Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

പ്രവർത്തനരഹിതമാകുന്ന ഹീറ്ററുകൾ, വൃത്തിയില്ലാത്ത റും സർവീസുകൾ, ട്രിപ്പ് അഡ്വവൈസർ അടക്കമുള്ള പല ഓൺലൈൻ സൈറ്റുകളിൽ സെർച്ച് ചെയ്താൽ പനോരമ ഹോട്ടലിനേക്കുറിച്ച് ലഭിക്കുന്നത് മോശം റിവ്യു; നേപ്പാളിലെ ഹോട്ടലിൽ എട്ട് മലയാളി കുടുംബങ്ങളുടെ ജീവൻ പൊലിഞ്ഞതിന് പിന്നിൽ സുരക്ഷിതമല്ലാത്ത റും സ്റ്റേ സർവീസ് തന്നെ; ഒരിക്കലും ഇവിടെ താമസിക്കരുതെന്ന മുന്നറിയിപ്പ് വരെ; എട്ട് മലയാളി ജീവനുകൾ പൊലിയുമ്പോൾ സഞ്ചാരികൾ തിരിച്ചറിയണം പതിയിരിക്കുന്ന അപകടം

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു : വിനോദ സഞ്ചാരത്തിനായി പോയ മലയാളി കുടുംബത്തിലെ എട്ടുപേർ വിഷവാതകം ശ്വസിച്ച് മരിച്ച വിവരം കേരളം ഞെട്ടലോടെയാണ് കേട്ടത്. ദമനിലെ ഹോട്ടൽമുറിയിലാണ് രണ്ട് കുട്ടികളടക്കം എട്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) മക്കൾ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭി നായർ(7), കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. പ്രവീൺ ദുബായിൽ എൻജിനീയറാണ്.

ഭാര്യ ശരണ്യ എറണാകുളം അമൃത ഹോസ്പിറ്റലിൽ വിദ്യാർത്ഥിയാണ്. പ്രവീണിന്റെ സുഹൃത്താണ് രഞ്ജിത്തും കുടുംബവും. ഇവർ കാഠ്മണ്ഡുവിൽ താമസത്തിനായി തിരഞ്ഞെടുത്ത എവറസ്റ്റ് പനോരമ റിസോർട്ടിലെ ഹീറ്ററിലുണ്ടായ തകരാർ നിമിത്തം കാർബൺ മോണോക്സൈഡ് ലീക്കായതാണ് മരണകാരണമായി പുറത്ത് വരുന്നത്.

എവറസ്റ്റ് പനോരമ റിസോർട്ടിലെ അനുഭവങ്ങൾ ടെറിബിൾ കാഠ്മണ്ഡുവിലെ ദമാമിലുള്ള റിസോർട്ടായ എവറസ്റ്റ് പനോരമ റിസോർട്ടിനെ കുറിച്ച് നെഗറ്റീവ് റിവ്യൂകളാണ് പുറത്തുവരുന്നത്. ട്രിപ്പ് അഡൈ്വസർ അടക്കമുള്ള പല ഓൺലൈൻ സൈറ്റുകളിലും മോശം റിവ്യുവാണ് പനോരമ റെസ്റ്റിറന്റിനേക്കുറിച്ച് എഴുതിയിരിക്കുന്നത്. സെര്ച്ച് ചെയ്യുമ്പോൾ ഇവിടെ മുൻപ് താമസിച്ചിരുന്നവരിൽ നിന്നുള്ള മോശപ്പെട്ട റിവ്യു വായിക്കാൻ സാധിക്കും്. റിവ്യൂ നൽകിയവരിൽ കൂടുതൽ പേരും ടെറിബിൾ എന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

റിവ്യൂവിനും താഴെ റിസോർട്ടിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ വായിച്ചാൽ പാരാതികളുടെ കൂമ്പാരം കാണം. തീർത്തും മോശമായ ഹീറ്റർ സംവിധാനത്തിലാണ് ഇവിടുത്തെ റും സർവ്വിസുകൾ, റും സർവ്വീസ് കാര്യങ്ങളിൽ റൂമുകളേക്കുറിച്ച് പരാതികൾ ഏറെ. പ്രവർത്തനരഹിതമാകുന്ന ഹീറ്ററുകൾ, വൃത്തിയില്ലാത്ത റും സർവീസുകൾ, പലപ്പോഴും ഹീറ്ററുകൾ പ്രവർത്തനരഹിതം, ഒരിക്കലും ഇവിടെ താമസിക്കരുതെന്ന മുന്നറിയിപ്പ് വരെ നൽകുന്ന കമന്റുകളുണ്ട്.

എസലന്റ് എന്ന് റിവ്യു ചെയ്യുന്നവർ നാപ് പേർമാത്രമാണ്, ഭായനകം എന്ന് 21 പേർ റിവ്യു ചെയ്യുമ്പോൾ, ആവറേജ് എന്നുമാത്രം റിവ്യു രേഖപ്പെടുത്തുന്നത്.17 സതമാനം ആളുകളാണ്. കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോർട്ടിലേക്ക് ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് പതിനഞ്ച് അംഗ മലയാളി സംഘം താമസത്തിനായി എത്തുന്നത്. നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാൻ ഹീറ്റർ എല്ലാ മുറിയിലും ഓണാക്കിയിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാർബൺ മൊണോക്സൈഡ് ലീക്ക് ചെയ്താതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. തണുപ്പ്കാലത്ത് വീട്ടിനുള്ളിൽ ചൂട് പകരുന്നതിനായി സ്ഥാപിക്കുന്ന ഹീറ്ററുകളിലെ തകരാറു നിമിത്തമാണ് കാർബൺ മൊണോക്സൈഡ് ലീക്കാവുന്നത്.

നേപ്പാളിൽ ഹോട്ടൽ റൂമിൽ വിഷവാതകം ശ്വസിച്ച് മരിച്ചവരിൽ ചെങ്കോട്ടുകോണം സ്വദേശികളും. ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ ലൈനിലെ കൃഷ്ണൻകുട്ടി നായരുടെ മകൻ പ്രവീണും മരുമകൾ ശരണ്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. പ്രവീണിന്റെയും ശരണ്യയുടെയും കുട്ടികളുടെയും ദുരന്തം ചെങ്കോട്ടുകോണത്തെ നടുക്കുകയാണ്. നാട്ടുകാർക്ക് ചിരപരിചിതരാണ് പ്രവീൺ. ഗൾഫിൽ എഞ്ചിനീയറായ പ്രവീൺ നിന്നും നാട്ടിൽ എത്തുമ്പോഴൊക്കെ നാട്ടുകാരെ കാണുമായിരുന്നു. അതുകൊണ്ട് തന്നെ പ്രവീണിനും കുടുംബത്തിനും സംഭവിച്ച ദുരന്തം ചെങ്കോട്ടുകോണത്തെ നടുക്കുകയാണ്. പ്രവീണിനെ പ്രവീണും ശരണ്യയും രണ്ടു കുട്ടികളും നേപ്പാളിൽ മരിച്ച വിവരം ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ ലൈനിലുള്ള ഇവരുടെ വീട്ടിൽ എത്തിയിട്ടില്ല. ഇവർക്ക് മൂന്നു കുട്ടികൾ ഉള്ളതിൽ ഒരു കുട്ടി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. ഇളയ കുട്ടി മറ്റൊരു ഫാമിലിയുടെ കൂടെ വേറെ റൂമിൽ ആയിരുന്നു. അതിനാൽ ഈ കുട്ടി സുരക്ഷിതനാണ് എന്നാണ് ലഭിക്കുന്ന വിവരം.

ദുരന്ത വിവരം വീട്ടിൽ പെട്ടെന്ന് അറിയിക്കാതിരിക്കാൻ നാട്ടുകാർ ശ്രമിക്കുകയാണ്. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർക്ക് ഈയിടെയാണ് ബൈപ്പാസ് സർജറി കഴിഞ്ഞത്. കൃഷ്ണൻകുട്ടി നായർ വിശ്രമത്തിലാണ്. അതിനാൽ മകനും മരുമകളും കുട്ടികളും മരിച്ച വിവരം അയൽക്കാർ വീട്ടിൽ അറിഞ്ഞിട്ടില്ല. വീട്ടിൽ ടിവി ഇവിടെ ഓഫ് ചെയ്തിരിക്കുകയാണ്. തത്ക്കാലത്തേക്ക് വീട്ടിലേക്ക് ഇവർ ആരെയും കടത്തിവിടുന്നുമില്ല. കൃഷ്ണൻകുട്ടി നായർക്ക് രണ്ടു കുട്ടികളാണ്. പ്രവീണിനെ കൂടാതെയുള്ളത് ഒരു സഹോദരി പ്രസീദയാണ. മംഗലപുരം എജി കോളേജിൽ ജേണലിസം അദ്ധ്യാപികയാണ് പ്രസീദ. കഴിഞ്ഞ ശനിയാഴ്ചയാണ് നേപ്പാൾ ടൂറിനു ഇവർ പുറപ്പെട്ടത്. തിരുവനന്തപുരത്തു നിന്നല്ല കൊച്ചിയിൽ നിന്നാണ് ഇവർ പോയത്.

കുടുംബസുഹൃത്തുക്കളാണ് നേപ്പാൾ യാത്ര പ്ലാൻ ചെയ്തത്. കോഴിക്കോട് നിന്നുമുള്ള സുഹൃത്തുക്കളെ കൂട്ടിയാണ് ഇവർ നേപ്പാളിന് തിരിച്ചത്. പ്രവീൺ ഗൾഫിൽ എഞ്ചിനീയറാണ്. പ്രവീണും ശരണ്യയും കുട്ടികളും ഗൾഫിലായിരുന്നു. ഈയിടെയാണ് ഇവർ ഗൾഫിൽ നിന്നും വന്നത്. ശരണ്യ കൊച്ചി അമൃതയിൽ ഒരു കോഴ്സിനു ചേർന്നിട്ടുണ്ട്. ശരണ്യയുടെ പഠനത്തിനു വേണ്ടിയാണ് പ്രവീൺ ശരണ്യയെ കൊച്ചിയിൽ വിട്ടത്. പ്രവീൺ തിരുവനന്തപുരം സ്വദേശിയാണെങ്കിലും ശരണ്യ കൊച്ചി സ്വദേശിയാണ്. പ്രവീൺ കഴിഞ്ഞ ഓണത്തിനാണ് അവസാനമായി തിരുവനന്തപുരം ചെങ്കോട്ടുകോണത്തുള്ള വീട്ടിലെത്തിയത്.

രണ്ട് കുടുംബത്തിൽ നിന്നുള്ള എട്ട് പേരാണ് നേപ്പാളിലെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ചത്. രണ്ട് കുടുംബങ്ങളിൽ നിന്നുള്ള എട്ട് പേരിൽ കുട്ടികളും സ്ത്രികളും ഉൾപ്പെടുന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രികളും, രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിദേശകാര്യമന്ത്രിലയം ഇടപെട്ടു. കേരളത്തിൽ നിന്നും നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ രണ്ട് മലയാളി കുടുംബങ്ങളാണ് മരിച്ചത് അതേ സമയം ഇന്ത്യൻ എംബസി ഇടപടെൽ നടത്തിയില്ലെന്ന ആരോപണവുമായി മലാളി അസോസിയേഷനും രംഗത്തെത്തി.

നേപ്പാളിലെ മക്വൻപുർ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് ഇവർ 15പേരാണ് വിനോദ സഞ്ചാര സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന എച്ച്. എ.എം.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

ബിൻ കുമാർ നായർ (39), ശരണ്യ (34) രഞ്ജിത് കുമാർ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായർ(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ ഹീറ്ററിൽ നിന്ന വിഷവാദകം ചോർന്നതാണ് മരണകാരണമെന്ന പ്രാഥമിക വിവരം പുിറത്തുവിടുന്നത്. അബോധാവസ്ഥയിൽ കണ്ട എട്ടുപേരേയും ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രിയിലെത്തിത്.സംഭവം അറിഞ്ഞ് ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മരണ കാരണം എന്താണെന്നത് അടക്കം മനസ്സിലാക്കൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം പുറത്തു വരേണ്ടതുണ്ട്. നേപ്പാളിലെ മലയാളി അസോസിയേഷൻ അധികൃതരും സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരീധരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP