Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

മലയോര മേഖലയിലെ കർഷകരോട് അവഗണന തുടർന്നാൽ വോട്ടിലൂടെ മറുപടി പറയേണ്ടി വരും; വാഗ്ദാനങ്ങളല്ലാതെ ഇച്ഛാശക്തിയോടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നില്ല; തലശേരി ബിഷപ്പിന് പിന്നാലെ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഇടുക്കി രൂപതാ മെത്രാൻ

മലയോര മേഖലയിലെ കർഷകരോട് അവഗണന തുടർന്നാൽ വോട്ടിലൂടെ മറുപടി പറയേണ്ടി വരും; വാഗ്ദാനങ്ങളല്ലാതെ ഇച്ഛാശക്തിയോടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നില്ല; തലശേരി ബിഷപ്പിന് പിന്നാലെ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഇടുക്കി രൂപതാ മെത്രാൻ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി : റബ്ബറിന് 300 രൂപയാക്കൂ, ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാം' എന്ന് ബിജെപിയോട് പറഞ്ഞ് തലശ്ശേരി ബിഷപ്പ് ഇടതുപക്ഷത്തെ ഞെട്ടിച്ചതിന് പിന്നാലെ, സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക കോൺഗ്രസിന്റെ കർഷക പ്രതിഷേധ ജ്വാല അടിമാലിയിൽ.

മലയോര മേഖലയിലെ കർഷകരോട് സർക്കാർ കാണിക്കുന്ന നിരന്തരമായ അവഗണ തുടർന്നാൽ വോട്ടിലൂടെ കർഷകർ മറുപടി പറയേണ്ടിവരുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുന്നറിയിപ്പ് നൽകി. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക പ്രതിഷേധ ജ്വാല അടിമാലിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കണ്ണൂർ ആലക്കോട് നടന്ന കത്തോലിക്ക കോൺഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.

നിരന്തരമായി വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ കർഷകരുടെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുവാൻ സർക്കാർ ഇച്ഛാ ശക്തിയോടുകൂടി പെരുമാറുന്നില്ല. നിർമ്മാണ നിരോധന ഉത്തരവ് ഈ നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുൻപ് പിൻവലിക്കും എന്ന് പറഞ്ഞിട്ടും അതിനുള്ള യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

തുടർക്കഥയാകുന്ന വന്യജീവി ആക്രമണം ശാശ്വതമായി പരിഹരിക്കേണ്ട സർക്കാർ നിഷ്‌ക്രിയത്വം തുടരുകയാണ്. സർക്കാർ തുടരുന്ന ഈ നിസ്സംഗത കർഷകരോടുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതിഷേധ സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വക്കറ്റ് ബിജു പറയുന്ന അധ്യക്ഷത വഹിച്ചു.

കേരളത്തിലെ മലയോര കർഷകരുടെ വിഷയങ്ങൾ പൊതുസമൂഹത്തിൽ ഉയർത്തിയ മാർ ജോസഫ് പാംപ്ലാനി പിതാവിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം അഡ്വക്കേറ്റ് ബിജു പറയുന്നിലം രേഖപ്പെടുത്തി. കർഷകരുടെ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വിഷയാവതരണം നടത്തി.

തലശേരി ബിഷപ്പിന്റെ പരാമർശം

നേരത്തെ ആലക്കോട് നടന്ന കത്തോലിക്ക കോൺഗ്രസിന്റെ പ്രതിഷേധ റാലിയിൽ തലശേരി ബിഷപ്പ് പറഞ്ഞത് ഇങ്ങനെ:

'റബ്ബറിന് വിലയില്ല, വിലത്തകർച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബ്ബറിന്റെ വില 250 രൂപയാക്കാൻ കഴിയും. തിരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല എന്ന സത്യമോർക്കുക. നമുക്ക് കേന്ദ്രസർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങൾ വില 300 രൂപയായി പ്രഖ്യാപിച്ച് കർഷകരിൽ നിന്ന് റബ്ബർ എടുക്കുക. നിങ്ങൾക്ക് ഒരു എംപി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.', ബിഷപ്പ് പറഞ്ഞു.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോൾ റബ്ബറിന് 150 രൂപ താങ്ങുവില അനുവദിച്ചിരുന്നു. 2021-ലെ പ്രകടനപത്രികയിൽ ഇത് 250 രൂപയാക്കുമെന്ന് എൽ.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പാക്കിയിട്ടില്ല. 120 രൂപയാണ് കർഷകന് റബ്ബറിന് നിലവിൽ ലഭിക്കുന്നത്. എന്നാൽ, ഇതിലേറ ചെലവ് ഉത്പാദനത്തിനും മറ്റും ഉണ്ടാവുന്നുണ്ട്. റബ്ബറിനെ ആശ്രയിച്ച് കഴിയുന്ന മലയോര ജനതയ്ക്ക് ഇത് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ബിഷപ്പിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP