Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ മുത്തൂറ്റ് ഫിനാൻസ് മുതലാളി ജോർജ് മുട്ടുകുത്തി; പിരിച്ചുവിട്ട എട്ട് പേരെ തിരിച്ചെടുക്കും; സസ്‌പെൻഷനിലുള്ള 41 പേരെ തിരിച്ചെടുക്കാനും തീരുമാനം; മുത്തൂറ്റ് സമരം അവസാനിപ്പിച്ച് ധാരണയായത് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ; ശമ്പളപരിഷ്‌കരണം ഉടൻ നടപ്പിലാക്കാനും തീരുമാനം; താൽക്കാലിക ആശ്വാസമായി വർധിപ്പിക്കുക 500 രൂപ; നാളെ മുതൽ ശാഖകൾ തുറന്ന് പ്രവർത്തിക്കും

ഒടുവിൽ മുത്തൂറ്റ് ഫിനാൻസ് മുതലാളി ജോർജ് മുട്ടുകുത്തി; പിരിച്ചുവിട്ട എട്ട് പേരെ തിരിച്ചെടുക്കും; സസ്‌പെൻഷനിലുള്ള 41 പേരെ തിരിച്ചെടുക്കാനും തീരുമാനം; മുത്തൂറ്റ് സമരം അവസാനിപ്പിച്ച് ധാരണയായത് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ; ശമ്പളപരിഷ്‌കരണം ഉടൻ നടപ്പിലാക്കാനും തീരുമാനം; താൽക്കാലിക ആശ്വാസമായി വർധിപ്പിക്കുക 500 രൂപ; നാളെ മുതൽ ശാഖകൾ തുറന്ന് പ്രവർത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതൽ നിലനിന്നിരുന്ന മുത്തൂറ്റ് സമരം ഒത്തുതീർപ്പായി. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. പിരിച്ചു വിട്ട എട്ട് ജീവനക്കാരെയും തിരിച്ചെടുക്കാനും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത 41 പേരെ തിരിച്ചെടുക്കാനും തീരുമാനമായി. താൽക്കാലിക ആശ്വാസം എന്ന കണക്കിൽ 500 രൂപ വർധിപ്പിക്കും. സമരം അവസാനിപ്പിച്ചതായി എളമരം കരീം എംപി അറിയിച്ചു. തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിന്റെ പേരിൽ ഒരു പ്രതികാര നടപടിയും ഉണ്ടാകില്ല എന്നാണ് ചർച്ചയിൽ തീരുമാനമായിരിക്കുന്നത്.തൊഴിലാളി യൂണിയനും മാനേജ്‌മെന്റും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

തൊഴിലാളികളുടെ പ്രധാന ആവശ്യമായ ശമ്പള വർധനവ് ഉടൻ തന്നെ നടപ്പിലാക്കും എന്നാണ് മാനേജ്‌മെന്റ് നൽകിയിരിക്കുന്ന ഉറപ്പ്. ഇതിന്റെ ആദ്യപടിയെന്നോണമാണ് 500 രൂപ വീതം എല്ലാവർക്കും വർധിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. സർ്ക്കാർ തലത്തിലും തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിലും വലിയ രീതിയിൽ ചർച്ചകൾ നടത്തിയെങ്കിലും ഇതിൽ ഒരു അന്കൃതിമ തീരുമാനമാകാതെ വന്നതോടെയാണ് ഹൈക്കോടതി വിഷയത്തിൽ സുപ്രധാന തീരുമാനമെടുത്തുകൊണ്ട് പ്രത്യേക നിരീക്ഷകനെ സമരം അവസാനിപ്പിക്കാൻ മുൻകൈ എടുത്തത്.

ശമ്പളപരിഷ്‌കരണം ഉൾപ്പടെയുള്ള കാര്യത്തിൽ ഒരു കാരണവശാലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നും ഒരു രൂപ പോലും കൂടുതൽ നൽകില്ല എന്ന തീരുമാനത്തിൽ മാനേജ്‌മെന്റ് ഉറച്ച് നിന്നതോടെയാണ് സമരം നീണ്ട് പോയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19മുതലാണ് മുത്തൂറ്റിലെ തൊവിലാളികൾ സമരത്തിലേക്ക് പോയത്. ഈ കാലമത്രയും മുത്തൂറ്റ് ഫിനാൻസിന്റെ സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളും അടഞ്ഞ് കിടക്കുകയായിരുന്നു. പലപ്പോഴും സംഘർഷാവസ്ഥയും നിലനിന്നിരുന്നു.ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. 11 റീജിയണൽ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 വേറെ ജീവനക്കാരാണ് പണിമുടക്ക് സമരം നടത്തിയിരുന്നത്.

മാനേജ്മെന്റും ജീവനക്കാരുമായുള്ള പ്രശ്ന പരിഹാരത്തിന് മൂന്നു തവണയാണ് ഇതുവരെ മധ്യസ്ഥചർച്ചകൾ നടന്നത്. എന്നാൽ ഈ ചർച്ചകളൊന്നും സമവായത്തിലെത്തിയിരുന്നില്ല.ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ നേതൃത്വത്തിൽ നടന്ന ആദ്യ വട്ടചർച്ച ഒത്തു തീർപ്പാകാതെ പിരിഞ്ഞിരുന്നു.രണ്ടു തവണ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിലും ഒരു വട്ടം സംസ്ഥാന ലേബർ കമ്മീഷണറുടെ നേതൃതത്തിലും നടന്ന ഒത്തു തീർപ്പു ചർച്ചകളും മാനേജ്മെന്റെിന്റെ പിടി വാശി കാരണം ഒത്തു തീർപ്പാകാതെ പിരിഞ്ഞിരുന്നു.

പ്രധാനമന്ത്രി വന്നു പറഞ്ഞാലും യൂണിയൻ പ്രവർത്തനം അനുവദിക്കില്ലെന്ന എന്നാണ് മുത്തൂറ്റ് ചെയർമാൻ എം.ജി ജോർജ് നേരത്തെ പറഞ്ഞിരുന്നത്.തൊഴിലാളികളുടെ പിന്തുണയില്ലാതെ യൂണിയൻപ്രവർത്തനത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്നും, നിലവിൽ സിഐ.ടി.യുവിന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ യൂണിയൻ അംഗങ്ങളായ 300 പേർ മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്നുമാണ് ജോർജ്ജിന്റെ വാദം.20 ശതമാനം ആളുകൾ എങ്കിലും യൂണിയനിൽ ഉണ്ടാവണം. മുത്തൂറ്റിലെ 35,000ത്തോളം ജീവനക്കാരിൽ 7000 പേരെങ്കിലും യൂണിയനിൽ ചേരണം. അല്ലാത്ത സാഹചര്യത്തിൽ യൂണിയൻ പ്രവർത്തനത്തെ അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സമരം ശക്തമായി തന്നെ തുടർന്ന സാഹചര്യത്തിൽ കേരളത്തിലെ ബ്രാഞ്ചുകൾ നഷ്ടത്തിലാണ് എന്ന് പറഞ്ഞ് അടച്ച് പൂട്ടാനും മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ഒരു കാരണവശാലും തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് പറഞ്ഞവർ അടച്ച് പൂട്ടുന്നതിന് കാരണം സിഐടിയു ആണെന്ന രീതിയിൽ പോലും കാര്യങ്ങൾ വളച്ചൊടിച്ചിരുന്നത്. ശാഖകൾ നഷ്ടത്തിലാണ്. മറ്റെല്ലാ സംസ്ഥാനത്തും ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് നഷ്ട ഇതിന് കാരണം തൊഴിലാളി സമരമാണ് എന്നായിരുന്നു മാനേജ്‌മെന്റ് വ്യാഖ്യാനം. ഒപ്പം തന്നെ മാനേജ്‌മെന്റുമായി അടുത്ത് നിൽക്കുന്ന ജീവനക്കാരെ ഉപയോഗിച്ച് സമരം പൊളിക്കാനും മാനേജ്‌മെന്റ് ശ്രമിച്ചിരുന്നു.

സിഐടിയു ആണ് സമരത്തിന് നേതൃത്വം നൽകിയിരുന്നത്. തൊഴിലാളികളെ ഗുണ്ടകളായി ചിത്രീകരിച്ചുള്ള മാനേജ്‌മെന്റ് നീക്കത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ഉൾപ്പടെയുള്ളവർ മുത്തൂറ്റ് സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇന്ന് സമരം തുടങ്ങി കൃത്യം 52ാം ദിവസം വിജയത്തിലേക്കെത്തുമ്പോൾ അത് സമരക്കാരുടെ നിശ്ചയദാർഡ്യത്തിനുള്ള അംഗീകാരം തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP