Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വമേധയാ പുതിയ സത്യവാങ്മൂലം നൽകില്ല; 2016ൽ സമർപ്പിച്ച സത്യവാങ്മൂലം ഇപ്പോഴും നിലനിൽക്കുന്നു; നിലവിൽ ബോർഡിന് സുപ്രീംകോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല; ചാടിക്കേറി അഭിപ്രായം അറിയിക്കുകയോ സത്യാവാങ്മൂലം നൽകുകയോ വേണ്ടതില്ല എന്നാണ് ബോർഡിന് ലഭിച്ചിരിക്കുന്ന നിയമോപദേശം; ശബരിമല കേസിൽ നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വമേധയാ പുതിയ സത്യവാങ്മൂലം നൽകില്ല; 2016ൽ സമർപ്പിച്ച സത്യവാങ്മൂലം ഇപ്പോഴും നിലനിൽക്കുന്നു; നിലവിൽ ബോർഡിന് സുപ്രീംകോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല; ചാടിക്കേറി അഭിപ്രായം അറിയിക്കുകയോ സത്യാവാങ്മൂലം നൽകുകയോ വേണ്ടതില്ല എന്നാണ് ബോർഡിന് ലഭിച്ചിരിക്കുന്ന നിയമോപദേശം; ശബരിമല കേസിൽ നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സുപ്രീംകോടതിയുടെ വിശാല ബഞ്ച് പരിഗണിക്കാനിരിക്കെ നിലപാട് വ്യക്താമാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. ചാടിക്കേറി അഭിപ്രായം അറിയിക്കുകയോ സത്യാവാങ്മൂലം നൽകുകയോ വേണ്ടതില്ല എന്നാണ് ബോർഡിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്ന് അദ്ദേഹം വ്യക്തമാക്കി. 2016ൽ സമർപ്പിച്ച സത്യവാങ്മൂലം ഇപ്പോഴും നിലനിൽക്കയാണ്. . വിഷയത്തിൽ കേസിന്റെ നിയമപ്രശ്‌നങ്ങൾ പഠിച്ച് സത്യവാങ്മൂലം നൽകേണ്ട ഘട്ടമാകുമ്പോൾ അത് ചെയ്യും. നിലവിൽ ബോർഡിന് സുപ്രീംകോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടല്ല. ഞങ്ങളോട് ആവശ്യപ്പെടാതെ അവിടെപ്പോയി അഭിപ്രായം നൽകേണ്ട കാര്യമില്ല- എൻ വാസു വ്യക്തമാക്കി.

സുപ്രീംകോടതിയുടെ ഒരു വിധി രാജ്യത്തിന് മുഴുവൻ ബാധകമാകുന്ന ഒരു നിയമമാണ്. ആ വിധി അനുസരിക്കില്ലെന്ന് പറയാൻ ആർക്കും കഴിയില്ല. അതനുസരിച്ചുള്ള നിലപാടാണ് യുവതി പ്രവേശന വിഷയത്തിൽ അന്നത്തെ ബോർഡ് സ്വീകരിച്ചത്. പക്ഷെ മണ്ഡല - മകരവിളക്ക് തീർത്ഥാടനം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വിധി വന്നത് എന്നതിനാൽ ചുരുങ്ങിയ ദിവസംകൊണ്ട് യുവതികൾ വന്നാൽ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിയുകയില്ല എന്നുള്ളതുകൊണ്ടാണ് അന്ന് സാവകാശ ഹർജി സുപ്രീംകോടതിയിൽ നൽകിയത്.

എന്നാൽ വിധി വന്ന് ഇത്രയും കാലമായതിനാൽ ആ ഹർജിക്ക് ഇപ്പോൾ പ്രസക്തിയില്ല. 2016ന് ശേഷം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനോട് സുപ്രീംകോടതി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ദേവസ്വം ബോർഡ് അത് ചെയ്തിട്ടുമില്ല. ആ സ്ഥിതി ഇപ്പോഴും തുടരുന്നുവെന്നും എൻ. വാസു പറഞ്ഞു.

ഭക്തന്റെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്നുതന്നെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എക്കാലത്തെയും അഭിപ്രായം. നിലവിൽ പുതിയ നിലപാട് എടുക്കേണ്ട സാഹചര്യം ബോർഡിന് മുന്നിലില്ല. വിഷയത്തിൽ പുനഃപരിശോധനാ ഹർജികളിൽ തീരുമാനമെടുക്കുന്നതിനായി സുപ്രീംകോടതി ദേവസ്വം ബോർഡിനോട് അഭിപ്രായം ആരാഞ്ഞിട്ടില്ല. അങ്ങനെ ചോദിച്ചാൽ വിഷയങ്ങൾ എല്ലാം പരിഗണിക്കുമെന്നും നിലവിൽ ചാടിക്കേറി അഭിപ്രായം അറിയിക്കുകയോ സത്യാവാങ്മൂലം നൽകുകയോ വേണ്ടതില്ല എന്നാണ് ബോർഡിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP