Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൈമയുടെ ദാരുണ മരണത്തിലും അട്ടഹസിച്ചു മതഭ്രാന്തന്മാർ; ഇസ്ലാം മതത്തിൽ നിന്നും ഹിന്ദു മതവിശ്വാസിയായ യുവാവിനെ വിവാഹം കഴിച്ച് ജീവിക്കുന്നതിനുള്ള ശിക്ഷയെന്ന് സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ; യാഥാസ്ഥിക മുസ്ലിം കുടുംബത്തിലെ അംഗമായിരുന്ന നൈമ നന്ദകിഷോറിന്റെ ഭാര്യയായത് വീട്ടുകാർ എതിർപ്പു അവഗണിച്ചു കൊണ്ട്; ഹൈന്ദവ വിധി പ്രകാരം വിവാഹിതരായതിന് പിന്നാലെ ഉണ്ടായത് നിരവധി ഭീഷണികൾ; ഭാര്യയെ അപമാനിക്കുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി നന്ദകിഷോറും ബന്ധുക്കളും

നൈമയുടെ ദാരുണ മരണത്തിലും അട്ടഹസിച്ചു മതഭ്രാന്തന്മാർ; ഇസ്ലാം മതത്തിൽ നിന്നും ഹിന്ദു മതവിശ്വാസിയായ യുവാവിനെ വിവാഹം കഴിച്ച് ജീവിക്കുന്നതിനുള്ള ശിക്ഷയെന്ന് സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ; യാഥാസ്ഥിക മുസ്ലിം കുടുംബത്തിലെ അംഗമായിരുന്ന നൈമ നന്ദകിഷോറിന്റെ ഭാര്യയായത് വീട്ടുകാർ എതിർപ്പു അവഗണിച്ചു കൊണ്ട്; ഹൈന്ദവ വിധി പ്രകാരം വിവാഹിതരായതിന് പിന്നാലെ ഉണ്ടായത് നിരവധി ഭീഷണികൾ; ഭാര്യയെ അപമാനിക്കുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി നന്ദകിഷോറും ബന്ധുക്കളും

ആർ പീയൂഷ്

തൃശൂർ: വാഹനാപകടത്തിൽ മരിച്ച ചാവക്കാട് മണത്തല ബോബി റോഡ് രാമടി വീട്ടിൽ നന്ദ കിഷോറിന്റെ ഭാര്യ നൈമ(23)യുടെ മരണത്തിൽ മത പരമായ വിദ്വേഷം പരത്തി സോഷ്യൽ മീഡിയയിൽ അപമാനിക്കുന്നതായി ബന്ധുക്കളുടെ പരാതി. നൈമ ഇസ്ലാം മത വിശ്വാസിയായിരുന്നു. ഇസ്ലാം മതത്തിൽ നിന്നും ഹിന്ദുവായ ഒരാളോടൊപ്പം വിവാഹം കഴിച്ച് ജീവിക്കുന്നതിന് ചിലർ മതവിദ്വേഷം പടർത്തി മാനസികമായി ഉപദ്രവിച്ചിരുന്നു. പലപ്പോഴും നന്ദകിഷോറിന്റെ വീടിന് ചുറ്റും അപരിചിതർ വന്നു പോകുന്നത് പതിവായിരുന്നു.

.

ഇരുവരും ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ല എന്നും ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് നൈമ വാഹനാപകടത്തിൽ മരിക്കുന്നത്. ഈ വാഹനാപകടത്തിന് കാരണം ഇസ്ലാം മതത്തെ തള്ളിപ്പറഞ്ഞ് ഖാഫിറായ ഒരാളോടൊപ്പം പോയതിനാലാണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയുടെ മരണം ആഘോഷിക്കുന്ന മത ഭ്രാന്തന്മാരെ ആദ്യമായാണ് കാണുന്നതെന്ന് നന്ദകിഷോറിന്റെ ബന്ധുക്കൾ പറയുന്നു. നൈമയെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്നവർക്കെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് നന്ദകിഷോറും ബന്ധുക്കളും.

കേരളത്തിൽ മത തീവ്രവാദം എത്രത്തോളം ഉണ്ട് എന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടിയാണ് ഇത്തരത്തിൽ മരണപ്പെട്ട ഒരു പെൺകുട്ടിയെ അവഹേളിക്കുന്നതെന്ന് ചാവക്കാടുകാർ പറയുന്നു. മനുഷ്യനെക്കാളും മതത്തെ സ്നേഹിക്കുന്നവരാണ് ഇന്ന് ഒരു വിഭാഗമെന്നും അവർ പറയുന്നു. അതേ സമയം തീവ്ര ചിന്താഗതിക്കാരാണ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് ചാവക്കാട് സ്വദേശികളായ ഇസ്ലാം മതസ്ഥർ പറയുന്നു. നല്ല മുസ്ലിംങ്ങൾക്ക് ഇവരെപോലുള്ളവർ വലിയ പേരുദോഷം ഉണ്ടാക്കുന്നുണ്ടെന്നും അവർ പറയുന്നു.

ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ടൂവീലർ ടോറസ് ലോറിയിലിടിച്ച് നൈമ(23) മരണപ്പെട്ടത്. തെക്കേ പുന്നയൂർ പള്ളിക്ക് വടക്ക് കരിപ്പോട്ടയിൽ മദീന മൊയ്തൂട്ടിയുടെയും റസിയയുടെയും മകളായ നൈമ ഏറെ നാൾ നന്ദകിഷോറുമായി പ്രണയത്തിലായിരുന്നു. നൈമ യാഥാസ്ഥിക മുസ്ലിം കുടംബത്തിലെ അംഗമായിരുന്നതിനാൽ വീട്ടുകാർ കടുത്ത എതിർപ്പിലായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഇരുവരും ഹൈന്ദവ വിധി പ്രകാരം വിവാഹിതരായത്. ഭീഷണികളെയും സംഘർഷങ്ങളേയും തരണം ചെയ്തു ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ മതമൗലികവാദികളുടെ രൂക്ഷമായ ആക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഇതിനിടയിലാണ് നൈമ വാഹനാപകടത്തിൽ മരണപ്പെടുന്നത്.

കഴിഞ്ഞ ദിവസം നൈമ വടക്കേക്കാടുള്ള ബാങ്കിലേക്ക് തന്റെ സ്‌ക്കൂട്ടറിൽ പോകുകയായിരുന്നു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുകയായിരുന്ന നൈമയുടെ ടൂ വീലർ ഇട റോഡിൽ നിന്നും കയറി വന്ന ടോറസ് ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നടു ഒടിഞ്ഞു പോയിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നന്ദകുമാറിന്റെ വീട്ടിൽ സംസ്‌ക്കരിച്ചു. നൈമയുടെ കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം ദഹിപ്പിക്കാതെ മറവ് ചെയ്യുകയാണ് ചെയ്തത്.

സംഭവത്തിൽ ആദ്യം ദുരൂഹത ആരോപിച്ചിരുന്നെങ്കിലും സ്‌ക്കൂട്ടറിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് കണ്ടെത്തി. ഇസ്ലാം മതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് വിവാഹം ചെയ്തതിനാൽ മത മൗലിക വാദികളുടെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഇരുവരെയും ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ല എന്നുള്ള ഭീഷണികൾ ഉണ്ടായിരുന്നു. ഇതു മൂലമാണ് ആദ്യം മരണത്തിൽ ദുരൂഹത ആരോപിച്ചത്. എങ്കിലും പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP