Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പേപ്പർ വെയ്റ്റായി ഉപയോഗിച്ചിരുന്നത് 50 മില്യൺ പൗണ്ട് വിലയുള്ള ഒട്ടകപക്ഷിയുടെ മുട്ടയുടെ വലുപ്പമുള്ള അപൂർവ രത്നം; സുരക്ഷയ്ക്ക് ഉപയോഗിച്ചത് 3000 ആഫ്രിക്കൻ ബോഡി ഗാർഡുമാരെ; വിപ്ലവത്തെ പേടിച്ച് സ്വർണവും രത്നവും കാത്തത് കൂറ്റൻ ലോറികളിൽ; ഏഴാം നിസാം വാണരുളിയത് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി; അഞ്ചടി മൂന്നിഞ്ച് മാത്രം പൊക്കം ഉണ്ടായിരുന്ന ചെയിൻ സ്മോക്കറായ രാജാവിന്റെ ആഡംബര ജീവിതത്തിന്റെ കഥയിങ്ങനെ

പേപ്പർ വെയ്റ്റായി ഉപയോഗിച്ചിരുന്നത് 50 മില്യൺ പൗണ്ട് വിലയുള്ള  ഒട്ടകപക്ഷിയുടെ മുട്ടയുടെ വലുപ്പമുള്ള അപൂർവ രത്നം; സുരക്ഷയ്ക്ക് ഉപയോഗിച്ചത് 3000 ആഫ്രിക്കൻ ബോഡി ഗാർഡുമാരെ; വിപ്ലവത്തെ പേടിച്ച് സ്വർണവും രത്നവും കാത്തത് കൂറ്റൻ ലോറികളിൽ; ഏഴാം നിസാം വാണരുളിയത് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി; അഞ്ചടി മൂന്നിഞ്ച് മാത്രം പൊക്കം ഉണ്ടായിരുന്ന ചെയിൻ സ്മോക്കറായ രാജാവിന്റെ ആഡംബര ജീവിതത്തിന്റെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: 1911മുതൽ 1948 വരെ ഹൈദരാബാദിൽ അധികാരത്തിലിരുന്ന സർ മിർ ഒസ്മാൻ അലി ഖാൻ എന്നറിയപ്പെട്ടിരുന്ന ഹൈദരാബാദിലെ ഏഴാമത്തെ നിസാം വീണ്ടും വിദേശമാധ്യമങ്ങളടക്കമുള്ളവയുടെ വാർത്തകളിൽ നിറയുന്നു. തന്റെ ഭരണകാലത്ത് അത്യാഢംബരത്തിലും സുഖലോലുപതയിലും കഴിഞ്ഞിരുന്ന ഈ നിസാം വാണരുളിയിരുന്നത് ലോകത്തിലെ ഏറ്റവും സമ്പന്നനായി വ്യക്തിയായിട്ടായിരുന്നു. ഇദ്ദേഹം പേപ്പർ വെയ്റ്റായി ഉപയോഗിച്ചിരുന്നത് 50 മില്യൺ പൗണ്ട് വിലയുള്ള ഒട്ടകപക്ഷിയുടെ മുട്ടയുടെ വലുപ്പമുള്ള അപൂർവ രത്നമായിരുന്നുവത്രെ... വളരെ ഭീരുവായിരുന്നു ഈ നിസാം തന്റെ സുരക്ഷയ്ക്കുപയോഗിച്ചിരുന്നത് 3000 ആഫ്രിക്കൻ ബോഡി ഗാർഡുമാരെയാണ്.

തന്റെ രാജ്യത്ത് ഏത് സമയത്തും വിപ്ലവം നടക്കുമെന്ന് ഭയപ്പെട്ടിരുന്ന ഇദ്ദേഹം അത്തരം സന്ദർഭങ്ങളിൽ കടന്ന് കളയുന്നതിനായി തന്റെ സ്വർണവും രത്നങ്ങളും കാത്തത് കൂറ്റൻ ലോറികളിലായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.വെറും അഞ്ചടി മൂന്നിഞ്ച് മാത്രം പൊക്കം ഉണ്ടായിരുന്ന ചെയിൻ സ്മോക്കറായ രാജാവിന്റെ ആഡംബര ജീവിതത്തിന്റെ കഥയിത്തരത്തിലാണ്.

Stories you may Like

ഒരു ബ്രിട്ടീഷ് ബാങ്കായ നാറ്റ് വെസ്റ്റ് പിടിച്ച് വച്ചിരുന്ന ഈ നിസാമിന്റെ 35 മില്യൺ പൗണ്ടിന് ഇദ്ദേഹത്തിന്റെ ഗ്രാൻഡ് സൺസാണ് അർഹരെന്ന നിർണായകമായ ലണ്ടൻ ഹൈക്കോടതി വിധി ഈ ആഴ്ച പുറത്ത് വന്നതിനെ തുടർന്നാണ് നിസാമിന്റെ ജീവിതം വീണ്ടും ഒരിക്കൽ കൂടി വാർത്തകളിൽ നിറയാൻ തുടങ്ങിയിരിക്കുന്നത്.

എക്സൻട്രിക്കായ ഈ നിസാം വിപ്ലവത്തെ പേടിച്ച് കൊട്ടാരത്തിലെ പൂന്തോട്ടത്തിലെ ടാർപോളിനുകൾക്ക് കീഴിലാണ് ജീവിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. തന്റെ കൊട്ടാരത്തിലെ ദീപങ്ങൾ കത്തിക്കാൻ മാത്രം നിസാം 38 പേരെ നിയോഗിച്ചിരുന്നു. 28 പേരെ വെള്ളം വിതരണംചെയ്യാനും നിയമിച്ചിരുന്നു. തനിക്കിഷ്ടപ്പെട്ട വാൾനട്ടുകൾ പൊടിച്ച് തരാനായി നിരവധി പേരെയും നിസാം ജോലിക്ക് വച്ചിരുന്നു. 17 മില്യൺ ജനസംഖ്യയുണ്ടായിരുന്ന തന്റെ രാജ്യത്ത് കൂടെ റോൾസ് റോയ്സിലായിരുന്നു നിസാം കുതിച്ച് പാഞ്ഞിരുന്നത്. തന്റെ സ്വന്തം ഡിസ്റ്റിലറിയിൽ നിന്നും വാറ്റിയെടുത്ത പ്രത്യേക വിസ്‌കിയായിരുന്നു നിസാം ഉപയോഗിച്ചിരുന്നത്. തന്റേതായ ജാസ് ബാൻഡിനെ നയിച്ച നിസാം തനിക്കിഷ്ടപ്പെട്ട ഗാനങ്ങൾ കേട്ട് ആസ്വദിച്ചിരുന്നുവെന്നും വെളിപ്പെട്ടിരിക്കുന്നു.

ആദ്യകാലത്ത് ധൂർത്തും ആഡംബരവും നിറഞ്ഞ ജീവിതമാണ് നിസാം നയിച്ചിരുന്നതെങ്കിലും പിൽക്കാലത്ത് അത് പിശുക്കിന് വഴിമാറുകയായിരുന്നു. 40 വർഷക്കാലം ഒരേ തുർക്കി തൊപ്പി തന്നെയായിരുന്നു നിസാം ധരിച്ചിരുന്നത്. സ്വന്തം സോക്സുകൾ തുന്നി ധരിക്കുകയും തുണികൾ കീറുമ്പോൾ അവ സ്വയം തുന്നി ധരിക്കുകയുംചെയ്യുന്ന ശീലം പിൽക്കാലത്ത് അദ്ദേഹത്തിനുണ്ടായി.ഒരു ടിൻ പ്ലേറ്റിൽ കൊള്ളുന്ന ഭക്ഷണം മാത്രം കഴിക്കാനും തന്റെ കൈ കൊണ്ട് നിർമ്മിച്ച സിഗററ്റുകൾ വലിക്കാനും ഓപ്പിയം ഗുളിക ഭക്ഷണത്തിൽ വല്ലപ്പോഴും കലർത്തി കഴിക്കാനും നിസാം ആരംഭിച്ചതും ഇക്കാലത്തായിരുന്നു.

അവസാന കാലത്തുകൊട്ടാരത്തിന്റെ വരാന്തയിൽ ഒരു ആടിനൊപ്പമായിരുന്നു നിസാം കിടന്നുറങ്ങിയത്. എന്നാൽ അടങ്ങാത്ത ലൈംഗികത അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ കൊട്ടാരത്തിൽ അതിഥികൾ താമസിക്കാനെത്തുന്ന ക്വാർട്ടേർസുകളിൽ ഒളിക്യാമറകൾ വച്ച് ലൈംഗിക ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ആസ്വദിക്കുന്നത് ഇദ്ദേഹത്തിന് ആവേശമായിരുന്നു. അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോൺ ചിത്രങ്ങളുടെ ശേഖരം ഇദ്ദേഹത്തിന്റെ കൈവശമായിരുന്നു. 86 സ്ത്രീകളിലായി നിസാമിന് നൂറോളം സന്തതികൾ ജനിച്ചിരുന്നു.

ഏഴാമത്തെ നിസാമിന്റെ 35 മില്യൺ പൗണ്ട് നിക്ഷേപത്തിന്റെ പേരിൽ നാറ്റ് വെസ്റ്റും നിസാമിന്റെ കുടുംബവും തമ്മിൽ കഴിഞ്ഞ 70 വർഷമായി നടന്ന് വന്നിരുന്ന നിയമയുദ്ധങ്ങൾക്കാണ് ഏറ്റവും പുതിയ കോടതി വിധിയിലൂടെ തീരുമാനമായിരിക്കുന്നത്. ഇത് പ്രകാരം ഇദ്ദേഹത്തിന്റെ കൊച്ചുമക്കൾക്കാണ് ഈ പണത്തിന് അർഹതയെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. തന്റെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു നിസാം ഈ തുക നാറ്റ് വെസ്റ്റിൽ അന്ന് നിക്ഷേപിച്ചിരുന്നത്. ഇന്ത്യാവിഭജനത്തെ തുടർന്നായിരുന്നു നിസാം ഒരു മില്യൺ പൗണ്ട് നാറ്റ് വെസ്റ്റിൽ നിക്ഷേപിച്ചിരുന്നത്.

സ്വാതന്ത്ര്യത്തിന് ശേഷം ഹൈദരാബാദ് പിടിച്ചെടുക്കാൻ കടന്ന് കയറിയ ഇന്ത്യൻ സൈന്യത്തിൽ നിന്നും ഈ പണം സംരക്ഷിക്കുന്നതിനായിരുന്നു അദ്ദേഹം ഈ നിക്ഷേപം നടത്തിയത്.ഈ പണം ദശാബ്ദങ്ങളിലൂടെ വർധിച്ചാണ് 35 മില്യൺ പൗണ്ടായിരിക്കുന്നത്. ഈ പണത്തിന് അവകാശവാദമുന്നയിച്ച് ഇന്ത്യയും പാക്കിസ്ഥാനും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് യഥാർത്ഥ അവകാശികൾ നിസാമിന്റെ പൗത്രന്മാരാണെന്നാണ് ലണ്ടൻ ഹൈക്കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP