Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

കുഞ്ഞാലിപ്പാറയിൽ പാറഖനത്തിനെതിരായ സമരം ശക്തമാവുന്നു; ടിപ്പറിൽ ലോഡു കൊണ്ട് പോകാനുള്ള നീക്കം തടഞ്ഞ് സമരസമിതി; 13 പേർ അറസ്റ്റിൽ; ദുരന്ത നിവാരണ പദ്ധതി രേഖയിൽ ഉരുൾപൊട്ടൽ സാധ്യതാപ്രദേശമായി രേഖപ്പെടുത്തിയിട്ടും ഖനനത്തിന് അനുമതി നൽകിയതിൽ അഴിമതിയെന്ന് നാട്ടുകാർ; പുത്തുമലയും കവളപ്പാറയും ആവർത്തിക്കുമെന്ന ഭീതിയിൽ കുഞ്ഞാലിപ്പാറ നിവാസികളും

കുഞ്ഞാലിപ്പാറയിൽ പാറഖനത്തിനെതിരായ സമരം ശക്തമാവുന്നു; ടിപ്പറിൽ ലോഡു കൊണ്ട് പോകാനുള്ള നീക്കം തടഞ്ഞ് സമരസമിതി; 13 പേർ അറസ്റ്റിൽ; ദുരന്ത നിവാരണ പദ്ധതി രേഖയിൽ ഉരുൾപൊട്ടൽ സാധ്യതാപ്രദേശമായി രേഖപ്പെടുത്തിയിട്ടും ഖനനത്തിന് അനുമതി നൽകിയതിൽ അഴിമതിയെന്ന് നാട്ടുകാർ; പുത്തുമലയും കവളപ്പാറയും ആവർത്തിക്കുമെന്ന ഭീതിയിൽ കുഞ്ഞാലിപ്പാറ നിവാസികളും

പ്രകാശ് ചന്ദ്രശേഖർ

തൃശ്ശൂർ: ഉരുൾപൊട്ടൽ മേഖലയിലാണെന്നുള്ള രേഖകൾ പുറത്തുവന്നിട്ടും പാറഖനനത്തിന് അനുമതി നൽകിയ ജിയോളജിവകുപ്പിന്റെ നീക്കത്തിനെതിരെ മറ്റത്തൂർ പഞ്ചായത്തിലെ ഒമ്പതുങ്ങലിലെ കുഞ്ഞാലിപ്പാറ സംരക്ഷണസമിതി പ്രതിഷേധം ശക്തമാക്കുന്നു. കുഞ്ഞാലിപ്പാറയിലെ എടത്താടൻ ഗ്രാനൈറ്റ്സിൽ നിന്ന് ഇന്ന് രാവിലെ ടിപ്പറിൽ ലോഡു കൊണ്ട് പോകാനുള്ള ശ്രമം, കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.സ്ഥലത്ത് എത്തിചേർന്ന നൂറിൽ അധികം പേരടങ്ങിയ വൻ പൊലീസ് സന്നാഹത്തെ വക വയ്ക്കാതെ ലോറികളുടെ മുൻപിൽ കുത്തിയിരുന്നും കിടന്നും മുദ്രാവാക്യം വിളിച്ച സമര സമിതി പ്രവർത്തകരെ ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ചു വെള്ളിക്കുളങ്ങര സ്റ്റേഷനിലേക്ക് നീക്കി.13 സമര സമിതി പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു.

മറ്റത്തൂർ പഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതി രേഖയിൽ കുഞ്ഞാലിപ്പാറ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതപ്രദേശം ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദുരന്തസാധ്യത നിലനിൽക്കുമ്പോഴും പാറഖനനം നിരോധിക്കാത്തത് ജനങ്ങളുടെ ജീവൻ പണയപ്പെടുത്തിയുള്ള വെല്ലുവിളി ആണെന്ന് സമര സമിതി അഭിപ്രായപ്പെട്ടു. എടത്താടൻ ഗ്രാനൈറ്റ്‌സ് അടച്ചു പൂട്ടാൻ അധികാരികൾ ഉത്തരവിടാത്തതിൽ സമര സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കമ്പനി അടച്ചുപൂട്ടും വരെ സമരം തുടരുന്നതിനാണ് സമര സമിതി തീരുമാനിച്ചിട്ടുള്ളതെന്ന് ചെയർമാൻ സി. കെ രഘുനാഥ് അറിയിച്ചു.നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ഇവിടുത്തെ പാറഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് രൂപീകരിച്ച് സമരസമരി പരസ്യ പ്രതിഷേധ പരിപാടികൾ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് 321 ദിവസം പിന്നിടുകയാണ്.

ഈ വിഷയത്തിൽ സിപിഎം അടക്കമുള്ള കക്ഷികൾ തങ്ങളെ വഞ്ചിച്ചതായും സമര സമിതി നേതാക്കൾ പറയുന്നു. താൽക്കാലികമായി പൂട്ടിയ എടത്താടൻ ഗ്രാനൈററ്സ് തുറക്കുന്നതിന് അ്രനുവദിക്കില്ലെന്ന് 2019 ഡിസംബറിൽ സഥലം എംഎൽഎ കൂടിയായ മന്ത്രി സി രവീന്ദ്രനാഥ് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല. സമര സമിതി പ്രവർത്തകരെ വിളിച്ച് ചേർത്ത ചർച്ചയിലാണ് മന്ത്രി സി. രവീന്ദ്രനാഥ് ഇക്കാര്യം പറഞ്ഞത്. വനം, റവന്യൂ, ജലവിഭവ വകുപ്പ് മന്ത്രിമാർക്കുള്ള പരാതികളും മന്ത്രിക്ക് സമരസമിതി കൈമാറി.

സമരത്തോട് സർക്കാർ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള കുഞ്ഞാലി പാറ സംരക്ഷണസമിതിയുടെ നിർദേശങ്ങളും മന്ത്രിക്കു കൈമാറി. ജനങ്ങളുടെ ആശയ്ക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, പഞ്ചായത്ത് സ്ഥിരം സമിതിചെയർമാൻ പി. എസ്. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.ജെ. ഡിക്സൻ തുടങ്ങിയവരും സമര സമിതി ചെയർമാൻ സി.കെ.രഘുനാഥ്, രാജ്കുമാർ രഘുനാഥ്, സി.എസ്. സുരേന്ദ്രൻ, പീറ്റർ ദേവസി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്ത് എടത്താടൻ ഗ്രാനൈററ്സ് വീണ്ടും തറുക്കുകയാണ് ഉണ്ടായത്. ടി എൻ പ്രതാപൻ എം പി, പി സി ജോർജ് എംഎൽഎ, എം സി ജോസഫൈൻ, സി ആർ നീലകണ്ഠൻ, കെ വേണു തുടങ്ങിയവർ ഒക്കെ കുഞ്ഞാലിപ്പാറ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയിരുന്നു.

കഴിഞ്ഞ മഴക്കാലത്ത് പുത്തുമലയിലും കവളപ്പാറയിലെയും പോലുള്ള മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഇവിടെയണ്ടാകുമെന്ന് ഭീതിയാണ് നാട്ടുകാർക്ക് ഉള്ളത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP