Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കുഴഞ്ഞ് വീണത് ഇന്ന് വൈകിട്ടോടെ; കാഠ്മണ്ഡുവിലെ സഹിദ് ഗംഗാതാൽ നാഷണൽ ഹാർട്ട് സെന്റർ ആശുപത്രിയിയിൽ അതീവ പരിചരണത്തിലേക്ക് ഓലയെ മാറ്റി; പ്രധാനമന്ത്രിയുടെ ദേഹാസ്വാസ്ഥ്യം പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭവുമായി രംഗത്തെത്തിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണു. ഇന്നു വൈകിട്ടായിരുന്നു സംഭവം. തുടർന്ന് ഇദേഹത്തെ കാഠ്മണ്ഡുവിലെ സഹിദ് ഗംഗാതാൽ നാഷണൽ ഹാർട്ട് സെന്റർ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. ഒലിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ച ശർമ്മ ഒലി രാജിവെയ്ക്കണമെന്ന് നേപ്പാളിലെ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ജനങ്ങൾ പ്രതിഷേധം സംഘടിപ്പികയും ചെയ്തിരുന്നു.

അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നതായി ശർമ ഒലി പറഞ്ഞിരുന്നു. ന്യൂഡൽഹിയും കാഠ്മണ്ഡുവും കേന്ദ്രീകരിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ച് ഇതിനായി നിരന്തരം യോഗങ്ങൾ നടക്കുന്നു. ഒരു മാപ്പ് പ്രിന്റ് ചെയ്തതിന്റെ പേരിൽ ഒരു പ്രധാനമന്ത്രിയെ പുറത്താക്കേണ്ടതുണ്ടോ, കെ.പി. ശർമ ഒലി കാഠ്ണ്ഡുവിലെ ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളോട് ചോദിച്ചു.

നേപ്പാൾ പ്രധാനമന്ത്രി പദം കെ.പി. ഒലി രാജിവെയ്ക്കണമെന്ന് ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രിയും പാർട്ടി പ്രസിഡന്റുമായ പ്രചണ്ഡയാണ് ഒലിക്കെതിരെ രംഗത്തെത്തിയത്. ഒലി വലിയ പരാജയമാണെന്നും പിന്തുണച്ചത് രാഷ്ട്രീയ വിഡ്ഢിത്തമാണന്നുമായിരുന്നു പ്രചണ്ഡയുടെ നിലപാട്. അഴിമതി നിറഞ്ഞ ഒലി സർക്കാർ രാജിവയ്ക്കണമെന്നാണ് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളും പ്രചണ്ഡയ്ക്ക് പിന്തുണ നൽകുന്നു. ഇതിനെല്ലാം പിന്നിൽ ഇന്ത്യയാണെന്നാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ ആരോപണം. കാഠ്മണ്ഡുവിലെ ചൈനീസ് അംബാസിഡറുടെ സ്വാധീനത്തിന് വഴങ്ങി ഇന്ത്യയുമായി കെ.പി. ഒലി സർക്കാർ അതിർത്തി തർക്കത്തിന് തുടക്കമിട്ടതാണ് ഒലിക്ക് വിനയായത്.

നേപ്പാളിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഇതിൽ അതൃപ്തരാണ്. നൂറ്റാണ്ടുകളായി ഒരുമിച്ച് കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിർദേശ പ്രകാരം അനാവശ്യ അതിർത്തി തർക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്. ഇതിന് പിന്നാലെയാണ് വടക്കൻ നേപ്പാളിലെ നാല് ജില്ലകളിലെ നൂറു ചതുരശ്ര കിലോമീറ്ററോളം പ്രദേശം ചൈന കൈയേറിയെന്ന വാർത്തകൾ പുറത്തുവന്നത്.

നേപ്പാൾ സർക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തോടെയാണ് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലും ഭിന്നത ശക്തമായത്. നേപ്പാളിന്റെ ഭൂമി ചൈനയ്ക്ക് ഒലി സർക്കാർ വെറുതെ കൊടുക്കുകയാണെന്നാണ് ആക്ഷേപം. പ്രതിപക്ഷ കക്ഷികളും സർക്കാരിനെതിരായ നീക്കം ശക്തമാക്കിയതോടെ രാജിവച്ച് ഒഴിയേണ്ട അവസ്ഥയിലാണ് കെ.പി. ശർമ ഒലി സർക്കാർ. രാജിക്കായുള്ള സമ്മർദം രൂക്ഷമായപ്പോഴാണ് ഒലിക്ക് നെഞ്ചുവേദന വന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP