Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

എല്ലാ വെർണ്ണാക്കുലർ പ്രസും ചാരനെന്ന് വിളിച്ചു; കറക്ട് പൊസിഷൻ കണ്ട് ഒറ്റയൊക്കൊരു മനുഷ്യൻ സത്യം പറഞ്ഞിട്ടും അതിൽ എന്താണുള്ളത് എന്ന് പോലും പരിശോധിക്കാത്ത മറ്റ് മാധ്യമ പ്രവർത്തകർ; എന്നെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അത് ടിഎൻ ഗോപകുമാറും ഏഷ്യാനെറ്റും മാത്രം; മാധ്യമ സ്വാതന്ത്ര്യവും വ്യക്തിതിഹത്യയും എന്ന വിഷയം കൈരളി ചർച്ചയാക്കിയത് സർക്കാരിന് വേണ്ടി; കൈയടി കിട്ടിയത് ഏഷ്യാനെറ്റിനും; നേരോടെ നിരന്തരം നിർഭയം... വിനു വി ജോണിന്റെ ട്വീറ്റ് ചർച്ചയാക്കുന്ന ചാര രാഷ്ട്രീയം ഇങ്ങനെ

എല്ലാ വെർണ്ണാക്കുലർ പ്രസും ചാരനെന്ന് വിളിച്ചു; കറക്ട് പൊസിഷൻ കണ്ട് ഒറ്റയൊക്കൊരു മനുഷ്യൻ സത്യം പറഞ്ഞിട്ടും അതിൽ എന്താണുള്ളത് എന്ന് പോലും പരിശോധിക്കാത്ത മറ്റ് മാധ്യമ പ്രവർത്തകർ; എന്നെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അത് ടിഎൻ ഗോപകുമാറും ഏഷ്യാനെറ്റും മാത്രം; മാധ്യമ സ്വാതന്ത്ര്യവും വ്യക്തിതിഹത്യയും എന്ന വിഷയം കൈരളി ചർച്ചയാക്കിയത് സർക്കാരിന് വേണ്ടി; കൈയടി കിട്ടിയത് ഏഷ്യാനെറ്റിനും; നേരോടെ നിരന്തരം നിർഭയം... വിനു വി ജോണിന്റെ ട്വീറ്റ് ചർച്ചയാക്കുന്ന ചാര രാഷ്ട്രീയം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നേരോടെ നിരന്തരം നിർഭയം... ഇതാണ് വിനു വി ജോണിന്റെ ട്വീറ്റ്. താഴെ ഒരു വീഡിയോയും. സാധാരണ സ്വന്തം ചാനലിനെ ഉയർത്തിക്കാട്ടാൻ സ്വന്തം ചാനലിലെ വീഡിയോയാകും പോസ്റ്റ് ചെയ്യുക. എന്നാൽ വിനു വി ജോൺ ഇട്ടിരിക്കുന്നത് കൈരളി ടിവിയിലെ ചർച്ചയാണ്. രാത്രി ചർച്ചയിലെ ഒരു ഭാഗം. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കൈരളി ടിവിയിൽ നമ്പി നാരായൺ പറഞ്ഞ വാക്കുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാരകേസിൽ പെട്ടപ്പോൾ തന്നെ ആകെ സഹായിച്ചത് ആരെന്ന് പറയുകയാണ് നമ്പി നാരായണൻ.

എല്ലാ വെർണാകുലർ പ്രസും ഞാൻ ചാരനാണെന്ന് വിളിച്ചു പറയുമ്പോൾ... ഒറ്റൊയൊരു മനുഷ്യൻ.. ഒരു ടിഎൻ ഗോപകുമാർ.. ആദ്യമായി കണ്ണാടയിൽ ഇതിന്റെ കറക്ട് പൊസിഷൻ കണ്ടിട്ട് അദ്ദേഹമാണ് ഇത് പറയാൻ തുടങ്ങിയത്. ഒരു കണ്ണാടിയിൽ അല്ല മൂന്ന് കണ്ണാടിയിൽ അത് ചെയ്തു. അത് കണ്ടിട്ട് പോലും പഠിച്ചിട്ടില്ല ഈ മാധ്യമ പ്രവർത്തകർ. ഒറ്റയ്‌ക്കൊരു മനുഷ്യൻ ഇതൊക്കെ പറഞ്ഞിട്ടും ആരും അതിന് അകത്ത് എന്താണെന്ന് നോക്കിയില്ല പത്രപ്രവർത്തകർ. എന്നെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അത് ടിഎൻ ഗോപകുമാറും ഏഷ്യാനെറ്റും മാത്രമാണ്-നമ്പി നാരായണൻ പറഞ്ഞു. മാധ്യമ പ്രവർത്തനത്തിലെ അധാർമികതകൾ ഉയർത്താനായിരുന്നു കൈരളി ടിവിയുടെ ശ്രമം. എന്നാൽ നേട്ടം ഏഷ്യാനെറ്റിനുമായി.

Stories you may Like

മനോരമയുടേതാണ് ചാരക്കഥയുടെ സൃഷ്ടിയെന്ന് വരുത്താൻ ചില ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ദേശാഭിമാനി ഉൾപ്പെടെ അന്നെഴുതിയ പത്രക്കട്ടിംഗുകൾ കാട്ടി മനോരമ മാത്രമായിരുന്നില്ല വാർത്ത എഴുതിയതെന്ന് അവർ സമർത്ഥിച്ചു. ഇതിനൊപ്പമാണ് കൈരളി ടിവിയും ചർച്ചയുമായി എത്തിയത്. ഏഷ്യാനെറ്റ് ന്യൂസും സർക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളും മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ബുള്ളിയിംഗിലും ഇടതു പക്ഷ നിലപാടുകൾക്ക് കരുത്ത് നൽകാനായിരുന്നു കൈരളിയിൽ നമ്പി നാരായണനെ എത്തിച്ചത്. നമ്പി നാരായണന് നഷ്ടപരിഹാരവും സർക്കാർ നൽകി. ഈ പശ്ചാത്തലത്തിൽ നടന്ന ചർച്ചയാണ് അക്ഷരാർത്ഥത്തിൽ ഏഷ്യാനെറ്റിന് അനുകൂലമായി മാറിയത്. ലൈവ് ചർച്ചയായതു കൊണ്ട് നമ്പി നാരായണന്റെ ഏഷ്യാനെറ്റ് പുകഴ്‌ത്തലിനെ എയർ ചെയ്യേണ്ടിയും വന്നു കൈരളി ടിവിക്ക്.

പിണറായി സർക്കാരിനെ സ്വർണ്ണ കടത്ത് വിഷയത്തിൽ മാധ്യമങ്ങൾ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഇതോടെയാണ് സർക്കാരും കൈരളി ടിവിയും പ്രതിരോധം തീർക്കാൻ ശ്രമം നടത്തിയത്. ട്വിറ്റർ അക്കൗണ്ടിലൂടെ സർക്കാരിനെ വിമർശിച്ചതിൽ പ്രധാനിയായിരുന്നു ഏഷ്യാനെറ്റിലെ പ്രധാന അവതാരകനായ വിനു വി ജോൺ. സൈബർ ആക്രമണം നേരിടുന്ന നിഷ പുരുഷോത്തമനും കെജി കമലേഷിനും അജയഘോഷിനും ഐക്യദാർഢ്യം. പൊലീസിൽ പരാതി കൊടുത്തിട്ട് കാര്യമില്ല. കേരള പൊലീസ് കേസെടുക്കണമെങ്കിൽ മുഖ്യ കുടും ബത്തിൽ ജനിക്കണം!-ഇത്തരത്തിൽ പോലും വിമർശനം ഉയർത്തി. ഇതിന് ശേഷമാണ് കൈരളി ടിവിയുടെ ചർച്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഏഷ്യാനെറ്റ് അവതാരകൻ നമ്പി നാരായണനും ഏഷ്യാനെറ്റും തമ്മിലെ ബന്ധം ചർച്ചയാക്കുന്നത്.

ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ എസ്.നമ്പി നാരായണനു നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ 1.3 കോടി രൂപ കൂടി കൈമാറിയിരുന്നു. നേരത്തെ നൽകിയ 60 ലക്ഷം രൂപയ്ക്കു പുറമേയാണ് ഇത്. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് അനുസരിച്ചു ഡിജിപിയെ ആണ് തുക കൈമാറാൻ ചുമതലപ്പെടുത്തിയിരുന്നത്. നേരത്തെ അദ്ദേഹത്തിന് ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി 60 ലക്ഷം രൂപ നൽകിയിരുന്നു.സുപ്രീം കോടതി അനുവദിച്ച 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമുള്ള 10 ലക്ഷവും ചേർന്നുള്ള തുകയാണ് നേരത്തെ നൽകിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ കോടതിയിൽ നൽകിയ കേസ്, കോടതിക്കു പുറത്ത് തീർപ്പാക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് 1.3 കോടി രൂപ കൂടി നൽകിയത്.

ഈ സാഹചര്യത്തിൽ കൂടിയായിരുന്നു കൈരളിയിലെ ചർച്ച. ഈ ചർച്ചയുടെ വിശദാംശങ്ങൾ കൈരളി ടിവിയുടെ വെബ് സൈറ്റിലുമുണ്ട്. ഇന്ത്യയിൽ മാധ്യമങ്ങളെ സംബന്ധിച്ച് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെങ്കിൽ, കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ച് ഒരു അപ്രഖ്യാപിത വിമോചനസമരത്തിന്റെ ഒരുക്കമാണോ എന്ന് സംശയിക്കുന്നതായി ഏഷ്യാനെറ്റ് സ്ഥാപകനും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശശികുമാർ പറഞ്ഞതായി കൈരളി പറയുന്നു. താൻ വേട്ടയാടപ്പെട്ടിട്ടും ഒരു മാധ്യമവും തന്നോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് നമ്പി നാരായണൻ പറഞ്ഞതായും ഉണ്ട്. എന്നാൽ ഏഷ്യാനെറ്റുമായി ബന്ധപ്പെട്ട ഭാഗം അവർ സൈറ്റിൽ കൊടുക്കുന്നുമില്ല.

ചാരക്കേസിന്റെ തിക്താനുഭവത്തിൽ നിന് പോലും മാധ്യമങ്ങൾ ഒന്നും പഠിച്ചില്ലെന്ന് തെളിക്കുന്ന സംഭവങ്ങൾ ആണ് സമീപകാലത്ത് അരങ്ങേറുുന്നത് എന്ന് പ. രാജീവ് മാധ്യമ സ്വാതന്ത്ര്യവും വ്യക്തിതിഹത്യയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന കൈരളി ന്യൂസിന്റെ ന്യൂസ് ആൻഡ് വ്യൂസ് ചർച്ചലായിൽ ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് വ്യക്തിഹത്യ പരിധി വിടുന്നുവോ എന്ന കാബേറിയ ചർച്ചക്കിടയിൽ ആണ് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ സമീപകാല മാധ്യമങ്ങളുടെ ശൈലിക്കെതിരെ തുറന്ന് അടിച്ചത്. മാധ്യമ വിചാരണയുടെ ഇരയും ജീവിക്കുന്ന രക്തസാക്ഷിയുമായ നമ്പി നാരായണൻ തന്റെ അനുഭവങ്ങളിൽ നിന്ന് നടത്തിയ വിമർശനം ഗൗരവം ഏറിയത് ആയിരുന്നു. ചാര കേസിൽ നിന്നും മാധ്യമങ്ങൾ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന തെളിക്കുന്നതാണ് സമീപകാല മാധ്യമ ശൈലിയെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് വിമർശനം ഉന്നയിച്ചു.

വ്യക്തിഹത്യയുടെ സൂപ്പർ മാർക്കറ്റുകൾ ആയി മാധ്യമങ്ങൾ മാറുകയാണോ എന്ന് അവതാരകൻ ആയ ജോൺ ബ്രിട്ടാസ് സംശയം പ്രകടിപ്പിച്ചു. മാധ്യമ വേട്ടയാടലിന്റെ ഇര കരുണാകരൻ ആണെന്ന് KPCC ജനറൽ സെക്രട്ടരി ശൂരനാട് രാജശേഖരൻ ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ തിരുത്തേണ്ടതുണ്ടെന്ന സ്വയം വിമർശനം മുൻ ജന്മഭൂമി പത്രാധിപർ Kvട ഹരിദാസും ചർച്ചയിൽ സമ്മതിച്ചുവെന്നും കൈരളി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP