Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

മുത്തൂറ്റ് ഫിനാൻസ് എംഡിയെ എറിഞ്ഞിട്ട് സമരക്കാരായ സിഐടിയു പ്രവർത്തകർ; ആക്രമണം എംഡി ജോർജ്ജ് അലക്‌സാണ്ടർ സഞ്ചരിച്ച കാർ എറിഞ്ഞു തകർത്തു കൊണ്ട്; കല്ലേറിൽ തലക്ക് പരിക്കേറ്റ ജോർജ്ജ് അലക്‌സാണ്ടറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആക്രമണത്തിലേക്ക് വഴിവെച്ചത് സമരത്തിൽ ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്‌മെന്റ് പരസ്യമായി ലംഘിച്ചതോടെ; പണത്തിന്റെ ഹുങ്കിൽ മാനേജ്‌മെന്റിന് എന്തുമാകാം എന്നു കരുതരുത് എന്ന എളമരം കരീമിന്റെ മുന്നറിയിപ്പിന് പിന്നാലെ ആക്രമണം

മുത്തൂറ്റ് ഫിനാൻസ് എംഡിയെ എറിഞ്ഞിട്ട് സമരക്കാരായ സിഐടിയു പ്രവർത്തകർ; ആക്രമണം എംഡി ജോർജ്ജ് അലക്‌സാണ്ടർ സഞ്ചരിച്ച കാർ എറിഞ്ഞു തകർത്തു കൊണ്ട്; കല്ലേറിൽ തലക്ക് പരിക്കേറ്റ ജോർജ്ജ് അലക്‌സാണ്ടറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആക്രമണത്തിലേക്ക് വഴിവെച്ചത് സമരത്തിൽ ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്‌മെന്റ് പരസ്യമായി ലംഘിച്ചതോടെ; പണത്തിന്റെ ഹുങ്കിൽ മാനേജ്‌മെന്റിന് എന്തുമാകാം എന്നു കരുതരുത് എന്ന എളമരം കരീമിന്റെ മുന്നറിയിപ്പിന് പിന്നാലെ ആക്രമണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ്ജ് അലക്‌സാണ്ടറിനെതിരെ ആക്രമണം. ഇന്ന് രാവിലെ ഓഫീസിലേക്ക് അദ്ദേഹം എത്തിയപ്പോഴാണ് ആക്രമണ ഉണ്ടായത്. ജോർജ് അലക്‌സാണ്ടർ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ജോർജ് അലക്‌സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ഒന്നിച്ചു ചേർന്ന് ജോലിക്കു എത്താൻ ഓഫീസിലേക്ക് എത്താൻ ഒരുങ്ങനേ റോഡിന് പുറത്തുവച്ചാണ് കല്ലേറുണ്ടായത്. സമരക്കാർക്കിടയിൽ നിന്നുമാണ് കല്ലേറുണ്ടായതെന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത്. രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. കല്ലു കൊണ്ടുവന്നത് കണ്ടിരുന്നുവെന്നും എന്നാൽ, എറിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സംഭവം ആസൂത്രിതമാണെന്നും മാനേജ്‌മെന്റ് പറയുന്നത്. ചില്ലു തകർത്തെത്തിയ കല്ല അലക്‌സാണ്ടറിന്റെ തലയിൽ പതിക്കുകയായിരുന്നു. വാഹനം തടഞ്ഞു നിർത്തിയാണ് കല്ലെറിഞ്ഞ്. പരിക്കേറ്റ എംഡിക്ക് കാര്യമായ പരിക്കില്ലെന്നാണ് അറിയുന്നത്. സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തിവരികയാണ്.

43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതൽ സിഐടിയുവിന്റെ നേതൃത്വത്തിലൂള്ള പണിമുടക്ക് തുടങ്ങിയിരുന്നു. നേരത്തെ നടന്ന സമരത്തിൽ ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്‌മെന്റ് ലംഘിച്ചെന്നും സർക്കാർ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നും എളമരം കരീം കഴിഞ്ഞ ദിവസം ആരോപിച്ചു. പണത്തിന്റെ ഹുങ്കിൽ മാനേജ്‌മെന്റിന് എന്തുമാകാമെന്ന് നിലപാടാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

മാനേജ്‌മെന്റുമായുണ്ടാക്കിയ സേവന വേതന കരാർ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 20 ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. തൊഴിലാളികൾക്ക് ശമ്പള വർധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒക്ടോബർ പത്തിന് സമരം അവസാനിപ്പിച്ചത്. ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്‌പെൻഷൻ പിൻവലിക്കുക, താൽക്കാലികമായി 500 രൂപ ശമ്പളം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്. 52 ദിവസം നീണ്ട സമരത്തിനൊടുവിൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ മാനേജ്മെന്റ് പിച്ചിച്ചീന്തിയതിനെ തുടർന്നാണ് വീണ്ടും സമരാഹ്വാനമായി മുത്തൂറ്റിലെ തൊഴിലാളി യൂണിയനുകൾ രംഗത്ത് വന്നത്.

ആരെതിർത്താലും ശാഖകൾ തുറന്നു പ്രവർത്തിക്കാനാണ് അനുകൂല ജീവനക്കാർക്ക് മാനെജ്മെന്റ് നൽകുന്ന നിർദ്ദേശം. തുറക്കാൻ സമ്മതിച്ചില്ലെങ്കിൽ റൈറ്റ് ടു വർക്ക് എന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കണം. ഇങ്ങിനെ പ്രതിഷേധിച്ചവർക്ക് ശമ്പളം കൃത്യമായി ലഭിക്കും. സംഘർഷം കേസായി മാറിയാൽ മികച്ച അഭിഭാഷകരുടെ നിയമസഹായം ലഭിക്കും. ശാഖകൾ തുറക്കാൻ സംരക്ഷണം ആവശ്യപ്പെട്ടു ലോക്കൽ പൊലീസ് മുതൽ എസ്‌പി വരെയുള്ളവർക്ക് പരാതിയും നൽകണമെന്ന് സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ഇ-മെയിൽ വിലാസം കൂടി സർക്കുലറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശാഖകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ശാഖയിൽ ഉള്ളവർക്ക് ജോലി പോകുമെന്ന ഭീഷണിയും സർക്കുലറിലുണ്ട്.

കഴിഞ്ഞ സമരത്തിൽ മാനേജ്മെന്റിന് ശക്തിയായി നിലകൊണ്ടത് എംഎസ് ഡബ്ല്യു ആയിരുന്നു. സമരത്തിന്നെതിരായി സോഷ്യൽ മീഡിയകളിൽ മാനെജ്മെന്റ് കടത്തിവിട്ട വീഡിയോകളിലും പലതും ഇവരുടെ സംഭാവനകളായിരുന്നു. യൂണിയൻ നേതാക്കളെ എതിർത്ത് ബലമായി ഇവർ മുത്തൂറ്റ് ഓഫീസ് തുറക്കുന്നതാണ് മാനെജ്മെന്റ് അനുകൂല വീഡിയോകളായി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചത്. ഇവരിൽ പലരും പിരിച്ചു വിടപ്പെട്ടപ്പോൾ 'ആനുകൂല്യം ലഭിച്ചില്ലേ ഇനി പിരിഞ്ഞു പോയിക്കൂടെ' എന്നുള്ള പ്രതികരണങ്ങളാണ് ഇവർക്ക് ലഭിച്ചത് എന്നാണ് സമരത്തിലുള്ള യൂണിയൻ നേതാക്കൾ മറുനാടനോട് പറഞ്ഞത്. ഇത് ഭീതിയായി ഉള്ളിൽ നിൽക്കുന്നതിനാൽ നിലവിലെ സമരത്തിനു സിഐടിയു യൂണിയനോട് അനുകൂല സമീപനമാണ് മാനെജ്മെന്റ് യൂണിയൻ അംഗങ്ങളും പുലർത്തുന്നത്.

രണ്ടു മാസത്തെ ശമ്പളം പിരിച്ചുവിടപ്പെട്ട അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്ത ശേഷം ജീവനക്കാരോട് ജോലിക്ക് വരേണ്ടെന്നു നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ കരാർ വ്യവസ്ഥകളുടെ ലംഘനമാണ് മാനെജ്മെന്റ് നടപ്പിലാക്കിയത്. ഇതിൽ അപകടം മണത്തതോടെയാണ് മുത്തൂറ്റ് തൊഴിലാളി യൂണിയന്റെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സിഐടിയുവും രംഗത്ത് വന്നത്. ജനുവരി രണ്ടു മുതൽ മുത്തൂറ്റ് യൂണിയനുകൾ സമരത്തിലാണ്. മുത്തൂറ്റിന്റെ കേരളത്തിലെ 750 ഓളം ശാഖകളും നിലവിൽ അടഞ്ഞുകിടക്കുകയാണ്. മൂവായിരത്തോളം തൊഴിലാളികളാണ് നിലവിൽ മുത്തൂറ്റിൽ ഉള്ളത്. അതിൽ രണ്ടായിരത്തോളം ജീവനക്കാരും സിഐടിയു യൂണിയനെ പിന്തുണച്ച് സമരത്തിലുണ്ട്.

മുത്തൂറ്റ് മാനെജ്മെന്റിറെ ഏകപക്ഷീയമായ നടപടികൾ സിപിഎമ്മിനെയും പ്രകോപിപ്പിച്ചിട്ടുണ്ട്. സമരത്തിനു എല്ലാവിധ പിന്തുണയും നൽകണമെന്ന് പറഞ്ഞു കീഴ് ഘടകകങ്ങളിലേക്ക് സിപിഎമ്മിന്റെ നിർദ്ദേശവും പോയിട്ടുണ്ട്. അക്രമാസക്തമായ സമരമാണ് കഴിഞ്ഞ തവണ മുത്തൂറ്റ് സമരവുമായി അരങ്ങേറിയത്. ഇക്കുറിയും സമരം അക്രമാസക്തമാകാനുള്ള സാധ്യതകൾ നിലനിൽക്കുകയാണ്. അറിയിപ്പൊന്നുമില്ലാത്ത ശാഖകൾ അടച്ചു പൂട്ടിയതിലും ജീവനക്കാരെ പുറത്താക്കിയതിലും രോഷം പുകയുകയാണ്. കഴിഞ്ഞ തവണ ഒരു വിഭാഗം ജീവനക്കാരിൽ നിന്നും ലഭിച്ച പിന്തുണ ഇക്കുറി മാനെജ്മെന്റ് പ്രതീക്ഷിക്കുന്നുമില്ല. അതിനാൽ ഇക്കുറി സമരത്തിൽ അക്രമങ്ങൾ മാനേജ്മെന്റും പ്രതീക്ഷിക്കുന്നുണ്ട്.

മുത്തൂറ്റിന്റെ പ്രകോപനപരമായ നടപടികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അരിശത്തിലാണ് എന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന സമവായ ശ്രമങ്ങളാണ് കഴിഞ്ഞ തവണ ലക്ഷ്യം കണ്ടത്. മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതോടെയാണ് മാനേജ്മെന്റും അയഞ്ഞത്. അങ്ങിനെയാണ് സമരത്തിനു അവസാനമായത്. കഴിഞ്ഞ സമരത്തിൽ മുന്നോട്ടു വെച്ച ഒത്തുതീർപ്പ് ഫോർമുലകൾ അമ്പേ തള്ളിയാണ് ഇക്കുറി മാനെജ്മെന്റ് രംഗത്ത് വന്നത്. സിഐടിയു യൂണിയൻ നേതാക്കൾക്ക് മിക്കവർക്കും ജോലി പോയി എന്ന് മാത്രമല്ല അവർ ജോലി ചെയ്തിരുന്ന ശാഖകളും മാനെജ്മെന്റ് അടച്ചുപൂട്ടിയിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയെയും പ്രകോപിക്കാൻ മതിയായ കാരണങ്ങളാണ്.

സിഐടിയുവും കഴിഞ്ഞ തവണത്തെപ്പോലെ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇക്കുറി പണിമുടക്കാരംഭിക്കുന്നതിന് മുമ്പ് ലേബർ കമ്മീഷണർ രണ്ടുതവണയും തൊഴിൽ മന്ത്രി ഒരു തവണയും ചർച്ചയ്ക്കു വിളിച്ചു. എന്നാൽ തീരുമാനമെടുക്കാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് മുത്തൂറ്റ് മാനേജ്മെന്റ് സർക്കാരിനെ അവഹേളിക്കുകയായിരുന്നു- സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പറയുന്നു. ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ച് മാനേജ്മെന്റ് 45 ശാഖകൾ പൂട്ടി. 166 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. യൂണിയൻ സെക്രട്ടറിയും അംഗങ്ങളും ജോലിചെയ്യുന്ന ശാഖകളാണ് തിരഞ്ഞുപിടിച്ച് പൂട്ടിയത്- വസ്തുതകൾ നിരത്തി എളമരം കരീം ചൂണ്ടിക്കാട്ടുന്നു. ഈ കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ള രോഷം കൂടി വെളിയിൽ വിട്ടുകൊണ്ടാണ് ഈ രീതിയിലുള്ള പ്രതികരണം എളമരം കരീം നടത്തിയത്.

കഴിഞ്ഞ ഒക്ടോബർ ആദ്യവാരമാണ്. മുത്തൂറ്റ് സമരം ഒത്തുതീർന്നത്. കൊച്ചിയിൽ ഹൈക്കോടതി നിരീക്ഷകരുടെയും ലേബർ കമ്മിഷണറുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് അമ്പത്തിരണ്ട് ദിവസം നീണ്ട ഈ തൊഴിൽ സമരം അവസാനിച്ചത്. തൊഴിലാളികൾക്ക് ശമ്പള വർധന നടപ്പാക്കും. സമരത്തിന്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ച ശമ്പളം വേണ്ടെന്ന് സമരം ചെയ്യാത്ത ജീവനക്കാർ രേഖാമൂലം അറിയിച്ചതായി മുത്തൂറ്റ് മാനേജ്മെന്റ് അറിയിച്ചിരുന്നു. എളമരം കരീമിന്റെ നേതൃത്വത്തിലുള്ള സിഐടിയു നേതാക്കളാണ് അന്ന് ചർച്ചയിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP