Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും

അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം; കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷന്റെ 'നമ്മൾ സഖാക്കൾ' എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പ് അടച്ചു പൂട്ടിയതിന് പിന്നിൽ സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയംഭരണ വിഭാഗം അണ്ടർ സെക്രട്ടറിക്കുണ്ടായ പിഴവ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്ക് പാത്രമായ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്നാണ് പിഴവ് സംഭവിച്ചത്.

കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സ്വകാര്യ വാട്‌സ് അപ്പ് ഗ്രൂപ്പായ 'നമ്മൾ സഖാക്കൾ ' ളിലേക്ക് അശ്ലീല ദൃശ്യങ്ങും ചിത്രങ്ങളും തുടരെ തുടരെ എത്തിയത്. ഈ സമയം ഗ്രൂപ്പിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് ലൈവായി ഉണ്ടായിരുന്നത് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയംഭരണ വിഭാഗം അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്നാണ് ഈ ദൃശ്യങ്ങൾ എത്തിയത് പലരും അണ്ടർ സെക്രട്ടറിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. ഇതിനിടെ ഗ്രൂപ്പ് അഡ്‌മിന്റെ ശ്രദ്ധയിൽപ്പെടുത്തി അശ്ലീല ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനും ശ്രമം നടന്നു. അത് ഫലിക്കാതെ വന്നതോടെ ഗ്രൂപ്പിലെ സജീവ മെംബർമാരിൽ ചിലർ സൈബർ വിദഗ്ധരുടെ സഹായം തേടിയെങ്കിലും ദൃശ്യങ്ങൾ മായ്ക്കാനായില്ല .

രാവിലെ ഉറക്കമെണീറ്റ് വാട്‌സ് ആപ്പ് തുറന്ന സെക്രട്ടറിയെറ്റിലെ വനിതാ ജീവനക്കാരും ദൃശ്യങ്ങൾ കണ്ടു. പ്രശ്‌നം വഷളയാതോടെ ചില മുതിർന്ന വനിത ഉദ്യോഗസ്ഥർ അഡ്‌മിനെ വിളിച്ച് ബഹളം വെച്ചു. പ്രശ്‌നം സങ്കീർണമാകുകയും കാര്യങ്ങൾ കൈവിടുകയുമാണന്ന് ബോധ്യം വന്ന ഗ്രൂപ്പ് അഡ്‌മിൻ ഒടുവിൽ ഗ്രൂപ്പ് പൂട്ടി തലയൂരി .അണ്ടർ സെക്രട്ടറി സ്വബോധത്തിൽ ചെയ്തതായിരിക്കില്ലന്നാണ് സഹപ്രവർത്തകർ പറയുന്നത്. സിനിമ കണ്ടിരിക്കുന്നതിനിടെ മറ്റൊരു ഗ്രൂപ്പിലേക്ക് ഫോർവേർഡ് ചെയ്തത് മാറി പോയതാണന്നും മൊബൈൽ ഹാങ് ആയതോടെ ചിത്രങ്ങൾ കൈവിട്ടു പോയെന്നുമാണ് അടുത്ത സുഹൃത്തുക്കളോട് അണ്ടർ സെക്രട്ടറി പറഞ്ഞിരിക്കുന്നത്.

എന്നാൽ അർദ്ധരാത്രിയിലെ അണ്ടർ സെക്രട്ടറിയുടെ സൈബർ വിളയാട്ടം അങ്ങനെ വിടാൻ ഇടതു വനിത ജീവനക്കാർ ഒരുക്കമായിരുന്നില്ല. സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാക്കളുടെ അടുത്ത് വരെ പരാതി എത്തിയെങ്കിലും അണ്ടർ സെക്രട്ടറിയുടെ സ്വാധീനം കാരണം തൽക്കാലം ക്ഷമിക്കാനായിരുന്നു നേതാക്കളുടെ ഉപദേശം. വിഷയം സെക്രട്ടറിയറ്റിൽ പാട്ടായതോടെ തിങ്കളാഴ്ച അണ്ടർ സെക്രട്ടറി ഓഫീസിൽ എത്തിയില്ലെന്നാണ് വിവരം . ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്താൽ അണ്ടർ സെക്രട്ടറി ആരെങ്കിലും കേസു കൊടുത്താൽ രക്ഷപ്പെടാനുള്ള ഉപദേശവും തേടി .

സൈബർ സെൽ ഉദ്യോഗസ്ഥൻ നല്കിയ ഉപദേശം അനുസരിച്ച് ഞായറാഴ്ച പകൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി കൊടുക്കാനും തീരുമാനിച്ചുവെന്നാണ് അടുത്ത സുഹുത്തുക്കൾ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥർക്കിടയിൽ രണ്ടഭിപ്രായം രൂപപ്പെട്ടതിനാൽ പരാതി നൽകുന്നതിൽ നിന്നും അണ്ടർ സെക്രട്ടറി പിന്മാറിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും കണ്ണിലെ കരടായ ഈ ഉദ്യോഗസ്ഥൻ ഒരു മാസം മുൻപാണ് തദ്ദേശ വകുപ്പിൽ എത്തുന്നത്. ഇതിന് മുൻപ് ജീവനക്കാരുടെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കുന്ന നിർണായക വകുപ്പിലെ ചുമതലക്കാരനായിരുന്നു വിവാദ അണ്ടർ സെക്രട്ടറി.

അവിടെ വെച്ച് തന്നിഷ്ട പ്രകാരം എടുത്ത ചില തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് ഇദ്ദേഹത്തെ തദ്ദേശ വിഭാഗത്തിലേക്ക് മാറ്റിയത്. എന്നാൽ സെക്രട്ടറിയേറ്റ് അസോസിയേഷനിലെ ഭിന്നത കാരണമാണ് പ്രശ്‌നം പുറത്തറിഞ്ഞതെന്നും ആക്ഷേപം ഉണ്ട്. ഏതായാലും ഈ അണ്ടർ സെക്രട്ടറി കാരണം ഇല്ലാതാകുന്നത് നമ്മൾ സഖാക്കൾ എന്ന ഗ്രൂപ്പാണ്.

ഗ്രൂപ്പിൽ എത്തിയത് 60 അശ്ലീല വീഡിയോകൾ

നമ്മൾ സഖാക്കൾ ഗ്രൂപ്പിലേക്ക് എത്തിയത് 60 അശ്ലീല വീഡിയോകളാണ്. അസോസിയേഷന്റെ സമ്മേളന ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ശനിയാഴ്ച രാത്രിയിലാണ് ഗ്രൂപ്പിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പ് അഡ്‌മിൻ കൂടിയായ അസോസിയേഷൻ നേതാവിനെ വിളിച്ചു കണ്ടവർ വിവരം പറഞ്ഞു. അപ്പോഴാണ് നേതാവ് സംഭവം അറിയുന്നത്. ഉടൻ തന്നെ വീഡിയോ ഗ്രൂപ്പിൽ ഷെയർ ചെയ്തയാളെ നേതാവ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതോടെ പ്രതിഷേധം അവസാനിപ്പിക്കാനായി വീഡിയോ ഷെയർ ചെയ്തയാളുടെ ഫോൺ കളഞ്ഞുപോയെന്നും മോഷണം പോയ ഫോൺ ഉപയോഗിച്ച് മറ്റാരോ ചെയ്തതാണെന്നും നേതാവ് ഗ്രൂപ്പിൽ സന്ദേശം അയച്ചു. ഇതോടെ പ്രതിഷേധം തൽക്കാലത്തേക്ക് കെട്ടടങ്ങി.

എന്നാൽ വീഡിയോ കണ്ട മറ്റൊരംഗം രാവിലെ വീഡിയോ ഷെയർ ചെയ്ത നേതാവിനെ വിളിച്ചു. അയാൾ ഫോണെടുക്കുകയും സംസാരിക്കുകയും ചെയ്തു. തുടർന്ന് വിളിച്ച ആൾ, വീഡിയോ പോസ്റ്റ് ചെയ്ത അംഗത്തെ രാവിലെ വിളിച്ചിരുന്നുവെന്നും, ഫോൺ കളവ് പോയെന്ന സന്ദേശം കളവാണെന്നും ഗ്രൂപ്പിൽ അറിയിച്ചു. ഇതോടെ വനിതാ നേതാക്കൾ പ്രതിഷേധം കടുപ്പിച്ചു. തുടർന്ന് ഗത്യന്തരമില്ലാതെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പ് ' അഡ്‌മിൻ പിരിച്ചുവിട്ടു'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP