Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202123Friday

അമിതഭാരം കയറ്റിവന്ന ടോറസ് തടഞ്ഞപ്പോൾ ലോറി റോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ കടന്നു; ലോറി പൊലീസിന് കൈമാറിയത് പ്രതികാരമായി; ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ വന്നപ്പോൾ വ്യാജ പരാതിയിൽ ഉദ്യോഗസ്ഥയ്ക്ക് മാനസിക പീഡനം; ഒടുവിൽ പടമാടന്റെ അഹങ്കാരം തീർത്ത് ഹൈക്കോടതി; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സ്മിതാ ജോസിന് കിട്ടുന്നത് സ്വാഭാവിക നീതി

അമിതഭാരം കയറ്റിവന്ന ടോറസ് തടഞ്ഞപ്പോൾ ലോറി റോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ കടന്നു; ലോറി പൊലീസിന് കൈമാറിയത് പ്രതികാരമായി; ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ വന്നപ്പോൾ വ്യാജ പരാതിയിൽ ഉദ്യോഗസ്ഥയ്ക്ക് മാനസിക പീഡനം; ഒടുവിൽ പടമാടന്റെ അഹങ്കാരം തീർത്ത് ഹൈക്കോടതി; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സ്മിതാ ജോസിന് കിട്ടുന്നത് സ്വാഭാവിക നീതി

ആർ പീയൂഷ്

കൊച്ചി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിരന്തരം അനാവശ്യമായി പരാതി നൽകി മാനസിക പീഡനം നടത്തുന്ന ജോൺസൺ പടമാടന് വീണ്ടും തിരിച്ചടി. വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരേ അനാവശ്യമായി കേസ് ഫയൽ ചെയ്തതിന് ഹൈക്കോടതി ഇയാൾക്ക് 25,000 രൂപ പിഴ ചുമത്തി. കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും തൃശ്ശൂർ സ്വദേശിയുമായ ജോൺസൺ പടമാടൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഒരു മാസത്തിനുള്ളിൽ 25,000 രൂപ നൽകണമെന്നാണ് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവായിരിക്കുന്നത്.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനുള്ളിൽ പിഴത്തുക നൽകിയില്ലെങ്കിൽ ജില്ലാ കളക്ടർ റിക്കവറി നടപടിയിലൂടെ തുക ഈടാക്കി നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. കാക്കനാട് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്മിത ജോസിനാണ് പിഴത്തുക നൽകേണ്ടത്. ഹർജിക്കാരന്റെ ആവശ്യം ദുരുദ്ദേശ്യപരമാണെന്ന് കോടതി വിലയിരുത്തി. നിരർത്ഥകമായ ഹർജികൾ പൊതുതാൽപര്യത്തിന്റെ പേരിൽ നൽകുന്നത് വർധിക്കുകയാണ്. നിലവിലെ ഹർജി അതിന് ഉദാഹരണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2014 ഒക്ടോബർ എട്ടിനാണ് ഹർജിക്കാസ്പദമായ സംഭവം. മട്ടാഞ്ചേരി സബ് റീജണൽ ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു സ്മിതാ ജോസ്. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സ്മിതയ്ക്ക് തമിഴ്‌നാട് രജിസ്ട്രേഷനുള്ള വാഹനങ്ങൾ അനധികൃതമായി വെല്ലിങ്ടൺ ഐലൻഡിൽ നിന്നും സാധനങ്ങൾ കയറ്റി പോകുന്നു എന്ന് കോൾ വന്നു. ഇതേ തുടർന്ന് ഭർത്താവിന്റെ കാറിൽ യൂണിഫോമിൽ തന്നെ വെല്ലിങ്ടൺ ഐലൻഡിൽ എത്തുകയും വാഹനങ്ങൾ പരിശോധിക്കാനും തുടങ്ങി.

സമയം ഏഴുമണിയോടെ അടുത്തിരുന്നു. ഇതിനിടയിൽ പരിശോധിക്കാനായി ഒരു വാഹനത്തിന്റെ അടുത്തേക്ക് പോയ സമയം ടി.ആർ-5 റസീപ്റ്റ് (ട്രഷറി റസീപ്റ്റ്) ഉൾപ്പെടെ 21,400 രൂപ മോഷണം പോയി. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി വെല്ലിങ്ടൺ ഐലൻഡ് ഹാർബർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് അന്വേഷണം ഇത് കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് റസീപ്റ്റ് റദ്ദാക്കുകയും നഷ്ടപ്പെട്ട പണം കെട്ടിവച്ച് വകുപ്പുതല നടപടികളും അവസാനിപ്പിച്ചു.

എന്നാൽ 4.45 ലക്ഷം രൂപയായിരുന്നു യഥാർഥത്തിൽ പിഴയായി ഈടാക്കിയിരുന്നതെന്നും ഭർത്താവിന്റെ കാറിൽ ജോലി സമയം കഴിഞ്ഞ് അനധികൃതമായി വാഹന പരിശോധനയ്ക്കായി എത്തിയതെന്നും ചൂണ്ടിക്കാട്ടി ജോൺസൺ പടമാടൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരൻ പരാജയപ്പെട്ടു എന്ന് കോടതി വിലയിരുത്തി. മുഴുവൻ സമയ ഉദ്യോഗസ്ഥൻ എന്ന നിലയിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് പ്രത്യേക ഡ്യൂട്ടി സമയമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹർജിക്കാരന്റെ സംഘടനയുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിലുള്ള പ്രതികാരമായാണ് തനിക്കെതിരെ ഹർജി നൽകിയതെന്ന് സ്മിത ജോസ് വാദിച്ചു. ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയുടെ ഭാഗമായി ആരോപണം ഉന്നയിക്കുന്നത് പതിവാണെന്ന് ചൂണ്ടിക്കാട്ടിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സമാനമായ മറ്റൊരു കേസിൽ അഞ്ച് ലക്ഷം രൂപ കോടതിച്ചെലവു നൽകാൻ സംഘടനാ ഭാരവാഹിയെ ശിക്ഷിച്ചതും ശ്രദ്ധയിൽപെടുത്തി. ഇതോടെയാണ് കോടതി ഹർജിക്കാരനെതിരെ വിധി പുറപ്പെടുവിച്ചത്.

2018 ൽ അങ്കമാലി ജോ.ആർ.ടി ഓഫീസിൽ സ്മിതാ ജോസ് ജോലി ചെയ്യുന്ന സമയം അമിതഭാരം കയറ്റിവന്ന ടോറസ് ലോറി തടഞ്ഞു. വാഹനം തടഞ്ഞതോടെ ഡ്രൈവർ ലോറി റോഡിൽ പാർക്ക് ചെയ്ത് കടന്നു കളഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ലോറി അങ്കമാലി പൊലീസ് സ്റ്റേഷന് കൈമാറി. ഈ ലോറി ജോൺസൺ പടമാടൻ നയിക്കുന്ന കെ.ബി.ടി.എ, ടിപ്പർ ലോറി അസോസിയേഷനിലെ മുൻ നിര നേതാവിന്റെതായിരുന്നു. വാഹനം വിട്ടു കിട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടന്നില്ല.

കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും അമിതഭാരം കയറ്റിയാണ് വാഹനം വന്നതെന്നും വാഹനത്തിൽ അമിത ഭാരം കയറ്റാനായി ബോഡി ഉയർത്തികെട്ടിയതും കോടതി കണ്ടെത്തി. തുടർന്ന് വാഹനത്തിൽ അമിതമായി കയറ്റിയ മണ്ണ് നീക്കം ചെയ്യാനും ബോഡി പൊളിച്ച് പണിഞ്ഞ് പൂർവ്വ സ്ഥിതിയിലാക്കിയ ശേഷം വാഹനം വിട്ടു കൊടുത്താൽ മതിയെന്നും ഉത്തരവിട്ടു. കൂടാതെ കോടതിയിൽ സമർപ്പിച്ച മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാലടി പൊലീസിനോട് എഫ്.ആർ.രജിസ്റ്റർ ചെയ്യാനും കോടതി നിർദ്ദേശിച്ചു. ഇതിന്റെ പേരിൽ സ്മിതയെ പടമാടൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ഹർജിക്ക് കാരണമായത്.

പടമാടൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥിരം തലവേദനയാണ്. കേരളാ ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെയും ടിപ്പർ ലോറി അസോസിയേഷന്റെയും നേതാവായതിനാൽ ബസുകൾക്കെതിരെയും ടിപ്പറുകൾക്കെതിരെയും നടപടി എടുക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവർക്കെതിരെ വ്യാജ പരാതികൾ ഉന്നയിച്ചു മാനസികമായി പീഡിപ്പിക്കുന്നത് പതിവാണ്.

ബസുകൾ നിർബന്ധമായി ഡോറുകൾ അടച്ച് യാത്ര ചെയ്യണമെന്ന് നിർദ്ദേശം നൽകുകയും അങ്ങനെ ചെയ്യാത്ത ബസുകൾക്കെതിരെ കർഷന നടപടിയും സ്വീകരിച്ച ജോ.ആർ.ടി.ഒ ജോജി പി ജോസിനെതിരെ അനധികൃത സ്വത്തു സമ്പാദനം നടത്തുന്നു എന്ന് വ്യാജ പരാതി നൽകുകയും അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ജോ.ആർ.ടി.ഒയിക്കെതിരെ അദ്ദേഹത്തിന്റെ വീടിന് മുന്നിലും മറ്റും നോട്ടീസ് പതിപ്പിച്ച് നാണക്കേടുണ്ടാക്കുകയും ചെയ്തു. ഇതിന്റെ പേരിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിക്കുകയും ചെയ്തു.

ഇത്തരത്തിൽ പലവിധം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതിനുള്ള ഒരു തിരിച്ചടിയായിട്ടാണ് ഇപ്പോഴത്തെ വിധിയെ വകുപ്പ് ഉദ്യോഗസ്ഥർ കാണുന്നത്. ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ കോടതി ശക്തമായ നടപടി സ്വീകരിച്ചതിന്റെ സന്തോത്തിലാണ് ഉദ്യോഗസ്ഥർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP