Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബ്ദരേഖ പുറത്തുവിട്ട് പ്രതിരോധത്തിലാക്കിയ തുഷാർ വെള്ളാപ്പള്ളിയെ പൂട്ടാൻ ഉറപ്പിച്ചു നാസിൽ അബ്ദുള്ളയുടെ നീക്കം; 10 വർഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടിൽ 18 കോടി രൂപ നൽകാനുണ്ടെന്ന് കാണിച്ച് ദുബായ് കോടതിയിൽ സിവിൽ കേസ് നൽകി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു; നീക്കം അജ്മാൻ പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെ; യുഎഇയിൽ യാത്രാവിലക്ക് നേരിടുന്ന ബിഡിജെഎസ് നേതാവിന് മേൽ കരുക്ക് മുറുകുന്നു; ഒത്തുതീർപ്പു ചർച്ചയും പൊളിഞ്ഞതോടെ കേരളത്തിലേക്ക് എന്നു മടങ്ങാൻ സാധിക്കുമെന്നറിയാതെ തുഷാർ

ശബ്ദരേഖ പുറത്തുവിട്ട് പ്രതിരോധത്തിലാക്കിയ തുഷാർ വെള്ളാപ്പള്ളിയെ പൂട്ടാൻ ഉറപ്പിച്ചു നാസിൽ അബ്ദുള്ളയുടെ നീക്കം; 10 വർഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടിൽ 18 കോടി രൂപ നൽകാനുണ്ടെന്ന് കാണിച്ച് ദുബായ് കോടതിയിൽ സിവിൽ കേസ് നൽകി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു; നീക്കം അജ്മാൻ പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെ; യുഎഇയിൽ യാത്രാവിലക്ക് നേരിടുന്ന ബിഡിജെഎസ് നേതാവിന് മേൽ കരുക്ക് മുറുകുന്നു; ഒത്തുതീർപ്പു ചർച്ചയും പൊളിഞ്ഞതോടെ കേരളത്തിലേക്ക് എന്നു മടങ്ങാൻ സാധിക്കുമെന്നറിയാതെ തുഷാർ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ചെക്ക് കേസിൽ യുഎഇയിൽ നിയമ നടപടി നേരിടുന്ന ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. തുശാറിനെതിരെ പരാതിക്കാരനായ നാസിൽ അബ്ദുള്ള ദുബായ് കോടതിയിൽ സിവിൽ കേസ് കൂടി ഫയൽ ചെയ്തു. നേരത്തെ അജ്മാൻ പൊലീസിൽ നൽകിയ പരാതിക്കു പുറമെയാണ് ഇപ്പോൾ പുതിയ കേസ് വന്നിരിക്കുന്നത്. തുഷാറിൽ നിന്ന് കരാർ പ്രകാരം ഉള്ള തുക കിട്ടണമെന്നാവശ്യപ്പെട്ടാണ് സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഹർജി ദുബായ് കോടതി ഫയലിൽ സ്വീകരിച്ചു. 10 വർഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടിൽ ഒമ്പത് ദശലക്ഷം ദിർഹം (18 കോടിയോളം രൂപ) കിട്ടാനുണ്ടെന്നു കാണിച്ചാണ് തൃശ്ശൂർ നാസിൽ അബ്ദുള്ള തുഷാറിനെതിരേ അജ്മാൻ നുഐമി പൊലീസിൽ പരാതി നൽകിയത്

കേസിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. തുഷാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ അപര്യാപ്തമാണ് എന്ന നിലപാടാണ് നാസിൽ സ്വീകരിച്ചത്. ഇതോടെയാണ് സിവിൽ കേസ് നൽകാനും നാസിൽ തീരുമാനിച്ചത്.ഇതിനിടെ, തുഷാറിനെതിരായി കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് സൂചന നൽകുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു. അഞ്ച് ലക്ഷം രൂപ നൽകിയാണ് ഈ ചെക്ക് നാസിൽ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളിൽ നിന്നുള്ള സൂചന. ഇതിനിടെയാണ് നാസിൽ അബ്ദുള്ള സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസിൽ ഇപ്പോൾ പുറത്തുവന്ന വിവാദ ശബ്ദരേഖയിയിൽ പ്രതികരണവുമായി പരാതിക്കാരൻ നാസിൽ അബ്ദുള്ള നേരത്തെ രംഗത്ത് വന്നിരുന്നു. പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്നും എന്നാൽ എഡിറ്റ് ചെയ്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നുമാണ് നാസിൽ പ്രതികരിച്ചു ഇതിന് പിന്നാലെ . കേസിന്റെ രേഖകൾ താൻ പണം കൊടുക്കാനുള്ള ഒരാളുടെ കൈവശമായിരുന്നു. ഇത് തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുള്ളത്. പുറത്തുവിട്ട സംഭാഷണം പൂർണമല്ലെന്നും സംശയം ജനിപ്പിക്കുംവിധം ഏതാനും ഭാഗങ്ങൾ മാത്രമാണ് പുറത്തുവന്നതെന്നും നാസിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾദുബായ് കോടതിയിൽ പരാതിയുമായി നാസിൽ രംഗത്ത് വന്നിരിക്കുന്നത്.

''ഈ ഡോക്യുമെന്റും ചെക്കും വെച്ച് ഞാൻ കുറച്ച് പണം കടംവാങ്ങിയിരുന്നു. ഈ ഡോക്യുമെന്റ് അയാളുടെ അടുത്തായിരുന്നു. ഇത് തിരിച്ചെടുക്കാൻ വേണ്ടി അയാൾ പൈസ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഞാൻ പൈസ അറേഞ്ച് ചെയ്യാൻ വേണ്ടി വിളിച്ച കൂട്ടത്തിൽ ഇവനെ വിളിച്ചതാണ്. ഈ വോയിസിന്റെ നല്ലൊരു ഭാഗവും അവർ കട്ട് ചെയ്തു. ഞാൻ ഇതൊക്കെ വിശദമായി അവനോട് പറയുന്നുണ്ട്. എന്നാൽ അവർക്ക് വേണ്ട ഭാഗം മാത്രമെടുത്ത് ബാക്കിയെല്ലാം കട്ട് ചെയ്ത് വോയ്‌സ് പബ്ലിഷ് ചെയ്തതാണ്''- നാസിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് സംഭവത്തിലെ സത്യ തെളിഞ്ഞു എന്ന പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നത്.

തുഷാറിന്റെ ഉടമസ്ഥതയിൽ 12 വർഷം മുൻപ് യുഎഇയിൽ പ്രവർത്തിച്ചിരുന്ന ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു നാസിൽ അബ്ദുല്ല. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ നാസിലിന്റെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ലക്ഷം ദിർഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് ജാമ്യം നേടിയത്. പാസ്‌പോർട് കോടതിയിലാതിനാൽ നിയമനടപടികൾ തീരാതെ തുഷാറിന് യുഎഇ വിടാനാകില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് നാസിൽ പുതിയ കേസുമായി രംഗത്ത് വന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP