Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൃഥ്വിരാജിന്റെ ലംബോർഗിനിയും ദുൽഖറിന്റെ പോർഷെയും എറണാകുളം -ഏറ്റുമാനൂർ പാതയിൽ പാഞ്ഞത് അമിത വേഗതയിലോ? താരങ്ങൾ മത്സരയോട്ടം നടത്തി എന്ന വാർത്തകളുടെ സത്യം അന്വേഷിച്ച് മോട്ടോർ വാഹന വകുപ്പ്; ലോക് ഡൗൺ സമയത്തോ സമീപ ദിവസങ്ങളിലോ യാത്ര എന്നും അന്വേഷണം; കോട്ടയം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കണ്ടെത്തിയത് ഇങ്ങനെ

പൃഥ്വിരാജിന്റെ ലംബോർഗിനിയും ദുൽഖറിന്റെ പോർഷെയും എറണാകുളം -ഏറ്റുമാനൂർ പാതയിൽ പാഞ്ഞത് അമിത വേഗതയിലോ? താരങ്ങൾ മത്സരയോട്ടം നടത്തി എന്ന വാർത്തകളുടെ സത്യം അന്വേഷിച്ച് മോട്ടോർ വാഹന വകുപ്പ്; ലോക് ഡൗൺ സമയത്തോ സമീപ ദിവസങ്ങളിലോ യാത്ര എന്നും അന്വേഷണം; കോട്ടയം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കണ്ടെത്തിയത് ഇങ്ങനെ

ആർ പീയൂഷ്

കോട്ടയം: ആഡംബരകാറുകളിൽ സിനിമാ താരങ്ങൾ മത്സരയോട്ടം നടത്തി എന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. കോട്ടയം മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കാറുകൾ അമിത വേഗതയിലാണോ സഞ്ചരിച്ചത് എന്നാണ് അന്വേഷണം. കഴിഞ്ഞ ദിവസം വാഹന പ്രേമികളായ ദുൽഖറും പൃഥ്വിയും ആഡംബര കാറുകളുമായി മത്സരിച്ചോടിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുകയും മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തിരുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ അമിത വേഗതയിലല്ല കാറുകൾ റോഡിയൂടെ പോയത്. കാറുകൾ സഞ്ചരിച്ച എറണാകുളം- ഏറ്റുമാനൂർ പാതയിൽ ഒരിടത്തും സ്പീഡ് ക്യാമറകൾ ഇല്ല. അതിനാൽ ഈ വാഹനങ്ങൾ സ്പീഡ് ലിമിറ്റ് ലംഘിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയില്ല. പുറത്ത് വന്ന മൊബൈൽ ദൃശ്യങ്ങളിൽ വാഹനങ്ങൾ അമിത വേഗതയിലായിരുന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഈ റൂട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ചതിന് ശേഷം മാത്രമേ നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്ന് കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം തോമസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

കോട്ടയം ജില്ലയിൽ കോടിമാതാ, ചങ്ങനാശ്ശേരി, പാലാ റൂട്ടിൽ കിടങ്ങൂർ, വൈക്കത്തിന് പോകുന്ന വഴി വടയാർ എന്നിവിടങ്ങളിലാണ് നിലവിൽ സ്പീഡ് റഡാർ ക്യാമറകൾ ഉള്ളത്. ജില്ലയിൽ ആകെ ഒരു ഇന്റർസെപ്റ്റർ വാഹനം മാത്രമേ ഉള്ളൂ. ഈ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഇവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല എന്നാണ് വാഹനങ്ങൾ സഞ്ചരിച്ചത് എന്ന് വ്യക്തവുമല്ല. ലോക്ഡൗൺ സമയത്താണോ അതോ ഈ അടുത്ത ദിവസങ്ങളിലാണോ എന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ സ്വകാര്യ സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുക എന്നത് ഏറെ ശ്രമകരവുമാണ്. നിലവിൽ ഇക്കാര്യത്തിൽ പരാതി ഒന്നും തന്നെ ഇല്ലാത്തതിനാൽ നിയമ നടപടികൾ സ്വീകരിക്കാനും കഴിയില്ല. നിയമ നടപടി സ്വീകരിച്ചാൽ വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ കോടതി കേസ് തള്ളിക്കളയുകയും ചെയ്യും. അതിനാൽ ഏതെങ്കിലും തരത്തിൽ നടപടി എടുക്കണമെങ്കിൽ വാഹനങ്ങൾ അമിത വേഗതയിലാണ് എന്ന് കണ്ടെത്തണം.

കോട്ടയം-ഏറ്റുമാനൂർ-കൊച്ചി റൂട്ടിലാണ് ത്രസിപ്പിക്കുന്ന കാറോട്ടവുമായി താരങ്ങൾ നിരത്തിലിറങ്ങിയത്. കറുത്തനിറത്തിൽ മുന്നിൽ ഓടുന്ന കാർ പൃഥ്വിരാജ് ഓടിക്കുന്ന ലംബോർഗിനിയാണ്. തൊട്ടുപിന്നിൽ തന്നെ ദുൽഖർ സൽമാൻ തന്റെ പ്രിയപ്പെട്ട പോർഷെയുമായി ഉണ്ട്. രുവരുടെയും മുഖങ്ങൾ വീഡിയോയിൽ കാണുന്നില്ലെങ്കിലും കാറുകൾ കാണാം. ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്റെ തന്നെ സൂപ്പർ കാർ ഓടിക്കുന്നതായി വീഡിയോയിൽ കാണാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. ഏറ്റവും വിലപിടിപ്പുള്ള കാറായ ലംബോർഗിനിയുടെ പേരിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയ താരം കൂടിയാണ് പൃഥ്വിരാജ്. താരങ്ങൾ കാറുമായി പുറത്തിറങ്ങിയാൽ അത് ക്യാമറയിൽ പകർത്താനുള്ള തിടുക്കമാണ് ആരാധകർക്ക്. ബൈക്കിൽ സ്പീഡിൽ പോയ യുവാക്കളാണ് വീഡിയോ പകർത്തിയിരിക്കുന്നത്. താരങ്ങളുടെ മുഖം വ്യക്തമായില്ലെങ്കിലും അത് പൃഥ്വിയും ദുൽഖറും ആണെന്നാണ് വീഡിയോ പകർത്തിയ യുവാക്കൾ പറയുന്നത്.

പൃഥ്വിയെയും ദുൽഖറെയും അപ്രതീക്ഷിതമായി കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. താരങ്ങളുടെ ഈ കാറോട്ട മത്സരം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് ദൂരം യുവാക്കൾ താരങ്ങളെ പിന്തുടർന്നെങ്കിലും റോഡിലെ തിരക്ക് കുറഞ്ഞപ്പോൾ ദുൽഖറിന്റെ പോർഷെയും പൃഥ്വിയുടെ ലംബോർഗിനിയും അപ്രത്യക്ഷമായി. അതേസമയം താരങ്ങളുടെ മത്സര ഓട്ടത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിമർശനവു ഉയരുന്നുണ്ട്. കാരണം, ട്രാഫിക് നിയമങ്ങൾ തെറ്റിച്ചും നിശ്ചിത വേഗപരിധി ലംഘിച്ചുമാണ് താരങ്ങൾ റോഡിൽ ചീറിപ്പാഞ്ഞത് എന്നതാണ് ഉയർന്നിരിക്കുന്ന വിമർശനം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ നടപടി എടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP