Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മക്കളുടെ മാംഗല്യം സഫലമാകുമ്പോൾ മുണ്ടക്കയത്തെ അസീസ് 'അനുഗ്രഹിക്കുന്നത്' ഭൂരഹിതരായ 35 കുടുംബങ്ങളെ കൂടി; ഒന്നേകാൽ ഏക്കർ ഭൂമി നാലു സെന്റ് വീതം തിരിച്ച് കിടപ്പാടമില്ലാത്തവർക്ക് നൽകാൻ മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ്; 'നൂറോളം അപേക്ഷകൾ ലഭിച്ചതിൽ പൂർണമായും ഭൂരഹിതരായ ആളുകളെ തിരഞ്ഞെടുക്കും'; ഓഗസ്റ്റ് ആദ്യ വാരത്തോടെ ആധാരം ചെയ്തു നൽകാനാണ് തീരുമാനമെന്നും അസീസ്

മക്കളുടെ മാംഗല്യം സഫലമാകുമ്പോൾ മുണ്ടക്കയത്തെ അസീസ് 'അനുഗ്രഹിക്കുന്നത്' ഭൂരഹിതരായ 35 കുടുംബങ്ങളെ കൂടി; ഒന്നേകാൽ ഏക്കർ ഭൂമി നാലു സെന്റ് വീതം തിരിച്ച് കിടപ്പാടമില്ലാത്തവർക്ക് നൽകാൻ മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ്; 'നൂറോളം അപേക്ഷകൾ ലഭിച്ചതിൽ പൂർണമായും ഭൂരഹിതരായ ആളുകളെ തിരഞ്ഞെടുക്കും'; ഓഗസ്റ്റ് ആദ്യ വാരത്തോടെ ആധാരം ചെയ്തു നൽകാനാണ് തീരുമാനമെന്നും അസീസ്

പ്രകാശ് ചന്ദ്രശേഖർ

മുണ്ടക്കയം: മകളുടെ വിവാഹത്തിനൊപ്പം നിർദ്ധനരായ രണ്ട് പെൺകുട്ടികളുടെ വിവാഹം കൂടി നടത്താമെന്നാണ് ആദ്യം കരുതിയത്. ഇക്കാര്യം പറഞ്ഞപ്പോൾ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കുന്ന മറ്റെന്തെങ്കിലും ചെയ്യണമെന്നായിരുന്നു ഭാര്യയും മക്കളും. തുടർന്നാണ് ഇങ്ങനെ ഒരു കാര്യം ചെയ്താലോ എന്ന് ആലോചന മനസ്സിലുദിച്ചത്. ഓഗസ്റ്റ് ആദ്യവാരത്തോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മക്കളുടെ വിവാഹത്തിന് ഭൂരഹിതരായ 35 പേർക്ക് നാലു സെന്റ് ഭൂമി വീതം സൗജന്യമായി നൽകുന്നതിനുള്ള തീരുമാനത്തിന് വഴിതെളിച്ച സാഹചര്യത്തെക്കുറിച്ച് പ്ലാന്ററും മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റുമായ മുണ്ടക്കയം നെന്മേനിയിലെ അസീസ് ബഡായിൽ വിവരിച്ചത് ഇങ്ങനെ.

അസീസ്-സുനിത ദമ്പതികളുടെ മക്കളായ ഡോ.നാസിയ, ഡോ.നവീദ് എന്നിവരുടെ വിവാഹം സെപ്റ്റംബർ മാസത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. മകൾ നാസിയയെ പത്തനാപുരം സ്വദേശി എൻജിനീയർ ഹിസാമാണ് വിവാഹം കഴിക്കുന്നത്. കാസർഗോഡുള്ള പ്രമുഖ ഡോക്ടർ അമീറിന്റെ മകളും ഫാഷൻ ഡിസൈനറുമായായ ആഷികയാണ് മകൻ നവീദിന്റെ വധു. മക്കളുടെ വിവാഹം ആലോചിച്ചപ്പോൾ തന്നെ സാധാരണക്കാരെ ഏതു തരത്തിൽ സഹായിക്കണമെന്ന ആലോചനയായിരുന്നു. ഈ ഘട്ടത്തിൽ ആദ്യം 10 ലക്ഷം രൂപയോളം മുടക്കി രണ്ട് സാധുക്കളായ പെൺകുട്ടികളുടെ വിവാഹം നടത്താമെന്നാണ് തീരുമാനിച്ചത്.

വിവരം ഭാര്യയും മക്കളുമായി പങ്കിട്ടപ്പോൾ കൂടുതൽ പേർക്ക് പ്രയോജനം കിട്ടുന്ന മറ്റെന്തെങ്കിലും ചെയ്യണമെന്നായിരുന്നു അവരുടെ അഭിപ്രായം. തുടർന്നാണ് കൂട്ടിക്കൽ  സെന്റ് ജോർജ്ജ് പള്ളിക്ക് സമീപം ബസ്സ് റൂട്ടിൽ നിന്നും 300 മീറ്ററോളം മാറിയുള്ള സ്വന്തം സ്ഥലത്ത് ഭൂരഹിതരായ 35 പേർക്ക് വീടുവയ്ക്കുന്നതിന് 4 സെന്റ് സ്ഥലം വീതം നൽകാമെന്ന് തീരുമാനിച്ചത്. വിവരമറിഞ്ഞപ്പോൾ കട്ട സപ്പോർട്ടുമായി ഭാര്യയും മക്കളും കൂടെ നിന്നെന്നും ഓഗസ്റ്റ് ആദ്യവാരത്തോടെ മുഴുവൻ പേർക്കും രേഖകൾ കൈമാറാൻ പാകത്തിൽ ഇതിനുള്ള നീക്കം പുരോഗമിക്കുകയാണെന്നും അസീസ് മറുനാടനോട് വ്യക്തമാക്കി.


സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്ന ഒന്നേകാൽ ഏക്കർ ഭൂമിയാണ് അസീസ് ഇതിനായി വിനയോഗിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്ഥലം അളന്നുതിരിച്ചിടുന്ന ജോലി പുരോഗമിക്കുകയാണെന്നും തിരിച്ചിടുന്ന സ്ഥലം നറുക്കെടുപ്പിലൂടെയാവും ഓരോത്തർക്കും നൽകുകയെന്നും അസീസ് തുടർന്ന് പറഞ്ഞു. സ്ഥലം ആവശ്യപ്പെട്ട് നൂറോളം അപേക്ഷകൾ ലഭിച്ചിരുന്നെന്നും ഇതിൽ നിന്നും പൂർണ്ണമായി ഭൂരഹിതരെന്നു ഉറപ്പുവരുത്തിയവരെയാണ് സ്ഥലം നൽകുന്നതിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് ആദ്യവാരത്തോടെ തെരഞ്ഞെടുക്കപെട്ടവരുടെ പേരിലേക്കു ആധാരം ചെയ്തു നൽകുന്നതിനാണ് ഇപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നത്. വിവിധ മതങ്ങളിൽപെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭൂരഹിതരാണ് തെരഞ്ഞെടുക്കപെട്ടിരിക്കുന്നത്. കൂട്ടിക്കൽ- പൂഞ്ഞാർ-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമീപമാണ് ഭവന നിർമ്മാണത്തിനായി അസീസ് സ്ഥലം ലഭ്യമാക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം നാട്ടിലെ ബഹുമുഖ സന്നദ്ധ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് അസീസ് ബഡായിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP