നത് വിവിധ മാധ്യമങ്ങൾവഴി നൽകുന്ന പരസ്യങ്ങളാണ്. ഇത് നിലയ്ക്കുമ്പോൾ പണി കിട്ടുക മാധ്യമങ്ങൾക്കും കൂടിയാണ്.

പരസ്യത്തിന്റെ കാര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആയുർവേദ ഉൽപന്നങ്ങൾ പരസ്യങ്ങൾ നൽകുന്നത്. അതുകൊണ്ട് തന്നെ ഇനി മുതൽ മുട്ടുവേദന മാറാനുള്ള മരുന്നു കഴിച്ച് മുട്ടുവേദന മാറിയിട്ടില്ലെങ്കിൽ നിർമ്മാതാക്കൾക്ക് പണി കിട്ടും. ഇത്തരത്തിൽ സമാനമായ പരസ്യക്കാർക്കാണ് കേന്ദ്ര നിയമത്തിലെ മാറ്റത്തിലൂടെ വീണ്ടും പണി കിട്ടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP