Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

യൂത്ത് ലീഗുകാർ അഴിഞ്ഞാടിയിട്ടും പൊലീസ് നോക്കിനിന്നു; പാർട്ടി പ്രകടനത്തനിടയിലേക്ക് തീവ്രാദികൾ നുഴഞ്ഞുകയറിയെന്ന് യൂത്ത് ലീഗ്; നാദാപുരത്തെ അശാന്തി അണയുന്നില്ല; പ്രതിക്കൂട്ടിൽ പൊലീസും

യൂത്ത് ലീഗുകാർ അഴിഞ്ഞാടിയിട്ടും പൊലീസ് നോക്കിനിന്നു; പാർട്ടി പ്രകടനത്തനിടയിലേക്ക് തീവ്രാദികൾ നുഴഞ്ഞുകയറിയെന്ന് യൂത്ത് ലീഗ്; നാദാപുരത്തെ അശാന്തി അണയുന്നില്ല; പ്രതിക്കൂട്ടിൽ പൊലീസും

കെ വി നിരഞ്ജൻ

കോഴിക്കോട്: കല്ലാച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണ സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വവും പൊലീസും പ്രതിക്കൂട്ടിൽ. യൂത്ത് ലീഗുകാർ അഴിഞ്ഞാടിയിട്ടും പൊലീസ് നോക്കിനിന്നുവെന്ന് കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.എന്നാൽ പാർട്ടി പ്രകടനത്തനിടയിലേക്ക് തീവ്രാദികൾ നുഴഞ്ഞുകയറിയെന്ന് യൂത്ത് ലീഗ് പറയുന്നത്. അതേസമയം ലീഗ് അതിക്രമത്തിന് അതേനാണയത്തിൽ സിപിഎമ്മും തിരിച്ചിടിച്ചതോടെ നാദാപുരം മേഖല വീണ്ടും അശാന്തമാവുകയാണ്. 

തൂണേരിയിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാളിയാറമ്പത്ത് അസ്ലം വധക്കേസിലെ പ്രതികളെ 40 ദിവസം കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ചൊവ്വാഴ്ച സംഘടിപ്പിച്ച പ്രതിഷേധമാണ് അക്രമാസക്തമായത്.പ്രതിഷേധ പ്രകടനം നാദാപുരം ടൗണിൽ നിന്ന് കല്ലാച്ചിയിലേക്കത്തെിയപ്പോൾ വ്യാപക ആക്രമം നടക്കുകയായിരുന്നു. കല്ലാച്ചി മാർക്കറ്റ് റോഡിൽ പ്രകടനത്തിലേക്ക് വാഹനം കയറ്റാൻ ശ്രമിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. സ്ഥലത്തത്തെിയ നാദാപുരം സി.ഐയുടെ വാഹനമടക്കം ആക്രമിച്ചു. പിന്നീട് നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറും നടന്നു.

Stories you may Like

ഇതോടെ സംഭവം ഗതിമാറി സിപിഐ(എം)ലീഗ് സംഘർഷമായി മാറുകയായിരുന്നു. ഇതിനു ശേഷമാണ് ഗ്രാമപഞ്ചായത്ത് ലീഗ് അംഗം സി.എച്ച്. നജ്മ ബീവിയുടെ മകനെ കല്ലാച്ചി വാണിയൂർ റോഡിൽ വച്ച് സിപിഎമ്മുകാർ വെട്ടിയത്. പിന്നീട് പല സ്ഥലങ്ങളിലും ചേരിതിരിഞ്ഞു ആക്രമണവും കല്ലേറും നടന്നു. ഇതിനു മുമ്പും മുസ്ലിം ലീഗ് കല്ലാച്ചിയിൽ നടത്തിയ പ്രതിഷേധ മാർച്ച് അക്രമത്തിൽ കലാശിച്ചിരുന്നു. തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട തെയ്യമ്പാടി ഇസ്മയിലിനെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു അന്ന് പ്രതിഷേധം നടന്നത്. പ്രകടനം കല്ലാച്ചിയിലത്തെിയപ്പോൾ കഴിഞ്ഞ ദിവസത്തേതു പോലെ അന്നും അക്രമം നടന്നു. ഈ മുൻ അനുഭവം പാഠമാക്കി പ്രവർത്തകരെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വത്തിനായില്ല.പ്രകടനത്തിന് അനുവാദം നൽകാതിരിക്കാൻ പൊലീസും മെനക്കെട്ടില്‌ളെന്നു മാത്രമല്ല സ്ഥലത്തു മതിയായ ഫോഴ്‌സിനെ നിയോഗിച്ചതുമില്ല.

കല്ലാച്ചിയിൽ പ്രകടനം അക്രമാസക്തമായപ്പോൾ പ്രതിരോധിക്കാൻ നാമമാത്രമായ പൊലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥലത്തത്തെിയ നാദാപുരം സി.ഐയുടെ വാഹനം പ്രകടനക്കാർ ആക്രമിച്ചപ്പോൾ പ്രതിരോധിക്കാൻ പൊലും പൊലീസിനാവാതെ പോയി. പിന്നീട് ഏറെ നേരം കഴിഞ്ഞു കുറ്റ്യാടി, വളയം, എടച്ചേരി സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ ഫോഴ്‌സ് എത്തുകയും ഗ്രനേഡ് എറിഞ്ഞു ആക്രമികളെ പിരിച്ചുവിട്ടതിനു ശേഷമാണ് സംഘർഷം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. പ്രകടനത്തിൽ നുഴഞ്ഞുകയറിയ തീവ്രവാദ പാർട്ടിയിൽപെട്ടവരാണ് അക്രമത്തിന് കാരണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. കല്ലാച്ചി കൈരളി കോംപ്‌ളക്‌സിന് സമീപം പ്രകടനത്തിൽ കയറിയ ആൾ പാർട്ടിക്കാരനാണെന്നു ലീഗ് നേതൃത്വം ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. ഇയാൾ എസ്.ഡി.പി.ഐ പ്രവർത്തകൻ ആയിരുന്നുവെന്നും പ്രകടനം അലങ്കോലമാകാൻ ഇതാണ് കാരണമെന്നുമായിരുന്നു ആദ്യം പ്രചാരണം.

നാദാപുരത്തു നിന്ന് പ്രകടനം ആരംഭിച്ചത് തന്നെ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നുവെന്നു പറയുന്നു. കല്ലാച്ചിയിൽ എത്തിയപ്പോഴേക്കും പ്രകടനക്കാരിൽ ചിലർ സർവ നിയന്ത്രണങ്ങളും വിട്ട് അഴിഞ്ഞാടുകയായിരുന്നു. നേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിട്ടും അക്രമം നടത്തിയവരെ തടയാൻ കഴിഞ്ഞില്ല. അസ്ലം വധത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു സമാന രീതിയിൽ തൂണേരിയിലും, പാറക്കടവ്, വളയം പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. എന്നാൽ, അവിടങ്ങളിൽ സംഘർഷങ്ങൾ ഒന്നും നടന്നിരുന്നില്ല. കല്ലാച്ചിയിൽ പ്രകടനത്തിന് പൊലീസ് അനുവാദം നൽകിയത് ഈ സാഹചര്യത്തിലായിരുന്നുവെന്നു പറയുന്നു.

അതിനിടെ അസ്ലവധക്കേസിൽ പ്രതികളെ പിടികൂടാൻ കോൺഗ്രസ് സഹകരിക്കുന്നില്‌ളെന്ന പരാതിക്ക് അറുതി നൽകി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അടക്കമുള്ളവർ ഇന്നലെ ലീഗ് പ്രതിഷേധത്തിൽ സജീവമായി രംഗത്തത്തെി. അസ്ലം വധത്തിലെ യഥാർഥ കുറ്റവാളികളെ കണ്ടത്തൊത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജനപ്രതിനിധികൾ കലക്ടറേറ്റ് മാർച്ച് നടത്തി. കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വധശിക്ഷയെ എതിർക്കുന്ന സിപിഐ(എം) സ്വന്തം പാർട്ടി കോടതിയെക്കൊണ്ട് വധശിക്ഷ നടപ്പാക്കുകയാണ്. നാദാപുരത്ത് വിളിച്ച സർവകക്ഷി യോഗത്തിൽപോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ സിപിഎമ്മിന്റെ ജനപ്രതിനിധികളോ ഒന്നും പങ്കെടുക്കാതെ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. അസ്ലം കൊല്ലപ്പെട്ടിട്ട് 55 ദിവസം പിന്നിടുമ്പോഴും വ്യക്തമായ സൂചന ലഭിച്ചിട്ടും യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാറിന്.

മുഖ്യമന്ത്രിയുടെ വാക്കിൽ ആർക്കും വിശ്വാസമില്ലാതായി. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുകയും അസ്ലമിന്റെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകുകയും വേണം. സമരത്തിന് ആളുകളെ വാടകക്ക് എടുക്കേണ്ട അവസ്ഥ യു.ഡി.എഫിനില്ല. യു.ഡി.എഫിന്റെ ക്ഷമ സർക്കാർ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ.സി. അബു അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി, എം.ഐ. ഷാനവാസ് എംപി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, എൻ.സി. അബൂബക്കർ, സി. മോയിൻകുട്ടി എന്നിവർ സംസാരിച്ചു. എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച മാർച്ചിന് എം.സി. മായിൻ ഹാജി, യു.സി. രാമൻ, എം ടി. പത്മ, പി.കെ. രാജൻ, ചന്ദ്രഹാസൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനുശേഷം ചില പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷസാധ്യത സൃഷ്ടിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP