1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

സ്മാർട്ട് സിറ്റിയിൽ നിന്നും വെറുതെ പൊടിയും തട്ടിപോകാൻ ടീകോമിന് സാധിച്ചേക്കില്ല; പദ്ധതി കയ്യൊഴിയാനുള്ള ദുബായ് കമ്പനിയുടെ ശ്രമം കൂടുതൽ നിയമക്കുരുക്കിലേക്ക്; ടീകോമിന്റെ നീക്കങ്ങൾ പിഴച്ചത് കേന്ദ്രം പാസാക്കിയ പുതിയ കോർപ്പറേറ്റ് സാമ്പത്തിക നിയമത്തിൽ; ചെയർമാനെങ്കിലും കമ്പനിയെ നിയന്ത്രിക്കാൻ ഒന്നും ചെയ്യാനാകാതെ മുഖ്യമന്ത്രി; ഇപ്പോഴത്തെ ഭരണനിർവഹണം നടത്തുന്നത് കമ്പനി ലോ ട്രിബ്യൂണൽ

August 21, 2017 | 08:31 PM IST | Permalinkസ്മാർട്ട് സിറ്റിയിൽ നിന്നും വെറുതെ പൊടിയും തട്ടിപോകാൻ ടീകോമിന് സാധിച്ചേക്കില്ല; പദ്ധതി കയ്യൊഴിയാനുള്ള ദുബായ് കമ്പനിയുടെ ശ്രമം കൂടുതൽ നിയമക്കുരുക്കിലേക്ക്; ടീകോമിന്റെ നീക്കങ്ങൾ പിഴച്ചത് കേന്ദ്രം പാസാക്കിയ പുതിയ കോർപ്പറേറ്റ് സാമ്പത്തിക നിയമത്തിൽ; ചെയർമാനെങ്കിലും കമ്പനിയെ നിയന്ത്രിക്കാൻ ഒന്നും ചെയ്യാനാകാതെ മുഖ്യമന്ത്രി; ഇപ്പോഴത്തെ ഭരണനിർവഹണം നടത്തുന്നത് കമ്പനി ലോ ട്രിബ്യൂണൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയിൽ നിന്നും എളുപ്പത്തിൽ കൈകഴുകി പുറത്തുപോകാൻ ദുബായ് കമ്പനിക്ക് സാധിച്ചേക്കില്ല. കൊച്ചി സ്മാർട്ട് സിറ്റിയെ കയ്യൊഴിയാനുള്ള ടീകോമിന്റെ ശ്രമങ്ങൾക്ക് കേന്ദ്രനിയമം ആദ്യ തിരിച്ചടിയായേക്കും. എൻ ഡി എ സർക്കാർ പ്രാബല്യത്തിൽ വരുത്തിയ ഇൻസോൾവെൻസി ആൻഡ് ബാങ്ക് റപ്റ്റ്സി നിയമത്തിന്റെ കുരുക്കിലാണ് ഇപ്പോൾ കമ്പനി. ഇതനുസരിച്ചുള്ള പരാതിയിൽ ചെന്നൈയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ കൊച്ചി സ്മാർട്ട് സിറ്റിയുടെ ഭരണനിർവഹണം ഇൻസോൾവെൻസി റെസലൂഷൻ പ്രൊഫഷണലിനെ ഏൽപ്പിച്ചിരിക്കുകയാണ്. സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ കോടതിയുടെ നിരീക്ഷണത്തിലുമാണ്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഡയറക്ടർ ബോർഡിന്റെ പ്രവർത്തനങ്ങൾ ട്രിബ്യൂണൽ ഇതോടെ അസാധുവാക്കിയിരിക്കുകയാണ്.

കോർപ്പറേറ്റ് ഇടപാടുകളുടെ വ്യവഹാരത്തിനും കമ്പനികളുടെ പാപ്പർ ഹർജികളുടെ തീർപ്പിനുമായാണ് ഇൻസോൾവെൻസി ആൻഡ് ബാങ്ക് റപ്റ്റ്‌സി നിയമം കഴിഞ്ഞ വർഷം പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്നത്. ഡിസംബറിൽ നിയമം പ്രാബല്യത്തിലായി.  കോർപ്പറേറ്റ് തർക്കങ്ങൾ അനന്തമായി നീളാതെ സമയബന്ധിതമായി പരിഹരിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. സാമ്പത്തിക തർക്കങ്ങൾ ഒറ്റജാലകത്തിലൂടെ തീർക്കാമെന്നതും ഈ നിയമത്തിന്റെ പ്രത്യേകതയാണ്. വ്യവസായ സൗഹൃദമായ ഇന്ത്യയ്ക്കായി കേന്ദ്രസർക്കാർ മേക്ക് ഇൻ ഇന്ത്യാ പദ്ധതി പദ്ധതി നടപ്പാക്കുമ്പോൾ തർക്കപരിഹാരത്തിനായി രൂപം നല്കിയ ഈ നിയമത്തിൽ കുരുങ്ങുന്ന ആദ്യ കക്ഷിതന്നെ സ്മാർട്ട് സിറ്റി ഡയറക്ടർ ബോർഡാണ്.

ബാംഗ്ലൂർ ആസ്ഥാനമായ സിനർജി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹർജിയിലാണ് വിധിയുണ്ടായത്. സ്മാർട്ട് സിറ്റിയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന് കരാറെടുത്ത കമ്പനിയായിരുന്നു സിനർജി പ്രോപ്പർട്ടീസ്. നിർമ്മാണത്തിനു ചെലവായ രണ്ടു കോടിയിലേറെ രുപ നൽകാൻ സ്മാർട്ട് സിറ്റി അധികാരികൾ തയ്യാറായില്ലെന്ന് ആരോപിച്ചാണ് അവർ ട്രിബ്യൂണലിനെ സമീപിച്ചത്. 2017 ജനുവരി ഏഴിനാണ് അവർ കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നാഷണൽ ലോ ട്രിബ്യൂണലിനെ സമീപിക്കുന്നത്. സിനർജിക്ക് നൽകാനുള്ളത് 1,58,48,579 രൂപയാണ്. ഇതിനൊപ്പം 27 ശതമാനം പലിശയിനത്തിൽ 42,71,183 രൂപയും അവർ ആവശ്യപ്പെട്ടു. തുടർന്ന് ടീകോമിന് തുടരെ നോട്ടീസുകൾ അയച്ചെങ്കിലും മറുപടിയോ കടം തീർക്കാനുള്ള നടപടിയോ ഉണ്ടായില്ല.

ജൂൺ ഒമ്പതിനാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ജുഡീഷ്യൽ മെമ്പർ മൊഹമ്മദ് ഷെരീഫ് താരിഖും ടെക്നിക്കൽ മെമ്പർ എസ്. വിജയരാഘവനും ചേർന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇടക്കാല ഇൻസോൾവെൻസി പ്രൊഫഷണലായി ചെന്നൈയിലെ പി. ശ്രീരാമിനെ നിയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന് സ്മാർട്ട് സിറ്റിയുടെ ചുമതല ഏറ്റെടുക്കാമെങ്കിലും കമ്പനിയുമായുള്ള ബാദ്ധ്യത തീർക്കാനുള്ള പ്‌ളാൻ നിർദ്ദേശിക്കാൻ 180 ദിവസം കാലാവധിയുണ്ട്. അതുവരെ കമ്പനിയുടെ ആസ്തി കൈമാറ്റം ചെയ്യാൻ പാടില്ലെന്നും ട്രിബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്.

ട്രിബ്യൂണലിന്റെ ഉത്തരവിനെതിരേ സ്മാർട്ട് സിറ്റി അപ്പീൽ സമർപ്പിച്ചെങ്കിലും വിചാരണ നടന്നിട്ടില്ല. ന്യൂഡൽഹിയിലെ നാഷണൽ കമ്പനി ലോ അപ്പലേറ്റഡ് ട്രിബ്യൂണൽ ഓഗസ്റ്റ് 30-നാണ് ഈ കേസ് പരിഗണിക്കുന്നത്. ഇതിനോടകം ബാംഗ്‌ളൂർ കമ്പനിയുടെ കടം തീർക്കുകയോ കേസ് ഒത്തു തീർപ്പാക്കാനോ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്കായി സെപ്റ്റംബർ പകുതിയോടെ കേരളത്തിലെത്തുന്ന ദുബായ് സംഘം ഇക്കാര്യത്തിലും ധാരണയുണ്ടാക്കും. ട്രിബ്യൂണലിന്റെ അധികാരപരിധിയിലുള്ള സ്മാർട്ട് സിറ്റിയുടെ ഭാവിയെ പറ്റി നയപരമായ ഒരു നടപടിയും ഈ കടബാദ്ധ്യതകൾ തീർക്കാതെ എടുക്കാനുമാവില്ല.

ദുബായ് ആസ്ഥാനമായ ടീകോമും കേരള സർക്കാരും ചേർന്നാണ് കൊച്ചി സ്മാർട്ട് സിറ്റി ഇൻഫ്രാ സ്ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭരണം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി എം.എ. യൂസഫലിയും ഉൾപ്പെടെയുള്ളവരുള്ള ഡയറക്ടർ ബോർഡിന്റെ കീഴിലാണ് സ്മാർട്ട് സിറ്റി പ്രവർത്തിക്കുന്നത്. കേസിൽ കേരള സർക്കാരിന് ഒരു ഉത്തരവാദിത്വവുമില്ലെന്ന് ഐ.ടി. സെക്രട്ടറിയും അറിയിച്ചിട്ടുണ്ടെങ്കിലും  അത് പൂർണ്ണമായി ശരിയല്ല. 16 ശതമാനം ഉടമസ്ഥാവകാശമുള്ള സർക്കാരിന് ബാദ്ധ്യതകളിലും ആ അനുപാതത്തിൽ തന്നെ മറുപടി പറയേണ്ടി വരും.

അന്താരാഷ്ട്രനിലവാരത്തിലുള്ള ഐ ടി ഹബ്ബ് എന്ന മധുരമോഹനസ്വപ്‌നവുമായി തുടങ്ങിയ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഇപ്പോൾ സ്തംഭനാവസ്ഥയിലാണ്. 2007 മെയ് 13നാണ് സ്മാർട്ട് സിറ്റി പദ്ധതി കരാർ ഒപ്പിടുന്നത്. 2021 ആകുമ്പോഴേക്കും 90,000 തൊഴിലവസരങ്ങളും 87 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും ഉണ്ടാവണം എന്നാണ് കരാറിലെ നിബന്ധന. സ്മാർട്‌സിറ്റി നിർമ്മാണം മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് . നിർമ്മാണ പ്രവർത്തനങ്ങൾ 2020 നപ്പുറം ഒരു കാരണവശാലും നീണ്ടുപോകില്ലെന്നും ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാർട്‌സിറ്റി വികസനം ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി മാസങ്ങൾക്കു മുമ്പും വ്യക്തമാക്കിയിരുന്നു.

എന്നാൽ യാഥാർത്ഥ്യവുമായി യാതൊരു അടിസ്ഥാനവുമില്ലാത്ത വാഗ്ദാനമാണിത്. കരാർ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമ്മിക്കേണ്ടത്. നിലവിൽ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന പേരിൽ യുഡിഎഫ് സർക്കാർ ഉദ്ഘാടനം നടത്തിയ പുരം നമ്മൾ കണ്ടതാണ്. രണ്ടാം ഘ്ട്ട നിർമ്മാണത്തിനായി നല്കിയ കരാറാണിപ്പോൽ ട്രിബ്യൂണലിൽ കുരുങ്ങിക്കിടക്കുന്നത്. മൂന്നാം ഘട്ടം കരാർ പ്രകാരം അടുത്തവർഷമാണ് തുടങ്ങേണ്ടത്. രണ്ടാം ഘട്ടം പോലും എങ്ങുമെത്താതിരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വാചകമടി അണികൾ മാത്രമായിരിക്കും വിശ്വസിക്കുക.

നിലവിൽ 29 കമ്പനികളിലായി 2500 പേർക്കു തൊഴിൽ ലഭിക്കുന്നു എ്ന്നാണ് അവകാശവാദം. അത് അതേപടി വിശ്വസിച്ചാൽ പോലും സ്മാർട് സിറ്റി പ്രതീക്ഷിച്ച ലക്ഷ്യം നേടിയില്ലെന്നാണ് വിലയിരുത്താനാവും. കരാറിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇപ്പോഴും പൂർണമായിട്ടില്ല. സ്മാർട്സിറ്റി വളപ്പിൽ വൈദ്യുതി ബോർഡിന്റെ സ്ഥലങ്ങളുണ്ട്. ഇതുവരെ ഒഴിഞ്ഞു കൊടുത്തിട്ടില്ല. വിമാനത്താവളത്തിലേക്കും തുറമുഖത്തേക്കും നാലുവരിപ്പാത കരാറിലുണ്ടെങ്കിലും ആയിട്ടില്ല. റോഡ് സൗകര്യങ്ങൾ ഇപ്പോഴും പരിമിതം. വൻകിട ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരാൻ സ്മാർട്സിറ്റി അധികൃതർക്കും കഴിഞ്ഞിട്ടില്ല. ഇങ്ങനെ പരാതികൾ മാത്രമാണ് സ്മാർട് സിറ്റിയിൽ നിന്ന് ഇപ്പോൾ കേൾക്കുന്നത്.
ഐടി രംഗത്ത് കേരളത്തിന്റെ അഭിമാനമായി ഉയർത്തിക്കാട്ടിയ സ്മാർട് സിറ്റിയിൽ ഭൂരിഭാഗവും ഐടി ഇതര കമ്പനികളാണ്. ഇതിൽ ഡേ കെയർ സെന്ററും റസ്റ്റോറന്റുമൊക്കെയുണ്ട്. അന്താരാഷ്ട്രം പോകട്ടെ വമ്പൻ കമ്പനികൾ ഒന്നുപോലുമില്ല. 90000 പേർക്ക് ഐടി തൊഴിലവസരമെന്ന സ്വപ്നം അസ്ഥാനത്താകുമെന്ന് ഭയക്കുന്നത് ഇതൊക്കെ കൊണ്ടാണ്.

കെട്ടിട നിർമ്മാണം പോലും പൂർത്തിയാക്കാതെ നടത്തിയ ഉദ്ഘാടനത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുയർത്തിയ അന്നത്തെ പ്രതിപക്ഷമാണ് ഇന്ന് അധികാരത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഐ ടി വകുപ്പും കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വികസന വളർച്ചയിൽ നിർണ്ണായകമാകുമെന്ന് കരുതിയ പദ്ധതി ഈ രീതിയിൽ ചുരുട്ടിക്കെട്ടുന്നതിൽ അങ്ങേയ്ക്ക് ഒന്നുംചെയ്യാനില്ലേ?

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കുടുംബ വഴക്ക് തീർക്കാനെത്തി. ഫാമിലി കൗൺസിലർ; യുവതിയുമായി അടുപ്പം സ്ഥാപിച്ച് തന്ത്രപൂർവ്വം ഭർത്താവിനെ കൂടുതൽ അകറ്റി; അതിന് ശേഷം വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം; വയനാട് കമ്മന സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്‌സ് പള്ളിയിലെ വൈദികനെ കുടുക്കി വീട്ടമ്മയുടെ പരാതി; പീഡനക്കേസിൽ ബത്തേരി താളൂർ സ്വദേശി ഫാ. ബാബു വർഗ്ഗീസ് റിമാൻഡിൽ; മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് നാണക്കേടായി മറ്റൊരു വൈദികൻ കൂടി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
അപകടം നടന്ന ഉടൻ മതിൽ പൊളിച്ചിരുന്നെങ്കിൽ പൈലറ്റിന്റെ ജീവൻ രക്ഷിക്കാമായിരുന്നു; പൊളിക്കണ്ടെന്നായിരുന്നു അഥോറിറ്റിയുടെ ആദ്യ തീരുമാനം; രക്ഷാപ്രവർത്തനം നടക്കാതെ വന്നപ്പോൾ അവസാനം മതിൽ പൊളിക്കുകയും ചെയ്തു; ഭയാനക ശബ്ദം കേട്ട് എയർപോർട്ട് സ്റ്റാഫിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയത് റൺവേയിൽ നിന്ന് വിമാനം തെന്നിയെന്ന മറുപടി; വന്നു കണ്ടപ്പോൾ ആകെ ഞെട്ടിപ്പോയി; കരിപ്പൂരിൽ ആദ്യമെത്തിയത് ഈ ആറുപേർ; ആ രാത്രി സാക്ഷ്യം വഹിച്ചതുകൊണ്ടോട്ടിക്കാരുടെ സമാനതകളില്ലാത്ത ഇടപെടലിന്
ടെൻഡർ വിളിച്ച് പണി ഏൽപ്പിക്കണമെന്ന് പറഞ്ഞത് അശോകിനെ ശത്രുവാക്കി; കടുംപിടത്തം തുടർന്നപ്പോൾ അദീല അബ്ദുള്ളയ്ക്കും സ്ഥാന ചലനം; ഹരിശങ്കറിന് വേഗത പോരെന്ന് പറഞ്ഞതും ശിവശങ്കര ബുദ്ധി; ഊരാളുങ്കലിനെ മുന്നിൽ നിർത്തി കളിച്ച് താക്കോൽ സ്ഥാനം നേടി; ഒരു കോടി കമ്മീഷൻ കിട്ടാൻ മൂലയ്ക്കിരുത്തിയത് ഇരട്ട ചങ്കുള്ള ഐഎഎസുകാരെ; ലൈഫ് മിഷനെ ശിവശങ്കർ സ്വന്തമാക്കിയതും മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന ലേബലിൽ; സ്വപ്‌നാ സുരേഷിന്റെ ലോക്കറിൽ കമ്മീഷൻ എത്തിയ കഥ
ലൈഫ് മിഷന്റെ കെട്ടിടം പണിയുന്നത് കോൺസുലേറ്റ് എന്ന് ബോർഡിലും; രാജ്യത്ത് വിദേശ രാജ്യത്തിന് അവരുടെ ഒരു ചാരിറ്റി സ്ഥാപനം വഴി നേരിട്ട് പണം ചിലവഴിച്ച് സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാനാകുമോ എന്ന ചോദ്യം വെട്ടിലാക്കുക പിണറായി സർക്കാരിനെ; ഒരു അനുമതിയും കൊടുത്തിട്ടില്ലെന്ന സൂചന നൽകി വിദേശകാര്യ മന്ത്രാലയവും; സ്വപ്‌നാ സുരേഷിന് ഒരു കോടി കമ്മീഷൻ കിട്ടിയ വടക്കാഞ്ചേരിയിലെ പദ്ധതിയിലും അഴിമതിക്കറ; അനിൽ അക്കരയുടെ ചോദ്യങ്ങൾ പ്രസക്തമാകുമ്പോൾ
പഞ്ചമി ദിനമായ ഇന്നും ഷഷ്ഠി ദിനങ്ങളായ ഒൻപതിനും പത്തിനും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടൽ എടുക്കൂ; തുടർന്നുള്ള 3 ദിവസങ്ങളും അപകടകരം; അഷ്ടമി, നവമി, ദശമി ദിനങ്ങളിൽ കടൽ തീരെ വെള്ളം എടുക്കില്ല; ഏകാദശി ദിനത്തിലേ വെള്ളം കടലിലേക്കിറങ്ങൂ! ഈ ദിവസങ്ങളിൽ ന്യൂനമർദ്ദം വന്നാൽ കേരളത്തെ കടലെടുക്കും; പഴമകളിൽ വിശ്വസിക്കുന്നവരും ചൂണ്ടിക്കാട്ടുന്നത് മഹാപ്രളയത്തിന്റെ സാധ്യതകൾ; പേമാരിയിലെ 'പഞ്ചമി' വിശ്വാസം ചർച്ചയാകുമ്പോൾ
ഡൽഹിയിൽ 12വയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂരമായ പീഡനം; കത്രിക ഉപയോഗിച്ച് കീഴടക്കിയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും അടി വയറ്റിലും ആഴത്തിൽ മുറിവ്; ഡൽഹി എയിംസിൽ ചികിത്സയിലിരിക്കുന്ന കുട്ടി ഇപ്പോഴും വെന്റിലേറ്ററിൽ; നാല് കൊലപാതക കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ: പ്രതി മുൻപ് സമാന കേസിൽ നല്ലനടപ്പിന് വിട്ടയച്ചയാൾ
അപകടത്തിൽപ്പെട്ട വിമാനം ദിശ തെറ്റിച്ച് ഇറക്കിയത് ദുരന്തമായി; സാധാരണ കാറ്റിന് എതിർ ദിശയിൽ ഇറക്കേണ്ട വിമാനം അനുകൂല ദിശയിലാണ് ലാൻഡ് ചെയ്യിച്ചത്; ഇതോടെ കാറ്റിന് അനുസരിച്ച് വിമാനത്തിന് വേഗം കൂടിയത് അപകടമുണ്ടാക്കിയെന്ന് എയർ ട്രാഫിക് കൺട്രോളിന്റെ പ്രാഥമിക റിപ്പോർട്ട്; ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും വില്ലനായെന്ന് പ്രാഥമിക നിഗമനം; എല്ലാം ബ്ലാക്ക് ബോക്‌സിലുണ്ട്; ടേബിൾ ടോപ്പ് എയർപോർട്ടിൽ ഇനി കൂടുതൽ ജാഗ്രത
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
രാഷ്ട്രീയമില്ല, കുട്ടികളുടെ പരിപാടിയാണ് എന്നുപറഞ്ഞാണ് എന്നെ ക്ഷണിച്ചത്; കോൺഗ്രസിലെ ഒരു നേതാവിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്; രാഹുൽ ഗാന്ധിയെ എതിർക്കുന്ന ആളെ വേണ്ടെന്നത് ആ നേതാവിന്റെ നിർബന്ധബുദ്ധിയായിരുന്നു; ചെന്നിത്തല എന്നോട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു; ചെന്നിത്തലയെ സംഘിയാക്കിയ നാട്ടിൽ എന്നെ സംഘിയാക്കുന്നതിൽ അത്ഭുതമില്ല; വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
മദ്യത്തിന് അടിമയായതിനൊപ്പം ലൈംഗിക വൈകൃതവും; പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനടക്കം നിർബന്ധിക്കുക പതിവ്; എതിര് പറഞ്ഞാൽ ക്രൂരമർദ്ദനവും; പീഡനത്തിൽ സഹികെട്ട ഭാര്യ എൻജിനീയറായ ഭർത്താവിനെ ഒഴിവാക്കിയതുകൊലപ്പെടുത്തി; സ്വകാര്യഭാഗങ്ങളിൽ മർദ്ദിച്ചു; അദ്ധ്യാപികയായ ഭാര്യ അറസ്റ്റിലായത് യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ അടക്കം പരിക്കുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി