Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ഗുരുവിന്റെ വിയോഗത്തോടെ വിഷാദം തുടങ്ങി; ആഹാരം ഉപേക്ഷിച്ചുള്ള ജീവിതയാത്ര നൽകിയത് തളർച്ചയും ക്ഷീണവും; ആശുപത്രി വാസം കഴിഞ്ഞെത്തിയപ്പോഴും തെരഞ്ഞെടുത്തത് ഏകാന്തത; പിറന്നാൾ ദിനത്തിൽ ഫോണെടുക്കാത്ത സുഹൃത്തിനെ തേടിയെത്തിയവർ കണ്ടത് അകത്ത് നിന്ന് പൂട്ടിയ മുറി; തള്ളി തുറന്നപ്പോൾ കണ്ടത് നുരയും പതയുമായി അവശനിലയിലായ സംവിധായകയെ; നയനാ സൂര്യന്റെ മരണം ചർച്ചയാകുന്നത് ലെനിൻ രാജേന്ദ്രന്റെ 41-ാം ചരമ ദിനത്തിൽ; വിടവാങ്ങുന്നത് വെള്ളിത്തിരയെ പ്രണയിച്ച ആലപ്പാട്ടെ സമര നായിക

ഗുരുവിന്റെ വിയോഗത്തോടെ വിഷാദം തുടങ്ങി; ആഹാരം ഉപേക്ഷിച്ചുള്ള ജീവിതയാത്ര നൽകിയത് തളർച്ചയും ക്ഷീണവും; ആശുപത്രി വാസം കഴിഞ്ഞെത്തിയപ്പോഴും തെരഞ്ഞെടുത്തത് ഏകാന്തത; പിറന്നാൾ ദിനത്തിൽ ഫോണെടുക്കാത്ത സുഹൃത്തിനെ തേടിയെത്തിയവർ കണ്ടത് അകത്ത് നിന്ന് പൂട്ടിയ മുറി; തള്ളി തുറന്നപ്പോൾ കണ്ടത് നുരയും പതയുമായി അവശനിലയിലായ സംവിധായകയെ; നയനാ സൂര്യന്റെ മരണം ചർച്ചയാകുന്നത് ലെനിൻ രാജേന്ദ്രന്റെ 41-ാം ചരമ ദിനത്തിൽ; വിടവാങ്ങുന്നത് വെള്ളിത്തിരയെ പ്രണയിച്ച ആലപ്പാട്ടെ സമര നായിക

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് തൊട്ടടുത്ത് നിന്ന പെൺകുട്ടി. സിനിമയിലെ ഗുരുവിന് വേണ്ടിയായിരുന്നു ഫെയ്‌സ് ബുക്കിലെ അവസാന കുറിപ്പ്. അതും ദൈവത്തിന്റെ വികൃതികളിൽ ലെനിൻ രാജേന്ദ്രൻ ദൃശ്യഭംഗി നൽകിയ വി മധുസൂധനൻ നായരുടെ കവിതയിലൂടെ. ഈ കവിതിയിലെ വരികൾ അന്വർത്ഥമാക്കും വിധമാണ് നയനാ സൂര്യനും ജീവത്തിൽ നിന്ന് വിടവാങ്ങുന്നത്. തന്റെ ഗുരുവിന്റെ സാമിപ്യവും സാന്നിധ്യവും എത്രമേൽ പ്രിയപ്പെട്ടതാണെന്ന് മധുസൂധനൻ നായരുടെ വരികളിലൂടെ ഫെയ്‌സ് ബുക്കിൽ വരച്ചു കാട്ടിയ നയന മടങ്ങുന്നത് ലെനിൻ രാജേന്ദ്രന്റെ 41-ാം ചരമ ദിനത്തിൽ കുടുംബവും സുഹൃത്തുക്കലും വേദനയിൽ അമരുമ്പോഴാണ്.

നയനയുടെ ചലച്ചിത്ര ജീവിത്തിൽ നിർണ്ണായകമായത് ലെനിൻ രാജേന്ദ്രന്റെ പരിചയമാണ്. അഡയാറിൽ സിനിമ പഠിക്കാൻ ആഗ്രഹിച്ച പെൺകുട്ടിയെ സിഡിറ്റിലെ എഡിറ്റിങ് കോഴ്‌സിലൂടെ വെള്ളിത്തിരയിലെത്തി. എല്ലാം ലെനിൻ രാജേന്ദ്രന്റെ അനുഭവ കരുത്തിൽ ആർജിച്ചതായിരുന്നു. കെ എസ് എഫ് ഡി സിയുടെ ചെയർമാനായപ്പോൾ പിഎയായി നയനയേയും കൂട്ടി. ഇതിനിടെയാണ് രോഗം ലെനിൻ രാജേന്ദ്രനെ തളർത്തിയത്. ചെന്നൈയിലെ അപ്പോളാ ആശുപത്രിയിലെ ചികിൽസയും ഫലം കണ്ടില്ല. ഇതോടെ ഏവരേയും ഞെട്ടിച്ച് മീനമാസത്തിലെ സൂര്യന്റെ അസ്തമയ വാർത്തയെത്തി. ഇത് കേട്ട് ഏറ്റവും തളർന്നത് നയനയായിരുന്നു. ലെനിൻ രാജേന്ദ്രന്റെ 41-ാം ചമര ദിന അറിയിപ്പിന്റെ മാതൃഭൂമി വാർത്ത കണ്ട് ഉറക്കം എഴുന്നേറ്റവരെ തേടിയെത്തിയത് നയനയുടെ മരണവാർത്തായായിരുന്നു. നയന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക വിലയിരുത്തൽ എത്തുമ്പോഴും പൊലീസ് അത് സ്ഥിരീകരിക്കുന്നില്ല. ശരീരത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതാകാം മരണകാരണമെന്നും പൊലീസ് കരുതുന്നു. അതുകൊണ്ട് തന്നെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും

രണ്ട് കൊല്ലമായി തിരുവനന്തപുരത്തെ അൽത്തറയിലെ വാടക വീട്ടിലായിരുന്നു താമസം. ഇരു നില കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിൽ. ഗുരുനാഥനായ ലെനിൻ രാജേന്ദ്രന്റെ മരണം നയനയെ തളർത്തിയിരുന്നു. ഇതിനൊപ്പം വീട്ടിൽ നിന്ന് വിവാഹം കഴിക്കാനും സമ്മർദ്ദമുണ്ടായിരുന്നു. ലെനിൻ രാജേന്ദ്രൻ മരിച്ചതോടെ വിഷാദത്തിന് അടിമായി മാറിയിരുന്നു. ഇന്നലെ നയനയുടെ പിറന്നാൾ ആയിരുന്നു. അതുകൊണ്ട് തന്നെ കൂട്ടുകാരുമായി സന്തോഷം പങ്കിടുകയും ചെയ്തു. ഇതിനിടെ ഫോണിൽ കൂട്ടുകാർക്ക് കിട്ടാതെയായി. ഏറെ നേരം വിളിച്ചിട്ടും കിട്ടാതായതോടെ കൂട്ടുകാർ ആൽത്തറയിലെത്തി. മുറി ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ചിവിട്ടി തുറന്നപ്പോൾ നുരയും പതയും വന്ന് തളർന്ന് കിടക്കുന്ന നയനയെയാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചു. മരണവും സ്ഥിരീകരിച്ചു. പൊലീസും വിശദമായ പരിശോധന നടത്തി.

മുറിക്കുള്ളിൽ നിന്ന് ഉപയോഗിച്ച ബ്രാണ്ടിക്കുപ്പിയും പൊലീസ് കണ്ടെത്തി. മൊബൈൽ ഫോണും ഡയറിയും കണ്ടെത്തി. ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചതുമില്ല. അതുകൊണ്ട് തന്നെ ആത്മഹത്യക്കുള്ള സാധ്യത കുറവാണെന്ന് പൊലീസ് പറയുന്നു. നയനയ്ക്ക് പഞ്ചാസരായുടെ അളവ് കുറയുന്ന അസുഖമുണ്ടായിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരണത്തോടെ ഭക്ഷണം കഴിക്കുന്നത് കുറച്ചു. പലപ്പോഴും ആഹാരം കഴിക്കാതെ നീണ്ട സമയം ഇരുന്നത് ആരോഗ്യ പ്രശ്‌നമുണ്ടാക്കി. ഒരു മാസം മുമ്പ് ഒരാഴ്ച ആശുപത്രിയിലും കിടന്നു. അതുകൊണ്ട് തന്നെ ലോ ഷുഗറാകാം മരണകാരണമെന്നും പൊലീസ് കരുതുന്നു. കൂടെ താമസിച്ചിരുന്ന സ്ത്രീ സർക്കാർ ജീവനക്കാരിയായിരുന്നു. അവർക്ക് മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടയതോടെ നയന താമസ സ്ഥലത്ത് തനിച്ചായിരുന്നു. ഇതും വിഷാദവാസ്ഥ കൂട്ടി. ഇതെല്ലാം മരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു എന്നും നയന. ആലപ്പാട്ടെ സമര നായികയാവാൻ കൊതിച്ച പെൺകുട്ടി. ഇതിനിടെയാണ് ലെനിൻ രാജേന്ദ്രൻ മരണമെത്തുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ നിന്നും നയന പിന്മാറി. പ്രിയ സാറിനോട് ഇതിനപ്പുറം വാക്കുകളും വരികളുമില്ല, എന്ന് പറഞ്ഞ് വി മധുസൂധനൻ നായരുടെ കവിത ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തിനീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിൻ ആത്മശിഖരത്തിലൊരു കൂട് തന്നു..
ആത്മശിഖരത്തിലൊരു കൂട് തന്നു.

ഒരു കുഞ്ഞു പൂവിലും തളിർകാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടർത്തി നീ
വിരിയിച്ചോരാകാശമെങ്ങു വേറെ

ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേർത്തോരരുവിതൻ താരാട്ട് തളരുമ്പോഴും
കനിവിലൊരു കല്ല് കനിമധുരമാകുമ്പോഴും
കാലമിടറുമ്പോഴും നിന്റെ ഹൃദയത്തിൽ
ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു.

അടരുവാൻ വയ്യാ...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകിനിന്നാത്മാവിനാഴങ്ങളിൽ
വീണു പൊലിയുംമ്പോഴാണെന്റെ സ്വർഗ്ഗം
നിന്നിലടിയുന്നതേ നിത്യസത്യം.

ഈ കവിതകളിലെ വരികൾ പറയുന്നത് പോലെയാണ് നയന ജീവിതത്തിൽ നിന്ന് മടങ്ങുന്നത്. ആലപ്പാടിന്റെ വിമോചനം ആഗ്രഹിച്ച നയനയുടെ മരണം നാട്ടുകാർക്കും ശൂന്യതായാണ് നൽകുന്നത്. ലെനിൻ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഡോ. ബിജു, കമൽ, ജിത്തു ജോസഫ് തുടങ്ങിയവർക്കൊപ്പവും സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

 

പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. നിരവധി പരസ്യചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP