Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചന്ദ്രോപരിതലത്തിലെ പ്രത്യേക തരം തരികളും കിടന്ന സ്ഥാനവും ഇസ്രോയിൽ നിന്ന് കിട്ടിയ വിവരങ്ങളും വിരൽ ചൂണ്ടുന്നത് അത് വിക്രം ലാൻഡറെന്ന് നാസ; കണ്ടെത്തിയത് നാസയുടെ ലൂണാർ ഉപഗ്രഹത്തിലെ അതിശക്തമായ ക്യാമറ കണ്ണുകൾ; വിലയിരുത്തലുകളിലേക്ക് കാര്യങ്ങളെത്തിച്ചത് കംപ്യൂട്ടർ വിദഗ്ദനായ ചെന്നൈക്കാരന്റെ സംശയങ്ങൾ; ഇന്ത്യയുടേത് അഭിനന്ദനാർഹമായ ശ്രമമെന്ന് അഭിനന്ദിച്ച് വീണ്ടും അമേരിക്കൻ ശാസ്ത്ര ഏജൻസി; ഷൺമുഖ സുബ്രമണ്യത്തിന് നന്ദിയും; വിക്രം ലാൻഡറിൽ വെളിപ്പെടുത്തലുമായി നാസ

ചന്ദ്രോപരിതലത്തിലെ പ്രത്യേക തരം തരികളും കിടന്ന സ്ഥാനവും ഇസ്രോയിൽ നിന്ന് കിട്ടിയ വിവരങ്ങളും വിരൽ ചൂണ്ടുന്നത് അത് വിക്രം ലാൻഡറെന്ന് നാസ; കണ്ടെത്തിയത് നാസയുടെ ലൂണാർ ഉപഗ്രഹത്തിലെ അതിശക്തമായ ക്യാമറ കണ്ണുകൾ; വിലയിരുത്തലുകളിലേക്ക് കാര്യങ്ങളെത്തിച്ചത് കംപ്യൂട്ടർ വിദഗ്ദനായ ചെന്നൈക്കാരന്റെ സംശയങ്ങൾ; ഇന്ത്യയുടേത് അഭിനന്ദനാർഹമായ ശ്രമമെന്ന് അഭിനന്ദിച്ച് വീണ്ടും അമേരിക്കൻ ശാസ്ത്ര ഏജൻസി; ഷൺമുഖ സുബ്രമണ്യത്തിന് നന്ദിയും; വിക്രം ലാൻഡറിൽ വെളിപ്പെടുത്തലുമായി നാസ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: വിക്രംലാന്ററിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയതായി നാസ. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ചാന്ദ്രയാൻ- 2 പദ്ധതിയുടെ ഭാഗമായ വിക്രം ലാന്റർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്. എന്നാൽ നാസ പുറത്തുവിട്ട ചിത്രങ്ങളിൽ ഐ എസ് ആർ ഒ ഇനിയും നിലപാട് അറിയിച്ചിട്ടില്ല.

നാസയുടെ ലൂണാർ ഉപഗ്രഹത്തിന്റെ ശക്തിയേറിയ ക്യാമറാക്കണ്ണുകളാണ് വിക്രംലാന്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് അവകാശ വാദം. ഉപഗ്രഹചിത്രങ്ങൾ ലഭിച്ചതറിഞ്ഞ ഇന്ത്യയിലെ കംപ്യൂട്ടർ രംഗത്തെ വിദഗ്ധനായ ഷൺമുഖ സുബ്രമണ്യന്റെ സംശയമാണ് കൂടുതൽ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാന്ററാണെന്ന് നാസ സ്ഥിരീകരിച്ചത്. ഉപഗ്രഹചിത്രങ്ങളെ വിശകലനം ചെയ്യുന്ന ഷൺമുഖം കണ്ടെത്തിയ അസ്വാഭാവികങ്ങളായ വസ്തുക്കളെക്കുറിച്ചുള്ള സംശയമാണ് നാസക്ക് സഹായകമായത്.

നാസയുടെ ലൂണാർ(എൽആർഒ) ടീമാണ് സാധ്യതമനസ്സിലാക്കി ക്യാമറാക്കണ്ണുകളെടുത്ത ചിത്രങ്ങളെ വീണ്ടും അപഗ്രഥിച്ചത്. ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയ പ്രത്യേക തരം തരികളും അവകിടന്ന സ്ഥാനവും ഐഎസ്ആർഒ നൽകിയ വിവരങ്ങളും വച്ചാണ് വിക്രംലാന്റർ ഇടിച്ചിറങ്ങിയത് തന്നെ എന്ന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് നാസ പറയുന്നു ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ അളവുകളും ഉപഗ്രഹം മനസ്സിലാക്കി. അതുപ്രകാരം നവംബർ മാസത്തിൽ ലൂണാറെടുത്ത ചിത്രങ്ങളാണ് നിലവിൽ ലഭിച്ചിരിക്കുന്നതിൽ ഏറ്റവും വ്യക്തമെന്നും നാസ പറയുന്നു.

ചന്ദ്രോപരിതലത്തിൽ വളരെ സമർത്ഥമായി ഉപഗ്രഹം ഇത്രയടുത്ത് എത്തിക്കാൻ ഐഎസ്ആർഒ നടത്തിയ പരിശ്രമത്തെ നാസ ഒരിക്കൽ കൂടി അഭിനന്ദിച്ചു. നിർഭാഗ്യകരമായ എന്തോ ഒരു കാരണം കൊണ്ടുമാത്രമായിരിക്കാം വിക്രം ലാൻഡർ കണക്കുകൂട്ടലുകളെ തെറ്റിച്ച് സെപ്റ്റംബർ 7ന് ഇടിച്ചിറങ്ങിയതെന്നാണ് നാസയുടെ വിശകലനം. നാസ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡസനോളം വരുന്ന ലോക്കേഷനുകളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

2019 സെപ്റ്റംബർ ഏഴിനു പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാൻഡറുമായുള്ള ബന്ധം ചന്ദ്രയാൻ 2 ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടിരുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ ചെയർമാൻ ഡോ. കെ ശിവൻ ഏഴാം തിയതി പുലർച്ചെ 2.18ന് ഇക്കാര്യം അറിയിക്കുകയായിരുന്നു. നേരത്തെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം നേരത്തെ ഐ എസ് ആർ ഒ ഉപേക്ഷിച്ചിരുന്നു. വിക്രം ലാൻഡറിന് ഐ എസ് ആർ ഒ കണക്കാക്കിയ കണക്കാക്കിയ ആയുസ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്.

ലൂണാർ ഓർബിറ്റർ എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്താണ് കണ്ടെത്തൽ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള ഐഎസ്ആർഒ ശ്രമങ്ങൾക്ക് നാസയുടെ സഹകരണം തുടക്കം മുതലേ ഉണ്ടായിരുന്നു. നാസയുടെ റീ കൺസൻസ് ഓർബിറ്റർ വിക്രംലാൻഡർ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങൾ നേരത്തെ എടുത്തിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും നാസ വ്യക്കതമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 7 ന് തകർന്ന് വീണ ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡറിനെക്കുറിച്ച് ആദ്യമായാണ് ഇത്രയും വിവരങ്ങൾ ലഭിക്കുന്നത്.വിക്രം ലാൻഡറിന്റെ കണ്ടെത്തലിന് പിന്നിൽ ചെന്നൈ സ്വദേശി ഷൺമുഖയാണ്. ഷൺമുഖ സുബ്രഹ്മണ്യന് നാസ നന്ദി അറിയിച്ചു.

നിർഭാഗ്യകരമായ എന്തോ ഒരു കാരണം കൊണ്ടുമാത്രമായിരിക്കാം വിക്രം ലാൻഡർ കണക്കുകൂട്ടലുകളെ തെറ്റിച്ച് ഇടിച്ചിറങ്ങിയതെന്നാണ് നാസയുടെ വിശകലനം. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ചാന്ദ്രയാൻ- 2 പദ്ധതിയുടെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്. പിന്നീട് വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. ലാൻഡറിന് ഇസ്രോ കണക്കാക്കിയ ആയുസ്സ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. വിക്രം ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇസ്‌റോ തീവ്രശ്രമം നടത്തിയിരുന്നു. ആശയവിനിമയം സാധ്യമാക്കത്തക്കവിധം വിധം ലാൻഡറിലെ ആന്റിനയുടെയും ട്രാൻസ്‌പോണ്ടറുകളുടെയും ദിശതിരിക്കാനുള്ള ശ്രമങ്ങളാണു പീനിയയിലെ ഇസ്‌റോ കേന്ദ്രമായ ഇസ്ട്രാക്കിൽ നടന്നത്. ഇതിനു പുറമേ ബയലാലുവിലെ 32 മീറ്റർ ആന്റിനയുടെ സഹായത്തോടെ ലാൻഡറിനു സ്വീകരിക്കാൻ പാകത്തിലുള്ള ഫ്രീക്വൻസിയിലുള്ള വിവിധ കമാൻഡുകളും അയച്ചു. എന്നാൽ ഫലം കണ്ടില്ല.

ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുന്നതിനു മുൻപ് വിക്രം ലാൻഡർ നിയന്ത്രണം വിട്ടത് ഏതാണ്ട് 500 മീറ്റർ മാത്രം ഉയരത്തിൽ നിന്നാണെന്നാണു നിഗമനം. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ പകർത്തിയ ലാൻഡറിന്റെ ഒപ്ടിക്കൽ ദൃശ്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. ഓർബിറ്ററിലെ ഒഎച്ച്ആർസി ക്യാമറ പകർത്തിയ ലാൻഡറിന്റെ തെർമൽ ഇമേജ് ദൃശ്യങ്ങൾ ഐഎസ്ആർഒയ്ക്കു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാധാരണ സൂര്യപ്രകാശത്തിലുള്ള ദൃശ്യങ്ങൾ കൂടി പകർത്തിയത്. ഇവ രണ്ടും ഐഎസ്ആർഒയുടെ വിദഗ്ധസംഘം സൂക്ഷ്മമായി വിശകലനം ചെയ്തു. നിശ്ചയിച്ച ലാൻഡിങ് പോയിന്റിൽ നിന്ന് 750 മീറ്ററോളം അകലെയാണു വിക്രം പതിച്ചതെന്നാണ് ഒടുവിലത്തെ സൂചന.

വീഴ്ചയിൽ ലാൻഡർ പൊട്ടാതിരുന്നതു ചന്ദ്രോപരിതലത്തിനു തൊട്ടടുത്തെത്തിയിട്ടാണു നിയന്ത്രണം നഷ്ടമായത് എന്നതിന്റെ തെളിവാണെന്ന് ഇസ്രോ അവകാശപ്പെട്ടിരുന്നു. അതിനിടെ ദൗത്യത്തിൽ പരാജയപ്പെട്ട ലാൻഡറിനു പകരം പുതിയ ലാൻഡർ മാത്രം വിക്ഷേപിക്കാനുള്ള ഐഎസ്ആർഒ സാധ്യത തേടി നടപടി തുടങ്ങി. ഓർബിറ്റർ അടുത്ത 7 വർഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ തുടരുമെന്ന് ഉറപ്പുള്ളതിനാലാണു ലാൻഡർ മാത്രം ചന്ദ്രനിലെത്തിക്കാനുള്ള ആലോചന. ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടതിന്റെ വിശകലന റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമചർച്ച നടക്കും. പരാജയത്തിനിടയാക്കിയ ഘടകങ്ങൾ മറികടക്കാൻ ലാൻഡറിന്റെ രൂപകൽപനയിൽ ഉൾപ്പെടെ മാറ്റം വരുത്തേണ്ടിവരും. ഇടിച്ചിറങ്ങേണ്ടി വന്നാലും ദൗത്യം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ പുതിയ ഘടകങ്ങൾ കൂട്ടിച്ചേർക്കാനുള്ള സാധ്യതയും ചർച്ചകളിലുണ്ട്.

ലാൻഡർ മാത്രമാണ് അയയ്ക്കുന്നതെങ്കിൽ വിക്ഷേപണമുൾപ്പെടെ ചെലവു കുറയ്ക്കാനാകും. 1498 കിലോഗ്രാമാണു ചന്ദ്രയാൻ രണ്ടിലെ ലാൻഡറും റോവറും ചേർന്നുള്ള ഭാരം. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു ചന്ദ്രനിലെത്താനുള്ള ഇന്ധനം കൂടി ലാൻഡറിൽ കൂട്ടിച്ചേർക്കേണ്ടി വന്നാലും ഓർബിറ്ററിന്റെ 2379 കിലോ ഒഴിവാക്കാം. എഫ്എസിയുടെ റിപ്പോർട്ടിനു ശേഷം പുതിയ പദ്ധതിയുടെ ഡിസൈൻ, സാമ്പത്തിക ചെലവ് എന്നിവയുടെ റിപ്പോർട്ട് പരിഗണനയ്ക്കായി തയാറാക്കുമെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP