Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

ആഡംബര ഫ്‌ളാറ്റിൽ നിന്ന് ജനാല തുറന്നാൽ കാണുന്നത് ലണ്ടൻ നഗരത്തിന്റെ മനോഹര കാഴ്ച; ഫ്‌ളാറ്റിൽ നിന്ന് പുതിയ ഓഫീസിലേക്ക് നടന്ന്‌പോകുന്നത് വളർത്ത് നായക്ക് ഒപ്പം; ഒട്ടകപക്ഷിയുടെ തോലുകൊണ്ട് നിർമ്മിച്ച ജാക്കറ്റിന് വില 10 ലക്ഷം; മനോഹരമായ വജ്രാഭരണങ്ങൾ നിർമ്മിച്ച് ഹോളീവുഡ് താരങ്ങളുമായി പോലും അടുത്ത ചങ്ങാത്തം; ഇന്ത്യ തേടുന്ന തട്ടിപ്പുകാരന്റെ മഹാനഗരത്തിലെ ആഡംബര ജീവിതം ഇങ്ങനെ; പ്രതികരിക്കാതെ ബ്രിട്ടനും

ആഡംബര ഫ്‌ളാറ്റിൽ നിന്ന് ജനാല തുറന്നാൽ കാണുന്നത് ലണ്ടൻ നഗരത്തിന്റെ മനോഹര കാഴ്ച; ഫ്‌ളാറ്റിൽ നിന്ന് പുതിയ ഓഫീസിലേക്ക് നടന്ന്‌പോകുന്നത് വളർത്ത് നായക്ക് ഒപ്പം; ഒട്ടകപക്ഷിയുടെ തോലുകൊണ്ട് നിർമ്മിച്ച ജാക്കറ്റിന് വില 10 ലക്ഷം; മനോഹരമായ വജ്രാഭരണങ്ങൾ നിർമ്മിച്ച് ഹോളീവുഡ് താരങ്ങളുമായി പോലും അടുത്ത ചങ്ങാത്തം; ഇന്ത്യ തേടുന്ന തട്ടിപ്പുകാരന്റെ മഹാനഗരത്തിലെ ആഡംബര ജീവിതം ഇങ്ങനെ; പ്രതികരിക്കാതെ ബ്രിട്ടനും

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിൽ നിന്ന് ബാങ്ക് വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി ലണ്ടനിൽ ജീവിക്കുന്നത് അത്യാഡംബര സൗകര്യങ്ങളിൽ. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെയാണ് നീരവ് മുങ്ങിയത്. ഇപ്പോൾ ലണ്ടനിൽ ഇയാളുടെ ആഡംബര ജീവിതം ആരെയും ഞെട്ടിക്കുന്ന ഒന്നാണ്. പ്രതിമാസം 17000 പൗണ്ട് അതായത് 15 ലക്ഷം രൂപ വാടകയുള്ള ഫ്‌ളാറ്റിലാണ് നീരവ് താമസിക്കുന്നത്. തട്ടിപ്പ് നടത്തി രാജ്യം വിട്ട ആളാണ് വൻ സൗകര്യങ്ങളിൽ താമസിക്കുന്നത്. എല്ലാ ദിവസവും താമസസ്ഥലത്തിന് സമീപമുള്ള ഓഫീസിലേക്ക് ഇയാൾ വളർത്ത് നായയേയും കൊണ്ടാണ് നടന്ന് പോകുന്നത് എന്നും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആഡംബര ഫ്‌ളാറ്റിൽ മാത്രം ഒതുങ്ങി നികുന്നില്ല ഇയാളുടെ സുഖലോലുപത. ഒട്ടകപക്ഷിയുടെ തോല് കൊണ്ട് നിർമ്മിച്ച 9 ലക്ഷം രൂപ വിലവരുന്ന ജാക്കറ്റാണ് നീരവ് അണിയുന്നത്.സെന്റർ പോയിന്റ് ടവർ എന്ന പേരുകേട്ട ആഡംബര പാർപ്പിട സമുച്ചയത്തിന്റെ ഒരു നിലയുടെ പകുതിയിലേറെ വരുന്ന, 3 കിടപ്പുമുറികളുള്ള വളരെ വലിയൊരു അപാർട്‌മെന്റ്. ജനാലകൾ തുറന്നാൽ ലണ്ടൻ നഗരത്തിന്റെ കാഴ്ചകൾ. നീരവ് മോദി എത്ര നാളായി ഇവിടെ താമസിക്കുന്നു എന്നു വ്യക്തമല്ല.

കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യ വിട്ട നീരവ് മോദിയെ വിട്ടുകിട്ടാൻ ഇന്റർപോൾ നോട്ടിസ് നിലവിലുണ്ട്. ഓഗസ്റ്റിൽ ഇന്ത്യ നൽകിയ അപേക്ഷ ബ്രിട്ടന്റെ പരിഗണനയിലാണ്. അതിനിടയിലാണ് ഇപ്പോൾ നീരവിനെകുറിച്ച് വാർത്ത പുറത്ത് വരുന്നത്. ബ്രിട്ടനിൽ ജോലി ചെയ്യാനും ഓൺലൈൻ ബാങ്ക് ഇടപാടുകൾ നടത്താനും അനുമതി നൽകുന്ന നാഷനൽ ഇൻഷുറൻസ് നമ്പരും നീരവിനുണ്ട്. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടി നൽകിയ അപേക്ഷയിൽ നടപടികൾ പൂർത്തിയാകും വരെ ഇയാളെ അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

രൂപത്തിലും ഭാവത്തിലും ആകെ മാറിയിരിക്കുകയാണ് നീരവ്. താടിയും മീശയുമൊക്കെ വളർത്തിയാണ് നിരത്തിൽ കാണപ്പെട്ടത്. ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ പിന്നാലെ കൂടിയെങ്കിലും ഒന്നും പറയാനില്ലെന്ന് പറഞ്ഞ് ഇയാൾ നടന്ന് നീങ്ങുകയായിരുന്നു.എന്നാൽ ലണ്ടനിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒന്നിനും മറുപടി പറയാൻ ഇയാൾ തയ്യാറായില്ല. എനിക്ക് ഒന്നും പറയാനില്ലെന്നും നോ കമന്റസ് എന്നും മാത്രമാണ് നീരവ് പറയുന്നത്.

ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടക്കുന്നതിന് ഇടയിലാണ് മാധ്യമപ്രവർത്തകർ ഇയാളെ പിന്തുടർന്നത്. പെട്ടന്ന് തന്നെ മാധ്യമപ്രവർത്തകരെ കണ്ട നീരവിന് കാര്യം പന്തികേടാണ് എന്ന് മനസ്സിലാവുകയായിരുന്നു. ഒരു കാര്യം ചോദിച്ച് ഉറപ്പാക്കാനായിരുന്നു. താങ്കൾ രാഷ്ട്രീയാഭയം തേടി അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ? താങ്കൾ ഒട്ടേറെപ്പേർക്കു പണം തിരിച്ചുകൊടുക്കാനുള്ളതാണ് ? അവരെല്ലാം അന്വേഷിക്കുന്നത് താങ്കൾ എവിടെയാണെന്നാണ് ? സർക്കാരിൽനിന്നുള്ള വിവരം അനുസരിച്ച് രാഷ്ട്രീയാഭയത്തിന് ? ഇംഗ്ലണ്ടിൽ എത്ര കാലം കാണും? ഇപ്പോഴും വജ്രവ്യാപാരമുണ്ടോ? എന്നീ ചോദ്യങ്ങൾ ആയിരുന്നു. എന്നാൽ ഇതിലൊക്കെ അസ്വസ്ഥനായ നീരവ് ഒരു ടാക്‌സിയിൽ കയറി പോവുകയായിരുന്നു.

നീരവിനെ വിചാരണക്കായി വിട്ട് തരണമെന്ന അപേക്ഷ ഇന്ത്യ യുകെയ്ക്ക് നൽകിയിട്ടുണ്ട്. ഇതിന് പുരമെ നീരവിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിലെ ആഡംഭര ഫ്‌ളാറ്റിലാണ് നീരവ് നിലവിൽ താമസിക്കുന്നത്. ഇതിന് പുറമെ സോഹോയിലാണ് അദ്ദേഹം തന്റെ പുതിയ ഡയമണ്ട് ബിസിനസ് ആരംഭിച്ചിരിക്കുന്നത്. 48കാരനായ നീരവിന്റെ പുതിയ ജീവിത രീതികൾ വെളിപ്പെടുത്തുന്ന പുതിയ വീഡിയോ ടെലിഗ്രാഫ് പുറത്ത് വിട്ടിരുന്നു. നാടുകടത്തലിൽ നിന്നും രക്ഷപ്പെടുന്നതിനായി നീരവ് പ്ലാസ്റ്റിക് സർജറിക്ക് വിധേയനായിട്ടുണ്ടെന്നാണ് ഇന്ത്യൻ ഗവൺമെന്റ് ഉറവിടങ്ങളും മറ്റ് മുതിർന്ന ഉറവിടങ്ങളും സൂചന നൽകുന്നത്.

അതിനെ സാധൂകരിക്കുന്ന വിധത്തിൽ നിലവിൽ പുറത്ത് വന്നിരിക്കുന്ന വീഡിയോയിൽ നീരവിന്റെ മുഖത്തിന് കാര്യമായ മാറ്റങ്ങൾ വന്നതായും ശ്രദ്ധയിൽ പെടുന്നുണ്ട്.ടോട്ടെൻഹാം കോർട്ട് റോഡിലെ അംബരചുംബിയായ കെട്ടിടത്തിലെ എട്ട് മില്യൺ പൗണ്ട് വിലയുള്ള ആഡംബര അപ്പാർട്ട്‌മെന്റിലാണ് നീരവ് താമസിക്കുന്നതെന്ന് ടെലിഗ്രാഫ് വെളിപ്പെടുത്തുന്നു. ഇവിടെ പ്രതിമാസ വാടക 17,000 പൗണ്ടാണെന്നാണ് (15 ലക്ഷം രൂപ)വെളിപ്പെട്ടിരിക്കുന്നത്. തന്റെ അപാർട്ട്‌മെൻരിൽ നിന്നും അടുത്ത് തന്നെയാണ് നീരവ് തന്റെ പുതിയ ഡയമണ്ട് ബിസിനസ് ആരംഭിച്ചിരിക്കുന്നത്. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്ളാറ്റിന്റെ വില.

തന്റെ ബിസിനസ് സ്ഥാപനത്തിനും അപാർട്ട്‌മെന്റിനും ഇടയിൽ നിത്യവും നീരവ് വളർത്തുനായയെ നടത്താൻ പോകുന്നത് കാണാറുണ്ടെന്നും ടെലിഗ്രാഫ് പറയുന്നു. സോഹോയിലെ ടൗൺ ഹൗസിലാണ് ഇദ്ദേഹത്തിന്റെ പുതിയ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ അടുത്ത മാസങ്ങളിലായി നീരവിന് ഡിപ്പോർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് ,നാഷണൽ ഇൻഷുറൻസ് നമ്പർ ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിന് പുറമെ തന്റെ ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യൻ മോദിക്ക് സാധിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.വെസ്റ്റ് ലണ്ടനിലെ വെൽത്ത് മാനേജ്‌മെന്റ് കമ്പനിയുമായി ബന്ധപ്പെടാനും നിലവിൽ നീരവിന് സാധിക്കുന്നുണ്ട്. ധനികരായ വിദേശികൾക്ക് ഉപദേശങ്ങൾ നൽകുന്ന കമ്പനിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP