Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഏളമ്പേരത്തെ രാഹുലുമായി ബിരുദ പഠനത്തിനിടെ ഒളിച്ചോട്ടം; അച്ഛന്റെ പരാതിയിൽ കോടതിയിലെത്തി അറിയിച്ചത് ഭർത്താവിനൊപ്പം പോകാൻ; മുത്തശ്ശിയുടെ മരണത്തിന് വന്ന് മടങ്ങിയ മകൾ പിന്നീട് അമ്മയ്ക്ക് അയച്ചത് ഭർതൃവീട്ടിലെ പീഡനത്തിന്റെ വാട്‌സാപ്പ് സന്ദേശങ്ങൾ; പിന്നീട് അറിഞ്ഞത് മഞ്ഞപിത്തവും കരൾ മാറ്റി വയ്ക്കലും; പിന്നീട് പരിശോധനയിൽ തെളിഞ്ഞത് 'വിഷാംശവും'; നവമി ഹരിദാസിന്റെ മരണത്തിൽ ദുരൂഹത; തളിപ്പറമ്പിൽ ചർച്ചയായ പ്രണയ വിവാഹത്തിന് അന്ത്യമൊരുങ്ങുന്നത് ഇങ്ങനെ

ഏളമ്പേരത്തെ രാഹുലുമായി ബിരുദ പഠനത്തിനിടെ ഒളിച്ചോട്ടം; അച്ഛന്റെ പരാതിയിൽ കോടതിയിലെത്തി അറിയിച്ചത് ഭർത്താവിനൊപ്പം പോകാൻ; മുത്തശ്ശിയുടെ മരണത്തിന് വന്ന് മടങ്ങിയ മകൾ പിന്നീട് അമ്മയ്ക്ക് അയച്ചത് ഭർതൃവീട്ടിലെ പീഡനത്തിന്റെ വാട്‌സാപ്പ് സന്ദേശങ്ങൾ; പിന്നീട് അറിഞ്ഞത് മഞ്ഞപിത്തവും കരൾ മാറ്റി വയ്ക്കലും; പിന്നീട് പരിശോധനയിൽ തെളിഞ്ഞത് 'വിഷാംശവും'; നവമി ഹരിദാസിന്റെ മരണത്തിൽ ദുരൂഹത; തളിപ്പറമ്പിൽ ചർച്ചയായ പ്രണയ വിവാഹത്തിന് അന്ത്യമൊരുങ്ങുന്നത് ഇങ്ങനെ

രഞ്ജിത്ത് ബാബു

കണ്ണൂർ: മഞ്ഞപിത്തം ബാധിച്ച് കരൾ മാറ്റിവെക്കാനൊരുങ്ങവേ തളിപ്പറമ്പ് കൂവേരിയിലെ നവമീ ഹരിദാസിന്റെ മരണത്തിൽ ദുരൂഹത. നവമിയുടെ മരണം വിഷം അകത്ത് ചെന്നതിനാലാണെന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ കരൾ രോഗ വിദഗ്ദൻ തളിപ്പറമ്പ് പൊലീസിനെ അറിയിച്ചിരിക്കയാണ്.

വിവരം തളിപ്പറമ്പ് ആർ.ഡി.ഒ. യെ പൊലീസ് അറിയിച്ചതോടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. കേസെടുത്ത് തുടരന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നവമിയുടെ അടുത്ത ബന്ധു അഡ്വ. രാജേഷിന്റെ മൊഴി പ്രകാരമാണ് തളിപ്പറമ്പ് പൊലീസ് എഫ്.ഐ. ആർ. രജിസ്ട്രർ ചെയ്തതത്.

Stories you may Like

മരണത്തിൽ നവമിയുടെ ബന്ധുക്കൾക്ക് പരാതിയുണ്ടെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തളിപ്പറമ്പ് സർയ്യിദ് കോളേജിൽ മൂന്നാം വർഷ ബിരുദത്തിന് പഠിക്കവേ കഴിഞ്ഞ വർഷം ഡിസംബർ 23 ന് എളമ്പേരത്തെ രാഹുൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അടുത്ത ദിവസം രജിസ്ട്രർ വിവാഹം ചെയ്ത് ഇരുവരും പൊലീസിൽ ഹാജരായി. നവമിയുടെ പിതാവ് ഹരിദാസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും കോടതിയിൽ ഹാജരായ നവമി ഭർത്താവ് രാഹുലിനൊപ്പം പോവുകയായിരുന്നു.

പിന്നീട് വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി മാസം മുത്തശ്ശി മരിച്ചപ്പോൾ രണ്ടു തവണ വീട്ടിലെത്തിയിരുന്നു. തുടർന്ന് അച്ഛൻ ഹരിദാസിനെ ഫോണിൽ ബന്ധപ്പെടാറുണ്ടെങ്കിലും അടുപ്പം കാട്ടിയിരുന്നില്ല. എന്നാൽ ഭർതൃവീട്ടിൽ തനിക്ക് നേരെ പീഡനം നടക്കുന്നുവെന്ന് സൂചിപ്പിച്ച് അമ്മയ്ക്ക് സന്ദേശമയച്ചിരുന്നു.

നവമി അയച്ച നിരവധി വാട്സാപ്പ് മെസേജുകൾ അമ്മ കനകവല്ലിയുടെ ഫോണിലുണ്ട്. കരൾ രോഗത്തിന് കാരണമായ വിഷാംശം നവമിയുടെ ശരീരത്തിൽ എങ്ങിനെയാണ് എത്തിയതെന്ന അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. നവമിയുടെ പിതാവ് ഹരിദാസൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഉടൻ പരാതി നൽകും. കരൾ രോഗമാണെന്ന് പറഞ്ഞ് ഭർത്താവും വീട്ടുകാരും തളിപ്പറമ്പ് , കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ നവമിയെ ചികിത്സക്ക് കൊണ്ടു പോയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐ.സി.യു ആംബുലൻസിൽ എറണാകുളത്തേക്ക് കൊണ്ടു പോയത്. ചികിത്സക്ക് 30 ലക്ഷത്തോളം രൂപ ആവശ്യമുണ്ടായതിനാൽ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിക്കാനാരംഭിച്ചിരുന്നു. അതിനിടയിലാണ് സഹപാഠികളേയും ബന്ധുക്കളേയും കണ്ണീരിലാഴ്‌ത്തി നവമി മരണമടഞ്ഞത്.

മരണ കാരണം കരൾ രോഗമല്ല വിഷാംശം ഉള്ളിൽ ചെന്നാണെന്ന കരൾ രോഗ വിദഗ്ദന്റെ കണ്ടെത്തലോടെ ഭർതൃവീട്ടുകാർക്കെതിരെ പ്രതിഷേധം ഉയരുകയാണ്. പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം കൂവേരി കൊട്ടക്കാനം യു.പി. സ്‌ക്കൂളിൽ പൊതു ദർശനത്തിന് വെച്ച ശേഷം ഉച്ചതിരിഞ്ഞ് സംസ്‌ക്കരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP