Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖജനാവ് കാലിയായെങ്കിൽ പാവം നാടകക്കാർ എന്ത് പിഴച്ചു? പാവപ്പെട്ട കലാകാരന്മാരുടെ ചോറിൽ മണ്ണിട്ട് മോട്ടോർ വാഹന വകുപ്പ്; നാടക വണ്ടിയിൽ നാടക സമിതിയുടെ പേര് വെച്ചതിന് പിഴ 24000 രൂപ; ആലുവ അശ്വതി തിയറ്റേഴ്‌സിനുണ്ടായ ദുരനുഭവം വിവരിച്ച് സംവിധായകൻ ആര്യൻ നിഷാദ്

ഖജനാവ് കാലിയായെങ്കിൽ പാവം നാടകക്കാർ എന്ത് പിഴച്ചു? പാവപ്പെട്ട കലാകാരന്മാരുടെ ചോറിൽ മണ്ണിട്ട് മോട്ടോർ വാഹന വകുപ്പ്; നാടക വണ്ടിയിൽ നാടക സമിതിയുടെ പേര് വെച്ചതിന് പിഴ 24000 രൂപ; ആലുവ അശ്വതി തിയറ്റേഴ്‌സിനുണ്ടായ ദുരനുഭവം വിവരിച്ച് സംവിധായകൻ ആര്യൻ നിഷാദ്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: വേനലായി. ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാലമായി. പഴയ പ്രതാപമില്ലെങ്കിലും നാടക വണ്ടികൾ കേരളമൊട്ടുക്കും യാത്ര തുടങ്ങി. തുച്ഛമായ വേതനം പറ്റി തിരശീലയ്ക്ക് മുന്നിൽ നിരവധി വേഷങ്ങൾ കെട്ടിയാടുന്നവർ അതു ചെയ്യുന്നത് ആ കലയോടുള്ള കൂറ് കൊണ്ട് തന്നെ. എന്നാൽ, അവരുടെ അന്നം മുടക്കുന്ന രീതിയിലും നിയമം പറഞ്ഞ് കാശ് വസൂലാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നാടക സമിതി വണ്ടിയിൽ സമിതിയുടെ പേര് വച്ചതിന് 24,000 രൂപ പിഴയിട്ടു. ആലുവ അശ്വതി തീയറ്റേഴ്‌സിന്റെ വണ്ടി പിടിച്ചാണ് വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വൻപിഴ ഈടാക്കിയത്. ബോർഡ് നിർബന്ധപൂർവം അഴിച്ചുമാറ്റുകയും ചെയ്തു. ഖജനാവ് കാലിയെങ്കിൽ പാവം കലാകാരന്മാർ എന്തുപിഴച്ചുവെന്നാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സംവിധായകൻ ആര്യൻ നിഷാദ് ചോദിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ:

ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്....

നാടക വണ്ടിയിൽ നാടക സമിതിയുടെ പേര് വെച്ചതിന് പിഴ 24000/ രൂപ. വാരിക്കോ പാവങ്ങളുടെ ചട്ടിയിൽ തന്നെ കൈയിട്ട് വാരിക്കോ.....സാറന്മാരെ.....കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, രോഗികൾ ഉൾപ്പടെയുള്ള പത്ത് പതിനഞ്ച് കുടുബങ്ങളുടെ അന്നമാണ് നിങ്ങൾ അപഹരിച്ചത്.

നിയമം... ത്ഫു....എല്ലാ നിയമങ്ങളും ഇവിടെ നിങ്ങൾ നടപ്പിലാക്കുന്നുണ്ടോ?..ഇവിടെ കൊന്നാലും, കട്ടുമുടിച്ചാലും, പീഡിപ്പിച്ചാലും
ശിക്ഷ എന്നത് പ്രഹസനം മാത്രം....

ഖജനാവ് കാലിയായെങ്കിൽ, പാവം നാടകക്കാർ എന്ത് പിഴച്ചു......പാവപ്പെട്ട കലാകാരന്മാരുടെ ചോറിൽ മണ്ണിടല്ലേ....

സമിതി ആലുവ അശ്വതി / നാടകവണ്ടി കുഞ്ഞേട്ടന്റെ കുഞ്ഞു ലോകം )

ഇനിയെങ്കിലും പ്രതികരിക്കു കലാലോകമേ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP