Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തായാലും തെങ്ങ് വെട്ടുമെന്ന വാശിയിൽ പൊലീസ്; തന്റെ വീടിനോട് ചേർന്ന് അയൽക്കാരൻ അനധികൃതമായി മുറിയും ബാത്ത്‌റൂമും പണിതപ്പോൾ രാജി ചന്ദ്രന്റെ പരാതി മുൻസിപ്പാലിറ്റിയിൽ; പരാതി ഫയലിൽ വച്ച് പൊലീസിനെയും കൂട്ടി നഗരസഭാധികൃതർ എത്തിയത് രാജിയുടെ വീട്ടിലെ തെങ്ങ് വെട്ടാൻ; മുൻസിപ്പാലിറ്റിയുടെ തെങ്ങ് വിരോധം സാമൂഹിക പ്രവർത്തകയോട് പകപോക്കാനോ? കോട്ടയത്ത് കോവിഡിനിടയിലെ പോര് ഇങ്ങനെ

എന്തായാലും തെങ്ങ് വെട്ടുമെന്ന വാശിയിൽ പൊലീസ്; തന്റെ വീടിനോട് ചേർന്ന് അയൽക്കാരൻ അനധികൃതമായി മുറിയും ബാത്ത്‌റൂമും പണിതപ്പോൾ രാജി ചന്ദ്രന്റെ പരാതി മുൻസിപ്പാലിറ്റിയിൽ; പരാതി ഫയലിൽ വച്ച് പൊലീസിനെയും കൂട്ടി നഗരസഭാധികൃതർ എത്തിയത് രാജിയുടെ വീട്ടിലെ തെങ്ങ് വെട്ടാൻ; മുൻസിപ്പാലിറ്റിയുടെ തെങ്ങ് വിരോധം സാമൂഹിക പ്രവർത്തകയോട് പകപോക്കാനോ? കോട്ടയത്ത് കോവിഡിനിടയിലെ പോര് ഇങ്ങനെ

എം മനോജ് കുമാർ

 കോട്ടയം: സ്ഥലമുടമയുടെ അനുമതി വാങ്ങാതെ കോട്ടയം മുനിസിപ്പൽ അധികൃതർ വീട്ടിൽ കയറി തെങ്ങ് വെട്ടിയതായി പരാതി. കോട്ടയത്തെ സാമൂഹിക പ്രവർത്തകയായ രാജി ചന്ദ്രനാണ് പരാതിക്കാരി. വീട്ടിനു മുന്നിലുണ്ടായിരുന്ന ഓട നികത്തി അയൽക്കാരൻ ഒരു മുറി കൂടി പണിയിച്ച കാര്യം ചൂണ്ടിക്കാട്ടി രാജി ചന്ദ്രൻ നഗരസഭയിൽ പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച പ്ലാനിങ് വിഭാഗം നിർമ്മിതി അനധികൃതമാണെന്ന് കണ്ടെത്തി നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്ന് രാജിയുടെ പറമ്പിലെ തെങ്ങിൽ നിന്ന് തേങ്ങ വീട്ടിലേക്ക് വീഴുന്നു എന്ന് അയൽവാസി പരാതി നൽകിയതായി ചൂണ്ടിക്കാട്ടി മുൻസിപ്പാലിറ്റി അധികൃതർ പൊലീസ് സഹായത്തോടെ വന്നു തെങ്ങിലെ ഓലയും തേങ്ങയും അടർത്തിമാറ്റിയത്. തെങ്ങ് വെട്ടുന്നതിനു മുൻപ് സ്ഥലത്ത് എത്തിയ രാജി തെങ്ങ് വെട്ടുന്നത് തടയുകയും ആർഡിഒയ്ക്കും പൊലീസ് സൂപ്രണ്ടിനും പരാതി നൽകി താത്കാലികമായി തടയുകയായിരുന്നു. പരാതിയെ തുടർന്ന് രാജിയുടെ പറമ്പിലെ മരങ്ങൾ വെട്ടുന്നത് താത്കാലികമായി ആർഡിഒ തടഞ്ഞിട്ടുണ്ട്. സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏർപ്പെടുന്നതുകൊണ്ട് തന്റെ എതിരാളികൾ ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ് എന്നാണ് രാജി മറുനാടനോട് പറഞ്ഞത്.

രാജിയുടെ അടുത്തവീട്ടിലുള്ളവർ രാജിയുടെ വീടിനോട് ചേർന്ന് പുതിയ മുറി പണിതതോടെയാണ് പ്രശ്‌നം വന്നത്. അവിടെയുണ്ടായിരുന്ന ഓട നികത്തിയാണ് വീടിനു രണ്ടു മുറികൾ പുതിയതായി പണിതത് എന്നാണ് രാജി മറുനാടനോട് പറഞ്ഞത്. അത് വീടിന്റെ മതിലിനോട് ചേർന്നായതിനാൽ മഴ വെള്ളം ഒഴുകി പോകാൻ ഇടയില്ലാതെ വീട് -മതിൽ തകർന്നു പോയി. ഇത് സംബന്ധിച്ച മുൻസിപ്പാലിറ്റിക്ക് പരാതി കൊടുക്കുകയും , അനധികൃത നിർമ്മാണം 15 ദിവസത്തിനുള്ളിൽ പൊളിച്ച മാറ്റണമെന്ന് മുനിസിപ്പാലിറ്റി തന്നെ ഉത്തരവ് ഇറക്കിയിട്ടുള്ളത് ആണ്. എന്നാൽ അതിൽ നടപടി വന്നില്ല. അതിനാൽ ഓംബുഡ്സ്മാനും അതിനെ തുടർന്ന് കോട്ടയം മുൻസിപ്പൽ കോടതിയിലും പരാതി നല്കിയിരുന്നു.

ഇതേ വീട്ടുകാർ ഞങ്ങൾ താമസിക്കുന്ന വസ്തു വാങ്ങിച്ചോളാമെന്നു ആഗ്രഹം അറിയിച്ചു ഞങ്ങളെ സമീപിച്ചിരുന്നു. ഇത് ഞങ്ങൾ തള്ളിയിരുന്നു. ഇതിനെ തുടർന്ന് ചില മദ്യപർ രാത്രി വീടിനു മുന്നിൽ തെറി അഭിഷേകം നടത്തിയിരുന്നു. ഇത് പൊലീസിൽ പരാതി നൽകിയതിനാൽ ഇയാളെ ഈസ്റ്റ് പൊലീസ്സ്റ്റേഷനിൽ വിളിച്ച താക്കീതു ചെയ്തിരുന്നു. ഇതിനെ തുടർന്നാണു യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസോ മറ്റു അറിയിപ്പോ കൂടാതെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും വന്ന പൊലീസുകാരുടെ സംരക്ഷണത്തിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ എന്റെ പറമ്പിൽ കയറി തെങ്ങു വെട്ടാൻ ശ്രമിച്ചത്. സംഭവം അറിഞ്ഞു ഞാൻ വീട്ടിൽ വരുകയും മരം മുറിക്കാൻ കാണിക്കാൻ പറഞ്ഞു. എന്നാൽ ഉത്തരവിന്റെ പകർപ്പ് ഒന്നും തന്നില്ല.

എന്തായാലും തെങ്ങ് വെട്ടും എന്ന് പറഞ്ഞാണ് പൊലീസ് മടങ്ങിയത്. ആർഡിഒയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് മരം മുറിക്കുന്നതിനു സ്റ്റേ വന്നിട്ടുണ്ട്. എന്റെ വീടിന്റെ മതിലിനോട് ചേർന്ന് അനധികൃത നിർമ്മിതിക്ക് എതിരെ പരാതി നൽകിയപ്പോൾ പരാതിക്കാരിയായ എന്റെ വീട്ടിലെ തെങ്ങ് മുറിക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിച്ചത്. അനധികൃത നിർമ്മിതിയെ സഹായിക്കാനാണ് ഇവർ ശ്രമിച്ചത്. പരാതി നൽകിയ എന്റെ വീട്ടിലെ തെങ്ങും മറ്റു മരങ്ങളും വെട്ടി എന്നെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു-രാജി പറയുന്നു.

പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്:

കഴിഞ്ഞ 25 നു അയൽവാസിയുടെ വീട്ടിലേക്ക് ചാഞ്ഞു കിടക്കുന്ന കായഫലമുള്ള തെങ്ങ് വെട്ടാൻ എന്റെ അനുമതി ഒന്നും തേടാതെ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരും പൊലീസും കൂടി വന്നു. എനിക്ക് സമൻസ് നൽകാൻ വന്ന പൊലീസ് തന്നെയാണ് ഇതേ ദിവസം തെങ്ങ് വെട്ടാൻ മുൻസിപ്പൽ അധികൃതർക്ക് സഹായം നൽകിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരും മുനിസിപ്പാലിറ്റിയിലെ മൂന്നു ഉദ്യോഗസ്ഥരും തെങ്ങ് വെട്ടുന്ന തൊഴിലാളികളുമാണ് വന്നത്. ഞാൻ കോടതിയിൽ പോയസമയത്ത് മകൾ ഫോണിൽ വിളിച്ച് പറഞ്ഞാണ് തെങ്ങ് വെട്ടുന്ന കാര്യം അറിഞ്ഞത്. എനിക്ക് ഒരറിയിപ്പും നൽകാതെയാണ് തെങ്ങ് വെട്ടൽ നടന്നത്. പൊലീസുകാരോട് ചോദിച്ചപ്പോൾ മുൻസിപ്പൽ സെക്രട്ടറിയുടെ കത്തിന്റെ കോപ്പി കാണിച്ച് തന്നു. ഞാൻ താങ്കളെ ബന്ധപ്പെടുകയും ഡിവൈഎസ്‌പിയെ ബന്ധപ്പെടാൻ പറയുകയും ചെയ്തു.

ഈ സമയത്ത് കോട്ടയം വനിതാ പൊലീസ് എസ്‌ഐയും മൂന്നു പൊലീസുകാരും എത്തി. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ തെങ്ങ് വെട്ടാനുള്ള ഉത്തരവ് കാണിക്കാൻ പറഞ്ഞു. അപ്പോൾ തെങ്ങ് പൂർണമായും വെട്ടാതെ നാളെ വരുമെന്ന് പറഞ്ഞു തിരികെ പോയി. അയൽവാസി അനധികൃതമായി നിർമ്മിച്ച റൂമുകൾ പൊളിച്ച് കളയണം എന്ന് പറഞ്ഞു എന്റെ പരാതിയിൽ മുൻസിപ്പാലിറ്റിയുടെ ഓർഡർ ഉണ്ട്. ആ ഓർഡർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അത് നടപ്പിലാക്കാത്ത മുൻസിപ്പാലിറ്റിയാണ് പരാതിക്കാരിയായ എന്റെ വീട്ടിലെ തെങ്ങ് ഉൾപ്പെടെയുള്ള വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ വന്നത്.

പകർച്ചവ്യാധി നിരോധന നിയമപ്രകാരമുള്ള മുൻകരുതൽ ഒന്നും എടുക്കാത്ത തൊഴിലാളികളാണ് എന്റെ വീട്ടിൽ വന്നത്. ഞാൻ കോട്ടയം ആർഡിഒയ്ക്ക് നൽകിയ പരാതി പ്രകാരം മരം വെട്ടാതിരിക്കാനുള്ള ഇൻഞ്ചക്ഷൻ ഓർഡർ വാങ്ങിയിട്ടുണ്ട്. എന്നെ അറിയിക്കാതെ, ഓർഡറിന്റെ കോപ്പി എനിക്ക് നൽകാതെ തെങ്ങ് വെട്ടിയതിന് പിന്നിൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടുണ്ട്. ഉചിത നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു. കോട്ടയം ദേവലോകം വാർഡ് കൗൺസിലർ ഷീബ പുന്നനെ മറുനാടൻ ബന്ധപ്പെട്ടെങ്കിലും സ്ഥലത്ത് ഇല്ലാത്തതിനാൽ അതിനെക്കുറിച്ച് അറിയില്ലെന്നാണ് കൗൺസിലർ മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP