Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ചെക് ഇൻ സംവിധാനങ്ങളുടെയും റൺവേ ലൈറ്റു്, എക്‌സ്‌റേ മെഷീനുകളുടെയും അറ്റകുറ്റ പണികൾ പുരോഗമിക്കുന്നു; ടെർമിനൽ കെട്ടിടത്തിൽ ശുചീകരണവും അതിവേഗത്തിൽ പുരോഗമിക്കുന്നു; നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് 29ലേക്ക് മാറ്റിയത് കേറ്ററിങ് കമ്പനികൾക്കു ഭക്ഷ്യവിഭവങ്ങൾ എത്തിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്; കേരളത്തിലേക്ക് സഹായം എത്തിക്കാൻ അധിക സർവീസുകളും സൗജന്യ യാത്രയുമായി എയർലൈനുകൾ

ചെക് ഇൻ സംവിധാനങ്ങളുടെയും റൺവേ ലൈറ്റു്, എക്‌സ്‌റേ മെഷീനുകളുടെയും അറ്റകുറ്റ പണികൾ പുരോഗമിക്കുന്നു; ടെർമിനൽ കെട്ടിടത്തിൽ ശുചീകരണവും അതിവേഗത്തിൽ പുരോഗമിക്കുന്നു; നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് 29ലേക്ക് മാറ്റിയത് കേറ്ററിങ് കമ്പനികൾക്കു ഭക്ഷ്യവിഭവങ്ങൾ എത്തിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്; കേരളത്തിലേക്ക് സഹായം എത്തിക്കാൻ അധിക സർവീസുകളും സൗജന്യ യാത്രയുമായി എയർലൈനുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയക്കെടുതി മൂലം അടച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വിമാനസർവീസുകൾ പതിവു പോലെ പുനരാരംഭിക്കാൻ തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുന്നു. ഈ മാസം 26ന് തുറക്കാനിരുന്ന വിമാനത്താവളം 29ലേക്ക് മാറ്റിയത് ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം കാറ്ററിങ് കമ്പനികളുടെ പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്താണ്. ഇന്നലെ നടത്തിയ അവലോകന യോഗത്തിൽ ജീവനക്കാരിൽ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ബാധിച്ചതിനാൽ പ്രവർത്തനങ്ങൾ പൂർണതോതിൽ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട് വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികളും അറിയിച്ചു. ഇതോടെയാണ് വിമാനത്താളവം പൂർണ്ണമായും സജ്ജമാക്കാൻ ഇനിയും സമയമെടുക്കുമെന്ന് സിയാൽ അറിയിച്ചത്.

പരിസരത്തെ ഹോട്ടലുകളും മറ്റു കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കേറ്ററിങ് കമ്പനികൾക്കു ഭക്ഷ്യവിഭവങ്ങൾ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു പ്രവർത്തനം പുനരാരംഭിക്കുന്നതു മൂന്നുദിവസം കൂടി വൈകിപ്പിക്കാൻ തീരുമാനിച്ചത്. വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും ബാക്കിയുണ്ട്. ടെർമിനലുകൾക്കുള്ളിൽ ശുചീകരണ ജോലികൾ പുരോഗമിക്കുകയാണ്. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ചു ടെർമിനൽ കെട്ടിടത്തിൽ ശുചീകരണം വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ ഇലക്ട്രോണിക് സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്ന ജോലികളും താൽക്കാലിക മതിൽ നിർമ്മാണവും ഇതോടൊപ്പം നടക്കുന്നു.

Stories you may Like

ചെക് ഇൻ സംവിധാനങ്ങൾ, റൺവേ ലൈറ്റുകൾ, കൺവെയർ ബെൽറ്റുകൾ, എക്‌സ്‌റേ മെഷീനുകൾ എന്നിവയുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. 29ന് ഉച്ചയ്ക്കു രണ്ടു മണിയോടെ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനുള്ള ഊർജിത ശ്രമത്തിലാണ് അധികൃതർ. പ്രളയത്തിൽപെട്ട് വിമാനത്താവളത്തിന്റെ റൺവേയും സോളാർ പാനലുമടക്കം വെള്ളത്തിനടിയിൽ ആയിരുന്നു. നേരത്തെ ഓഗസ്റ്റ് 15ന് നാലു ദിവസത്തേക്കായിരുന്നു പ്രവർത്തനം നിർത്തിവെച്ചിരുന്നത്. വെള്ളം ഇറങ്ങാത്ത സാഹചര്യത്തിൽ വിമാനത്താവളം അടച്ചത് നീട്ടുകയായിരുന്നു.

അതിനിടെ പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി അധിക സർവീസുകളും സൗജന്യ യാത്രയും പ്രഖ്യാപിച്ചു കൊണ്ട് വിമാന കമ്പനകളും രംഗത്തുണ്ട്. ജെറ്റ് എയർവേസ് അധിക സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കും അവിടെ നിന്നും നേരിട്ടു നടത്തുന്ന ഫ്‌ളൈറ്റുകളിലെ ഇക്കണോമി ക്ലാസിന്റെ ടിക്കറ്റ് നിരക്ക് ഈ മാസം 31 വരെ നിയന്ത്രിക്കും.

ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജെറ്റ് എയർവേസ് സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതുവരെ മൂന്നു ടൺ മരുന്നുകളും മറ്റ് ഉൽപന്നങ്ങളും എത്തിച്ചു. കേരളത്തിലേക്കു കൊണ്ടുവരുന്ന ചരക്കുകളുടെ കൂലിയും ഇളവു ചെയ്തിട്ടുണ്ട്. 26 വരെ കൊച്ചിയിലേക്കും പുറത്തേക്കും കൺഫേം ചെയ്തിട്ടുള്ള ടിക്കറ്റുകൾ മാറ്റുന്നതിനു ഫീസ് ഈടാക്കില്ല. റീഫണ്ടിനും പിഴ ഈടാക്കില്ല. നേരത്തേ യാത്രയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതി മാറ്റിയെടുക്കാൻ സെപ്റ്റംബർ 15 വരെ സമയമുണ്ടാകും. എയർ വിസ്താര ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിലേക്കു പോകുന്ന ഡോക്ടർമാർ, നഴ്‌സുമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കു സൗജന്യ യാത്ര ഒരുക്കും. [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം.

അതേസമയം കൊച്ചി നാവിക സേനാ ആസ്ഥാനത്തു നിന്നും ചെറുവിമാനങ്ങളുടെ സർവീസുകൾ മുടക്കമില്ലാതെ തുടരുകയാണ്. ആഭ്യന്തര സർവീസുകളാണ് ഇവിടെ നിന്നും ഇപ്പോൾ കൂടുതലായി നടക്കുന്നത്.

കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്നുള്ള ഇന്നത്തെ സർവീസുകൾ

എയർ ഇന്ത്യ

- ബെംഗളൂരുകൊച്ചി (7.30,11.40)

- കൊച്ചിബെംഗളൂരു (9.40, 1.50)

- ചെന്നൈതിരുച്ചി (9.20)

- തിരുച്ചികൊച്ചി (10.45)

- കൊച്ചിചെന്നൈ (12.45)

- ഹൈദരാബാദ്‌കൊച്ചി (രാവിലെ 5.35)

- കൊച്ചിഹൈദരാബാദ് (8.45)

- ബെംഗളൂരുകോയമ്പത്തൂർ (2.10)

- കോയമ്പത്തൂർകൊച്ചി (3.40)

- കൊച്ചികോയമ്പത്തൂർ (വൈകിട്ട് 5.15)

- കോയമ്പത്തൂർകൊച്ചി (6.30)

ഇൻഡിഗോ

- ബെംഗളൂരുകൊച്ചി (5.00,9.35)

- കൊച്ചിബെംഗളൂരു (7.20)

- കൊച്ചിചെന്നൈ (12.15, 4.15)

- ചെന്നൈകൊച്ചി (1.55).

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP