Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മാനദണ്ഡം പാലിക്കാതുള്ള ഇൻസിനറേറ്റർ; മാലിന്യം കത്തിക്കുമ്പോൾ ഉയരുന്നത് അസഹനീയമായ പുക; പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ ഇൻസിനറേറ്റർ പൊളിച്ചു മാറ്റാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശം; രാത്രികാലങ്ങളിൽ മാലിന്യം കത്തിച്ച് നിയമലംഘനം

മാനദണ്ഡം പാലിക്കാതുള്ള ഇൻസിനറേറ്റർ; മാലിന്യം കത്തിക്കുമ്പോൾ ഉയരുന്നത് അസഹനീയമായ പുക; പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ ഇൻസിനറേറ്റർ പൊളിച്ചു മാറ്റാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശം; രാത്രികാലങ്ങളിൽ മാലിന്യം കത്തിച്ച് നിയമലംഘനം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാനദണ്ഡങ്ങൾ പാലിക്കാതെ എംജിഎം മുത്തൂറ്റ് മെഡിക്കൽ സെന്ററിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് പൊളിച്ചു നീക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. മാലിന്യം വാരിക്കെട്ടി മുത്തൂറ്റിന്റെ തന്നെ നഴ്സിങ് കോളജിന് സമീപമിട്ടു കത്തിക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.

ഫെബ്രുവരി 24 ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 13 നാണ് ഉദ്യോഗസ്ഥ സംഘം സ്ഥല പരിശോധന നടത്തിയത്. റിങ് റോഡരികിലാണ് മുത്തൂറ്റ് മെഡിക്കൽ സെന്ററും നഴ്സിങ് കോളജും പ്രവർത്തിക്കുന്നത്. നഴ്സിങ് കോളജിന്റെ ഹോസ്റ്റൽ കല്ലറക്കടവിലാണുള്ളത്. ഇവിടെയാണ് മാലിന്യ സംസ്‌കരണത്തിനുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുള്ളത്.

ഈ ഇൻസിനറേറ്റർ മാനദണ്ഡം പാലിക്കാതെയാണ് നിർമ്മിച്ചിട്ടുള്ളതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇവിടെ മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന പുക സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചു നീക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

എന്നാൽ, ഉത്തരവ് മറികടന്ന് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇനിയും ആവർത്തിച്ചാൽ സമരവുമായി രംഗത്തിറങ്ങുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP