Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഗുജറാത്ത് കലാപത്തിന്റെ പേരിൽ ഒൻപത് വർഷക്കാലത്തെ വിസാ വിലക്ക്; പ്രധാനമന്ത്രിയായതോടെ വിലക്ക് മാറ്റിയത് ഒബാമ ഭരണത്തിൽ; അമേരിക്കയുമായി സൗഹൃദം ആഗ്രഹിച്ചിരുന്ന മോദി ഒടുവിൽ ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തായി; നമസ്‌തേ ട്രംപ് വേദിയിൽ മോദിയെ വിശേഷിപ്പിച്ചത് എന്റെ സത്യസന്ധനായ സുഹൃത്തെന്ന്; വിസ നിഷേധിച്ച രാഷ്ട്ത്തിന്റെ തലവനെ ഇന്ത്യയിലെത്തിച്ച് മോദിയുടെ മധുരപ്രതികാരം; ഇരുരാഷ്ട തലവന്മാർക്കും കൈയടി!

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മോദി ഇന്ത്യയിലെത്തിക്കുമ്പോൾ വീണ്ടും ചർച്ചയാകുപന്നത് മോദിയുടെ ഒരു മധുരപ്രതികാരത്തിന്റെ കഥ. മുപ്പത്തിയാറ് മണിക്കൂറുകൾ നീളുന്ന സന്ദർശനത്തിനായി അമേിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. ആവേശ്വോജ്ജ്വലമായ സ്വീകരണമായിരുന്നു ട്രംപിന് കേന്ദ്ര സർക്കാർ ഒരുക്കിയിരുന്നത്.

ഇന്ത്യയുടെ വൈവിധ്യങ്ങലെ എണ്ണിപറഞ്ഞും ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കെന്നും വിശേഷിപ്പിച്ചാണ് ട്രംപിന്റെ പ്രസംഗം ആവർത്തിച്ചത്. ഹോളിയും ദീപാവലിയും, വിവേകാനന്ദനുമെല്ലാം ട്രംപിന്റെ പ്രസംഗത്തിൽ നിറഞ്ഞപ്പോൾ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിനെ ജന്മനാട്ടിലേക്ക് ആനയിക്കുമ്പോഴും അമേരിക്കയോട് മോദി വീട്ടുന്ന ഒരു മധുര പ്രതികാരമുണ്ട്.

ഗുജറാത്ത് കലാപത്തിന്റെ പേരിൽ ഒരിക്കൽ വിസ നിഷേധിച്ച രാഷ്ട്രത്തിന്റെ തലവനെ ഒടുവിൽ ഗുജറാത്തിൽ തന്നെ എത്തിക്കുകയാണ് മോദി ചെയ്തിരിക്കുന്നത്. നീണ്ട ഒൻപത് വർഷക്കാലം നീണ്ടു നിന്ന ഈ വിലക്ക് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതോടെയാണ് പിൻവലിക്കാൻ അമേരിക്ക തയ്യാറായത്. മുൻ അമേരിക്കൻ പ്രസിഡന്റുമാരെ പോലെ നരേന്ദ്ര മോദിയുമായി സൗഹൃദം പുലർത്താൻ ആദ്യം ഡോണൾഡ് ട്രംപും തയ്യാറായിരുന്നില്ല. എന്നാൽ, അമേരിക്കയുമായുള്ള സൗഹൃദത്തിന് എക്കാലവും ശ്രമിച്ചുകൊണ്ടിരുന്നത് നരേന്ദ്ര മോദിയായിരുന്നു.ഒടുവിൽ ട്രംപും മോദിയും ചങ്ങാത്തത്തിലായി.

2017ന് ശേഷം ഏഴ് വട്ടമാണ് നരേന്ദ്ര മോദിയും ട്രംപും പരസ്പരം കണ്ടത്. അവസാനത്തെ മൂന്ന് പ്രാവശ്യത്തെ കൂടിക്കാഴ്ച ഇരുവരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കി. പ്രത്യേകിച്ച് ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി സ്വീകരണം ഇക്കാര്യത്തിൽ നിർണായകമാണ്. അമേരിക്കൻ പ്രസിഡന്റുമായി മോദി ഉണ്ടാക്കുന്ന ഈ വ്യക്തി ബന്ധം ഇന്ത്യ- അമേരിക്ക സഹകരണത്തിൽ പ്രധാനപ്പെട്ട ഘടകമായി മാറുകയാണ്.

വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്. അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രോട്ടോക്കോൾ മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയിട്ടുള്ളത്.

മേരിക്കയുടെ ഹൃദയത്തിൽ ഇന്ത്യ എപ്പോഴുമുണ്ടാകും ഇത്രും വലി സ്വീകറണം ഒരുക്കിയത് വലിയ അംഗീകാരമെന്നും അമേരിക്കൻ പ്രസിഡന്റ പറഞ്ഞു. അക്ഷരാർത്ഥത്തിൽ ട്രംപ്- മോദി ഷോയായി നമസ്തേ ട്രംപ് വേദി മാറുകയായിരുന്നു.

മോദിയെ 'ചാമ്പ്യൻ ഒഫ് ഇന്ത്യ' എന്നും 'രാജ്യത്തിനായി രാപ്പകൽ അധ്വാനിക്കുന്ന നേതാവെ'ന്നും വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.തന്റെ അച്ഛന്റെ കൂടെ 'ചായ്വാല' ആയിട്ടാണ് മോദി തന്റെ ജീവിതം ആരംഭിച്ചതെന്നും അദ്ദേഹം ഈ നഗരത്തിലാണ് ഒരു ചായക്കടയിൽ ജോലി ചെയ്തതെന്നും പറഞ്ഞുകൊണ്ട് മോദിയോട് എഴുന്നേറ്റുനിൽക്കാൻ പറഞ്ഞ് ട്രംപ് ഹസ്തദാനം നൽകി. എല്ലാവർക്കും മോദിയെ ഇഷ്ടമാണ് അതേസമയം അദ്ദേഹം വളരെ കർക്കശക്കാരൻ ആണെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ പൗരന്മാരെ ഇസ്ലാമിക തീവ്രവാദത്തിൽ നിന്നും രക്ഷിക്കാനായി ഇരു രാജ്യങ്ങളും ഐക്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ് ഇന്ത്യയെ സ്നേഹിക്കുന്നു. യുഎസ് ഇന്ത്യയെ ബഹുമാനിക്കുന്നു. യുഎസ് എക്കാലത്തും ഇന്ത്യയുടെ നല്ല സുഹൃത്തായിരിക്കും. ഞങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയ്ക്ക് എക്കാലത്തും സ്ഥാനമുണ്ടാകും. അഞ്ചു മാസം മുൻപ് ടെക്സസിലെ വലിയ സ്റ്റേഡിയത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയെ യുഎസ് സ്വീകരിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ യുഎസ്സിനെ സ്വീകരിച്ചിരിക്കുന്നു' നിറഞ്ഞ കയ്യടികൾക്കിടെ ട്രംപ് പറഞ്ഞു.

ഇത്രയേറെ വൈവിധ്യമുണ്ടായിട്ടും ഇന്ത്യ പുലർത്തുന്ന ഐക്യം ലോകത്തിന് പ്രചോദനമാണ്. ജനാധിപത്യം നിലനിർത്തിക്കൊണ്ട് ഇത്രയേറെ പുരോഗതി കൈവരിച്ച് മറ്റുരാജ്യങ്ങളില്ല. അമേരിക്കയിലെ ഇന്ത്യൻ പൗരാവലിയെ അഭിവാദ്യം ചെയ്ത് ട്രംപ്. ''മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനം, സമർപ്പണം എന്നിവയുടെ ജീവിക്കുന്ന തെളിവാണ് താങ്കൾ. ഇന്ത്യക്കാർക്ക് എന്തും, ആഗ്രഹിക്കുന്ന എന്തും നേടിയെടുക്കാനാവും. പ്രധാനമന്ത്രി അവിശ്വസനീയമായ ഒരു ഉയർച്ചയുടെ ചലിക്കുന്ന കഥയാണ്.'' - ട്രംപ് പറഞ്ഞു.

നേരത്തെ തുടക്കത്തിൽ സംസാരിച്ച പ്രധാനമന്ത്രി മോദി മൊട്ടേര സ്റ്റേഡിയത്തിൽ പുതിയ ചരിത്രം പിറന്നെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധം എക്കാലത്തേയും ഏറ്റവും ശക്തമായ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- യുഎസ് സൗഹൃദത്തിൽ കുറഞ്ഞകാലം കൊണ്ട് വലിയമാറ്റം വന്നെന്ന് മോദി വ്യക്തമാക്കി.

ഹൗഡി മോദിയുടെ ചരിത്രം നമസ്തേ ട്രംപിലൂടെ ആവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം. ഇതു ഗുജറാത്താണ് എന്നാൽ നിങ്ങളെ വരവേൽക്കുന്നത് മൊത്തം രാജ്യവും ചേർന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രം ഇന്ന് ആവർത്തിക്കുകയാണെന്നും മോദി പറഞ്ഞു.

ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നൽകുന്ന ഉച്ചവിരുന്നിൽ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹൽ സന്ദർശിക്കും. വൈകീട്ട് ഡൽഹിയിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP