Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശങ്കയ്ക്ക് ഇടയാക്കിയത് ഉപഭോക്താക്കൾ എത്തിയപ്പോൾ പണയം സ്വീകരിക്കാതെ തിരിച്ചയച്ചത്; മൂന്ന് ദിവസം കേരളത്തിന് പുറത്തുള്ള ബ്രാഞ്ചുകൾ അടച്ചിട്ടത് സർക്കാർ തലത്തിലെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി; ശാഖകളിലെ നിക്ഷേപ തുക കേരളത്തിലേക്ക് അടിയന്തിരമായി കൈമാറാൻ നിർദ്ദേശിച്ചത് സർക്കാർ തലത്തിലെ ഇടപാടുകൾ സുഗമമാക്കാൻ; സ്വർണ്ണ വായ്‌പ്പാ രംഗത്തെ അതികായൻ മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പ നിർത്താൻ ഇടയാക്കിയതിൽ സംഭവിച്ച കാര്യങ്ങൾ ഇങ്ങനെ

ആശങ്കയ്ക്ക് ഇടയാക്കിയത് ഉപഭോക്താക്കൾ എത്തിയപ്പോൾ പണയം സ്വീകരിക്കാതെ തിരിച്ചയച്ചത്; മൂന്ന് ദിവസം കേരളത്തിന് പുറത്തുള്ള ബ്രാഞ്ചുകൾ അടച്ചിട്ടത് സർക്കാർ തലത്തിലെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി; ശാഖകളിലെ നിക്ഷേപ തുക കേരളത്തിലേക്ക് അടിയന്തിരമായി കൈമാറാൻ നിർദ്ദേശിച്ചത് സർക്കാർ തലത്തിലെ ഇടപാടുകൾ സുഗമമാക്കാൻ; സ്വർണ്ണ വായ്‌പ്പാ രംഗത്തെ അതികായൻ മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പ നിർത്താൻ ഇടയാക്കിയതിൽ സംഭവിച്ച കാര്യങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ മുൻനിര സ്വർണ്ണ വായ്‌പ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് കുറച്ചു ദിവസത്തേക്ക് സ്വർണ്ണപ്പണയ വായ്‌പ്പ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങൾ നീങ്ങുന്നു. കേരളത്തിന് പുറത്തുള്ള ബ്രാഞ്ചുകളിലാണ് മൂന്ന് ദിവസത്തേക്ക് വായ്‌പ്പ നൽകുന്നത് നിർത്തിവെക്കുന്നതായി കമ്പനി അറിയിച്ചിരുന്നത്. ഇതിന് ഇടയാക്കിയത് എന്താണെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ഉപഭോക്താക്കളോട് കമ്പനി അധികൃതർ വിശദീകരിച്ചിരുന്നത് കമ്പ്യൂട്ടർ തകരാറാണ് എന്നതായിരുന്നു. എന്നാൽ, കേന്ദ്രസർക്കാറിലേക്ക് അടക്കേണ്ട ഫീസും മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളും കാരണമാണ് മൂന്ന് ദിവസത്തേക്ക് ഇടപാടുകൾ നിർത്തിവെച്ചത് എന്നതാണ് അറിയുന്നത്.

മുത്തൂറ്റ് ഫിനാൻസുകാർ തന്നെ ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാതിരുന്നതു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ അടക്കം കേരളത്തിന് പുറത്ത് വായ്‌പ്പ സ്വീകരിക്കാത്തത് സംബന്ധിച്ച ചർച്ചകൾ ഉണ്ടായത്. ധനകാര്യ സ്ഥാപനമാണ് എന്നതിനാൽ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്ന വിധത്തിൽ പ്രചരണം ഉയർന്നപ്പോഴാണ് ഇതു സംബന്ധിച്ച് കൂടുതൽ മറുനാടൻ അന്വേഷണം നടത്തിയത്. മുത്തൂറ്റ് സാമ്പത്തിക പ്രതിസന്ധിയിലെന്ന വിധത്തിലുള്ള പ്രചരണങ്ങളിൽ വാസ്തവമില്ലെന്നാണ് മറുനാടന് ബോധ്യമായത്.

സാമ്പത്തിക രംഗത്തെ പ്രതിസന്ധികൾ മുത്തൂറ്റ് ഫിനാൻസിനെയും അലട്ടിയിരുന്നു. എങ്കിലും സ്വർണ്ണപ്പണയ രംഗത്തെ അതികായരായി തന്നെയാണ് കമ്പനി തുടർന്നു പോന്നത്. ഇപ്പോഴും കമ്പനി ലാഭകരമായി മാറിയിരുന്നു. സ്വർണ്ണ വായ്‌പ്പ നൽകുന്നതിന് നിയന്ത്രണം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയതോടെ മിക്ക ധനകാര്യ സ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ട്. ഇത് കൂടാതെ സ്വർണ്ണത്തിന്റെ ഈടിന് മേൽ മുത്തൂറ്റ് അടക്കമുള്ളവർക്ക് ലഭിക്കുന്ന വായ്‌പ്പയുടെ കാര്യത്തിലും ഇപ്പോൾ കുറവു വന്നിട്ടുണ്ട്. ഇതെല്ലാം മിക്ക ധനകാര്യ സ്ഥാപനങ്ങളെയും ബാധിക്കുന്ന നിലയിൽ കാര്യങ്ങളെത്താൻ ഇടയാക്കിയിട്ടുണ്ട്.

സർക്കാറിലേക്ക് അടക്കുന്ന തുകയും മറ്റ് ബില്ലുകളും തീർക്കാൻ വേണ്ടിയാണ് കുറച്ചു ദിവസത്തേക്ക് ലോണിന്മേലുള്ള വായ്‌പ്പ നിർത്തിവെച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. സർക്കാർ കാര്യങ്ങളിൽ ശ്രദ്ധപുലർത്താൻ വേണ്ടിയാണ് താൽക്കാലികമായി ഷോറൂമുകൾ അടച്ചിട്ടതെന്നാണ് വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ 25 മുതൽ 29 വരെയാണ് ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായത്. രാജ്യത്തെ ഏറ്റവും പ്രമുഖ സ്വർണ്ണവായാപ്പാ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്. കേരളത്തിന് പുറത്തുള്ള ബ്രാഞ്ചുകളിലുള്ള പണവും സ്വർണ്ണവും കേരളത്തിലെ ഹെഡ്ഓഫീസിലേക്ക് മാറ്റാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള 4,480 ബ്രാഞ്ചുകളാണ് മുത്തൂറ്റ് ഫിനാൻസിനുള്ളത്. കേരളത്തിൽ 623 ബ്രാഞ്ചുകളാണ് മുത്തൂറ്റിനുള്ളത്.

കേരളത്തിലെ ബ്രാഞ്ചുകൾ സുഗമമായാണ് പ്രവർത്തിക്കുന്നത്. മറ്റു ബ്രാഞ്ചുകളിലെയും പ്രവർത്തനം ഇപ്പോൾ സുഗമമാണെന്നാണ് അറിയുന്നത്. പ്രതിദിനം രണ്ടര ലക്ഷത്തോളം ഉപഭോക്താക്കളാണ് മുത്തൂറ്റിനുള്ളത്. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡും ഉപകമ്പനികളും ചേർന്ന് 2018-19-ൽ 2,103 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുൻവർഷത്തേക്കാൾ 14 ശതമാനം വർദ്ധനവായിരുന്നു ഇത്. അടുത്തിടെ ഗോൾഡ് ലോൺ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് രാജ്യത്താകമാനം 250ൽ പരം ശാഖകൾ തുറക്കാൻ പദ്ധതിയിട്ടിയരുന്നു. 'രാജ്യത്തെ സാമ്പത്തിക മേഖലയെ ആശ്രയിച്ചിരിക്കും ഞങ്ങളുടെ പ്രവർത്തന മികവെന്നാണ് മുത്തുറ്റ് അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നത്. ഐ എൽ ആൻഡ് എഫ് എസ്സിന്റെ തകർച്ച ഞങ്ങളെയും തളർത്തി. മൂന്നാം പാദത്തിൽ ഞങ്ങളുടെ വളർച്ച കുറഞ്ഞതിന്റെ പ്രധാന കാരണം അതാണ്. അല്ലെങ്കിൽ ഒരു പക്ഷെ ഞങ്ങൾ 20-21 ശതമാനം വാർഷിക വളർച്ച നേടിയേനെ എന്നാണ് അന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയത്.

നേപ്പാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിനാൻസ് ലിമിറ്റഡുമായി കൈകോർത്തു കൊണ്ട് അവരുടെ നിലവിലുള്ള ഗോൾഡ് ലോൺ ബിസിനസിൽ പങ്കാളിയാവാൻ മുത്തൂറ്റ് ഫിനാൻസ് ഒരുങ്ങുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിനായി നാൽപ്പതു കോടി മുതൽമുടക്കി യുണൈറ്റഡ് ഫിനാൻസിന്റെ ശതമാനം ഷെയർ മുത്തൂറ്റ് സ്വന്തമാക്കിയിരുന്നു. നേപ്പാളിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനമായ യുണൈറ്റഡ് ഫിനാൻസുമായി കൈകോർത്തത ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. എം.ജി. ജോർജ് മുത്തൂറ്റ് ചെയർമാനായാ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP