1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

അപമാനിച്ചെന്ന പരാതി നൽകിയ വനിതാ നേതാവിനെ സംഘടനയ്ക്ക് പുറത്ത് നിർത്തിയ വില്ലാളി വീരൻ; അശ്ലീലം പോസ്റ്റ് ചെയ്ത അണ്ടർ സെക്രട്ടറിയെ തൊടാൻ കോടിയേരിക്ക് പോലും കൈവിറച്ചു; നമ്മൾ സഖാക്കൾ ഗ്രൂപ്പിൽ ചേരാൻ ക്യൂ നിൽക്കുന്ന സഖാക്കളുടെ ചിത്രവുമായി ട്രോളന്മാരുടെ കടന്നാക്രമണം; നമ്മൾ സഖാക്കൾ പൂട്ടിച്ച അണ്ടർ സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റ് അസോസിയേഷനിലും കലാപം; സെക്രട്ടറിയേറ്റിലെ പ്രശ്‌നങ്ങൾ യൂണിവേഴ്‌സിറ്റി കോളേജിനെക്കാൾ ഗുരുതരമോ?

July 19, 2019 | 08:04 AM IST | Permalink



അപമാനിച്ചെന്ന പരാതി നൽകിയ വനിതാ നേതാവിനെ സംഘടനയ്ക്ക് പുറത്ത് നിർത്തിയ വില്ലാളി വീരൻ; അശ്ലീലം പോസ്റ്റ് ചെയ്ത അണ്ടർ സെക്രട്ടറിയെ തൊടാൻ കോടിയേരിക്ക് പോലും കൈവിറച്ചു; നമ്മൾ സഖാക്കൾ ഗ്രൂപ്പിൽ ചേരാൻ ക്യൂ നിൽക്കുന്ന സഖാക്കളുടെ ചിത്രവുമായി ട്രോളന്മാരുടെ കടന്നാക്രമണം; നമ്മൾ സഖാക്കൾ പൂട്ടിച്ച അണ്ടർ സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റ് അസോസിയേഷനിലും കലാപം; സെക്രട്ടറിയേറ്റിലെ പ്രശ്‌നങ്ങൾ യൂണിവേഴ്‌സിറ്റി കോളേജിനെക്കാൾ ഗുരുതരമോ?

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സ്വകാര്യ വാട്‌സ്ആപ്പ് ഗ്രൂപ്പായ നമ്മൾ സഖാക്കളിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത അണ്ടർ സെക്രട്ടറി ചെറിയ കക്ഷിയല്ല. തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ഒരു വനിത നേതാവ് ഇദ്ദേഹത്തിനെതിരെ സംഘടനയിൽ പരാതി കൊടുത്തുവെങ്കിലും പരാതി പുറം ലോകം കണ്ടില്ല . ഇതേ തുടർന്ന് നേതാക്കളോടു നേരിട്ടു പരാതി പറഞ്ഞ വനിത നേതാവ് പാർട്ടി ഫ്രാക്ഷന് പോലും പരാതി കൊടുത്തു. ഒടുവിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കാര്യങ്ങൾ വിവരിച്ച് പരാതി നൽകിയപ്പോൾ അസോസിയേഷനിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന സ്ഥാനം തെറിക്കുകയാണ് ഉണ്ടായത്.

യൂണിവേഴ്‌സിറ്റി കോളേജിനേക്കൾ കഷ്ടമാണ് സെക്രട്ടറിയേറ്റിലെ കാര്യങ്ങൾ. ഇടതുപക്ഷ സംഘടനയുടെ ശാസനകൾക്കൊപ്പം വേണം നീങ്ങാൻ. സിപിഎം അനുകൂല സംഘടനയാണ് എല്ലാം തീരുമാനിക്കുന്നത്. അവർക്ക് ഇഷ്ടമില്ലാത്തവർ ചെറിയ തെറ്റ് ചെയ്താൽ ക്രിമിനൽ കേസിൽ പ്രതിയാക്കും. ഇല്ലെങ്കിൽ കാര്യം പോക്കും. ഇത് തന്നെയാണ് യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ നേതാക്കളും ചെയ്തിരുന്നത്. അവിടെ ഇടിമുറിയുണ്ടായിരുന്നു. ഇത് സെക്രട്ടറിയേറ്റിൽ ഇല്ല. പകരം ഇഷ്ടമില്ലാത്തവരെ മാനസികമായി പീഡിപ്പിക്കും. അവരുടെ ശത്രുവിനെ വളർത്തും. സംഘടനയ്ക്ക് വിരുദ്ധമായത് ചെയ്താൽ അവർക്ക് പണിയും ഉറപ്പ്. ഇതാണ് അശ്ലീല വീഡിയോ ഇട്ട അണ്ടർ സെക്രട്ടറിയുടെ പീഡനത്തിൽ പരാതിയുമായെത്തിയ വനിതാ നേതാവിനും സംഭവിച്ചത്.

ചില ഭാഗങ്ങളിൽ നിന്നും ഭീക്ഷണി കൂടി വന്നതോടെ വനിത നേതാവ് പിൻവാങ്ങി. ഇപ്പോൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അണ്ടർ സെക്രട്ടറി അശ്ലീലം വിളമ്പിയതോടെ സോഷ്യൽ മീഡിയ വഴി പ്രതിഷേധിച്ചിരിക്കയാണ് സെക്രട്ടറിയേറ്റ് ജീവനക്കാരി കൂടിയായ മുൻ നേതാവ് . അസോസിയേഷൻ നേതൃത്വത്തെ കണക്കിന് പരിഹസിക്കുന്ന ഫെയ്‌സ് ബുക്കിൽ അണ്ടർ സെക്രട്ടറിയുടെ നടപടിയെ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. പാർട്ടി നേതാക്കളുമായും അസോസിയേഷൻ നേതാക്കളുമായും അടുത്ത് സൗഹൃദമുള്ള അണ്ടർ സെക്രട്ടറി തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളും പരാതികളും അതിജീവിച്ചത് ഉന്നത സ്വാധീനം വഴി തന്നെയാണ് . ഇന്നലെ സമാപിച്ച സെക്രട്ടറിയേറ്റ് അസോസിയേഷൻ സമ്മേളനത്തിലും അണ്ടർ സെക്രട്ടറിയുടെ ലീലാവിലാസ കഥകൾ ചർച്ച ചെയ്യപ്പെട്ടുവെന്നാണ് വിവരം .

അണ്ടർ സെക്രട്ടറിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിന് അംഗത്വം പോലും നഷ്ടമാകുന്ന അവസ്ഥയെത്തി. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് അംഗത്വം പുനഃസ്ഥാപിച്ചത്. അപ്പോഴും സെക്രട്ടറിയേറ്റിലെ സംഘടനാ നേതൃത്വത്തിൽ നിന്നും അകറ്റി നർത്തി. അണ്ടർ സെക്രട്ടറിക്കെതിരായ ആരോപണത്തിൽ കോടിയേരിക്ക് പോലും നിശബ്ദനാകേണ്ടി വന്നു. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ കരുത്താമ് ഇതിന് കാരണം. ഭരണതലത്തിൽ എന്തും ഏതും നടത്തിക്കാൻ പാർട്ടിക്കും സർക്കാരിനും സംഘടനയുടെ പിന്തുണ കൂടിയേ തീരൂ. ഇത് തിരിച്ചറിഞ്ഞാണ് യൂണിവേഴ്‌സിറ്റി കോളേജിലെ ഭീകരതയ്ക്കും അപ്പുറം പണപ്പിരിവും പീഡനവും സെക്രട്ടറിയേറ്റിലും നടപ്പാക്കുന്നത്.

നവോത്ഥാന മതിലിന്റെ ഭാഗമായ ഈ സംഘടനയിൽ സ്ത്രീകൾക്ക് നീതിയില്ല. ഇതിന് തെളിവാണ് വനിതാ നേതാവിനുണ്ടായ പ്രശ്‌നങ്ങൾ. അശ്ലീല വീഡിയോ ഇതേ നേതാവ് ഗ്രൂപ്പിൽ ഇട്ടപ്പോഴും പ്രശ്‌നമില്ല. കേസ് കൊടുക്കാതെ നേതാവിനെ രക്ഷിക്കാൻ ഫോൺ മോഷണ കഥ നൽകി. പൊലീസിൽ പരാതി പെടുമെന്നും അറിയിച്ചു. എന്നാൽ ഇത്തരത്തിൽ ആരും പൊലീസിൽ പരാതി കൊടുത്തിട്ടില്ല. അതായത് പരാതി കൊടുത്താൽ അണ്ടർ സെക്രട്ടറി കുടുങ്ങും. അതുകൊണ്ടാണ് പൊലീസിനെ സമീപിക്കാത്തത്. ഇന്ന് റിലീസ് ചെയ്യുന്ന നവാഗത സംവിധായകന്റെ സിനിമാ പേരു പോലെയാണ് ഈ അണ്ടർ സെക്രട്ടറിയുടെ കാര്യമെന്നാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാർ അടക്കം പറയുന്നത്.

സംഘടനയ്ക്ക് വിനയായി പോസ്റ്റും ട്രോളും

സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളും പ്രചരിക്കുന്നുണ്ട്. അതിനിടെ സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയിലെ പ്രമുഖ തന്നെ ഇതിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നു. അണ്ടർ സെക്രട്ടറിയെ പേരു പറയാതെ വിമർശിക്കുന്ന കുറിപ്പിൽ സംഘടനയെ കടന്നാക്രമിക്കുകയാണ് അവർ ചെയ്യുന്നത്.

ഫെയ്‌സ് ബുക്കിൽ ചർച്ചയാകുന്ന കുറിപ്പിലെ പ്രധാന ഭാഗങ്ങൾ ചുവടെ: സ്ത്രീകളെ ഒരു ലൈംഗിക ഉപകരണം മാത്രമായി കാണാൻ വ്യഗ്രത കാട്ടുന്ന പുരുഷ സമൂഹത്തിൽ ഇത്തരം അശ്ലീല ചിത്രങ്ങൾക്കെതിരെ അയ്യേ ഞാൻ കാണുന്നില്ലേ എന്ന് പരസ്യമായി പറയുകയും അത് രഹസ്യമായി കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ ഏത് നൂറ്റാണ്ടിൽ സ്വാതന്ത്ര്യം വാങ്ങി കൊടുപ്പാൻ. പ്രതികരിക്കുന്നവനും ബഹു മുഖ്യമന്ത്രിയുടെ ഉത്തരവ് നടപ്പാക്കുന്നവനും ഇന്ന് കെ എസ് ഇ എയിൽ നിന്നും പുറത്ത് എന്ന അവസ്ഥ. സംഘടനാ ഭാരവാഹിയായിരുന്ന ഒരു വനിതയെ കഴിഞ്ഞ 3 വർഷമായി പുറം ഓഫീസുകളിൽ ട്രാൻസഫർ മാമാങ്കം നടത്തി പക തീർക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായി ഉള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ പുരുഷന്മാർ അശ്ലീല വീഡിയോകൾ വിട്ടാൽ മാന്യമായെങ്കിലും ഒന്നു പ്രതികരിക്കാൻ കഴിയാത്ത സ്ത്രീകൾ ഈ കൊച്ചു കേരളത്തിൽ എന്ത് ശാക്തീകരണമാണ് സുഹൃത്തുക്കളേ നടത്തുക.

സ്ത്രീകൾ മുഖംമൂടി മാറ്റി സമൂഹത്തിൽ നടക്കുന്ന ഇത്തരം വൃത്തികേടിനെതിരെ പ്രതികരിക്കാൻ ആദ്യം പഠിക്കൂ. അതു കഴിഞ്ഞ് സ്ത്രീകളെ ശാക്തീകരിക്കൂ. ഇല്ലെങ്കിൽ സ്ത്രീ സമൂഹത്തിന് തന്നെ നാണക്കേടാകാതെ കുടുംബ കാര്യം നോക്കൂ....

അണ്ടർ സെക്രട്ടറി എന്നും വിവാദങ്ങൾക്കൊപ്പം

നിരന്തരം ടൂറിനും ടി എ യും മറ്റ് ആനുകൂല്യങ്ങളും മുറതെറ്റാതെ കൈപറ്റുന്ന ഇദ്ദേഹം ഉൾപ്പെടെയുള്ള ചിലർ സംശയത്തിന്റെ നിഴലിലാണ് . സെക്രട്ടറിയേറ്റ് അസോസിയേഷനിൽ ഏര്യാ കൺവീനറുടെ ചുമതല ഒരിക്കൽ വഹിച്ചുവെങ്കിലും പ്രധാന ചുമതലയൊന്നും അണ്ടർ സെക്രട്ടറി വഹിച്ചിട്ടില്ല . കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സ്വകാര്യ വാട്‌സ് അപ്പ് ഗ്രൂപ്പായ 'നമ്മൾ സഖാക്കൾ ' ളിലേക്ക് അശ്ലീല ദൃശ്യങ്ങും ചിത്രങ്ങളും തുടരെ തുടരെ എത്തിയത് ഈ സമയം ഗ്രൂപ്പിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് ലൈവായി ഉണ്ടായിരുന്നത് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയംഭരണ വിഭാഗം അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്നാണ് ഈ ദൃശ്യങ്ങൾ എത്തിയത് പലരും അണ്ടർ സെക്രട്ടറിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല ഇതിനിടെ ഗ്രൂപ്പ് അഡ്‌മിന്റെ ശ്രദ്ധയിൽപ്പെടുത്തി അശ്ലീല ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനും ശ്രമം നടന്നു.

അത് ഫലിക്കാതെ വന്നതോടെ ഗ്രൂപ്പിലെ സജീവ മെംബർമാരിൽ ചിലർ സൈബർ വിദഗ്ധരുടെ സഹായം തേടിയെങ്കിലും ദൃശ്യങ്ങൾ മായ്ക്കാനായില്ല .രാവിലെ ഉറക്കമെണീറ്റ് വാട്‌സ് ആപ്പ് തുറന്ന സെക്രട്ടറിയെറ്റിലെ വനിതാ ജീവനക്കാരും ദൃശ്യങ്ങൾ കണ്ടു പ്രശ്‌നം വഷളയാതോടെ ചില മുതിർന്ന വനിത ഉദ്യോഗസ്ഥർ അഡ്‌മിനെ വിളിച്ച് ബഹളം വെച്ചു. പ്രശ്‌നം സങ്കീർണമാകുകയും കാര്യങ്ങൾ കൈവിടുകയുമാണന്ന് ബോധ്യം വന്ന ഗ്രൂപ്പ് അഡ്‌മിൻ ഒടുവിൽ ഗ്രൂപ്പ് പൂട്ടി തലയൂരി .അണ്ടർ സെക്രട്ടറി സ്വബോധത്തിൽ ചെയ്തതായിരിക്കില്ലന്നാണ് സഹപ്രവർത്തകർ പറയുന്നത് , സിനിമ കണ്ടിരിക്കുന്നതിനിടെ മറ്റൊരു ഗ്രൂപ്പിലേക്ക് ഫോർവേർഡ് ചെയ്തത് മാറി പോയതാണന്നും മൊബൈൽ ഹാങ് ആയതോടെ ചിത്രങ്ങൾ കൈവിട്ടു പോയെന്നുമാണ് അടുത്ത സുഹൃത്തുക്കളോട് അണ്ടർ സെക്രട്ടറി പറഞ്ഞിരിക്കുന്നത്.

എന്നാൽ അർദ്ധരാത്രിയിലെ അണ്ടർ സെക്രട്ടറിയുടെ സൈബർ വിളയാട്ടം അങ്ങനെ വിടാൻ ഇടതു വനിത ജീവനക്കാർ ഒരുക്കമായിരുന്നില്ല സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാക്കളുടെ അടുത്ത് വരെ പരാതി എത്തിയെങ്കിലും അണ്ടർ സെക്രട്ടറിയുടെ സ്വാധീനം കാരണം തൽക്കാലം ക്ഷമിക്കാനായിരുന്നു നേതാക്കളുടെ ഉപദേശം. വിഷയം സെക്രട്ടറിയറ്റിൽ പാട്ടായതോടെ തിങ്കളാഴ്ച അണ്ടർ സെക്രട്ടറി ഓഫീസിൽ എത്തിയില്ലെന്നാണ് വിവരം . ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്താൽ അണ്ടർ സെക്രട്ടറി ആരെങ്കിലും കേസു കൊടുത്താൽ രക്ഷപ്പെടാനുള്ള ഉപദേശവും തേടി . സൈബർ സെൽ ഉദ്യോഗസ്ഥൻ നല്കിയ ഉപദേശം അനുസരിച്ച് ഞായറാഴ്ച പകൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി കൊടുക്കാനും തീരുമാനിച്ചുവെന്നാണ് അടുത്ത സുഹുത്തുക്കൾ പറയുന്നത്.

എന്നാൽ ഉദ്യോഗസ്ഥർക്കിടയിൽ രണ്ടഭിപ്രായം രൂപപ്പെട്ടതിനാൽ പരാതി നൽകുന്നതിൽ നിന്നും അണ്ടർ സെക്രട്ടറി പിന്മാറിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും കണ്ണിലെ കരടായ ഈ ഉദ്യോഗസ്ഥൻ ഒരു മാസം മുൻപാണ് തദ്ദേശ വകുപ്പിൽ എത്തുന്നത് .ഇതിന് മുൻപ് ജീവനക്കാരുടെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കുന്ന നിർണായക വകുപ്പിലെ ചുമതലക്കാരനായിരുന്നു വിവാദ അണ്ടർ സെക്രട്ടറി. അവിടെ വെച്ച് തന്നിഷ്ട പ്രകാരം എടുത്ത ചില തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൊടിപ്പിച്ചിരുന്നു ഇതേ തുടർന്നുള്ള നടപടി യുടെ ഭാഗമായാണ് ഇദ്ദേഹത്തെ തദ്ദേശ വിഭാഗത്തിലേക്ക് മാറ്റിയത് ,എന്നാൽ സെക്രട്ടറിയേറ്റ് അസോസിയേഷനിലെ ഭിന്നത കാരണമാണ് പ്രശ്‌നം പുറത്തറിഞ്ഞതെന്നും ആക്ഷേപം ഉണ്ട് . 

പ്രവീണ്‍ സുകുമാരന്‍    
പ്രവീണ്‍ സുകുമാരന്‍ മറുനാടന്‍ മലയാളി ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ
കൊച്ചച്ഛന്റെ മകളുടെ വിവാഹം നിശ്ചിയിച്ചത് അറിഞ്ഞ് ദുബായിലെ കൂട്ടുകാരൻ വിളിച്ചു പറഞ്ഞത് ഞെട്ടിക്കുന്ന കാരണങ്ങൾ; വരന്റെ കുടുംബ പശ്ചാത്തലം മോശമാണെന്നും കല്യാണം വേണ്ടെന്നും അറിയിച്ചത് സ്വപ്‌നയും മനസ്സിലാക്കി; കല്യാണ ഹാളിൽ തടഞ്ഞു വച്ച് ഇംഗ്ലീഷിൽ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചത് കടത്തിലെ ആസൂത്രക; മർദ്ദിച്ചതും സ്വപ്‌ന; ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ശേഷമെത്തിയത് റേപ്പ് കേസിൽ കുടുക്കുമെന്ന ഭീഷണി; വിവാഹ പാർട്ടിക്കിടെ യുവാവിനെ സ്വപ്ന കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾക്ക് പിന്നിലെ കഥ
നിങ്ങൾക്ക് സ്റ്റേഷൻ ആക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് തുറന്നടിച്ച ചുണക്കുട്ടൻ; ടിപി വധക്കേസിൽ അർദ്ധരാത്രി മുടക്കോഴി മലയിലെത്തി കൊടി സുനിയെയും കൂട്ടരെയും മൽപിടുത്തത്തിലൂടെ കീഴടക്കിയ സാഹസികൻ; തലശേരി ഡിവൈഎസ്‌പി ആയിരിക്കുമ്പോഴേ സിപിഎമ്മിന്റെ കണ്ണിലെ കരട്; എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ ചേക്കേറിയത് ഭരണം മാറിയപ്പോൾ; സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷകനായി ഷൗക്കത്തലി വീണ്ടും വരുമ്പോൾ
സ്വർണക്കടത്തും ഈ ഇടതുസ്വതന്ത്രരും തമ്മിലുള്ള ബന്ധമെന്താണ്? എത്ര കാരിയർമാർ പിടിക്കപ്പെട്ടാലും അർക്കു വേണ്ടിയാണ് കടത്തെന്ന് മനസ്സിലാവാത്തത് എന്തുകൊണ്ടാണ്? ഹവാലയും ഗോൾഡ് മാഫിയയും പലയിടത്തും കുടിൽ വ്യവസായം പോലെയായി; കള്ളക്കടത്ത് കുടുംബങ്ങൾക്ക് മതലോബിയുടെയും പിന്തുണയുണ്ടോ? തീവ്രവാദവും ലഹരി ഇടനിലക്കാരും കൈകോർക്കുന്ന മലബാറിന്റെ കനക മാഫിയയെ പൂട്ടാൻ എൻഐഎ എത്തുമ്പോൾ
ഇലക്ട്രിക്കൽ കാറിൽ ശിവശങ്കറിന് ചുറ്റാൻ 15 ലക്ഷം; 50,000 രൂപയുടെ വാടക ഇന്നോവ എന്തിനും തയ്യാർ; സ്വപ്‌നാ സുരേഷിന് സ്വർണം കടത്താൻ വഴിവിട്ട് അനുവദിച്ചത് കെ ഫോണിനുള്ള കരാർ വാഹനം; 40,000 രൂപ വാടകയിൽ പൊലീസ് സ്‌റ്റേഡിയത്തിൽ പ്രവർത്തിച്ച സ്ഥാപനം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി പ്രതിമാസം തുലയ്ക്കുന്നത് മൂന്നരലക്ഷം രൂപ; കേരള ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ധൂർത്തിന്റെ കേന്ദ്രം; സ്‌പെയ്‌സ് പാർക്കിന്റെ മറവിലും തട്ടിപ്പ്; ശിവശങ്കറിനെ വെട്ടിലാക്കി ടാറ്റാ ടിഗോറയും
സ്വർണം കയറ്റി അയച്ചത് നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചരൻ; ഫൈസൽ ഫാരിദ് കടത്തു കാരനായത് വിവരങ്ങൾ ചോർത്തി നൽകി കസ്റ്റംസിന്റെ വിശ്വാസ്യത നേടി; സ്വർണം ചെന്നൈയിൽ ഏറ്റുവാങ്ങിയത് ഹാജാ ഫക്രുദീനും സംഘവും; നയതന്ത്ര ബാഗിൽ സ്വർണ്ണ കടത്തിന് പിന്നിൽ സിങ്കപൂരിലെ ജോലിക്കിടെ സിറിയയിൽ എത്തി ഐസിസിനൊപ്പം ചേർന്ന തമിഴ്‌നാട്ടുകാരനോ? സ്വപ്നയും ചെന്നൈയിലെ സ്ലീപ്പർ സെല്ലുമായുള്ള ബന്ധം തേടി എൻഐഎ
സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിൽ; എൻഐഎയുടെ വലയിലായത് ബെംഗളൂരുവിൽ നിന്ന്; നാളെ ഇരുവരെയും കൊച്ചിയിൽ എത്തിക്കും; അറസ്റ്റ് വിവരം എൻഐഎ കസ്റ്റംസിനെ അറിയിച്ചു; സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ടുകുട്ടികളും; ഒളിവിൽ കഴിഞ്ഞ സംഘത്തെ ട്രേസ് ചെയ്തത് മൊബൈൽ കോളുകൾ പിന്തുടർന്ന്; കേസിൽ സ്വപ്‌ന രണ്ടാം പ്രതി; ആദ്യം ചോദ്യം ചെയ്യുക എൻഐഎ; സ്വപ്നയ്ക്കും സംഘത്തിനും ശരണമറ്റത് കേസിൽ യുഎപിഎ ചുമത്തിയതോടെ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..