Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദു നാടാർക്ക് സംവരണം ഉണ്ട്; സി എസ് ഐ സഭയിലും ലാറ്റിൻ പള്ളിയിൽ പോകുന്നവർക്കും ആനുകൂല്യം ലഭിക്കും; സംവരണ ഉത്തരവ് പിൻവലിച്ചതോടെ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് ഇതര സഭകളിലെ വിശ്വാസികൾക്ക്; ആ നാടാർ സംവരണ ഉത്തരവ് വോട്ട് തട്ടാനുള്ള തന്ത്രമോ? പ്രതിഷേധിച്ച് നാടാർ സർവീസ് ഫെഡറേഷൻ

ഹിന്ദു നാടാർക്ക് സംവരണം ഉണ്ട്; സി എസ് ഐ സഭയിലും ലാറ്റിൻ പള്ളിയിൽ പോകുന്നവർക്കും ആനുകൂല്യം ലഭിക്കും; സംവരണ ഉത്തരവ് പിൻവലിച്ചതോടെ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് ഇതര സഭകളിലെ വിശ്വാസികൾക്ക്; ആ നാടാർ സംവരണ ഉത്തരവ് വോട്ട് തട്ടാനുള്ള തന്ത്രമോ? പ്രതിഷേധിച്ച് നാടാർ സർവീസ് ഫെഡറേഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്ഐയുസി/ സി എസ് ഐ സഭ) ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ ഫെബ്രുവരിയിലെ ഉത്തരവ് പിൻവലിക്കാൻ പോകുകയാണെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിക്കുമ്പോൾ അതിന് പിന്നിൽ രാഷ്ട്രീയ ചതിയോ നിയമാനുസൃതമായ പുതിയ ഉത്തരവിറക്കാൻ സ്വാതന്ത്ര്യം നിലനിർത്തിയാണ് ഇതെന്നും സർക്കാർ അറിയിച്ചു. അതുകൊണ്ടു തന്നെ നടാർ വിഭാഗത്തിന് പ്രതീക്ഷയുമുണ്ട്. തിരുവനന്തപുരത്ത് നിർണ്ണായക സ്വാധീന ശക്തിയാണ് നാടാർ വിഭാഗം. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നാടാർ സംവരണം പിണറായി സർക്കാർ പ്രഖ്യാപിച്ചു. ഇതിലൂടെ കോൺഗ്രസിന്റെ ഉറച്ച സീറ്റായി ഏവരും വിലയിരുത്തിയ അരുവിക്കര പോലും ഇടത്തേക്ക് ചാഞ്ഞു. നെയ്യാറ്റിൻകരിയിലും നേമത്തും പാറശ്ശാലയിലും കാട്ടാക്കടയിലും നാടാർ വോട്ടുകൾ ഇടതു പക്ഷത്തേക്ക് ഒഴുകി. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം കോടതിയെ അറിയിക്കുന്നത്.

നാടാർ സമുദായത്തിലെ തന്നെ ഹിന്ദു നാട്ടാർക്ക് സംവരണം ഉണ്ട്. എസ് യു സി സഭയിൽ പോകുന്ന നാടാർ സമുദായത്തിന് സംവരണം ഉണ്ട്. ലാറ്റിൻ കാത്തലിക് സഭയിൽ പോകുന്ന നാടാർ സമുദായത്തിന് സംവരണം ലഭിക്കുന്നുണ്ട്. എന്നാൽ ഇതര സഭ വിഭാഗങ്ങളിൽ വിശ്വസിക്കുന്ന നാടാർ സമുദായ അംഗങ്ങൾക്ക് ആണ് നിലവിൽ സംവരണാനുകൂല്യം ലഭിക്കാതിരുന്നത്. അവർക്കായുള്ള ഉത്തരവാണ് സർക്കാർ മരവിപ്പിക്കുന്നത്. ഇതാണ് വിവാദങ്ങൾക്കും വിമർശനത്തിനും വഴിവയ്ക്കുന്നത്.

ഒബിസി സംവരണക്കേസിൽ മുഖ്യമന്തി നാടാർ സമുദായത്തെ വഞ്ചിച്ചുവെന്ന് നാടാർ സർവീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ പ്രതികരിക്കുന്നത്. 2016 -ലെ പ്രകടനപത്രികയിലെ സംവരണ പ്രശ്‌നം പരിഹരിക്കുമെന്ന വാഗ്ദാനം നടപ്പാക്കാൻ 2021 നിയമസഭാ ഇലക്ഷന് തൊട്ട്മുമ്പ് ഉത്തരവിറക്കി നാടാർ സമുദായത്തിന്റെ വോട്ട് നേടി തിരുവനന്തപുരം, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടത് മുന്നണി വലിയ വിജയം നേടിയതിന് ശേഷം സമുദായത്തെ തിരിഞ്ഞുകുത്തിയ നടപടിയാണ് മുഖ്യമന്തിയും സർക്കാരും ഹൈക്കോടതിയിൽ സ്വീകരിച്ചതെന്ന് അദ്ദേഹം പറയുന്നു.

സമുദായത്തെ കബളിപ്പിക്കാനാണ് സർക്കാർ അപ്പീൽ പോയതെന്നും നാടാർ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഈ ഇരട്ടത്താപ്പിനെതിരെ സംഘടന പ്രചാരണം നടത്തുമെന്നും പ്രസ്താവനയിൽ പറഞ്ഞു. നാടാർ സമുദായത്തെ ബോധപൂർവം വഞ്ചിച്ചതാണോ എന്ന് എൽ.ഡി.എഫ് നേതാക്കളും വ്യക്തമാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ പിന്നോക്ക പട്ടികയിലുള്ള നാടാർ സമുദായത്തിലെ ഒരു വിഭാഗത്തിന് സംവരണം ലഭിക്കാതിരിക്കുന്നത് അനീതിയാണെന്നും ഒരു വിഭാഗം നാടാർ സമുദായ അംഗങ്ങളുടെ ഭാവി തന്നെ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാടാർ സംവരണ പ്രശ്‌നത്തിലെ അപാകതകൾ പരിഹരിച്ച് എല്ലാ നാടാർ സമുദായ അംഗങ്ങൾക്കും തുല്യ നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ്.ചന്ദ്രൻ എന്നിവർ നൽകിയ ഹർജി അപ്രസക്തമാണെന്നു വിലയിരുത്തി ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഹൈക്കോടതി തള്ളിയിരുന്നു. നിയമപരമായി പുതിയ ഉത്തരവ് ഇറക്കാനുള്ള അനുമതിയും സർക്കാരിനു നൽകി. സർക്കാർ ഫെബ്രുവരി 6 ന് ഇറക്കിയ ഉത്തരവ് ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഭരണഘടനയുടെ 102ാം ഭേദഗതി പ്രകാരം ഏതെങ്കിലും ഒരു വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നു നിശ്ചയിക്കാനുള്ള അധികാരം 2018 ഓഗസ്റ്റ് 15 മുതൽ സംസ്ഥാന സർക്കാരിൽ നിന്ന് മാറ്റിയെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ഇതിനിടെ ഒബിസി പട്ടികയിൽ ഏതെങ്കിലും വിഭാഗങ്ങളെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. അതോടെയാണു പഴയ ഉത്തരവ് പിൻവലിച്ചു പുതിയ നിയമപ്രകാരം ഉത്തരവിറക്കാൻ സർക്കാർ അനുമതി തേടിയതെന്ന് സർക്കാർ പറയുന്നു. അപ്പോഴും നാടാർ സമുദായത്തിന് സംശയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP