Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

രാജ്യത്ത് തൊഴിലാളി സംഘടകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂർണം; ബാങ്കിങ് രംഗം നിശ്ചലമായി; കടകമ്പോളങ്ങൾ അടഞ്ഞു; കേരളത്തിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ഉൾപ്പടെ നിശ്ചലം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂർണം. തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ബുധനാഴ്ച അർധരാത്രി 12 മുതൽ ആണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിനെ തുടർന്ന് ബാങ്കിങ് രംഗം നിശ്ചലമായി. സംസ്ഥാനത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.

കേരളത്തിൽ പണിമുടക്ക് ഹർത്താലിന്റെ പ്രതീതിയുണർത്തി. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല

തൊഴിൽ കോഡ് പിൻവലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകുക. ആവശ്യക്കാരായ എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക. കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP