Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സന്ദീപ് മുതിരപ്പുഴയാറ്റിൽ കാൽ വഴുതി വീണത് സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ; പെട്ടെന്ന് മുങ്ങിത്താണത് അടിയൊഴുക്ക് കൂടുതലായതിനാൽ; ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; അപകടം ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ

സന്ദീപ് മുതിരപ്പുഴയാറ്റിൽ കാൽ വഴുതി വീണത് സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ; പെട്ടെന്ന് മുങ്ങിത്താണത് അടിയൊഴുക്ക് കൂടുതലായതിനാൽ; ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; അപകടം ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: മൂന്നാർ മുതിരപ്പുഴയാറ്റിൽ കാൽവഴുതി വീണ് കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടു കിട്ടി. ചുനയംമാക്കൽ കുത്ത് വെള്ളച്ചാട്ടത്തിന് സമീപമാണ് സംഭവം. ഹൈദരാബാദ് സ്വദേശി സന്ദീപ്(21) ആണ് മരിച്ചത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് അഗ്‌നിരക്ഷാ സേനയും തൊടുപുഴയിൽ നിന്നുള്ള സ്‌കൂബാ ടീമും തിരച്ചിൽ നടത്തിയപ്പോൾ ആണ് സന്ദീപിന്റെ മൃതദേഹം കിട്ടിയത്.

സന്ദീപ് ഉൾപ്പെടെ അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച ശേഷം തിരികെ എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ സന്ദീപ് കാൽ വഴുതി വെള്ളത്തിൽ വീണു. അടിയൊഴുക്ക് കൂടുതലായതിനാൽ ഇയാൾ പെട്ടെന്ന് മുങ്ങിത്താഴ്ന്നു.

നാട്ടുകാരുടെയും ഫയർ ഫോഴ്‌സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തൊടുപുഴയിൽ നിന്നുള്ള സ്‌കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. മുൻപും ആളുകൾ അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത്.

വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP