Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഡിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് ആരോപിക്കുമ്പോഴും തങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന് സിഐടിയു; നിലപാട് മാറ്റി തൊഴിലാളികളെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടി പ്രകോപിപ്പിക്കുകയും ചെയ്തത് മാനേജ്‌മെന്റെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ; ആക്രമിച്ചത് സിഐടിയു പ്രവർത്തകരെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിത ശ്രമമെന്ന് എം സ്വരാജ്; 'ഈ കല്ല് അപ്പന്റെ ദേഹത്തുകൊണ്ടെങ്കിൽ ഇന്നെനിക്ക് അപ്പനുണ്ടാകുമായിരുന്നില്ല' എന്നു കല്ലുയർത്തി കാണിച്ച് മകൻ ഈപ്പൻ അലക്‌സാണ്ടർ

എംഡിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് ആരോപിക്കുമ്പോഴും തങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന് സിഐടിയു; നിലപാട് മാറ്റി തൊഴിലാളികളെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടി പ്രകോപിപ്പിക്കുകയും ചെയ്തത് മാനേജ്‌മെന്റെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ; ആക്രമിച്ചത് സിഐടിയു പ്രവർത്തകരെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിത ശ്രമമെന്ന് എം സ്വരാജ്; 'ഈ കല്ല് അപ്പന്റെ ദേഹത്തുകൊണ്ടെങ്കിൽ ഇന്നെനിക്ക് അപ്പനുണ്ടാകുമായിരുന്നില്ല' എന്നു കല്ലുയർത്തി കാണിച്ച് മകൻ ഈപ്പൻ അലക്‌സാണ്ടർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് എംഡി അലക്‌സാണ്ടർ ജോർജ്ജിനെതിരെ നടന്നത് ആസൂത്രിത ആക്രമണം ആണെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. അതേസമയം ഈ ആരോപണം തള്ളി സിഐടിയുവും രംഗത്തുവന്നു. ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന് വരുത്തി തീർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നാണ് സിഐടിയു വാദിക്കുന്നത്. അതേസമയം മകനെ ആക്രമിച്ച കല്ലുയർത്തി കാണിച്ചു കൊണ്ട് അലക്‌സാണ്ടർ ജോർജ്ജിന്റെ മകൻ ഈപ്പൻ ജോർജ്ജും രംഗത്തുന്നു.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ആദ്യം അംഗീകരിച്ച് കരാർ ഒപ്പിട്ട മുത്തൂറ്റ് മാനേജ്മെന്റ് പിന്നീട് നിലപാട് മാറ്റി തൊഴിലാളികളെ പിരിച്ചുവിടുകയും ബ്രാഞ്ചുകൾ പൂട്ടുകയുമാണ് ചെയ്തതെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. പണിമുടക്ക് ഒഴിവാക്കണമെന്ന് താൻ അഭ്യർത്ഥിച്ചിട്ടും മാനേജ്മെന്റ് ഒരു അനുകൂല നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജോർജ് അലക്‌സാണ്ടറിന് നേരെ കല്ലേറുണ്ടായ സംഭവത്തെ അപലപിക്കുന്നതായിലും തൊഴിൽ മന്ത്രി പറഞ്ഞു. സംഭവം എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുത്തൂറ്റ് തൊഴിലാളികളുടെ സമരം ന്യായമാണ്. പ്രകോപനമുണ്ടാക്കിയത് മാനേജ്‌മെന്റാണ്. ആത്മസംയമനം പാലിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. സർക്കാറിനെ തന്നെ ഒരു മാനേജ്‌മെന്റ് വെല്ലുവിളിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തെ വൈകാരികമായി എടുക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിക്ഷേപകർക്ക് ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ലെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എംഎൽഎയും പ്രതികരിച്ചു. പിന്നിൽ സിഐടിയു പ്രവർത്തകരെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം സ്വരാജ് ആരോപിച്ചു. അക്രമം നടന്നിരിക്കുന്നത് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് അല്ല. അക്രമത്തിന് പിന്നിൽ പ്രതിഷേധക്കാർ അല്ലെന്നും മുത്തൂറ്റിൽ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും എം സ്വരാജ് പ്രതികരിച്ചു. ഇന്ന് രാവിലെയാണ് കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് മുത്തൂറ്റ് എംഡി ജോർജ് അലക്‌സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ജോർജ് അലക്‌സാണ്ടറിന്റെ തലയ്ക്ക് പരിക്കേറ്റു. ഒമ്പത് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ മാസം രണ്ടാം തീയതി മുതൽ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടന്നുവരികയായിരുന്നു.

സമരത്തെത്തുടർന്ന്, മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം രാവിലെ ഒരിടത്ത് ഒത്തുകൂടി പ്രത്യേക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറ്. അങ്ങനെ വരുമ്പോഴാണ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് എംഡിയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്. ഇരുപതോളം പേർ കല്ലെറിഞ്ഞു എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ജോർജ് അലക്‌സാണ്ടറും മകൻ ഈപ്പൻ അലക്‌സാണ്ടറും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്ക് വലിയ കോൺക്രീറ്റ് കട്ടയെടുത്ത് എറിഞ്ഞു എന്ന് മാനേജ്‌മെന്റ് പറയുന്നു.

ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ ക്ലിപ്പും മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടുണ്ട്. മുൻവശത്ത് ഇരുന്ന എംഡി ജോർജ് അലക്‌സാണ്ടറിന് പരിക്കേറ്റു. പിൻവശത്തെ ഗ്ലാസും തകർന്നെങ്കിലും പിന്നിലിരുന്ന ഈപ്പൻ അലക്‌സാണ്ടറുടെ ദേഹത്തുകൊണ്ടില്ല. തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് സമരം നടത്തുന്ന സിഐടിയുവാണ് ആക്രമണം നടത്തിയത് എന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റ് ആരോപിക്കുന്നത്.

തുടർച്ചയായി സിഐടിയുവിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായെന്ന് മുത്തൂറ്റ് എംഡി ജോർജ് അലക്‌സാണ്ടറുടെ മകൻ ഈപ്പൻ അലക്‌സാണ്ടർ പറഞ്ഞു. വലിയ കല്ലെടുത്താണ് എറിഞ്ഞത്. ആ കല്ലെങ്ങാനും തന്റെ അച്ഛന്റെ ദേഹത്തുകൊണ്ടെങ്കിൽ അദ്ദേഹം ഇപ്പോൾ ജീവനോടെ കാണില്ലെന്നും ഈപ്പൻ അലക്‌സാണ്ടർ കൊച്ചിയിൽ പറഞ്ഞു. ജോർജ് അലക്‌സാണ്ടറുടെ ദേഹത്തുള്ള മുറിവുകൾ സാരമുള്ളതാണെന്നാണ് ഈപ്പൻ അലക്‌സാണ്ടർ പറയുന്നത്. അദ്ദേഹം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കൂടുതൽ ചികിത്സ ആവശ്യമാണെന്നും ഈപ്പൻ അലക്‌സാണ്ടർ പറഞ്ഞു.

ഒരു കല്ലെടുത്ത് മാധ്യമപ്രവർത്തകരെ കാണിച്ച ഈപ്പൻ അലക്‌സാണ്ടർ ഇതുപയോഗിച്ചാണ് ആക്രമണമുണ്ടായതെന്ന് ആരോപിച്ചു. ''ഇതാണ് അവരെറിഞ്ഞ കല്ല്. ഇതെന്റെ ഫാദറിന്റെ ദേഹത്തുകൊണ്ടെങ്കിൽ ഇന്നെനിക്ക് ഒരു അപ്പനുണ്ടാവില്ലായിരുന്നു. ഇത്തരം ഗുണ്ടായിസമാണ് ഞങ്ങളുടെ ബ്രാഞ്ചുകളിലും ഹെഡ് ഓഫീസുകളിലും കുറച്ച് കാലമായി നടന്നുവരുന്നത്. ഹെഡ് ഓഫീസിലെ ഒരാൾ പോലും സമരത്തിൽ പങ്കെടുക്കുന്നില്ല. സിഐടിയു ഗുണ്ടകൾ ഇവരെ ആളെ വിട്ട് തല്ലിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സ്ഥിതി ഗുരുതരമാണ്. ഞങ്ങളുടെ സ്റ്റാഫിന് ജോലി ചെയ്യാനുള്ള അവസ്ഥ വേണമെന്ന് മാത്രമാണ് ഞങ്ങൾ പറയുന്നത്'', എന്ന് ഈപ്പൻ അലക്‌സാണ്ടർ.

കഴിഞ്ഞ മാസം രണ്ടാം തീയതി മുതൽ ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ സമരം നടന്നുവരികയായിരുന്നു. സമരത്തെത്തുടർന്ന്, മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം രാവിലെ ഒരിടത്ത് ഒത്തുകൂടി പ്രത്യേക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറ്. അങ്ങനെ വരുമ്പോഴാണ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് എംഡിയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്. ഇരുപതോളം പേർ കല്ലെറിഞ്ഞു എന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP