Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിനെ വകവെക്കാതെ വെള്ളിയാഴ്‌ച്ചത്തെ ജുമുഅ നമസ്‌ക്കാരത്തിന് എത്തിയത് ആയിരങ്ങൾ; തടയാൻ ശ്രമിച്ച പൊലീസുകാരെ വളഞ്ഞിട്ടു ആക്രമിച്ചു മതഭ്രാന്തന്മാരായ ജനക്കൂട്ടം; മതം തൊട്ടാൽപൊട്ടുന്ന പാക്കിസ്ഥാനിൽ കോവിഡിനെതിരെ ചെറുവിരൽ അനക്കാൻ ഇമ്രാൻഖാൻ സർക്കാറിന് സാധിക്കുന്നില്ല; നിസാമൂദ്ദീൻ മോഡലിൽ പാക്കിസ്ഥാനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് രണ്ടരലക്ഷം പേരെന്ന കണക്കിലും ഞെട്ടൽ; ഇറാനും ഇറ്റലിക്കും ശേഷം കോവിഡിന്റെ അടുത്ത വിളയാട്ടു കേന്ദ്രം പാക്കിസ്ഥാനോ?

കോവിഡിനെ വകവെക്കാതെ വെള്ളിയാഴ്‌ച്ചത്തെ ജുമുഅ നമസ്‌ക്കാരത്തിന് എത്തിയത് ആയിരങ്ങൾ; തടയാൻ ശ്രമിച്ച പൊലീസുകാരെ വളഞ്ഞിട്ടു ആക്രമിച്ചു മതഭ്രാന്തന്മാരായ ജനക്കൂട്ടം; മതം തൊട്ടാൽപൊട്ടുന്ന പാക്കിസ്ഥാനിൽ കോവിഡിനെതിരെ ചെറുവിരൽ അനക്കാൻ ഇമ്രാൻഖാൻ സർക്കാറിന് സാധിക്കുന്നില്ല; നിസാമൂദ്ദീൻ മോഡലിൽ പാക്കിസ്ഥാനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് രണ്ടരലക്ഷം പേരെന്ന കണക്കിലും ഞെട്ടൽ; ഇറാനും ഇറ്റലിക്കും ശേഷം കോവിഡിന്റെ അടുത്ത വിളയാട്ടു കേന്ദ്രം പാക്കിസ്ഥാനോ?

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: ലോകം മുഴുവൻ കോവിഡിന് എതിരായ പോരാട്ടത്തിലാണെങ്കിലും പാക്കിസ്ഥാനിൽ ഒന്നും നടക്കാത്ത അവസ്ഥയാണുള്ളത്. വെള്ളിയാഴ്‌ച്ചയായ ഇന്നലെ പള്ളികളിൽ സാധാരണ പോല പതിനായിരങ്ങൾ ഒത്തുകൂടി. ഇത് തടയാൻ വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു ഗുണവും ഉണ്ടായില്ല. തടയാൻ എത്തിയ പൊലീസുകാരെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രാർത്ഥന ഒഴിവാക്കാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും ആരു അത് മുഖവിലയ്ക്കെടുത്തില്ല.

കറാച്ചിയിലെ ലിയാഖത്ത്ബാദിലെ പള്ളിയിൽ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജുമുഅ നമസ്‌ക്കാരം ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെ ആളുകൾ രംഗത്തെത്തി. ഇതോട പൊലീസും സ്ഥലത്തെത്തി പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് കേൾക്കാതെ വന്നതോടെ ഇമാമിനെ അറസ്റ്റു ചെയ്യാൻ തുനിഞ്ഞു. ഇതോടെ ആളുകൾ പൊലീസിനെ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥിൽ പാക്കിസ്ഥാനിൽ ഒന്നും ചെയ്യാൻ ഇമ്രാൻഖാന്റെ സർക്കാറിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

ഇന്ത്യയിൽ കോവിഡ് 19 വൈറസ് വ്യാപനത്തിലെ ഹോട്ട്‌സ്‌പോട്ട് ആയി മാറിയ നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിനു സമാനമായി പാക്കിസ്ഥാനിലും മത സമ്മേളനം നടന്നിരുന്നു. അതുകൊണ്ട് കൂടി ഇവിടെ ആശങ്ക പെരുകുകയാണ്. പഞ്ചാബ് പ്രവിശ്യയിൽ നടന്ന സമ്മേളനത്തിൽ രണ്ട് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. രാജ്യത്ത്‌ െകാറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ ചൈനയെ പഴിച്ചു നേരം പോക്കുകയാണ് പാക്കിസ്ഥാൻ. എന്നാൽ അലസവും അപക്വവുമായാണ് ഇമ്രാൻഖാൻ ഭരണകൂടം െകാറോണ വൈറസ് ബാധയെ കൈകാര്യം ചെയ്തതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വിമർശനം ഉയർത്തുന്നത്. ഇറാനിൽ നിന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ തിരിച്ചെത്തിയ തീർത്ഥാടകരിലാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.

പാക്കിസ്ഥാനിലെ റായ്വിന്ധിൽ നടന്ന തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ രണ്ടരലക്ഷത്തിലധികം പേർ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്കുകൾ. റായ്വിന്ധിലെ സമ്മേളനത്തിനെത്തിയവരിൽ ചിലരിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ഈ സമ്മേളനം പാക്കിസ്ഥാനിലെ വ്യാപനത്തിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായി മാറി. മാർച്ച് പതിനൊന്നിനാണു ലഹോറിലെ റായ്വിന്ധിൽ അഞ്ചുദിവസം നീണ്ടുനിന്ന മതസമ്മേളനം ആരംഭിച്ചത്.

സമ്മേളനത്തിൽ പങ്കെടുത്തവരിൽ െകാറോണ വൈറസ് ബാധ സംശയിച്ചതിനെ തുടർന്ന് മാർച്ച് 12 ന് സമ്മേളനം പിരിച്ചു വിട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ഇതുതന്നെയാണോ സമ്മേളനം നിർത്താൻ കാരണമെന്ന കാര്യത്തിൽ വ്യക്തതയില്ല. സമ്മേളനത്തിൽ പങ്കെടുത്ത നൂറിലധികം പേർക്ക് വൈകാതെ കോവിഡ് 19 സ്ഥിരീകരിച്ചു. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരോടു നിരീക്ഷണത്തിൽ കഴിയാൻ റായ്വിന്ധ് പ്രവിശ്യാ അധികൃതർ ആവശ്യപ്പെട്ടുവെങ്കിലും അത് കർശനമായി നടപ്പാക്കാൻ സാധിക്കാത്തതു വെല്ലുവിളിയായി.

സമ്മേളനത്തിൽ പങ്കെടുത്ത ചൈനീസ് പൗരനു കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്തൊനീഷ്യ, നൈജീരിയ, അഫ്ഗാനിസ്ഥാൻ, ൈചന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 550 ഓളം തബ്ലീഗ് ജമാഅത്ത് അനുഭാവികളെ ക്വാറൻീനിലേക്കു മാറ്റി. ബലുചിസ്ഥാനിലെ അതിർത്തിയിൽ നൂറുകണക്കിനു തീർത്ഥാടകരെ മതിയായ പരിശോധനകൾ ഇല്ലാതെ താമസിപ്പിച്ചതും സ്ഥിതി വഷളാക്കി. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഫലസ്തീൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ എത്തിയവരിൽ നിന്നാണ് വൈറസ് ബാധയുണ്ടായെതന്നായിരുന്നു നിഗമനം.

യഥാസ്ഥിതിക വിഭാഗങ്ങളെ ഭയന്ന് മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന നിർത്തലാക്കാൻ തുനിയാതിരുന്നതും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാർച്ച് 20 നും 27 നും നടന്ന പ്രാർത്ഥനകളിൽ ആയിരക്കണക്കിനു പേരാണ് പങ്കെടുത്തത്. സ്ഥിതിഗതികൾ കൈവിട്ടതോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ 14 വരെ നീട്ടുന്നതായി കേന്ദ്ര ആസൂത്രണ വികസന മന്ത്രി ആസാദ് ഉമ്മർ അറിയിച്ചു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ സ്വീകരിച്ച നിലപാടുകളും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ പിന്നോട്ടു വലിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ തുടങ്ങിയവരെ പോലെ തന്നെ രാജ്യത്ത് ലോക്ഡൗൺ നടപ്പാക്കുന്നതിനെ തുടക്കം മുതൽ ഇമ്രാൻഖാൻ അനുകൂലിച്ചിരുന്നില്ലെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്ഡൗൺ ഒരു മോശം ആശയമാണെന്നും സമ്പദ്വ്യവസ്ഥയുടെ നടുവൊടുക്കുമെന്ന നിലപാടിൽ ഇമ്രാൻ ഉറച്ചു നിന്നതോടെയാണ് തുടക്കത്തിൽ ക്വാറന്റീൻ പ്രവർത്തനങ്ങൾ വഴിമുട്ടിയത്.

ഈ മഹാമാരിക്കിടയിലും പാക്കിസ്ഥാൻ മുൻഗണന നൽകുന്നത് മതപരമായ വിവേചനത്തിനാണെന്ന ആരോപണവും ഇതിനിടെ ഉയർന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കു ഭക്ഷണം നിഷേധിക്കുന്ന തലത്തിലേക്കുവരെ ഈ വിവേചനം മാറിയെന്നാണ് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലോക്ഡൗൺ സമയത്ത് ഒരു സഹായവും ലഭിക്കുന്നില്ല. ന്യൂനപക്ഷ സമുദായമാണെന്ന കാരണത്താൽ റേഷൻ പോലും നിഷേധിക്കപ്പെടുന്നുവെന്നാണ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ പറയുന്നത്. കോവിഡ് വ്യാപനം മൂലം കടകളെല്ലാം അടച്ചതിനെ തുടർന്ന് പാർശ്വവൽകൃത വിഭാഗത്തിൽപ്പെട്ട നിരവധി പേരാണ് കറാച്ചിയിലെ റഹ്രി ഗോത്തിൽ ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങൾക്കുമായി ഒത്തുകൂടുന്നത്. എന്നാൽ റേഷൻ സാധനങ്ങൾ ഭൂരിപക്ഷ വിഭാഗങ്ങൾക്കു മാത്രമേ നൽകുകയുള്ളൂവെന്നാണ് അധികൃതരുടെ ഭാഷ്യം.

പാക്കിസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പ്. ഇതുവരെ 2,480 പേരിൽ രോഗം കണ്ടെത്തി. മൂന്നു ദിവസത്തിനിടെയാണ് വൈറസ് വ്യാപനം ഉണ്ടായിട്ടുള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച 41 പേർ മരിക്കുകയും 27 പേർ സുഖം പ്രാപിക്കുകയും ചെയ്തു. പാക് പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇറാൻ അതിർത്തിയിലുള്ള തഫ്താൻ ക്വാറന്റൈൻ ക്യാമ്പിലെ കോവിഡ് നിർണയ പരിശോധനയിലെ വീഴ്ചകളും ഗുണനിലവാരമില്ലാത്ത ജീവിത സാഹചര്യവും ആണ് രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണം. ജനങ്ങൾ കോവിഡ് ബാധിതരെ കുറ്റവാളികളായാണ് കാണുന്നതെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞതായി ദ് ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP