Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരുമോളായി എന്നേ സങ്കൽപ്പിച്ചതാണ്; വീട്ടിൽ വന്നാൽ ഞാൻ ഭക്ഷണം വാരിക്കൊടുത്താലേ കഴിക്കൂ; വാച്ച് ഇഷ്ടായിട്ടോ എന്ന് കഴിഞ്ഞ ദിവസവും മെസേജിട്ടു; പിന്നെന്താണ് സംഭവിച്ചതെന്ന് അറിയില്ല; ഫെബ്രുവരിയിൽ മോളുടെ അമ്മാവന്മാരുടെ കാലു പിടിച്ചതാണ് ഞാൻ; അവനൊരു ടെൻഷൻ ഉണ്ടായിരുന്നു അവൾ നഷ്ടപ്പെടുമോയെന്ന്; അവർ ഹൈക്ലാസ് ഫാമിലിയാണ്.... ഞങ്ങൾ മിഡിൽ ക്ലാസും; ശസ്ത്രക്രിയയോടെ മകന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; ചിയ്യാരത്ത് നീതുവിനെ കത്തിച്ചു കൊന്ന നിധീഷിന്റെ അമ്മയ്ക്ക് പറയാനുള്ളത്

മരുമോളായി എന്നേ സങ്കൽപ്പിച്ചതാണ്; വീട്ടിൽ വന്നാൽ ഞാൻ ഭക്ഷണം വാരിക്കൊടുത്താലേ കഴിക്കൂ; വാച്ച് ഇഷ്ടായിട്ടോ എന്ന് കഴിഞ്ഞ ദിവസവും മെസേജിട്ടു; പിന്നെന്താണ് സംഭവിച്ചതെന്ന് അറിയില്ല; ഫെബ്രുവരിയിൽ മോളുടെ അമ്മാവന്മാരുടെ കാലു പിടിച്ചതാണ് ഞാൻ; അവനൊരു ടെൻഷൻ ഉണ്ടായിരുന്നു അവൾ നഷ്ടപ്പെടുമോയെന്ന്; അവർ ഹൈക്ലാസ് ഫാമിലിയാണ്.... ഞങ്ങൾ മിഡിൽ ക്ലാസും; ശസ്ത്രക്രിയയോടെ മകന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; ചിയ്യാരത്ത് നീതുവിനെ കത്തിച്ചു കൊന്ന നിധീഷിന്റെ അമ്മയ്ക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ചിയ്യാരത്ത് നീതുവിനെ പെട്രോളൊഴിച്ച് നിധീഷ് കൊന്നത് എന്തിന്? സംശയ രോഗത്തിലേക്കും മറ്റും ചർച്ചകൾ നീളുമ്പോൾ വെളിപ്പെടുത്തലുകളുമായി നിധീഷന്റെ അമ്മയും രംഗത്ത്. നീതുവും നീധീഷും പ്രണയത്തിലായിരുന്നുവെന്നും കുട്ടിയെ മരുമകളായി താൻ അംഗീകരിച്ചിരുന്നുവെന്നും അമ്മ പറയുന്നു. ഞാനിപ്പോഴും എന്റെ മോളുടെ പക്ഷത്താണ്. എന്താണ് വിവാഹ അഭ്യർത്ഥന നിരസിക്കാനുള്ള കാരണം എന്നെനിക്കറിയില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ മോളുടെ അമ്മാവന്മാരുടെ കാലു പിടിച്ചതാണ് ഞാൻ. അവനൊരു ടെൻഷൻ ഉണ്ടായിരുന്നു അവൾ നഷ്ടപ്പെടുമോയെന്ന്. അവർ ഹൈക്ലാസ് ഫാമിലിയാണ്. ഞങ്ങൾ മിഡിൽ ക്ലാസും. സ്വാഭാവികമായും ഒരു ചെറുപ്പക്കാരൻ അങ്ങനെ ചിന്തിക്കുമല്ലോ. അവനങ്ങനെ ഒരു ക്രിമിനൽ സ്വഭാവമുള്ള മോനല്ല. പിന്നെന്തുപറ്റിയെന്ന്...നിധീഷിന്റെ അമ്മയ്ക്ക് ഇപ്പോഴും പിടികിട്ടുന്നില്ല.

''മരുമോളായി ഞങ്ങളെന്നേ സങ്കൽപ്പിച്ചുകഴിഞ്ഞതാണ്. മോളെന്നേ ഞങ്ങൾ വിളിക്കാറുള്ളു. കഴിഞ്ഞ ദിവസവും മോള് മെസേജിട്ടു: 'വാച്ച് ഇഷ്ടായിട്ടോ അമ്മേ' എന്ന്. പിന്നെന്താണ് സംഭവിച്ചതെന്ന് അറിയില്ല. രാവിലെ സഹോദരൻ വിളിച്ചുചോദിച്ചു. നിതീഷ് എവിടെയെന്ന്. അവൻ ജോലിക്ക് പോയെന്ന് പറഞ്ഞപ്പോൾ ചേച്ചി ടി.വിയൊന്ന് നോക്കാൻ പറഞ്ഞു. വാർത്ത കണ്ടപ്പോൾ തകർന്നുപോയി. വിശ്വസിക്കാനാവുന്നില്ല...'' കരച്ചിലടക്കാനാവാതെ നിതീഷിന്റെ അമ്മ രത്‌നകുമാരി കാര്യങ്ങൾ വിശദീകരിക്കുന്നത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. ഫേസ് ബുക്കിൽ അവനെ ഇങ്ങോട്ടുവന്നാണ് മോൾ പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതുമെന്നും നിധീഷന്റെ അമ്മ പറയുന്നു. ഒരു ദിവസം അവൻ തന്നെയാണ് മോളെ വീട്ടിൽ കൊണ്ടുവന്നാണ് പരിചയപ്പെടുത്തിയത്. സത്യത്തിൽ എനിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ, മോളുടെ പിന്നീടുള്ള പെരുമാറ്റവും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയല്ലേയെന്ന വിചാരവും കൊണ്ട് കൂടുതൽ ഇഷ്ടം തോന്നി-അമ്മ രത്‌നകുമാരി പറയുന്നു.

എന്റെ രണ്ടാമത്തെ മകൻ വിദേശത്താണ്. അവൻ നാട്ടിൽ വന്നപ്പോൾ ഒരു വാച്ച് തന്നിരുന്നു. കുട്ടികൾക്ക് കെട്ടാൻ പറ്റിയ വാച്ചായതിനാൽ കഴിഞ്ഞ തിങ്കളാഴ്ച മകന്റെ കൈയിൽ മോൾക്കായി കൊടുത്തുവിട്ടപ്പോഴാണ് മോള് ഇഷ്ടമായെന്ന മെസേജിട്ടത്. അതിനിടയ്ക്ക് എന്തുണ്ടായി എന്നറിയില്ല. വീട്ടിൽ വന്നാൽ ഞാൻ ഭക്ഷണം വാരിക്കൊടുത്താലേ അവൾ കഴിക്കൂ. വടക്കേക്കാട് വീട്ടിലെ എല്ലാ ചടങ്ങുകൾക്കും മോള് വരാറുണ്ട്. ഓണമായാലും വിഷുവായാലും പുതിയ ഡ്രെസെടുത്ത് കോളേജിൽ വച്ചോ തൃശൂരിൽ വച്ചോ അവൻ മോൾക്ക് നൽകുമായിരുന്നു-

തന്റെ മകന് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കൂടി അവർ വിശദീകരിക്കുന്നു്.കഴിഞ്ഞമാസം നിതീഷിന് എറണാകുളത്തുള്ള ആശുപത്രിയിൽ എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയ മകന് നടത്തിയിരുന്നു. ട്രീറ്റ്മെന്റ് ചെയ്ത ഡോക്ടർ ദുബായിലാണ്. അടുത്ത സർജറി ആഗസ്റ്റിലാണ്. ഹൈ ടെൻഷൻ കാരണം തലയിലെ ഞെരമ്പുകളിൽ ചിലതിൽ രക്തം കട്ടപിടിക്കുന്ന രോഗമാണ്. ഇതുമൂലം വായിലൂടെയും മൂക്കിലൂടെയും രക്തം പുറത്തുവരും. അച്ഛന് രണ്ടുതവണ അറ്റാക്ക് കഴിഞ്ഞതിനാൽ വീട്ടിൽ അവൻ ഇക്കാര്യം അറിയിച്ചിരുന്നില്ല. സുഹൃത്തുക്കളുമായി ചേർന്ന് തനിയെ ആണ് അവൻ സർജറി നടത്തിയത്. എന്തോ ക്ലാസ് അറ്റൻഡ് ചെയ്യാനാണെന്ന് പറഞ്ഞിട്ടാണ് എന്റെ കൈയിൽ നിന്ന് അവൻ പണം വാങ്ങിയത്. ശസ്ത്രക്രിയക്കുശേഷം അവന് ചെറിയ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അമ്മ പറയുന്നു.

എം.ബി.എയ്ക്കുശേഷം അമേരിക്കൻ ഐ.ടി കമ്പനിയിൽ കഴിഞ്ഞ നവംബറിലാണ് സ്ഥാനക്കയറ്റം ലഭിച്ചത്.ഇന്നലെ പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് അവനെ നോക്കിയപ്പോൾ കാണാനുണ്ടായിരുന്നില്ല. വിളിച്ചുനോക്കിയപ്പോൾ നെറ്റ് വർക്കിന് പുറത്താണെന്ന് മനസിലായി. പിന്നെ അറിഞ്ഞത് ദുരന്ത വാർത്തയും അമ്മ പറയുന്നു. നീതുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിച്ചു. സുഹൃത്തുക്കളും സഹപാഠികളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. അതേസമയം പ്രതി നിതീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നീതുവിന്റെ മൃതദേഹം രാവിലെയാണ് വീട്ടിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം 10 മണിയോടെ സംസ്‌കാരചടങ്ങുകൾക്കായി പാറമേക്കാവ് ശാന്തിഘട്ടിലേക്ക് കൊണ്ടു പോയി. ബിടെക് വിദ്യാർത്ഥിനിയായ 22 വയസുകാരി നീതുവിനെ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയ പ്രതി നിതീഷ് കഴുത്തിൽ കത്തികൊണ്ട് കുത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തത്.

നീതുവിന്റെ ശരീരത്തിൽ അഞ്ച് ഇടങ്ങളിലാണ് കത്തി കൊണ്ട് കുത്തേറ്റത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നീതുവിന്റെ വീട്ടുകാർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുയായിരുന്നു. നീതുവിനെ കൊലപ്പെടുത്തിയ ശേഷം ബാഗിലുള്ള വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ പദ്ധതി. പ്രണയബന്ധത്തിലെ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ബി ടെക് വിദ്യാർത്ഥിനി ആയിരുന്നു നീതു. കുട്ടിയുടെ അമ്മ വർഷങ്ങൾക്കു മുമ്പ് മരിച്ചതാണ്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു. ബൈക്കിലാണ് അക്രമി എത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP