Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഞാൻ എങ്ങനെയാണ് രക്ഷപ്പെട്ടത് ...? ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യൻ എങ്ങനെയാണ് പിന്നീട് എന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്..? ആ ബ്ലൂ ഫിലിം കാസറ്റ് എവിടെ..? എന്നെ അറസ്റ്റ് ചെയ്യാൻ വന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജോർജിനോട് ഞാൻ എന്താണ് പറഞ്ഞത് ..? കേരളത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെയും ഗൂഢാലോചനയുടെയും യഥാർത്ഥ കഥകൾ ഞാനിവിടെ വെളിപ്പെടുത്തുകയാണ് ...; വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപർ നന്ദകുമാർ

ഞാൻ എങ്ങനെയാണ് രക്ഷപ്പെട്ടത് ...? ഉമ്മൻ ചാണ്ടി  എന്ന വലിയ മനുഷ്യൻ എങ്ങനെയാണ് പിന്നീട് എന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്..?  ആ ബ്ലൂ ഫിലിം കാസറ്റ് എവിടെ..? എന്നെ അറസ്റ്റ് ചെയ്യാൻ വന്ന  അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജോർജിനോട് ഞാൻ എന്താണ് പറഞ്ഞത് ..? കേരളത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെയും ഗൂഢാലോചനയുടെയും  യഥാർത്ഥ കഥകൾ  ഞാനിവിടെ വെളിപ്പെടുത്തുകയാണ് ...; വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപർ നന്ദകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി നിയമസഭാംഗമായി അമ്പതുകൊല്ലം പിന്നിടുന്നു. ഈ സമയത്ത് വിവാദ വെളിപ്പെടുത്തലുമായി ക്രൈംപത്രാധിപർ നന്ദകുമാർ രംഗത്ത് വരുന്നു. അവിശ്വസനീയമായ കാര്യങ്ങളാണ് നന്ദകുമാർ ആരോപണമായി ഉന്നയിക്കുന്നത്. ഇതിൽ ആരോപണ വിധേയരായവരെല്ലാം നിഷേധിക്കുന്ന അത്യന്തം ഗൗരവതരമായ ആരോപണങ്ങൾ. വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ നീറുന്ന ചർച്ചയായി ഇത് മാറുമെന്നും ഉറപ്പാണ്. നന്ദകുമാറിന്റെ ഏറ്റവും പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് അതുകൊണ്ട് തന്നെ വിവാദങ്ങൾക്കും തുടക്കമിടുകയാണ്.

നന്ദകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ഉമ്മൻ ചാണ്ടിയും ബ്ലൂഫിലിം നായികയും.... ഉമ്മൻ ചാണ്ടി ആദ്യം എന്നെ കൊല്ലാൻ കൂട്ട് നിന്നു ....പിന്നെ രക്ഷിക്കാനും...... 1970 സെപ്റ്റംബർ 17 ന് ആണ് പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ നിന്നും ആദ്യമായി കുഞ്ഞൂഞ്ഞ് എന്ന നാട്ടുകാരുടെ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി എംഎ‍ൽഎ. ആയി തെരഞ്ഞെടുക്കപ്പെട്ടത് .2020 സെപ്റ്റംബർ 17 ന് തുടർച്ചയായി, പുതുപ്പള്ളിയിൽ തന്നെ എംഎ‍ൽഎ. ആയി നിയമസഭാ സാമാജികനായി 50 വർഷം പിന്നിടുന്ന ഉമ്മൻ ചാണ്ടിയുമായി എനിക്കുണ്ടായ രസകരമായ അനുഭവങ്ങളാണ് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നത് .

നായനാർ മന്ത്രിസഭയുടെ കാലം. 1999 ജൂൺ 30ന് മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന P.ശശിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് പൊലീസ് കമ്മീഷണർ പത്മകുമാറിന്റെ നേതൃത്വത്തിൽ അർദ്ധരാത്രി കോഴിക്കോടുള്ള എന്റെ വീട്ടിൽ നിന്നും എന്നെ അറസ്‌റ് ചെയ്യുകയുണ്ടായി .. അറസ്റ്റ് ചെയ്ത ആ രാത്രിയിൽ തന്നെ എന്നെ തിരുവനതപുരത്തേക്ക് കൊണ്ട് പോയി. ഒരു രഹസ്യ കേന്ദ്രത്തിൽ കൊണ്ടു പോയി മർദ്ദിക്കാനും , ജയിലിൽ പാർട്ടി ഗുണ്ടകളെ കയറ്റി കൊല്ലാനുമായിരുന്നു അന്നത്തെ മുഖ്യമന്ത്രി E. K. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പദ്ധതിയിട്ടത്. അന്നത്തെ ആ അർദ്ധരാത്രിയിൽത്തന്നെ കോഴിക്കോട് ക്രൈം ഓഫീസിൽ സൂക്ഷിച്ചിരുന്ന ''------- എം എൽ എ യുടെ ബ്ലൂഫിലിം കാസറ്റ് '' ഉൾപ്പെടെ പല സുപ്രധാന രേഖകളും പൊലീസ് കടത്തിക്കൊണ്ട് പോവുകയുണ്ടായി. (ഇക്കാര്യം M.A.Baby കോടതിയിൽ സത്യം ആണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു)

എന്താണ് ഇതിനു കാരണം,..? പൊലീസിനെ നിയന്ത്രിച്ചിരുന്ന പി ശശി പൂഴ്‌ത്തി വെച്ചിരുന്ന കോഴിക്കോട് ഐസ് ക്രീം പെൺവാണിഭക്കേസിൽ കുഞ്ഞാലിക്കുട്ടി മുഖ്യപ്രതിയാണെന്ന ഡിജിപി കല്ലട സുകുമാരൻ റിപ്പോർട്ട് ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തു ഒരു കോടി രൂപ തട്ടിയെടുത്തിരുന്നു . എന്നാൽ കല്ലട സുകുമാരൻ റിപ്പോർട്ട് ചോർത്തി എടുത്തു ക്രൈം പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിച്ചു. കൂടാതെ പി. ശശി ഒരു കോടി കൈക്കൂലി വാങ്ങി എന്നും പ്രസിദ്ധീകരിച്ചു. കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം പാർലർ കേസിലെ മുഖ്യ പ്രതിയാണെന്നും ഈ കേസിലെ പി. ശശിയുടെ ഇടപെടലുകളുടെ തെളിവുകളും അടക്കം അന്വേഷണ റിപ്പോർട്ട് 1999 ഫെബ്രുവരി ലക്കം ക്രൈമിൽ പ്രസിദ്ധികരിക്കുകയും ചെയ്തു. ഇതേ തുടർന്ന് മാനനഷ്ടത്തിന് നഷ്ടപരിഹാരമായി 50 ലക്ഷത്തിന്റെ വക്കീൽ നോട്ടീസ് നായനാരുമായി ചേർന്ന് പി ശശി എനിക്കെതിരെ അയച്ചു. എന്നാൽ അവരെ രണ്ടുപേരെയും വെല്ലുവിളിച്ചു കൊണ്ട്, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനങ്ങൾ നടക്കുന്നതുൾപ്പെടെയുള്ള വാർത്തകൾ തെളിവുകൾ സഹിതം ഞാൻ വീണ്ടും ക്രൈംമിൽ പ്രസിദ്ധികരിക്കുകയുണ്ടായി. ഇതാണ് പി ശശിക്ക് എന്നോടുള്ള വിരോധത്തിന് കാരണം .

ഈ സമയത്ത് തന്നെയാണ് -------- എം എൽഎ യെ കുറിച്ച് ഒരു അന്വേഷണ റിപ്പോർട്ട് ഞാൻ ക്രൈംമിൽ പ്രസിദ്ധികരിക്കുന്നത്. ഒരു എൻജിനീയറിങ് സീറ്റിന് വേണ്ടി ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും, ഉന്നത സ്വാധീനമുള്ള പ്രമുഖനുമായി അടുത്ത ബന്ധം പുലർത്തുന്ന ---------ന്റെ' ബ്ലൂ ഫിലിം കാസെറ്റ് പ്രചാരത്തിലുണ്ടെന്നും, അത് കേരള രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്നതാണെന്നുമുള്ള വാർത്തയായിരുന്നു ക്രൈം പുറത്തു വിട്ടത്. ഇതിൽ കുപിതയായ ------ ചെങ്ങന്നൂരിൽ വച്ച് ആ ലക്കം ക്രൈം കോപ്പികൾ ഗുണ്ടകളെ വിട്ട് പിടിച്ചെടുക്കുകയും, എന്റെ ലേഖകനെ കസ്റ്റഡിയിൽ എടുത്തു പൊലീസിനെ ഉപയോഗിച്ചു പീഡിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ ------ എംഎ‍ൽഎ., ഭരണപക്ഷത്തെ പൊലീസിനെ നിയന്ത്രിച്ചിരുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ സ്വാധീനിച്ച് , എന്നെ അറസ്‌റ് ചെയ്യാനും കൊല്ലാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.

അത് ഇങ്ങനെയായിരുന്നു, ഒരു അഡ്വക്കേറ്റിനെക്കൊണ്ട് പി ശശി , ഞാൻ -------നെ ബ്ലാക്ക് മെയിൽ ചെയ്തു എന്ന കള്ള പരാതി ഉണ്ടാക്കുകയും ആ പരാതിയുമായി കോൺഗ്രസ്സിലെ നാല് ഗ്രൂപ്പുകളുടെ പ്രതിനിധികളായ ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, പി.പി. തങ്കച്ചൻ, കാർത്തികേയൻ എന്നിവരെയും കൂട്ടി മുഖ്യമന്ത്രി നായനാർക്ക് പരാതി കൊടുക്കയും ചെയ്യും. പ്രതിപക്ഷനേതാവ് എ കെ ആന്റണിയുടെ നിർദ്ദേശപ്രകാരം ആവണം ഈ നാല് എംഎൽഎമാർ --------ന്റെ കൂടെ വന്നു പരാതി കൊടുക്കേണ്ടത് എന്നും അവർ തീരുമാനിച്ചു. അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ചീഫ് എഡിറ്ററെ അറസ്റ്റ് ചെയ്തു എന്ന് സ്ഥാപിക്കുകയും എന്നെ അപായപ്പെടുത്തുമ്പോൾ കുറ്റം മുഴുവൻ പ്രതിപക്ഷത്തിന്റെ തലയിൽ പോകുകയും ചെയ്യും. ഇതായിരുന്നു പി ശശിയുടെ പദ്ധതി..

അത് പ്രകാരം --------- പ്രവർത്തിക്കുക തന്നെ ചെയ്തു .പൊട്ടി കരഞ്ഞു എ കെ ആന്റണിയുടെ കാൽക്കൽ വീണു. മനസ്സലിഞ്ഞ എ കെ ആന്റണിയുടെ നിർദ്ദേശപ്രകാരം ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും പിപി തങ്കച്ചനും കാർത്തികേയനും -------ന്റെ കൂടെപോയി . മുഖ്യമന്ത്രി ഇ കെ നായനാർക്ക് 1999 ജൂൺ 28ന് ഉച്ചയ്ക്ക് പരാതി നൽകുകയും അപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പി ശശി അത് ഏറ്റുവാങ്ങുകയും ചെയ്തു. പി ശശിയുടെ നിർദ്ദേശപ്രകാരം പരാതി കൊടുക്കുമ്പോൾ ------- പൊട്ടിക്കരയണം എന്ന് പ്രത്യേകം നിർദേശിച്ചിരുന്നു.

മുൻ മുഖ്യമന്ത്രി ഭീഷ്മാചാര്യർ ആയിരുന്ന k കരുണാകരന്റെ നിർദ്ദേശപ്രകാരം ഡൽഹിയിലെ പഞ്ചനക്ഷത്രഹോട്ടലിൽ വെച്ച് നേരത്തെ പ്ലാൻ ചെയ്ത പോലെ മുസ്ലിം ലീഗ് പ്രമുഖ നേതാവിനെ വലയിൽ വീഴ്‌ത്തി ബ്ലൂ ഫിലിമിൽ ദേഹം വിയർത്തൊലിച്ച് അഭിനയിച്ച -------ന് ഒന്ന് പൊട്ടിക്കരയാൻ ആണോ അഭിനയ സാമർത്ഥ്യത്തിനു കുറവ്...? ആ പൊട്ടിക്കരച്ചിൽ കണ്ടു ഇ കെ നായനാരും ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും കാർത്തികേയനും പിപി തങ്കച്ചനും തങ്ങൾക്ക് -------നോടുള്ള വിരോധം എല്ലാം മറന്നു അറിയാതെ കരഞ്ഞുപോയി ... ഇ കെ നായനാർ ഉടനെ 'ഓനേ പിടിച്ച് ജയിലിലടക്കാൻ ' പൊലീസ് കൈകാര്യം ചെയ്തിരുന്ന ശശിയോട് ഉത്തരവിട്ടു . 'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് ' എന്ന പഴഞ്ചൊല്ല് പോലെ പി.ശശിയും ------- ഉള്ളാലെ നായനാരുടെ ഉത്തരവ് കേട്ട് പൊട്ടിച്ചിരിച്ചു .. തങ്ങൾ വിരിച്ച വലയിൽ കേരള രാഷ്ട്രീയത്തിലെ അധികായന്മാരായ ഉമ്മൻ ചാണ്ടിയും എ കെ ആന്റണിയും പിപി തങ്കച്ചനും കാർത്തികേയനും ആര്യാടൻ മുഹമ്മദുമാണ് വീണു കിടക്കുന്നത് എന്ന് ശശിയും -------ും അഹങ്കരിച്ചു. പിന്നെന്തു വേണം എന്നെ അറസ്റ്റ് ചെയ്യാനും ക്രൂരമായി മർദ്ദിക്കാനും ജയിലിൽവച്ച് ഗുണ്ടകളെ കൊണ്ട് അപായപ്പെടുത്താനും....? എല്ലാത്തിനും ഉത്തരവാദി എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും കാർത്തികേയനും പിന്നെ പിപി തങ്കച്ചനും...?

അതെ കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതയിൽ ഉമ്മൻ ചാണ്ടിയും പങ്കാളിയായി തീർന്നു. 1999 ജൂൺ 30ന് അർദ്ധ രാത്രി എന്നെ കോഴിക്കോട് വീട്ടിൽനിന്നും പി.ശശിയുടെ നിർദ്ദേശപ്രകാരം ഇപ്പോഴത്തെ കോഴിക്കോട് പൊലീസ് കമ്മീഷണറും അന്നത്തെ കോഴിക്കോട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ആയിരുന്ന എവി ജോർജ് അറസ്റ്റ് ചെയ്തു . അന്നത്തെ പൊലീസ് കമ്മീഷണർ പത്മകുമാർ അതിന് നേതൃത്വം നൽകി. അന്ന് രാത്രി തന്നെ ക്രൈമിന്റെ ഓഫീസിൽ അതിക്രമിച്ച് കയറി ------- എംഎൽഎ യുടെ ബ്ലൂ ഫിലിം കാസറ്റും, പി.ശശിയുടെ ഞെട്ടിക്കുന്ന പെൺവേട്ടകളുടെയും കൊലപാതകങ്ങളുടെയും കൈക്കൂലി യുടെയും സംഭവ പരമ്പരകളുടെ രേഖകളും എം എ ബേബിയുടെ സ്വരലയ അഴിമതി രേഖകളും അടക്കം പൊലീസ് കടത്തിക്കൊണ്ടുപോയി. 2002 ജൂൺ 28ന് അന്ന് മുഖ്യമന്ത്രി എ കെ ആന്റണി നിയമസഭയിൽ പറഞ്ഞത് ഇപ്രകാരമാണ് 'അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിൽ നടന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ തെളിവാണ് ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ ഉറങ്ങി കിടക്കുകയായിരുന്ന ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാറിനെ നിയമവിരുദ്ധമായി അർദ്ധരാത്രി ഇരുട്ടിന്റെ മറവിൽ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും അർദ്ധരാത്രി ഓഫീസ് സീൽ ചെയ്തതും ' അതേ സുഹൃത്തുക്കളെ കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതയിൽ എന്നെ കൊല്ലാൻ വേണ്ടി ഉമ്മൻ ചാണ്ടിയും കൂട്ടുനിന്നു .

പിന്നെ ഞാൻ എങ്ങനെയാണ് രക്ഷപ്പെട്ടത് ...? ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യൻ എങ്ങനെയാണ് പിന്നീട് എന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്..? ------ന്റെ ആ ബ്ലൂ ഫിലിം കാസറ്റ് എവിടെ..? എന്നെ അറസ്റ്റ് ചെയ്യാൻ വന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ A V ജോർജിനോട് ഞാൻ എന്താണ് പറഞ്ഞത് ..?എന്നെ പുറത്തിട്ടു അപായപ്പെടുത്താൻ ഉള്ള ശ്രമത്തിൽനിന്ന് AV ജോർജ് എങ്ങനെയാണ് എന്നെ രക്ഷപ്പെടുത്തിയത്? ഈ കാര്യം മലയാളികളായ എല്ലാവരും അറിയണം... കേരളത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെയും ഗൂഢാലോചനയുടെയും യഥാർത്ഥ കഥകൾ ഞാനിവിടെ വെളിപ്പെടുത്തുകയാണ് ...

തുടരും.....
ടി പി നന്ദകുമാർ , ചീഫ് എഡിറ്റർ CRIME,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP