Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിഷ്‌കളങ്കയായ കൗമാരക്കാരിയിൽ നിന്നും കാമാത്തിപ്പുര വാണ മാഫിയ ക്വീനായുള്ള വേഷപകർച്ച; ഗംഗുഭായി കത്തിയവാഡി കണ്ടിറങ്ങുമ്പോൾ കൂടെ പോരുന്നതും ആലിയ ഭട്ടിന്റെ കഥാപാത്രം; വിദേശദമ്പതികൾക്ക് വാടകഗർഭപാത്രം നൽകി അമ്മയാകുന്ന യുവതിയായി മിമിയിലെ കൃതി സനോണും; ദേശീയ പുരസ്‌കാര തിളക്കത്തിൽ ഇരുവരും

നിഷ്‌കളങ്കയായ കൗമാരക്കാരിയിൽ നിന്നും കാമാത്തിപ്പുര വാണ മാഫിയ ക്വീനായുള്ള വേഷപകർച്ച; ഗംഗുഭായി കത്തിയവാഡി കണ്ടിറങ്ങുമ്പോൾ കൂടെ പോരുന്നതും ആലിയ ഭട്ടിന്റെ കഥാപാത്രം; വിദേശദമ്പതികൾക്ക് വാടകഗർഭപാത്രം നൽകി അമ്മയാകുന്ന യുവതിയായി മിമിയിലെ കൃതി സനോണും; ദേശീയ പുരസ്‌കാര തിളക്കത്തിൽ ഇരുവരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലിയുടെ മുൻചിത്രങ്ങൾ പോലെ ഗംഗുഭായ് കത്തിയവാഡി പ്രതീക്ഷയ്ക്ക് ഒത്തുയർന്നില്ലെങ്കിലും, മുഖ്യവേഷമിട്ട ആലിയ ഭട്ട് തിളങ്ങി. ആ മികവിനുള്ള അംഗീകാരമാണ് ദേശീയ പുരസ്‌കാരത്തിലൂടെ ആലിയയെ തേടിയെത്തുന്നത്.
മാംസക്കച്ചവടത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ഓരോ സ്ത്രീയുടെയും പ്രതീകമായി മാറുകയാണ് മുഖ്യകഥാപാത്രം. ആലിയയുടെ കണ്ണുകളിലെ നിസഹായതയും വേദനയും നിഷ്‌ക്കളങ്കതയുമെല്ലാം സിനിമ കണ്ടിറങ്ങിയാലും പിന്തുടരും.

തന്നെ പ്രണയിച്ച പുരുഷൻ വഞ്ചിക്കുന്നതോടെ, നിഷ്‌കളങ്കയായ കൗമാരക്കാരിക്ക് കാമാത്തിപ്പുരയെന്ന ചുവന്ന തെരുവിൽ ശിഷ്ട ജീവിതം കഴിക്കേണ്ടി വരുന്നു. ചുവന്ന തെരുവ് വാണ ഗംഗുഭായ് എന്ന വനിതയുടെ ജീവിതകഥയാണ് സിനിമയ്ക്ക് അടിസ്ഥാനം. നിഷകളങ്കയായ കൗമാരക്കാരിയിൽ നിന്നും ഗംഗുഭായിയിലേക്കുള്ള മാറ്റത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്വന്തം കാര്യങ്ങൾ തീരുമാനിക്കാൻ ശേഷിയുള്ള സ്ത്രീയായി വികാസം പ്രാപിക്കുന്ന കഥാപാത്രം ആലിയഭട്ടിൽ ഭദ്രമായിരുന്നു.

ഗുജറാത്തിലെ കത്തിയവാഡ് സ്വദേശിയായ ഗംഗുബായിക്ക് സിനിമയിൽ അഭിനയിക്കുകയായിരുന്നു വലിയ സ്വപ്നം. എങ്ങനെയും മുംബൈയിൽ എത്തിപ്പെടണമെന്നായിരുന്നു മോഹം. കോളേജ് പഠനകാലത്ത് രാംനിക്ക് ലാൽ എന്നയാൾക്കൊപ്പം, പതിനാറാം വയസ്സിൽ ഗംഗുഭായ് മുംബൈയിലേക്ക് കടന്നപ്പോഴും സിനിമാമോഹങ്ങളായിരുന്നു മനസ്സിൽ. പിന്നീട് അവളെ രാംനിക് ലൈംഗിക വൃത്തിയിലേക്ക് നയിക്കുന്നതും, കാമാത്തിപ്പുരയിലെ മാഫിയ ക്വീനായി മാറുന്നതുമാണ് കഥ

വേഷത്തിനായി എന്തുത്യാഗവും ചെയ്യുന്ന കൃതി സനോൺ

ഐ.ഐ.എഫ്.എ, ഫിലിം ഫെയർ അവാർഡുകൾക്ക് പിന്നാലെയാണ് കൃതി സനോണിനെ ആലിയ ഭട്ടിനൊപ്പം മികച്ച നടിക്കുള്ള പുരസ്‌കാരം തേടി എത്തിയിരിക്കുന്നത്. പുരസ്‌കാരത്തിന് അർഹമായ 'മിമി'യിൽ വാടക ഗർഭപാത്രത്തിലൂടെ അമ്മയായ ഒരു പെൺകുട്ടിയുടെ വേഷമാണ് അവർ ചെയ്തത്. ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് കൃതി നടത്തിയത്. 15 കിലോ ഭാരം കൂട്ടിയിരുന്നു.

കൃതി സനോൺ, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ലക്ഷ്മൺ ഉഠേക്കർ മിമി ഒരുക്കിയത്. വിദേശദമ്പതികൾക്കായി സരോഗസിയിലൂടെ (വാടകഗർഭപാത്രം) അമ്മയാകുന്ന മിമി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. എന്നാൽ മിമി ഗർഭിണിയാകുന്നതോടെ വിദേശ ദമ്പതികൾ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കുകയും ഗർഭച്ഛിദ്രത്തിലൂടെ കുഞ്ഞിനെ നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ അതിനു മിമി തയാറല്ലായിരുന്നു. തുടർന്ന് ആ കുഞ്ഞിനെ മിമി സ്വന്തം കുഞ്ഞായി വളർത്താൻ തീരുമാനിക്കുന്നു. ഇതിനിടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP