Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

നൂറോളം ചോദ്യങ്ങളിൽ ഒന്നിൽ നിന്നു പോലും മോദി ഒഴിഞ്ഞു മാറിയില്ല; ഇടവേള വേണമെന്ന് ഒരിക്കലും പറഞ്ഞില്ല; രാത്രി വൈകി അവസാനിച്ച ചോദ്യം ചെയ്യലിൽ ഉടനീളം മോദി ശാന്തനായിരുന്നു; ഓഫിസിൽനിന്ന് ഒരു കപ്പ് കാപ്പി പോലും കുടിച്ചില്ല; ഗജറാത്ത് കലാപത്തിൽ മോദിയെ ചോദ്യം ചെയ്ത മുൻ സിബിഐ ഡയറക്ടറുടെ പരാമർശം ഇങ്ങനെ

നൂറോളം ചോദ്യങ്ങളിൽ ഒന്നിൽ നിന്നു പോലും മോദി ഒഴിഞ്ഞു മാറിയില്ല; ഇടവേള വേണമെന്ന് ഒരിക്കലും പറഞ്ഞില്ല; രാത്രി വൈകി അവസാനിച്ച ചോദ്യം ചെയ്യലിൽ ഉടനീളം മോദി ശാന്തനായിരുന്നു; ഓഫിസിൽനിന്ന് ഒരു കപ്പ് കാപ്പി പോലും കുടിച്ചില്ല; ഗജറാത്ത് കലാപത്തിൽ മോദിയെ ചോദ്യം ചെയ്ത മുൻ സിബിഐ ഡയറക്ടറുടെ പരാമർശം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകമാണ് പ്രത്യേകാന്വേഷണ സംഘത്തലവൻ ആയിരുന്ന ആർ.കെ.രാഘവന്റെ ആത്മകഥ-'എ റോഡ് വെൽ ട്രാവൽഡ്. ഗാന്ധിനഗറിലെ എസ്‌ഐടി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട 100 ചോദ്യങ്ങൾ. അതിലൊന്നിനുപോലും മറുപടി പറയാതിരുന്നില്ല മോദി. 9 മണിക്കൂർ മാരത്തൺ ചോദ്യം ചെയ്യലിൽ ഉടനീളം അക്ഷോഭ്യനായിരുന്നു. ഒരു കപ്പ് ചായ പോലും കൊടുത്തിട്ട് കുടിച്ചില്ല. അദ്ദേഹം സ്വന്തമായി ബോട്ടിലിൽ വെള്ളം കൊണ്ടുവന്നിരുന്നു, രാഘവൻ ആത്മകഥയിൽ എഴുതുന്നു.

എസഐടി ഓഫീസിലേക്ക് തന്നെ മോദി വരേണ്ടതുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരെ ധരിപ്പിച്ചിരുന്നു. കാരണം വേറെ എവിടെ എങ്കിലും വച്ച് കൂടിക്കാഴ്ച നടന്നാൽ, അത് മോദിക്ക് എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യം നൽകിയതാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുമായിരുന്നു. ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയ മോദി ഒരെതിർപ്പും പ്രകടിപ്പിക്കാതെ എസ്‌ഐടി ഓഫീസിൽ എത്തി.

എസ്‌ഐടി അംഗമായ അശോക് മൽഹോത്രയെ കൊണ്ട് ചോദ്യങ്ങൾ ചോദിപ്പിച്ചതും അസാധാരണനടപടി ആയിരുന്നു. മോദിയും താനും തമ്മിൽ എന്തെങ്കിലും മുൻധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണം ഒഴിവാക്കാൻ വേണ്ടി ആയിരുന്നു ഇത്. ഈ നിലപാട് പിന്നീട് കേസിലെ അമിക്കസ് ക്യൂറി ഹരീഷ് സാൽവെയും ശരിവച്ചു. തന്റെ സാന്നിധ്യം മൊഴിയുടെ വിശ്വാസ്യത ഇല്ലാതാക്കുമായിരുന്നുവെന്ന് സാൽവെ അഭിപ്രായപ്പെട്ടതായി രാഘവൻ ആത്മകഥയിൽ എഴുതുന്നു. ഇത് തന്റെ വ്യക്തിപരമായ തീരുമാനം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ചേംബറിൽ 9 മണിക്കൂറാണ് മോദിയെ ചോദ്യം ചെയ്തത്. രാത്രി വൈകി അവസാനിച്ച ചോദ്യംചെയ്യലിൽ മോദി വളരെ കൂളായിരുന്നുവെന്ന് മൽഹോത്ര തന്നോട് പറഞ്ഞു. ചോദ്യങ്ങൾ അദ്ദേഹം ഒഴിവാക്കിയില്ല. പ്രതികരണങ്ങൾ ഉണ്ടാക്കിയെടുക്കുകയാണെന്നും തോന്നിയില്ല. ഉച്ചഭക്ഷണത്തിനായി ബ്രേക്ക് എടുക്കുന്നുവോ എന്ന് ചോദിച്ചപ്പോൾ ആദ്യം വേണ്ടെന്നാണ് പറഞ്ഞത്. സ്വന്തമായി ബോട്ടിലിൽ വെള്ളം കൊണ്ടുവന്നിരുന്നു. ചായ കൊടുത്തെങ്കിലും അത് സ്വീകരിച്ചില്ല.

വിശ്രമത്തിന് ചെറിയ ഇടവേള നൽകാൻ പോലും നന്നായി നിർബന്ധിക്കേണ്ടി വന്നു. തനിക്ക് വേണ്ടിയല്ല, മൽഹോത്രയ്ക്ക് വേണ്ടിയാണ് അദ്ദേഹം ചെറിയ ഇടവേള എടുത്തത്. അത്രയ്ക്കും ഊർജ്ജമായിരുന്നു ആ മനുഷ്യന്-രാഘവൻ എഴുതി.

മോദിക്ക് ക്ലീൻ ചിറ്റ്

2012 ഫെബ്രുവരി യിൽ എസ്‌ഐടി ക്ലോഷർ റിപ്പോർട്ട് ഫയൽചെയ്തു. മോദിക്കും മറ്റ് 63 പേർക്കും ക്ലീൻ ചിറ്റ് നൽകി. അവർക്കെതിരെ കേസെടുക്കാൻ തക്ക തെളിവുകൾ ഒന്നുമില്ലായിരുന്നു. സുപ്രീം കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വളരെ ക്ലിനിക്കലും പ്രൊഫഷണലുമായിരുന്നു. മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയ എസ്‌ഐടി റിപ്പോർട്ട് അന്ന് അദ്ദേഹത്തിന്റെ എതിരാളികൾക്ക് തെല്ലും ദഹിച്ചില്ല. അവർ തനിക്കെതിരെ പരാതികൾ നൽകി. മുഖ്യമന്ത്രിക്ക് അനുകൂലമായി പ്രവർത്തിച്ചു, തന്റെ ടെലിഫോൺ സംഭാഷണങ്ങൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ചു, തുടങ്ങിയ ആരോപണങ്ങൾ. എന്നാൽ, തെളിവുകളൊന്നും കണ്ടെത്താൻ അവർക്കായില്ല.

ഏതായാലും സുപ്രീം കോടതി തനിക്കൊപ്പം നിന്നു. കലാപകാരികളുമായി സംസ്ഥാന ഭരണകൂടം ഗൂഢാലോചന നടത്തി എന്ന വാദം അംഗീകരിക്കാൻ ഞാൻ തയ്യാറാകാതിരുന്നതുകൊണ്ടാണ് ഞാൻ അവർക്ക് അസ്വീകാര്യനായത്. പക്കാ പ്രൊഫഷണലായിരുന്നു അന്വേഷണമെന്നും ഇക്കാര്യത്തിൽ തനിക്ക് മികച്ച പിന്തുണ നൽകിയ അശോക് കുമാർ മൽഹോത്രയെ അഭിനന്ദിക്കാതിരിക്കാൻ ആവില്ലെന്നും രാഘവൻ പറയുന്നു.

ഗുജറാത്ത് കലാപം അന്വഷിക്കാനുള്ള പ്രത്യേക സംഘത്തലവൻ ആകും മുമ്പ് സിബിഐയുടെ തലവനായും ആർ.കെ.രാഘവൻ സേവനമനുഷ്ഠിച്ചു. ബോഫാഴ്‌സ് കോഴക്കേസ്, 2000 ത്തിലെ ദക്ഷിണാഫ്രിക്ക മാച്ച് ഫിക്‌സിങ് കേസ്്, കാലിത്തീറ്റ കുംഭക്കോണ കേസ് എന്നിവയെല്ലാം അന്വേഷിച്ചത് രാഘവന്റെ നേതൃത്വത്തിലാണ്. 2017 ൽ രാഘവനെ സൈപ്രസിലെ ഹൈക്കമ്മഷീണറായും നിയമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP