Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനേജ്‌മെന്റ് സർക്കുലറിന് പിന്നാലെ ജോലിക്ക് ഹാജരാകാൻ തയ്യാറായി കൂടുതൽ ജീവനക്കാർ; മുത്തൂറ്റിൽ ഇരുപതോളം ജീവനക്കാർ ജോലിക്ക് എത്തിയത് സേവ് എംപ്ലോയീസ് ബാനറുമായി; സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും സിഐടിയു; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജീവനക്കാർ; മുത്തൂറ്റ് ആസ്ഥാനത്തിന് മുന്നിൽ വൻ പൊലീസ് സന്നാഹം; സ്ഥലത്ത് നേരിയ സംഘർഷവും

മാനേജ്‌മെന്റ് സർക്കുലറിന് പിന്നാലെ ജോലിക്ക് ഹാജരാകാൻ തയ്യാറായി കൂടുതൽ ജീവനക്കാർ; മുത്തൂറ്റിൽ ഇരുപതോളം ജീവനക്കാർ ജോലിക്ക് എത്തിയത് സേവ് എംപ്ലോയീസ് ബാനറുമായി; സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും സിഐടിയു; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജീവനക്കാർ; മുത്തൂറ്റ് ആസ്ഥാനത്തിന് മുന്നിൽ വൻ പൊലീസ് സന്നാഹം; സ്ഥലത്ത് നേരിയ സംഘർഷവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം മുത്തൂറ്റ് ആസ്ഥാനത്തിന് മുന്നിൽ സംഘർഷം. മുത്തൂറ്റ് ഫിനാൻസിൽ സിഐടിയു സമരത്തെ മറികടന്ന് ഒരു വിഭാഗം ജീവനക്കാർ അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സിഐടിയു സംസ്ഥാന നേതാക്കൾ ഉൾപ്പടെയുള്ളവർ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സമരം കൂടുതൽ ശക്തമാക്കാനായി സിഐടിയു തയ്യാറെടുക്കുന്നതിനിടിലാണ് ഇപ്പോൾ ഒരു വിഭാഗം ജീവനക്കാർ സമരത്തിന് എതിരെ രംഗത്ത് വന്നിട്ടുള്ളത്.

തങ്ങൾക്ക് ജോലി ചെയ്യാനാണ് ആഗ്രഹമെന്നും സമരത്തെ പിന്തുണയ്ക്കുന്നില്ലെന്നുമാണ് ഇന്ന് ഓഫീസിൽ പ്രവേശിക്കാനെത്തിയ ജീവനക്കാർ പറയുന്നത്. എന്നാൽ ഇവരെ രു കാരണവശാലും അക്തതേക്ക് പ്രവേശിപ്പക്കില്ല എന്ന നിലപാടിലേക്ക് സമരക്കാർ എത്തിയതോടെ തങ്ങൾക്ക് പൊലീസ് സംരക്ഷണം വേണം എന്ന ആവശ്യാണ് സമരത്തെ എതിർക്കുന്ന വിഭാഗം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഒരു വിഭാഗം വനിത ജീവനക്കാർ മുത്തൂറ്റ് ഫിനാൻസിൽ സിഐടിയു നടത്തുന്ന സമരത്തിന് എതിരെ രംഗത്ത വരികയും സമരക്കാരെ അവഗണിച്ച് അക്തതേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു.

ഇന്നലെ സമരം മറികടന്ന് മുത്തൂറ്റിന്റെ ഹെഡ് ഓഫീസിൽ ജോലിക്കെത്തിയ ഒരു വിഭാഗം ജീവനക്കാരെ സിഐടിയു ജീവനക്കാർ തടഞ്ഞു വച്ചിരുന്നു. സമരത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചുകൾ തുറന്ന പ്രവർത്തിച്ചില്ലങ്കിൽ അടച്ച് പൂട്ടുമെന്ന് മാനേജ്മെന്റ് സർക്കുലർ ഇറക്കിയോതെടയാണ് സമരം മറികടന്ന് ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ എത്തിയത്. എന്നാൽ, സിഐടിയു ജീവനക്കാർ പ്രതിഷേധവുമായി എത്തിയതോടെ ബ്രാഞ്ചുകൾ അടച്ചിടുകയായിരുന്നു. വിവിധ ബ്രാഞ്ചുകളിൽ ഇന്ന് ജോലിക്കെത്തിയ ജീവനക്കാരെയും സമരക്കാർ മടക്കി അയച്ചു.

തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകുക, ശമ്പള വർധവ്, യൂണിയനുമായുള്ള കരാർ വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുന്നത്. അതേസമയം, സമരത്തിൽ പങ്കെടുക്കുന്നവർ തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കേരളത്തിലെ മുന്നൂറോളം ശാഖകൾ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ചർച്ചയ്ക്ക് മുത്തൂറ്റ് മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അടച്ചുപൂട്ടാനുള്ള നീക്കം സമ്മർദ്ദ തന്ത്രമാണെന്നും സിഐടിയു ആരോപിച്ചു.

കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി മുത്തൂറ്റ് ശാഖകളിൽ നടന്നുവരുന്ന സിഐടിയു സമരത്തിനെതിരെ പ്രതിഷേധവുമായി മുത്തൂറ്റ് മാനേജ്മെന്റ്. കഴിഞ്ഞ മാസം 20 മുതൽ കേരളത്തിൽ നിരവധി ശാഖകൾ അടഞ്ഞ് കിടക്കുന്നതിലൂടെ കോടി കണക്കിന് രൂപയുടെ നഷ്ടമാണ് എന്നും ഇത് കമ്പനിക്ക് ഒപ്പം തന്നെ ജീവനക്കാരെയും ബാധിക്കുന്നതാണ് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇപ്പോൾ അടഞ്ഞ് കിടക്കുന്ന ശാഖകളിലെ ഭൂരിഭാഗം ജീവനക്കാർക്കും സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ തന്നെയാണ് താൽപര്യം എന്നും എന്നാൽ സിഐടിയു ഇവരെ ഭീഷണിപ്പെടുത്തിയാണ് സമര രംഗത്ത് നിർത്തിയിരിക്കുന്നത് എന്നും മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നുണ്ടായിരുന്നു.

സമര അനുകൂലികൾ പ്രചരിപ്പിക്കുന്നത് പലതും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് എന്നും കമ്പനി വിശദീകരണത്തിൽ പറയുന്നു. കേരളത്തിൽ ഇപ്പോൾ 611 ശാഖകൾ ഉള്ളതിൽ 458 ശാഖകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇങ്ങനെ സിഐടിയു സമരം കാരണം കേരളത്തിൽ മാത്രം മുത്തൂറ്റ് ഫിനാൻസ് തിരിച്ചടി നേരിടുകയാണ്. കേരളം ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും കമ്പനി വളർച്ചയുടെ പാതയിലാണ്. എന്നാൽ സിഐടിയു സമരം കാരണം കേരളത്തിൽ മോശം അവസ്ഥയുണ്ടായി. ഇത് കാരണം ബുദ്ധിമുട്ട് സഹിക്കുന്നതാകട്ടെ പാവപ്പെട്ട ജീവനക്കാരും ഇടപാടുകാരുമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് പിന്നാലെ കോട്ടയത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമരക്കാരെ മറികടന്ന് ജീവനക്കാർ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ രംഗത്ത് വന്നിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP