Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെടുമ്പാശേരി വരെ കുടുംബത്തെ ഒപ്പം കൂട്ടും; ഭാര്യയ്ക്കും മക്കൾക്കും ടാറ്റ പറഞ്ഞ് കേറുന്നത് കരിപ്പൂരിലേക്കുള്ള വിമാനം; പിന്നെ തീവണ്ടിയിൽ ആറുമാസത്തെ മോഷണയാത്രകൾ; കവർച്ചക്കാലത്തെ ഉല്ലാസ ഭരിതമാക്കാൻ വീട്ടമ്മമാരെ വളച്ചിടാൻ ഉപയോഗിക്കുന്നത് മറ്റൊരു നമ്പർ; ഒരു പതിറ്റാണ്ടു കാലത്ത് കളവ് ജീവിതത്തിലൂടെ കെട്ടി ഉയർത്തിയത് വല്ലപ്പുഴയിൽ കോടികളുടെ രണ്ട് മണിസൗധങ്ങൾ; 'ഗൾഫുകാരൻ' എന്ന പേരിൽ ഭാര്യയ്ക്ക് നൽകിയത് കിലോ കണക്കിന് സ്വർണം; കള്ളൻ നൗഷാദിന്റെ ചെപ്പടി വിദ്യകൾ ഇങ്ങനെ

നെടുമ്പാശേരി വരെ കുടുംബത്തെ ഒപ്പം കൂട്ടും; ഭാര്യയ്ക്കും മക്കൾക്കും ടാറ്റ പറഞ്ഞ് കേറുന്നത് കരിപ്പൂരിലേക്കുള്ള വിമാനം; പിന്നെ തീവണ്ടിയിൽ ആറുമാസത്തെ മോഷണയാത്രകൾ; കവർച്ചക്കാലത്തെ ഉല്ലാസ ഭരിതമാക്കാൻ വീട്ടമ്മമാരെ വളച്ചിടാൻ ഉപയോഗിക്കുന്നത് മറ്റൊരു നമ്പർ; ഒരു പതിറ്റാണ്ടു കാലത്ത് കളവ് ജീവിതത്തിലൂടെ കെട്ടി ഉയർത്തിയത് വല്ലപ്പുഴയിൽ കോടികളുടെ രണ്ട് മണിസൗധങ്ങൾ; 'ഗൾഫുകാരൻ' എന്ന പേരിൽ ഭാര്യയ്ക്ക് നൽകിയത് കിലോ കണക്കിന് സ്വർണം; കള്ളൻ നൗഷാദിന്റെ ചെപ്പടി വിദ്യകൾ ഇങ്ങനെ

എം മനോജ് കുമാർ

മലപ്പുറം: വീട് കുത്തിത്തുറന്ന് മോഷണം നടത്താറുള്ള ചെർപ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങൽ തൊടി നൗഷാദ് (40) നെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കേട്ടപ്പോൾ കണ്ണ് തള്ളിയത് താനൂർ പൊലീസിന്. സാഹസികമായി തങ്ങൾ പിടികൂടിയിരിക്കുന്നത് കോടീശ്വരനായ മോഷ്ടാവിനെയാണ് എന്ന് നിമിഷങ്ങൾക്കൊണ്ട് താനൂർ പൊലീസിന് മനസ്സിലാവുകയും ചെയ്തു. മോഷണത്തിനിടയിൽ പിടികൂടുമ്പോൾ രക്ഷപ്പെടാൻ നൗഷാദ് പ്രയോഗിക്കുന്ന തന്ത്രങ്ങളും നൗഷാദിന്റെ ജീവിതവും കേട്ടപ്പോൾ അതിലും വലിയ അമ്പരപ്പാണ് പൊലീസിനുണ്ടായത്.

പട്ടാമ്പി വല്ലപ്പുഴ കോടികൾ വിലയുള്ള രണ്ടു വീടാണ് ഇയാൾക്ക് സ്വന്തമായുള്ളത്. ഒട്ടേറെ ഗോൾഡും പണവും നൗഷാദിന്റെ കയ്യിലുണ്ട് എന്നും പൊലീസിന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. നൗഷാദിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസും മറ്റു കാര്യങ്ങളും പരിശോധിച്ച് നൗഷാദിന്റെ മുഴുവൻ സ്വത്തു സമ്പാദ്യങ്ങളും പിടികൂടാനാണ് പൊലീസ് ഒരുങ്ങുന്നത്. ചെർപ്പുളശ്ശേരിയിലും പട്ടാമ്പിയിലും നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നൗഷാദ്. ആയിരക്കണക്കിന് പവനുകളാണ് നൗഷാദ് ഒരു പതിറ്റാണ്ടിലധികമായ മോഷണം കൊണ്ട് നൗഷാദ് അടിച്ചു മാറ്റിയിരിക്കുന്നത്. പത്തുവരെയുള്ള പഠനം മാത്രമാണ് കൈമുതൽ. പട്ടാമ്പി വല്ലപ്പുഴയിലാണ് ഭാര്യയുള്ളത്. ഇയാൾ പണിത കോടികൾ വിലമതിക്കുന്ന രണ്ടു വീടുകളും ഉള്ളത് വല്ലപ്പുഴയിലാണ്.

പാലക്കാടുള്ള ഭാര്യയേയും ബന്ധുക്കളെയും സംബന്ധിച്ച് നൗഷാദ് ഗൾഫിലാണ്. വീട്ടിൽ നിന്ന് ഗൾഫിലേക്ക് ആണെന്ന് പറഞ്ഞാണ് പെട്ടിയും തൂക്കി നൗഷാദ് ഇറങ്ങുക. ഗൾഫിലേക്ക് പോകാൻ ഒരുങ്ങുന്ന നൗഷാദിനെ നെടുമ്പാശേരി എയർപോർട്ടിൽ ഭാര്യയും ഉറ്റബന്ധുക്കളും കൊണ്ടുവിട്ടിട്ടുമുണ്ട്. ടാറ്റ കാണിച്ച് വിമാനം കയറാൻ ഒരുങ്ങുന്ന നൗഷാദിനെയാണ് ഇവർ കണ്ടിട്ടുള്ളത്. എന്നാൽ നെടുമ്പാശേരിയിൽ നിന്നും നൗഷാദ് പോകുന്നത് കരിപ്പൂരിലേയ്ക്കുള്ള ഫ്‌ളൈറ്റിലാവും.

കരിപ്പൂരിൽ ഇറങ്ങുന്നതോടെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആവുകയാണ്. പിന്നീട് ഭാര്യയെയും ബന്ധുക്കളെയും വിളിക്കുക വാട്ട്‌സ് ആപ്പ് കോളിൽ മാത്രം. ഫോണിൽ സിം പുതിയ ആകും. ഈ നമ്പർ നൗഷാദ് രഹസ്യമായി സൂക്ഷിക്കും. ഈ സിമ്മിലുള്ള പിന്നീടുള്ള നൗഷാദിന്റെ വിളികൾ. ആറുമാസം കഴിയുമ്പോൾ വീണ്ടും നൗഷാദ് വീട്ടിലെത്തും. അപ്പോൾ മൊബൈൽ വീണ്ടും സ്വിച്ച് ഓൺ ആകും. ഒരു തവണ നൗഷാദ് ഗൾഫിൽ പോയതായി താനൂർ പൊലീസ് സംശയിക്കുന്നുണ്ട്. ആ പോക്കിൽ മോഷണത്തിന് ഗൾഫിലെ ഏതോ ജയിലിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഗൾഫിൽ ഉള്ള ആറുമാസം എന്നാൽ നൗഷാദിനെ സംബന്ധിച്ച് കേരളത്തിലെ ട്രെയിനുകളിൽ ഉള്ള യാത്രയാണ്. നിരന്തര യാത്രകൾ. പകൽ ഏതെങ്കിലും സ്റ്റേഷനിൽ ഇറങ്ങും. വീടുകൾ പകൽ കണ്ടുവയ്ക്കും. രാത്രി വീട്ടിൽ കയറി മോഷണം. കൈ നിറയെ ഗോൾഡുമായി പുറത്തിറങ്ങും. രാത്രി സമയം കിട്ടിയാൽ കഴിയാവുന്ന എല്ലാം വീട്ടിലും കയറും. ജനൽ വഴി മോഷണത്തിന് ശ്രമിക്കും. ഉറങ്ങിക്കിടക്കുന്ന ആളുകളുടെ ദേഹത്ത് നിന്ന് അപഹരിക്കാനാണ് ശ്രമിക്കാറ്. പിടിവീഴുമെന്നു മനസ്സിലായാൽ ഓടി രക്ഷപ്പെടും. ഏഴടിയിലേറെ ഉയരം ഉള്ളയാളാണ് നൗഷാദ്. കാണുമ്പോൾ തന്നെ ഒരാജാനബാഹു. നല്ല ഉയരവും ആരോഗ്യവും ഉള്ളതിനാൽ ഓടി രക്ഷപ്പെടാൻ യാതൊരു പ്രയാസവുമില്ല. ഒരു സ്റ്റേഷനിലേക്ക് ഒരു ട്രെയിനിൽ വരും. അടുത്ത ട്രെയിനിന്റെ സമയത്ത് മോഷണം നടത്തി സ്ഥലം വിടും. ഓപ്പറേഷൻ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കില്ല. പിടിവീണാൽ രണ്ടു വക്കീലുമാർ കോടതിയിൽ എത്തും. ഇതാണ് നൗഷാദിന്റെ രീതികൾ എന്ന് പൊലീസ് പറയുന്നു.

പക്ഷെ ചില സമയങ്ങളിൽ പിടി വീണിട്ടുണ്ട്. പിടി വീണ സമയത്ത് ജയിലിലും കിടന്നിട്ടുണ്ട്. പക്ഷെ ചോദ്യം ചെയ്യൽ സമയത്ത് രക്ഷപെടാൻ വിധഗ്ദൻ ആയതിനാൽ പൊലീസിന് നൗഷാദിനെക്കുറിച്ച് ഒന്നും മനസിലാക്കാൻ കഴിഞ്ഞതുമില്ല. ചോദ്യം ചെയ്യൽ സമയത്ത് നൗഷാദ് കുഴഞ്ഞു വീഴും. അപസ്മാരബാധയുള്ളതുപോലെ അഭിനയിക്കും. അത് മാനസിക അസ്വസ്ഥതകളുടെ സമയമാണ്. കല്യാണം ജപ്പാനിലല്ലേ... ഇവിടെയെന്താണ് പന്തൽ ഇടാത്തത്.... ബിരിയാണി എവിടെയാണ് വിളമ്പുന്നത് എന്നൊക്കെ പൊലീസിനോട് ചോദിക്കും. പിറുപിറുക്കും. മാനസിക അസ്വസ്ഥതകൾ കാട്ടും. ഈ സമയത്ത് പൊലീസിന് നൗഷാദിന്റെ ചെയ്തികൾ പൊലീസിന് പിടികിട്ടില്ല. ഇത് മറയാക്കിയാണ് നൗഷാദ് രക്ഷപ്പെടുന്നത്.

കാടാറുമാസം നാടാറുമാസം

കാടാറുമാസം നാടാറുമാസം എന്ന നൗഷാദിന്റെ കാലയളവിൽ ആറുമാസക്കാലം പല സ്ത്രീകളും നൗഷാദിന്റെ ഭാര്യമാരാണ്. നൗഷാദിന്റെ കയ്യിൽ രഹസ്യമായി സൂക്ഷിക്കുന്ന സിമ്മും ഫോണുമാണ് ഇതിനുള്ള ആയുധം. ഈ ഫോണിൽ നിന്ന് മോഷണത്തിനുള്ള ആറുമാസം തുരുതുരെ കോളുകൾ പോകും. ഈ കോളുകൾ പലപ്പോഴും വിവിധ സ്ത്രീകളുടെ ഫോണിലേക്ക് വഴിതെറ്റിയെത്തും. ഇങ്ങിനെ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളുമായി നൗഷാദ് ബന്ധം വയ്ക്കും. ശാരീരിക ബന്ധം പുലർത്തും. ഇങ്ങിനെയുള്ള സ്ത്രീകളെ നൗഷാദ് ഭീഷണിപ്പെടുത്തും. അവരുടെ കയ്യിൽ നിന്നും പണവും സ്വർണവും അപഹരിക്കും. പുറത്തു പറഞ്ഞാൽ ബന്ധം വെളിപ്പെടുത്തും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും. ഇതോടെ സ്ത്രീകൾ നിശബ്ദരാകും. ഇങ്ങിനെ എത്ര സ്ത്രീകളുമായി നൗഷാദ് ബന്ധം പുലർത്തി എന്നും എത്ര പവനും കാശും അപഹരിച്ചു എന്നും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

താനൂർ കാട്ടിലങ്ങാടി പ്രദേശത്ത് വീട് കുത്തിതുറന്നു മോഷണം നടത്തിയപ്പോഴാണ് കോടീശ്വരനായ മോഷ്ടാവിനെ താനൂർ സിഐ സിദ്ധീഖിന്റ നേതൃത്വത്തിലുള്ള സ്‌ക്വാഡും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടിയത്. താനൂർ റെയിൽവെ സ്റ്റേഷനിൽവച്ചാണ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പാണ് കാട്ടിലങ്ങാടി ഹൈസ്‌കൂളിന് സമീപം മുണ്ടതോട് യൂസഫിന്റെ വീട്ടിലും വൈദ്യരകത്ത് കുഞ്ഞി ബാവയുടെ വീട്ടിലും ഇയാൾ മോഷണം നടത്തിയിരുന്നു. രണ്ട് വീടുകളിൽ നിന്നായി പതിമൂന്നര പവൻ സ്വർണാഭരണവും പണവും മോഷണം നടത്തിയിരുന്നു. അടുത്ത ദിവസം മറ്റൊരു വീട്ടിൽ മോഷണം നടത്താൻ ശ്രമം നടന്നിരുന്നെങ്കിലും വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാൽ മോഷ്ടാവിന്റെ രൂപം വീട്ടുകാർക്ക് അറിയാൻ സാധിച്ചതിനാൽ പൊലീസിലും വിവരം ധരിപ്പിച്ചിരുന്നു.

മോഷണം രൂക്ഷമായപ്പോൾ താനൂർ സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിന് രൂപം നൽകുകയും യുവാക്കളായ നാട്ടുകാരുടെയും സഹകരണത്തോടെ അന്വേഷിക്കുകയും റെയിൽവെ സ്റ്റേഷനിൽ ചില ദിവസങ്ങളിൽ ഈ രൂപമുള്ള ആൾ രാത്രി 12ന് മംഗലാപുരത്ത് നിന്ന് താനൂർ സ്റ്റേഷനിൽ എത്തുന്ന മലബാർ എക്‌സപ്രസിൽ ഇറങ്ങുന്നതായും വിവരം ലഭിച്ചു. പിന്നീട് മലബാർ എക്‌സപ്രസ് കേന്ദ്രീകരിച്ചായി അന്വേഷണം. ഞായറാഴ്‌ച്ച രാത്രി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ മലബാർ എക്‌സപ്രസിൽ കള്ളനെ കണ്ടെത്തി. ട്രെയിനിൽ കള്ളനെ പിന്തുടർന്നപ്പോൾ താനൂരിൽ ഇറങ്ങുന്നത് കണ്ടു. റെയിൽവെ സ്റ്റേഷനിൽ വെച്ച് കള്ളനെ പിടികൂടി താനൂർ പൊലീസിൽ വിവരം അറിയിച്ചു.

എഎസ്‌ഐ. രാജേഷ്, സി.പി.ഒ. മുഹമദ് നൗഷീദ്, എന്നിവർ കള്ളനെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ പൊലീസിനെ തള്ളി കള്ളൻ ഓടി. പിന്നീട് കള്ളനെ സാഹസികമായി കീഴടക്കി പൊലീസ് സ്റ്റേഷനിലേക്ക് കോണ്ടുപോവുകയായിരുന്നു. പ്രതിയുടെ പിൻ തോളിലെ ബാഗിനുള്ളിൽ മോഷണത്തിന് ഉപയോഗിക്കുന്ന സ്‌കൂർ ഡ്രൈവറുകൾ, കട്ടിംങ്ങ് പ്ലയർ, കൈയുറകൾ, ടോർച്ച് ,വൈദ്യുതി ചെക്ക് ചെയ്യാനുള്ള ടെസ്റ്റർ, എന്നിവയുണ്ടായിരുന്നു താനൂർ സിഐയെ കൂടാതെ എ എസ്ഐ.രാജേഷ്, സി.പി.ഒമാരായ നിഷാന്ത്, നൗഷ്യൽ, മുഹമ്മദ്, കിഷോർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്, പ്രതിയുടെ പേരിൽ കേസെടുത്ത് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP